വിവരണം – Nikhil Arangodan (പറവകൾ ഗ്രൂപ്പിലെ പോസ്റ്റ് ഓഫ് ദി വീക്ക്).

ഒരു രാത്രി ഉണ്ടായ ആനവണ്ടി യാത്രയിൽ പരിചയപ്പെട്ട രാഹുൽ ആണ് ഹരിഹർ ഫോർട്ട് ഒക്ടോബർ 26 പോകുന്ന കാര്യം എന്നോട് പറഞ്ഞത് കണ്ണും പൂട്ടി ഞാൻ അവനോട് ടിക്കറ്റ് എനിക് കൂടെ ബുക് ചെയ്യാൻ പറഞ്ഞു .. കൂടെ ഉള്ളത് രാഹുലിന്റെ MLG എന്ന റൈഡേർ ഗ്രൂപ്പിലെ അംഗങ്ങൾ ആണ് അതിൽ ആനവണ്ടി ട്രിപ്പ് പരിജയപ്പെട്ട ശംഷുക്ക അല്ലാതെ വേറെ ആരെയും അറിയില്ല.. എല്ലാരും മലപ്പുറം കോഴിക്കോട് ജില്ലക്കാർ ആണെന്ന് മാത്രം അറിയാം.

ഒക്ടോബർ 26 ഉച്ചക് നേരത്തെ വീട്ടിൽ നിന്നും ഇറങ്ങി .. കോഴിക്കോട് ഒരു സുഹൃത്തിനെ കണ്ടു ഒരു ബിരിയാണി അടിച്ചു റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ എന്നെ വരവേൽക്കാൻ 13 പേര് ഉണ്ടായി. എല്ലാവരെയും പരിചയപ്പെട്ടു അപ്പോഴേക്കും ഞങ്ങൾ പോകേണ്ട മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് ട്രെയിൻ വന്നു. ട്രെയിനില്‍ ഞാന്‍ അടക്കം 14 പേര് മാത്രമേ ഉള്ളു ഞാൻ രാഹുൽനോട് ചോദിച്ചപ്പോൾ ഒരാൾ (രൂപേഷ് ഏട്ടൻ) A/C കംപാർട്ട്‌മെന്റിൽ ആണെന്ന് പറഞ്ഞു. ബാക്കി എല്ലാവരെയും ശരിക്കും പരിചയപെട്ടു ..

സമുന്ദ്ര നിരപിന്നു 3676 അടി (1,120 m) സ്ഥിതി ചെയുന്ന ഒരു കുന്നാണ്‌ ഹരിഹർ ഫോർഡ്. മഹാരാഷ്ട്രയിൽ നാസിക് ജില്ലയിൽ ട്രിംഭകേശ്വർ എന്ന സ്ഥാലത്തെ ഹർഷവാടി, നിർഗുഡ്പാട എന്നി ഗ്രാമത്തിൽ ഉള്ള വില്ലേജിൽ സഹ്യന്ദ്രി മലനിരകളിൽപെട്ട ഒരു കുന്നാണ്‌ ഇതു. ട്രെയിൻ നാളെ വൈകിട്ടു 4 മണിക്കേ നസിക് റോഡ് റെയിൽവേ സ്റ്റേഷൻ എത്തുകയോള്ളൂ. കൂടെ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരൻ നാസിക്കിലേക്ക് ആണ് പോകുന്നേ. അദ്ദേഹത്തോട് ഞങ്ങൾ പോകേണ്ട വഴിയെല്ലാം ചോദിച്ചു മനസിലാക്കി ..

ഒക്ടോബർ 27 . 18 മിനിട്ട് വൈകിയ മംഗള സൂപ്പർഫാസ്റ്റ് കൊങ്കൺ പാതയിലൂടെ പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ സമ്മാനിച്ചു 4 മണിക്ക് തന്നെ നസിക് റോഡ് എത്തി. അവിടെന് നസിക് ടൗണിലേക് 8 കിലോമീറ്ററോളം പോകണം ബസ് കേറി സെൻട്രൽ ബസ് സ്റ്റേഷനിൽ ആണ് പോകേണ്ടത് അവിടെ നിന്നും ആണ് ട്രിംഭകേശ്വർലേക്കുള്ള ബസ്. സെന്‍ട്രല്‍ ബസ്‌ സ്റ്റേഷന്‍ നിനും 30 കിലോമീറ്ററോളം പോണം ട്രിംഭകേശ്വർലേക്കു . ഒരു 7 മണിയോട് കൂടി അവിടെ എത്തി അപ്പോഴാണ് മനസിലായത് ട്രിംഭകേശ്വർ ശിവ ഷേക്ത്രം ഉണ്ടെന്നും ഇതു കുംഭമേള ആയി ബന്ധം ഉണ്ടെന്നു അറിഞ്ഞത് .

