വാൽപ്പാറയിലെ പുലിയും, നല്ലമുടിയിലെ ആനക്കൂട്ടവും; മനസ്സു നിറച്ചൊരു യാത്ര

Total
53
Shares

വിവരണം – അർജുൻ പി രാജീവ്.

മനസ്സ്‌ നമ്മള് പിടിച്ചടത് കിട്ടാണ്ടു വരുമ്പോ എത്രയും പെട്ടെന്ന് കൂടൂം കുടുക്കയും എടുത്തു ഒരു പ്ലാനിങ്ങും ഇല്ലാണ്ട്‌ എങ്ങാടേക്ക് എങ്കിലും പോണം കൂടുതൽ , പ്രിയം കാടാണ്. പലതും മറക്കാനും പിന്നെ കുറച്ചു നിറമുള്ള നല്ല ഓർമകൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും.

ഒരു പ്ലാനിംഗ് ഇല്ലാത്ത യാത്രകളെ ഞങൾ എപ്പൊഴും നടക്കാറുള്ളു അതെ കളറാകാറുള്ളു. അങ്ങനെ പോണമെന്ന ചിന്ത മനസ്സിൽ കുടിയേറാൻ തുടങ്ങിയാൽ പിന്നെ ഒന്നും നോക്കണ്ട നമ്മടെ ചങ്ക്‌സിനെ വിളിക്കും. കാര്യം പറയണ്ട താമസം, എങ്ങോടെക്കാണ്‌ എപ്പോ ഇറങ്ങണം എന്ന് മാത്രം പറഞ്ഞാൽ മതി. ടീംസ്സ് റെഡി .. അങ്ങനെ ശനിയാഴ്ച്ച (21/09/19) വാല്പാറയ്ക്കു പോകാം എന്ന് തീരുമാനം ആയി. പക്ഷേ ഈ പ്രാവിശ്യം എന്തായാലും ഫുഡ്ഡ് നമ്മക്ക് തന്നെ ഉണ്ടാക്കണം എന്ന കാര്യം പറഞ്ഞപ്പോഴേ ഡബിൾ ഒകെ പറഞ്ഞു.

രാവിലെ 9തിന് റിയാസും മനാഫും ഞാനും റെഡി ആയി വണ്ടിയുംമായി എത്തി. പക്ഷേ ആസ്ഥാന ഷെഫും (പുള്ളിതന്നെ പറയണത് ) എവിടെ പോണം എന്ന് പറഞ്ഞാലും ഒരിക്കലും നേരത്തെ എത്താത്ത ചങ്ക്‌ റിയാസ് മിസ്സിങ്‌. പിന്നെ അധികം താമസിക്കാതെ വീട്ടിൽ പോയി പൊക്കി എടുത്തു നേരെ വിട്ടു. ഓരോ സഞ്ചാരിയെയും കൊതിപ്പിക്കുന്ന കാടുകയറാൻ .2 മണിയോടു കൂടി ആതിരപ്പള്ളിയെത്തി. നല്ല നടൻ ഊണും മോരുകറിയും മീൻവറുത്തതും അകത്താക്കിയതോടെ ഒരു ആശ്വാസം. പതുക്കെ അവിടുന്ന് നീങ്ങി 2:30 യോടു കൂടി വാഴച്ചാൽ ചെക്‌പോസ്റ് എത്തി. അവധി ദിവസം ആയതിനാൽ നല്ല തിരക്കും ഉണ്ടാരുന്നു അത് കണ്ടപ്പോ മസ്സിൽ പേടി ഒന്നുടെ കൂടി കാരണം റൂം കിട്ടിയിട്ടില്ല പെട്ടന്നുള്ള ട്രിപ്പും തിരക്കും ആയപ്പോ എല്ലാരും പരസ്പരം പറഞ്ഞു ഇത് പണി പാളുമെന്നു. പക്ഷെ റിയാസ് ചങ്ക് കട്ടയ്ക് പറഞ്ഞു നമ്മുക്ക്‌ കിട്ടുമെടാ പേടിക്കണ്ട കര്യമൊന്നുമില്ല പക്ഷെ പെട്ടന്ന് വല്പാറൈ എത്തണം. അങ്ങനെ ചെക്‌പോസ്റ്റിൽ നിന്ന് സ്ലിപ് കിട്ടി 2മണിക്കുറിനുള്ളിൽ മലക്കപ്പാറ എത്തണം.

