വയനാട് ജില്ലാ ചരിത്രം – സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..

Total
88
Shares

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.

പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്. വയല്‍നാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയില്‍ നിന്നാണ് “വയനാട്’ എന്ന പേര് വന്നതെന്നാണ് പറയുന്നത്. വയലുകളും കാടും നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തിലാണ് വയല്‍നാട്, വനനാട് എന്ന പേര് ഉണ്ടായതെന്നും ഒരുവിഭാഗം പേര്‍ക്ക് അഭിപ്രായം ഉണ്ട്. എന്നാല്‍ വേയ് അഥവാ മുള ധാരാളം ഉള്ളതിനിടാന്‍ “വേയനാട്’ല്‍ നിന്നും പേര് ഉണ്ടായതെന്നും അതല്ല മൈസൂറിനേയും മലബാറിനേയും യോജിപ്പിക്കുന്ന പ്രദേശം എന്ന നിലയില്‍ “വഴിനാട്’ ആണ് പിന്നീട് വയനാട് ആയതെന്നും വാദങ്ങള്‍ ഉയരുന്നു. വയനാടിന്റെ ഗതകാലചരിത്രം പരിശോധിച്ചാല്‍ ഇതിലെല്ലാം അല്പസ്വല്പം കാര്യങ്ങള്‍ ഉണ്ടെന്ന് കാണാം.

പ്രാക്തന കാലം : വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വർഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്.

കോഴിക്കോട് സർ‌വ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധതരം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രൻ കരുതുന്നത്.

ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രി.മു. 500 ലാണ്‌ ദക്ഷീണേന്ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് വോൺ ഫൂറെർ ഹൈമെൻഡ്ഡോഫ് സിദ്ധാന്തിക്കുന്നുണ്ട്. വയാനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്.

എടക്കൽ ശിലാ ലിഖിതങ്ങൾ : സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്. 1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്.

© Salam Arakkal.

ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു. 1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌.

അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ചരിവിലും, ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരത്തിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്‌.

ക്രിസ്തുവിനു മുമ്പ്‌ മൂന്നാം നൂറ്റാണ്ടാണ്‌ എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ്‌ ലിപി നിരകൾ കൊത്തി രേഖപ്പെടുത്തിയത് എന്നു കേസരിയും; പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട “ശാക്യമുനേ ഒവരകോ ബഹുദാനം” എന്ന വരികൾ ബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ (ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.

എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്. തൊവരിച്ചിത്രങ്ങൾ : ബാണാസുര സാഗർ അണക്കെട്ട് എടക്കൽ ചിത്രങ്ങളുടെ രചനയെ തുടർന്ന് അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.

മദ്ധ്യ-സംഘകാലങ്ങൾ : മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാടൻ കാടുകളിൽ നിരവധിയുണ്ട്. സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന മുത്തങ്ങ എന്ന സ്ഥലത്തെ എടത്തറ, രാം‌പള്ളി, കോളൂർ എന്നിവിടങ്ങളിലാണ്‌ ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.

സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാന വാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ്‌ റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളിൽ വേടർ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബർ അക്കാലത്ത് വടക്കൻ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്.

വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നു കൊണ്ട് വയനാട് ഭരിച്ചു പോന്നു.

ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവരായരുടെ ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്. 1565-ൽ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും തളിക്കോട്ട യുദ്ധത്തിൽ ദില്ലിയിലെ സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാട് ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-ൽ രാജ ഉഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി.

പിന്നീട് കോട്ടയം രാജാവ് തിരുനെല്ലികോട്ടയിലെ വേടർക്കരശനെ പരാജയപ്പെടുത്തി, വയനാടിനെ കോട്ടയത്തോട് കൂട്ടിച്ചേർത്തുവെങ്കിലും വയനാട്ടിലെ അതിശൈത്യവും മഞ്ഞും, മലമ്പനിയും കാരണം കോട്ടയം പടയാളികൾ വയനാടിനെ ക്രമേണ കൈയൊഴിച്ചുപോവുകയാണുണ്ടായത്. നാഥനില്ലാത്ത അവസ്ഥയിൽ കോട്ടയം രാജാവ് 600 നായർ കുടു:ബങ്ങളെ വയനാട്ടിൽ കുടിയിരുത്തുകയും വയനാട്ടിനെ 60 നാടുകളായി വിഭജിച്ച് ഭരണാധികാരം നായർ പ്രമാണിമാർക്ക് ഏൽപിച്ചു കൊടുക്കുകയും ചെയ്തു. ഈ അറുപതുനാടുകളിൽ എട്ടും പത്തും നാടുകൾ ചേർന്ന് ആറുസ്വരൂപങ്ങളായി തീർന്നു. കുപ്പത്തോട് നായന്മാർക്ക് ആധിപത്യമുള്ള വയനാട് സ്വരൂപം, കല്പറ്റ നായന്മാരുടെ മേധാവിത്വമുള്ള എടന്നനസ് കൂറ് സ്വരൂപം, എടച്ചന നായന്മാരുടെ എള്ളകുച്ചി സ്വരൂപം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയായിരുന്നു.