ബസ് സ്റ്റാൻഡ് അടുത്തുതന്നെ റൂം എടുത്തു .. ഇവിടെ നിന്നും 12 km ദൂരെ ഉള്ള ഹരിഹർ ഫോർട്ട് സൂര്യയോദയം കാണാൻ വേണ്ടി വണ്ടി തിരക്കി നടന്നു. വണ്ടി എല്ലാം അതി രാവിലെ ആയതിനാൽ നല്ല റേറ്റ് ആണ് . അതുകൊണ്ട് ഞങ്ങൾ റൂമിൽ പോയി തീരുമാനം എടുക്കാം എന്നുവെച് റൂമിൽ പോയപ്പോ ആണ് മനസിലായത് കൊച്ചിയിലെ എന്റെ റൂമിൽ കൊതുകിനെ തോല്പിക്കും വിധം കൊതുവാണ് റൂമിൽ ഉള്ളത് എന്നു മനസിലയെ ആരും ഒരു പോള കണ്ണു അടച്ചില്ല എങ്ങിനെയോ 3 മണി വരെ പിടിച്ചു നിന്നു. പിന്നെ ഞങ്ങൾ ഒരു തീരുമാനം എടുത്തു ഹരിഹർ ഫോർട്ടിലേക് 12 കിലോമീറ്റർ നടന്നു പോകണമെന്ന്.

അങ്ങിനെ 15 പേരടങ്ങുന്ന ടീം റെഡി ആയി നടത്തം തുടങ്ങി വഴി നീളം തെരുവ് നായ്ക്കളുടെ ശല്യം ആയിരുന്നു . Google map ജി പി സ് നോക്കി കുറച്ച നേരം നടത്ത് ഒരു ഹൈവേയിലൂടെ ആയിരുന്നു പെട്ടെന്നു ഒരു പൊട്ടി പൊളിഞ്ഞ റോഡിലേക് ജി പി സ് വഴി കാണിച്ചു google map ചതിക്കില്ല എന്ന വിശ്വാസത്തോടെ ഞങ്ങൾ നടന്നു . നല്ല തണുത്ത അന്തരീക്ഷം നല്ല നിലാവും ഉണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഞങ്ങൾ നടന്നു പോകുന്നത് ഒരു ഗ്രാമത്തിലൂടെ ആണെന്ന് നിലാവെളിച്ചതിൽ മനസിലായില്ല . കുറച്ചു സമയം കഴിഞ്ഞപ്പോൾ സൂര്യൻ ഉദിച്ചു വരുന്നു .. ഞങ്ങൾ വേഗത കൂട്ടി നടന്നു .. പൊളിഞ്ഞ റോഡിനു പകരം മണ്ണിൽ കല്ലുകളിട്ട വഴിയായി . അപ്പോഴേക്കും കുറേപേർ കാറുകളിൽ ഹരിഹർ ഫോർട്ട് ലക്ഷ്യമാക്കി പോകുന്നു (ജി പി സ് ചതിച്ചില്ല). അൽപ്പനേരം നടന്നപ്പോതന്നെ സൂര്യൻ അങ്ങു ഉദിച്ചു.

ഞങ്ങൾ ഹർഷവടി ഗ്രാമത്തിൽ എത്തി . അതിമനോഹരമായ പരമ്പരാഗതമായാ വീടുകൾ ഉള്ള ഒരു ഗ്രാമം ഗ്രാമത്തിൽ 4 -5 വീടുകളെ കാണു . ഒട്ടും നേരം കളയാതെ ഞങ്ങൾ ഫോർട്ടിലേക് ലക്ഷമാക്കി നടന്നു ഇനിയുള്ളത് കുത്തനെ ഉള്ള കയറ്റം ആണ് 12km നടന്നു തളർന്ന ഞങ്ങൾക് 2 കിലോമീറ്റർ ഉള്ള ഈ കയറ്റം കുറച്ച പാടയിരുന്നു . ഇടക്കിടെ വിശ്രമിച്ചാണു ഞങ്ങൾ കയറുന്നത് ഗ്രാമത്തിൽ ഉള്ളവർ വെള്ളം സാലഡ് വെള്ളരി എല്ലാം വിൽകുന്നുണ്ട് അതു വലിയ ഒരു ആശ്വാസം ആയിരുന്നു ഞങ്ങൾക് . ഫോട്ടോ എടുത്തും തമാശകൾ പറഞ്ഞും ഞങ്ങൾ ഹരിഹർ ഫോർട്ട്ന്റെ താഴെയെത്തി.