ഇനി ഓരോ വളവും ഓരോ ദൂരവം കാടിന്റെ വന്യത ആസ്വദിക്കാനുള്ളതാണ് കൂടെ കാടിന്റെ ഓരോ നിയമങ്ങളും. ഏകദേശം ഒരു 55 km മുഴുവൻ കാടാണ് വെറും കാടുമാത്രമല്ല ചാപ്പറയും അനക്കയവും പെരിങ്കൽകുത്തും തോട്ടുപാറ വ്യൂ പോയിന്റും പെൻസ്ട്രോക്കും കൂടെ മഴയും കോടയും എണ്ണിയാൽ തീരാത്ത ചെറു കുത്തുകളും, ഈറ്റകാടും തിങ്ങി നിറഞ്ഞു പച്ചപ്പും, പിന്നെ ഓരോ വളവിലും ആകാംഷയുടെയും ഭയത്തിന്റെയും ആനച്ചൂരുമായി നിക്കുന്ന കൊമ്പന്മാരും നിറഞ്ഞ കാട്.

യാത്രയേ സ്നേഹിക്കുന്ന കാടിനെ വന്യതയെ ആസ്വദിക്കുന്ന ഓരോ സഞ്ചരിക്കും പ്രിയപ്പെട്ടതാണ് വാഴച്ചാൽ വാൽപ്പാറ പാത. കൂടെ നമ്മുടെ കട്ട ചങ്കുകളും കൂടി ഉണ്ടങ്കിൽ പറയണോ. ആ ഒരു ഫീൽ ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റില്ല. ഇവിടം എപ്പോഴും തിരഞെടുക്കാനുള്ള പ്രധാനകാരണം കാടിന്റെ കൊമ്പന്മാരെ കാണാനുള്ള തീവ്രമായ അടങ്ങാത്ത ആഗ്രഹം കൂടിയാണു. അതിനു കൂടുതൽ പ്രതീക്ഷ നല്കുന്നതായിരുന്നു ഓരോ വളവിലും കാണുന്ന ആനപിണ്ടങ്ങളും ആനച്ചൂരും. പക്ഷെ ആ പ്രതീക്ഷ നിരാശ മാത്രം തന്നു. മലക്കപ്പാറ വരെ കുറച്ചു കരികുരങ്ങുകളെ അല്ലാണ്ട് ഒന്നിനെയും കണ്ണിൽ പെട്ടില്ല. ഏകദേശം 4 മണിയോടു കൂടി മലക്കപ്പാറ ചെക്ക്പോസ്റ്റ് കടന്നു.

ഇനി അങ്ങോട്ട് കേരളവും തമിഴ്നാടും ഇടകലർന്ന പ്രതീതിയുള്ള നാട്. പിന്നെ മഞ്ഞു കട്ടകളെ പോലെ പാറിനടക്കുന്ന വെള്ളിമേഘങ്ങൾക്കു കീഴേ ഒരേ നിരപ്പിൽ പച്ചപ്പ് തളിരിട്ടു നിൽക്കുന്ന തേയില തോട്ടങ്ങൾക്കിടയിൽ സായിപ്പന്മാർ ഉണ്ടാക്കിയ തേയില ഫാക്ടറികളും ഉള്ള കാഴ്ചയാണ് സമ്മാനിക്കുക കൂടെ മനസിനെയും ശരീരത്തെയും തണുപ്പിക്കുന്ന നല്ല കോട മഞ്ഞും. കിട്ടിയ കാഴ്ച്ചകൾ എല്ലാം മനസിൽ പതിപ്പിച്ചപോലെ ക്യാമറയിലും പതിപ്പിച്ചു മുൻപോട്ടു പോയി. കുറച്ഛ് ചെന്നപ്പോൾ നല്ലൊരു വ്യൂ പോയിന്റിനോട് ചേർന്നു ഒരു ചെറിയ ചായക്കടയിൽ നല്ല ചൂട് മുളകുബജി അടുക്കിവെച്ചേക്കണു. പിന്നെ പറയാണോ ഈ സമയത്തു ഇത് കിട്ടിയാൽ വിടുവോ. നല്ല സ്ട്രോങ്ങ് ചായയും മുളകുബജിയും അകത്താക്കി. കൂടെ ചേച്ചിമാർ കൊളുന്തു നുള്ളികൊണ്ടുവരുന്ന കാഴ്ചയും ആസ്വദിച്ചു. സമയം കളയാതെ അവിടുന്ന് സ്ഥലംവിട്ടു.