ഹൈദരാലി തന്റെ ഭരണകാലത്ത് വയനാട് ആക്രമിച്ച് കീഴടക്കി. പക്ഷെ ടിപ്പുവിന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാർ പ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.

സഹ്യാദ്രിയില്‍ ഒറ്റപ്പെട്ട ഭൂഖണ്ഡത്തെപ്പോലെ, മാനംമുട്ടി നില്‍ക്കുന്ന മാമലകളും തോളുരുമി കടന്നുപോകുന്ന കുന്നുകളും കോടമഞ്ഞും കാട്ടുമൃഗങ്ങളും തേയില തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞ വയനാട് കേരളത്തിന്റെ മനോഹരമായ ജില്ലയാണ്. മാനത്തേയ്ക്ക് കയറാനുള്ള ഏണിപ്പടികള്‍ പോലെയുള്ള ഇവിടത്തെ ചുരങ്ങള്‍ സഞ്ചാരികള്‍ക്ക് കൗതുകം നല്‍കുന്ന കാഴ്ചയാണ്. വയനാട് യൂറോപ്പിലായിരുന്നുവെങ്കില്‍ അതൊരു മനോഹരമായ ഉല്ലാസകേന്ദ്രമാകുമായിരുന്നുവെന്ന് ഒരിക്കല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം സന്ദര്‍ശിച്ച മദ്രാസ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത് ശരിയാണ്. ഇന്നും അതിമനോഹരമാണ് വയനാട്. കേരളത്തിലെ ഗോത്രസംസ്കാരത്തിന്റെയും ചരിത്രത്തിന്‍റേയും സംഗമഭൂമിയാണ് വയനാട്. വിവിധ ജാതിയില്‍പ്പെട്ട ആദിവാസികള്‍ വൈവിധ്യമാര്‍ന്ന അവരുടെ കലയും സംസ്കാരവും ആചാരങ്ങളും വച്ചുപുലര്‍ത്തുന്നത് വയനാട്ടിലെങ്ങും കാണാന്‍ കഴിയും. കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് വയനാട്. ആധുനിക വയനാടിന്റെ തുടക്കത്തിനു കാരണം കുടിയേറ്റമാണ്.

© Wayanadan.

താമരശ്ശേരി ചുരം : കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. (വയനാട് ചുരം എന്നും അറിയപെടുന്നു). ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ് . ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. കോഴിക്കോട് നിന്നും വയനാട് ജില്ലയിലേക്കും മൈസൂരിലേക്കുമുള്ള ഏകപാത.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ ഒമ്പത് ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.

ബ്രിട്ടീഷുകാരാണ് താമരശ്ശേരി ചുരം പാത നിർമ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം വയനാട്ടിലെ ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കുരിശിൻറെ വഴി താമരശേരി ചുരത്തിലാണ് നടക്കുന്നത്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലൂടെ നടൻ കുതിരവട്ടം പപ്പു താമരശ്ശേരി ചുരത്തെക്കുറിച്ച് ” താമരശ്ശേരി ചൊരം… അയ്.. മ്മഡെ താമരശ്ശേരി ചൊരന്നേയ് ” എന്ന ഡയലോഗ് വളരെ പ്രസിദ്ധമാണ്.

വയനാട്ടിൽ വരുന്നവർക്ക് സന്ദർശിക്കാവുന്ന പ്രധാന സ്ഥലങ്ങൾ : എടക്കൽ ഗുഹ, കാന്തൻപാറ വെള്ളച്ചാട്ടം, കാരാപ്പുഴ അണക്കെട്ട്, കിടങ്ങനാട് ബസ്തി, കുറുവദ്വീപ്, കായക്കുന്ന്, ചങ്ങലമരം, ചെമ്പ്ര കൊടുമുടി, തിരുനെല്ലി ക്ഷേത്രം, പഴശ്ശിരാജ സ്മാരകം, പക്ഷിപാതാളം, പൂക്കോട് തടാകം, ബത്തേരി ജൈനക്ഷേത്രം, ബാണാസുര സാഗർ അണക്കെട്ട്, ബ്രഹ്മഗിരി മലനിരകൾ, മീന്മുട്ടി വെള്ളച്ചാട്ടം, മുത്തങ്ങ, വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, കർളാട് തടാകം/സാഹസിക പാർക്ക്, തോൽപ്പെട്ടി വന്യ ജീവി സങ്കേതം, ആറാട്ടുപാറ, കൊളഗപ്പാറ, ഫാന്റം റോക്ക്, കുറുമ്പാല കോട്ട.

കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post