ഇനി ആണ് 117 പടികൾ ഉള്ള 80° ചെരിവുള്ള ഫോർട്ട് ഞങ്ങൾക്ക് കീഴടക്കാൻ .. താഴെ നിന്നും നോക്കുമ്പോള്‍ നിനരമായ പടികൾ ആണെങ്കിലും ഓരോ പാടി കേറുമ്പോളും താഴെ നോക്കുമ്പോ ഭയം വരും. ആദ്യത്തെ കുറച്ച പടി കേറി ചെല്ലുമ്പോൾ പിന്നെ ഫോർട്ട്ന്റെ ഇടത്തുവശത്തോട്ടു നിന്നും ആണ് കുറച്ച പ്രയാസപ്പെട്ടു പടികൾ ഉള്ളത്. അത് കേറിച്ചെന്നാൽ നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ഉള്ളത്. അവിടെ നിന്ന് നോക്കിയാൽ ഹർഷവടി ഗ്രാമം , വലതു വശത് പാനിൽ ഹിൽ ..ഇടതു വശത് ബ്രമപർവതം, സഹ്യദ്രി മലനിരകളും കാണാം . ഫോർട്ടിന്റെ മുകളിൽ 2 കുളങ്ങളും ഒരു ചെറിയ കല്ലിക്കൊണ്ടു പണിതീർത്ത ഒരു ചെറിയ കെട്ടിടവും കാണാം . കുളത്തിൽ നിറച്ചു മീനികൾ ഉണ്ട് . അവിടെ നിന്നും കുറച്ച മുകളിലോട് കയറിയാൽ ഹരിഹർ ഫോർട്ട്ന്റെ പീക്ക് ആയി . അവിടെ എങ്ങിനെയോ നടന്നു തളർന്ന ഞങ്ങള്‍ വലിഞ്ഞു കേറി അവിടെ ആകാശം നോക്കി കാറ്റു കൊണ്ട് കുറെ നേരം വിശ്രമിച്ചിട്ട്. കൊണ്ട് വന്ന ഭക്ഷണം കഴിച്ചു.

ട്രാവൽ VLOG ചെയുന്ന (skyline Media) രൂപേഷ് ഏട്ടന്റെ ഹേലിക്യാം കുറച്ച ദൃശ്യങ്ങൾ പകർത്തി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. പകുതിയോളം ഇറങ്ങി എത്തിയപ്പോൾ ഒരു ചെറിയ അമ്പലവും ഒരു മനോഹരമായ കുളവും കാണാൻ ഇടയായി. അവിടെ ചെന്നു ഫോട്ടോ എടുക്കാൻ നോക്കിയപ്പോ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ശിവ ഭഗവാന്റെ ഭക്തർ ആയ ആഘോരികളിൽപെട്ട ഒരാൾ ഞങ്ങളെ കണ്ടോപ്പോ താനെ അദ്ദേഹത്തിന്റെ ചെറിയ പുല്ലു മേഞ്ഞ വീട്ടിൽ ക്ഷണിക്ക ഉണ്ടായി. അദ്ദേഹം ഉണ്ടാക്കിയ പ്രസാദം തന്നു . കൂടെ വന്ന സുഖിൽ ഉജ്ജയിൻ നടന്ന കുമ്പമേമേളയിൽ പങ്കെടുത്തു എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഞങ്ങളോട് കൂടുതൽ അടുപ്പം തോന്നി.

കുറച്ച നേരം അവിടെ വിശ്രമിച്ച ശേഷം ഞങ്ങൾ വണ്ടി വിളിച്ചു പറഞ്ഞു ഗ്രാമത്തിൽ എത്തി 1 മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി എത്തി ഞങ്ങള്‍ ട്രാംകേശ്വരിലേക് പുറപെട്ടു. ഇനി ലക്ഷ്യം ട്രാംകേശ്വരിലേ ശിവന്റെ ഷേക്ത്രം ആണ്. ശിവന്റെ 12 ജ്യോതിലിംഗ പെട്ട ഒരു ഷേക്ത്രം ആണ്. പശ്ചിമഘട്ട മലനിരകാലിൽ നിന്നും ഉത്ഭവിക്കുന്ന ഗോദാവരി നദിയുടെ അടുത്താണ് ഈ ക്ഷേത്രം. 45 മിനുറ്റ് യാത്രക് ശേഷം റൂമിനു തൊട്ടടുത്തുള്ള ഷേക്ത്രം സന്ദർശിക്കാൻ ഞങ്ങൾ പോയി അവിടെ മൊബൈൽ കാമറ ഒന്നും കൊണ്ട് പോകാൻ പാടില്ല പരിശോധന ശക്തമാണ്.

ക്ഷേത്രം കരിങ്കല്ല് കൊണ്ട് പണിത ഒരു 30 മീറ്റർ ഉയരം ഉള്ള ഒരു ഗോപുരം ആണ്. പുറകിൽ ക്ഷേത്ര കുളവും കാണാം . ഞങ്ങൾ പോയ ദിവസം നല്ല തിരക്കായിരുന്നു . കൂടുത സമയം ചെലവഴിക്കാൻ ഇല്ലാത്തതുണ്ടോണ്ടും ഹരിഹരൻ ഫോർട്ട് ട്രെക്ക് ചെയ്തു തളര്‍ന്നത് കൊണ്ട് ഞങ്ങൾ നസിക് റോഡ് റെയിൽവേ സ്റ്റേഷൻ ലക്ഷ്യം ആക്കി അവിടെന്നു ബസ് കേറി അടുത്ത ദിവസം രാവിൽ 5.10 ആണ് ട്രയിൻ ഞങ്ങൾ വന്ന ട്രെയിൻ തന്നെയാണ് ഞങ്ങൾ തിരിച്ചു പോകുന്നേ .. ഒരയായിരം ഓർമകൾ സമ്മാനിച്ചു സൗഹൃദം പങ്കുവെച്ച ഞങ്ങൾ നാട്ടിലേക്കു മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.