ഏകദേശം ഒരു 5:30 യോട് കൂടി വാൽപ്പാറ ടൌൺ എത്തി. എത്രയും പെട്ടന്ന് റൂം തപ്പണം. നേരത്തെ ഫോണിൽ സംസാരിച്ച ടീമിനെ ഒകെ വിളിച്ചപ്പോ കിച്ചൻ ഉള്ള റൂം ഇല്ല പിന്നെ ഉള്ളതിന് ഒടുക്കത്തെ റേറ്റും. അവസാനം ഒരാളെ വിളിച്ചപ്പോ വരാൻ പറഞ്ഞു. ചെന്ന് കണ്ടപ്പോ നല്ല അടിപൊളി ഹോംസ്റ്റേ. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ തൊട്ടുമുന്പിൽ ചെറിയ ഒരു അരുവിയും അതിനപ്പുറാം തേയിലത്തോട്ടത്തിന്റെ ഒരു അടിപൊളി വ്യൂവും. പിന്നെ ഒന്ന് നോൽകിയില്ല സംഭവം ഡീൽ.

പിന്നെയല്ലേ സംസാരിച്ചപ്പോ പിടികിട്ടിയത് ഇത് നമ്മുടെ കൊച്ചിക്കാരൻ Alwyn ചേട്ടന്റെ ഹോംസ്റ്റേ (Alwyn’s Home stay) ആണ്. ഒരു കിടിലൻ ജന്റ്റിൽ മനുഷ്യൻ. പുള്ളി പറഞ്ഞു “നിങ്ങൾ പോയി സാധനങ്ങൾ മേടിച്ചു വരു. ഞാൻ കിച്ചൻ ഐറ്റംസ് ഒകെ റെഡി ആക്കി വെക്കാം.” ഓക്കേ പറഞ്ഞു ഞങ്ങൾ ടൗണിലേക്ക് ഇറങ്ങി. ഇനി റോൾ ഫുൾ ഷെഫ് മനാഫ് ആൻഡ് റിയാസ് ചങ്ക്‌സിനു ആണ്. എല്ലാരും കൂടിപ്പോയി സാധനങ്ങൾ എല്ലാം മേടിച്ചു തിരിച്ചു വന്നപ്പോ ഉപ്പു തൊട്ടു ഗ്യാസ് വരെ റെഡി. അമ്പോ പൊളിച്ചു. ഇനി ഷെഫുമാരുംകൂടി പൊളിച്ചാൽ സന്തോയം.

എല്ലാരും കൂടി പാട്ടും തള്ളും കൂടെ പാചകവും കൂടി ആയപ്പോ നല്ല കിടിലൻ നെയ്ച്ചോറും ബീഫിക്കറയും കോഴിപൊരിച്ചതും (നല്ല കോഴി പൊരിച്ചതിന്റെ മണം) കൂടെ സലാഡും അച്ചാറും. സംഭവം റെഡി, സംഗതി കളർ. മണി പത്തര, ഇനി സംഭവം അകത്താകണം. എല്ലാരും വിളമ്പിവെച്ചു ഫോട്ടോ എടുപ്പും കഴിഞ്ഞു സംഭവം നാവിലേക്ക് എത്തിയപ്പോഴല്ലേ രുചി അറിഞ്ഞത്. ഇങ്ങള് ശെരിക്കും പുലി ആർന്നു മുത്തേ… ഒന്ന് പറയാനില്ല. പൊളിച്ചു തിമിർത്തു കിടുക്കി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഓരോ നിമിഷങ്ങൾ. ഇപ്പോ ഒരു കാര്യം മനസിലായി വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോ ഉപ്പില്ല എരിവില്ല എന്നൊക്കെ പറഞ്ഞ കുറ്റം പറയുമ്പോ അതിന്റെ പുറകിലെ അധ്വാനത്തിന്റെ വിലയെ കൂടി ഓർക്കണം എന്ന യാധാർഥ്യം ഉള്ളിന്റെയുള്ളിൽ മനസിലാക്കി തന്ന നിമിഷങ്ങൾ.

ഫുട്ട് അടി കഴിഞ്ഞപ്പോ അടുത്ത ചിന്ത, ഒരു നൈറ്റ് സഫാരി വിട്ടാലോ? പറയേണ്ട താമസം എല്ലാം റെഡി. ടോർച്ചും ക്യാമറയുമായി വണ്ടിയെടുത്തു ശിരുകുണ്ട വഴി വെച്ച്പിടിച്ചു. നല്ല തണുപ്പും ഒരു വണ്ടിപോലും റൂട്ടിൽ കുറച്ചങ്ങ് ചെന്നപ്പോ ഇടത്തോട്ടു ഒരു വഴി. ചുമ്മാ പോകാം എന്ന് പറഞ്ഞു വഴിയിലേക്ക് കയറി. ഭയങ്കര മോശം റോഡ്. അത് ഒരു പ്രൈവറ്റ് എസ്റ്റേറ്റ് ആണന്നു കുറച്ചു ദൂരം ചെന്നപ്പോ മനസിലായി. ചുറ്റും തിങ്ങി നിറഞ്ഞ തേയില കാടും നടുക്കുകൂടി ഞങ്ങളും. കുറച്ചു ദൂരം ചെന്നപ്പോ പെട്ടന്ന് ഒരു വണ്ടി വന്നു. ഞങ്ങളും ഒതുക്കി പുള്ളിം ഒതുക്കി ഡിം ആക്കി. പെട്ടന്നാണ് ഒരു മിന്നായം പോലെ ഒരു സാധനം പാഞ്ഞു മുൻപിലൂടെ.. സംഭവം പെട്ടന്ന് പിടികിട്ടിയില്ല. അപ്പോഴാണ് പുള്ളി വണ്ടിയുമായി ഞങ്ങടെ അടുത്ത് കൊണ്ട് നിർത്തിട്ടു ചോദിച്ചത്. “തമ്പി പാത്താച്ചാ, അത് ചീറ്റ താ..” എന്ന് പറഞ്ഞപ്പോ കണ്ണ് തള്ളിപ്പോയി എല്ലാരുടേം, ഇത്രോ ആരും പ്രതീക്ഷിച്ചില്ല .

ഒരു മിന്നായം പോലെ ഒരു നീളൻ വാളുമായി അവൻ ഞങ്ങടെ മുന്നിലൂടെ പാഞ്ഞു. ആവേശം കൂടി പുള്ളിയോട് ചോദിച്ചു “അണ്ണേയ് അങ്ങോട്ട് പോയാൽ കാണാൻ കിട്ടുവോ?” “ഉറപ്പില്ല തമ്പി, ബട്ട് csi church റോഡ് പക്കം ഉറപ്പായും പാക്കലാം” എന്ന് പറഞ്ഞു പുള്ളി പോയി. വണ്ടി വളച്ചു നേരെ അങ്ങോട്ടേക്കു വിട്ടു. കുറെ ദൂരം ചെന്നപ്പോ പള്ളി കണ്ടു, ഒരു കുരിശും കണ്ടു. അവിടെങ്ങും ഒരു പട്ടികുഞ്ഞു പോലും ഇല്ല. പുള്ളി എങ്ങാനും തേച്ചതാണോ എന്ന് സംശയം പറഞ്ഞു. എല്ലാരും കുറച്ചു മുൻപോട്ടു പോയപ്പോ തേയില കാടുകൾക്കു ഇടയിൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ. ഇത് പുലിയാണ് മക്കളെ എന്ന് പറഞ്ഞു ഇരുട്ടിലേക്ക് ടോർച്ച വെട്ടം പായിച്ചപ്പോ പുലി അല്ല ഒരു കാട്ടു പോത്ത്, ഒരു എമണ്ടൻ സാധനം. പറ്റുന്നരീതിയിൽ ക്യാമറ ക്ലിക്കി കുറച്ചു ഫോട്ടോ എടുത്തു. മുൻപോട്ടു പോയി 1km കഴിഞ്ഞപ്പോ ചുമ്മാ വണ്ടി സ്ലോ ആക്കിയ സമയം ഒരു സാധനം റോഡിൻറെ നടുക്കോട് വന്നിട്ടു വണ്ടിടെ വെട്ടം കണ്ടപ്പോ പാഞ്ഞു.

ഈ പ്രാവശ്യം മിസ് ആയില്ല. സംഭവം പുലി ആണ്. ഒരു ഇടത്തരം സാധനം. നല്ല നീളൻ വാലും നിറച്ചു പുള്ളികളും. എന്നാലെന്താ കണ്ടു. ഓണം ബമ്പർ അടിച്ച സന്തോഷം, കൂടെ ചെറിയ പേടിയും. ഇനി വാൽപ്പാറ വന്നിട്ടു പുലിയെ കാണിച്ചു തന്നില്ല എന്ന് പറയേണ്ട. ചില ഡയലോഗ് പുറകിൽ നിന്ന് തള്ളു കേട്ടു. മനസ്സു നിറഞ്ഞു. സമയം 1:30 ആയി. ഇതിനി തിരിച്ചുപോകാം എന്ന് പറഞ്ഞു നേരെ റൂമിലേക്ക്‌ വണ്ടി വിട്ടു. നല്ല ക്ഷീണവും ഉണ്ട്. വന്ന റൂട്ട് വഴി തിരിച്ചു പോയി. കുറച്ചു കഴിഞ്ഞു ദേ വീണ്ടും ഒരെണ്ണം സൈഡിൽ നിന്ന് ചാടി കാട്ടിലോട്ടു പോണു. ഇത് കുഞ്ഞാണ്. ഇത് എങ്ങാനും വല്ല സ്വപ്നം ആണോ? വിശ്വസിക്കാൻ പറ്റണില്ല. ഇത് വാൽപാറയല്ല പുലിപ്പാറയാ.. എന്ന് ചളിയും അടിച്ചു റൂമിലേക്ക്. റൂമിൽ എത്തി വന്നപാടെ കിടന്നു. ഉറങ്ങിയതേ അറിഞ്ഞില്ല. അതുപോലെ ഉണ്ടല്ലോ ക്ഷീണം.

“പുലി വന്നഡാ പുലി” എന്ന് പറഞ്ഞ ബഹളം കേട്ട രാവിലെ എണീറ്റേ. സംഭവം ആ മനാഫ് തെണ്ടി രാവിലെ കുത്തിപ്പൊക്കാൻ വേണ്ടി കാണിച്ച പരുപാടിയാ. പണ്ടാരം പേടിച്ചും പോയി. ഒന്നാമതെ തലേ ദിവസം ഫുൾ പുലിയെ കണ്ടാണ് ഉറങ്ങിയത്. കണ്ണും തിരുമി എണീറ്റപ്പോ ദേ കിടക്കണ് പുലി പിടിച്ചപോലെ ഒരെണ്ണം. നല്ല കണി… എന്തായാലും സമയം 8 മണി എണീറ്റ് പല്ലും തേച്ചു വന്നപ്പോ ചായ വെക്കടാ എന്ന് ഒരുത്തൻ. വേണേ വന്നു വെക്കാൻ പറഞ്ഞപോഴാ ഓർത്തെ ഗ്യാസ് കത്തിക്കാൻ അറിയാത്ത ടീമിന്റെ അടുത്താണ് ചായ വെക്കാൻ ഹ ഹ.. എന്തായാലും ഒരു പണി കൊടുത്തു. ചായ വേണേ ഗ്യാസ് കത്തിക്കണം എന്ന് പറഞ്ഞപ്പോ മച്ചാൻ, തൃശൂർ പൂരത്തിന് അമിറ്റിനു തിരികൊളുത്താൻ നിക്കുന്നപോലെ വന്നു പരുപാടി തുടങ്ങി. അവസാനം ഒരു തീപ്പട്ടി തീരാറായപ്പോ സംഭവം കത്തി. പടച്ചോനെ ഇല്ലേൽ ഈ ചായ വൈകുന്നേരം കുടിക്കണ്ടേ വന്നേനെ.

ചായ റെഡി ആയി അതും എടുത്തു ബാൽക്കണിയിലേക്ക്‌. കൈയിൽ നല്ല ആവി പറക്കുന്ന സ്ട്രോങ്ങ് ചായ,തോട്ടു താഴേ നല്ല ഒഴുക്കിൽ ചെറിയ ഉരുളൻ കല്ലുകളെ തഴുകി ഒഴുകുന്ന അരുവി. അതിനും അപ്പുറം നീലാകാശത്തിനു താഴെ പാതി മഞ്ഞിൽ പുതച്ചു കിടക്കുന്ന തേയില തോട്ടവും എന്ന സുഖം.. ആ ഒരു ഫീൽ എങ്ങനെ പറയണമെന്നറിയില്ല. ഇങ്ങനെ ഇരുന്നു ആ ചായ കുടിക്കുമ്പോ ഒരു മൊഹബത്ത്‌ തോന്നും. അത് നമ്മള് അങ്ങ് ആസ്വദിക്കുമ്പോ മുന്നിലെ കാഴ്ചകൾക്കും കുടിക്കുന്ന ചായക്കും ഇരട്ടി മധുരമായിരിക്കും.

എല്ലാവരും 9:30 യോടെ കുളിച്ചു റെഡി ആയി Alwyn ചേട്ടനോട് ബൈ പറയണ സമയത്തു പുള്ളിയോട് ചോദിച്ചു, “ചേട്ടാ ആനയെ കാണാൻ ഇപ്പൊ പോണവഴിക്കു പറ്റുവോ” എന്ന്. “ഇല്ല, റോഡിൽ ചാൻസ് കുറവാണു. പക്ഷെ നല്ലമുടി പോയാൽ കാണാൻ പറ്റും. അവിടെ ആന കാണും” എന്ന് മറുപടി. ഒന്നും ആലോചിച്ചില്ല അങ്ങിടേക്കു വിട്ടു. വാൽപ്പാറ നിന്ന് സിരുകുണ്ട വഴി ഒരു 15 km സഞ്ചരിച്ചാൽ നല്ലമുടി പൂഞ്ചോല എത്താം. ആനമുടി എസ്റ്റേറ്റിന് അടുത്ത് ഉള്ള ഒരു നല്ല വ്യൂ പോയിന്റ് ആണിത്. മലക്കപ്പാറ വാൽപ്പാറ റൂട്ട് പോലെ തന്നെ പച്ചപ്പ്‌ പരന്ന് കിടക്കുന്ന തേയിലക്കാടുകൾക്കു നടുവിലൂടെയുള്ള യാത്ര. കൂട്ടായി ചാറ്റൽ മഴയും ഇടവിട്ട് വന്നു കാഴ്ച്ച മറക്കുന്ന കോടമഞ്ഞും. അടിപൊളി ഫീൽ..

അങ്ങനെ ഒരു 12 മണിയോടെ നല്ലമുടി വ്യൂ പോയിന്റ്‌ എത്തി. കാർ പാർക്കു ചെയ്തു ടിക്കറ്റ് എടുക്കാൻ ചെന്നപ്പോ പറയുവാ കയറ്റിവിടില്ലയെന്ന്. കാരണം ആന ഇറങ്ങിയിട്ടുണ്ട്, റിസ്ക് ആണ്. അതുകൊണ്ടു പെർമിഷൻ ഇല്ല. തൃപ്പതിയായി! ഇതിപ്പോ ആനയെ കാണാൻ വന്നിട്ട് ആനപിണ്ഡം കണ്ടു തിരിച്ചുപോരേണ്ട അവസ്ഥ ആയി. അന്നാപിന്നെ ഇവിടെ കുറ്റിയടിച്ചു നിന്നു സമയം കളയണ്ട അടുത്ത സ്ഥലം തപ്പാം വിചാരിച്ചു വണ്ടിയുമെടുത്തു നേരെ മുൻപോട്ടു പോയി. കുറച്ചു ചെന്നപ്പോ കുറച്ചു താഴെയായി ഒരു അമ്പലം. അതിനു മുൻപിലായി കുറച്ചു കുട്ടികൾ പന്ത് കളിക്കുന്നു. ചുമ്മാ കറങ്ങി നടന്നിട്ടു എന്തിനാ അവരോടു ചോദിച്ചാൽ എന്തെങ്കിലും വിവരം കിട്ടും എന്നും പറഞ്ഞു അങ്ങോട്ട് വിട്ടു. ഞങ്ങൾ ചെന്ന് ഇറങ്ങിയപ്പോ ഒരു പ്രായമുള്ള അപ്പുപ്പൻ അവിടെ ഇരിക്കുന്നു. പുള്ളിടെ അടുത്തേക്ക് ചെന്നപ്പോഴേ പുള്ളി പറയുകയാ “നല്ലമുടിയിൽ എൻട്രി ക്ലോസ്ഡ് താൻ അതാ ഉങ്കളെ പോകെ വിടാതെ” എന്ന്.

ഞങ്ങൾ ഞെട്ടി. ഇതെങ്ങനെ പുള്ളി അറിഞ്ഞു എന്ന് ചോദിച്ചപ്പോ “രണ്ടു നാളായി ആന ഇറങ്ങിയിട്ടുണ്ട്. റൊമ്പ തൊന്തരവ്” എന്ന് പറഞ്ഞിട്ട് കൈ ചൂണ്ടി കാണിച്ചു. “ഇത് ഇന്നലെ ആന കുത്തി പൊളിച്ചതാണെന്നു.” ചെന്ന് നോക്കിയൊപ്പോ തകർത്തിട്ടിരിക്കുവാ ഒരു റേഷൻ കട. അതും കരിങ്കല്ലു കൊണ്ട് ഉണ്ടാക്കിയത്. ഞെട്ടിപ്പോയി. എന്ത് ഞെട്ടാൻ അവന്മാർക്ക് കലിപൂണ്ടൽ എന്ത് കരിങ്കല്ല്? എന്ത് റേഷൻകട? കുറച്ചുനേരം അത് നോക്കിനിന്നിട്ട് പുള്ളിയോട് ചോദിച്ചു “ഇപ്പോ ആനെയെ കാണാൻ പറ്റുവോ” എന്ന്. അപ്പോ പുള്ളിപറഞ്ഞു “ഉറപ്പില്ല തമ്പി, ആണാ 6 മണി ആകുമ്പോ കണ്ടിപ്പാ വരും.”

അത്രോം നേരം നിന്നാൽ തിരിച്ചുപോക്ക് നടക്കില്ല മനസ്സിലായി. അത് കൊണ്ട് ചുമ്മാ മുൻപോട്ടു പോയാൽ വെല്ലോം കാണാൻ പറ്റുമോ ചോദിച്ചു. ആ ടോപ്പിൽ ചെന്ന പൂഞ്ചോല കാണാം, ആണാ റിസ്ക്. ചിലപ്പോ ആനകാണും വഴിയിൽ. ആനപ്രാന്തന്മാർക് എന്ത് റിസ്ക്? നേരെ പോകാൻ തീരുമാനിച്ചു. അപ്പോ മനാഫ് പറഞ്ഞു, “ഞാൻ ഇവിടെ ഇരുന്നോളാം ചവിട്ടു കൊണ്ട് ചാകാൻ ഇല്ല നിങ്ങൾ പോയിട്ട് വാ..” പേടിത്തൊണ്ടൻ എന്ന് കൊറേ കളിയാക്കി കൊന്നു. ഞങ്ങൾ മൂന്നും കൂടി മുന്പോട്ടും നീങ്ങി. അന്നിട്ട് പരസ്പരം പറഞ്ഞു ആനചവിട്ടി കൊന്ന അറിയിക്കാൻ ആരെങ്കിലും വേണ്ടേ. തമാശ ആണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ചെറിയ പേടിയുണ്ട്. എങ്കിലും തേയില കാടുകൾക്കു ഇടയിലൂടെ വളഞ്ഞ് പുളഞ്ഞു കിടക്കുന്ന നടവഴിയിലൂടെ നടന്നു.

ഇടയ്ക്കിടെ ആന പിണ്ഡം കാണാം. എപ്പോ വേണമെങ്കിലും ആന മുൻപിൽ വരാം, എന്തും സംഭവിക്കാം. അങ്ങനെ ഒരു 2 km ഓളം നടന്നു മുകളിൽ കയറി. എന്നിട്ടും കുറെ ആനപ്പിണ്ടം അല്ലാണ്ട് വേറെ ഒന്നും ഞങ്ങൾ കണ്ടില്ല. ഇനി തിരിച്ചു പോകാം എന്ന് പറഞ്ഞു തിരിഞ്ഞപ്പോ ഒരു സ്ത്രീ വിറകും ചുമന്നു വരുന്നു. അവരോടു ഞങ്ങൾ ചോദിച്ചു “ഇവിടെ ആന ഉണ്ടോ?” “ആന ഉണ്ട്, ഇപ്പൊ പാക്ക മുടിയാത്. 5 മണി ആകുമ്പോ കോവിൽക്കു പക്കം വരും. അപ്പൊ പാക്കം” എന്നുപറഞ്ഞു അവര് പോയി .

സമയം 2 കഴിഞ്ഞു ഇനി ഇവിടിടെ നിന്നിട്ടു കാര്യമില്ല പറഞ്ഞു തിരിച്ചിറങ്ങി. താഴേ ചെന്നപ്പ മനാഫ് ഇവന്മാരെ ആന പിടിച്ചില്ലേ പടച്ചോനെ എന്നും പറഞ്ഞു നോക്കി നിന്ന് ചിരിക്കുന്നു. വൈകിട്ട് 5 മണി വരെ നിന്നാ ഇന്ന് തിരിച്ചു ഇറങ്ങാൻ പറ്റില്ല. അതുകൊണ്ടു ആന മോഹം ഉപേക്ഷിച്ചു വണ്ടി എടുക്കാൻ പറഞ്ഞപ്പോ അവിടെ ഇരുന്ന പുള്ളി പറഞ്ഞു മുടിസ് വഴി വല്പാറൈ പോവാതെ മലക്കപ്പാറയ്ക്കു പോകാം. വഴിയും പറഞ്ഞു തന്നു. ഞങ്ങൾ വണ്ടി എടുത്തു മനസ്സിൽ ഒരു വിഷമത്തോടെ അവിടന്ന് നീങ്ങി. അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോ വഴി ഒരു സംശയം ഇടത്തോട്ടോ വലത്തോട്ടോ? ആരേം കാണുന്നില്ല റേഞ്ചും ഇല്ല. എന്തായാലും ഇടത്തോട്ട് എടുത്തു കുറച്ചു ചെന്നപ്പോ രണ്ടു പയ്യന്മാർ അവിടെ നില്കുന്നു. അവരോടു ചോദിച്ചു മലക്കപ്പാറയ്ക്കു ഇതുവഴി ആണോ എന്ന്. അതെ ഈ വഴി പോയാമതി പറഞ്ഞു. കൂടെ ചുമ്മാ ഒരു ചോദ്യം ആനിമൽസ് ഉണ്ടോ? ആ ഉണ്ട് ചേട്ടാ. കേട്ടപാടെ എവിടെ കാണാൻപറ്റും? അവിടെ ആന ഉണ്ട് ചേട്ട 4 എണ്ണം ഉണ്ട്.

ഒന്നും പറയാൻ പറ്റുനില്ല വണ്ടി ഒതുക്കി ചാടി ഇറങ്ങി. എങ്ങനെ പോകും അങ്ങോടെക്കു എന്ന് ചോദിച്ചപ്പോ ഒരു പ്രായമുള്ള ചേട്ടൻ വന്നു “വാ തമ്പി ഞാൻ കൊണ്ടേ കാണിക്കാം.” പതുക്കെ ശബ്ദം ഉണ്ടാകാതെ വരാൻ പറഞ്ഞു. ക്യാമറയും എടുത്തു പുള്ളിടെ കൂടെപോയി. ഒരു 1 km എസ്റ്റേറ്റ്നു ഉള്ളിൽ കൂടി താഴേ ചെന്നപ്പോ പുള്ളി നിന്നിട്ടു കൈനീട്ടി കാണിച്ചു. കണ്ടിട്ട് ഒന്നും പറയാൻ പറ്റുന്നില്ല. 7 ആനക്കൂട്ടം അവിടെ ഇങ്ങനെ മേയുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആയിരുന്നു. കുറെ നേരം അറിയാണ്ട് നോക്കി നിന്നുപോയി. അപ്പോ പുള്ളി ചോദിച്ചു പക്കം പോണമാ? ആമാ എന്ന് പറഞ്ഞു. അടുത്തേക്ക് കൊണ്ടുപോയി. ഒരു 50 mtr മുൻപിൽ 4 വലിയവൻമാരും 3 കുട്ടിക്കൊമ്പന്മാരും.

ക്യാമറ എടുത്തിട്ട് കിട്ടാവുന്ന പോലെ ചറ പറ തകർത്തു. അവന്മാര് അങ്ങോട്ടും ഇങ്ങോട്ടയും കുലുങ്ങിയും മണ്ണ് വാരി എറിഞ്ഞും കളിക്കുന്നു. കൂടെ ഇടയ്ക്കു ഞങ്ങളെ നോക്കി നില്കും. അപ്പോ ഒന്ന് പേടിച്ചു. പിന്നെ തിരഞ്ഞു നിന്ന് കുട്ടികൊമ്പന്മാരോട് തുമ്പിക്കൈ ചേർത്ത് പിടിച്ചു എന്തെക്കൊയോ പറയുന്നു. ഇത്രോം നാള് കാടുകയറിയിട്ടും ഇത്രോം അടുത്ത് ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ല. വീഡിയോയും ഫോട്ടോസും കൂടെ മനസും നിറച്ചു. ഏകദേശം ഒരു അരമണിക്കൂർ അവിടെ നിന്ന് അവരുടെ വികൃതികൾ കാണുമ്പോഴും ഉളിലിന്റെ ഉള്ളിൽ നല്ല പേടിയുണ്ട്. കാരണം വെറും 50 mtr ദൂരംമാത്രം. എന്തുവേണേലും സംഭവിക്കാം.

കുറച്ചു കഴിഞ്ഞു ഒരു ആന തുമ്പിക്കൈ പൊക്കി എന്തോ കാണിച്ചു. പതുക്കെ ബാക്കി കുട്ടികൊമ്പന്മാരും നീങ്ങി അകന്നു അത് ഒരു വിടപറച്ചിൽ ആർന്നു എന്ന് പിന്നെ മനസിലായി. കൂടെ ഞങ്ങളും തിരിച്ചു നടന്നു. മനസ്സിൽ ഇന്നുവരെ ഒരു യാത്രയിലും അനുഭവിക്കാത്ത സംതൃപ്തി. അതെ ഇത് ഭൂമിയിൽ സ്വർഗ്ഗം തന്നെ ആ കാഴ്ചകൾ അനുഭവിച്ചു അറിയുക ഒരു ഭാഗ്യം ആണ്. പതുക്കെ തിരിച്ചു നടന്നു കാറിന്റെ അടുത്ത് വന്നിട്ടു ആ ചേട്ടനോട് മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ചോദിച്ചു “ചേട്ടാ എന്താ വേണ്ടേ?.” “ഒരു 150 രൂപ മതി തമ്പി” എന്ന് അദ്ദേഹം പറഞ്ഞു. സന്തോഷത്തോടെ മനസ്സ് നിറഞ്ഞു കൈകളിലേക്ക് വെക്കുമ്പോൾ ആ പൈസയിലും ഒതുങ്ങാത്ത നന്ദി പറഞ്ഞു ഞങ്ങൾ പുള്ളിയോടും വിടപറഞ്ഞു. കൂടെ ഓരോ യാത്രയിലും ഓരോ വിസ്മയങ്ങൾ തരുന്ന വാല്പാറയോടും.

ഓരോ യാത്രയും ഓരോ പ്രതീക്ഷകളാണ് ഓരോ അനുഭവങ്ങളാണ്. കാണാത്ത കാഴ്ചകളും അനുഭവിക്കാത്ത വിസ്മയങ്ങളും നിറഞ്ഞ ഓരോ യാത്രകളെയും ആസ്വദിക്കുക പ്രണയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post