വിവരണം – Praveen George Kodukappillil.

ട്രക്കാണോ അതോ ട്രക്കിൽ ലോക്ക് ചെയ്യാതെ വെയ്ക്കാറുള്ള കണ്ടെയ്നർ ആണോ കുഴപ്പക്കാരൻ? അവിനാശിയിൽ നടന്ന ട്രക്കും, ksrtc ബസ്സും കൂട്ടിയിടിച്ചു നിരവധി ആളുകൾക്ക് അപകടം സംഭവിച്ച കാര്യം വളരെ വിഷമകരമായ ഒന്നാണ്. വായിച്ച വാർത്തകളിലും, കാണുന്ന ന്യൂസ് വീഡിയോകളിലും എല്ലാവരും പറയുന്നു ടയർ പൊട്ടിയ ട്രക്ക് ഡിവൈഡർ മറികടന്നു മറുവശത്തോടെ പോയ ബസ്സിൽ ഇടിച്ചാണ് ഇത്രയും വലിയ അപകടം ഉണ്ടായത് എന്നാണ്. എന്നാൽ എനിക്ക് തോന്നിയ ചില സംശയങ്ങൾ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു.

1. ബസിന്റെ ക്യാബിനും(മുൻവശം), ട്രെക്കിന്റെ ക്യാബിനും മുഖാമുഖം കൂടിയിടിച്ചാൽ ഒരു കാരണവശാലും ഇത്രയും വലിയ അപകടം ആയി ഇതു മാറുമായിരുന്നില്ല.

2. ഇവിടെ ട്രെക്കിന്റെ ക്യാബിൻ അല്ല ഇത്രയും വലിയ അപകടത്തിന് കാരണം ആയിട്ടുള്ളത്. ട്രെക്കിൽ നിന്നും വേർപെട്ടു പോയ കണ്ടെയ്നർ ആണ് ബസിനുള്ളിൽ ഉള്ളവരുടെ ജീവൻ എടുത്തത്.

3. അതിവേഗതയിൽ ഉള്ള ട്രെക്കിന്റെ ക്യാബിൻ ഇടത്തുവശത്തെക്കു അപകടം ഒഴിവാക്കാൻ വെട്ടിത്തിരിച്ചപ്പോൾ ട്രെക്കിന്റെ തന്നെ പ്ലാറ്ഫോമിൽ ഉള്ള ലോക്ക് ചെയ്യാത്ത കണ്ടെയ്നർ എതിർദ്ധിശയിലേക്കു ചെരിഞ്ഞു ലോറിയിൽ നിന്നും വിട്ടുമാറി കണ്ടെയ്നറിന്റെ മുൻവശത്തെ മൂല ബസ്സിന്റെ ഡ്രൈവർ സൈഡ് മുതൽ പിൻ നിര വരെ സർവ്വവും തകർത്തു കളഞ്ഞതാണ്.

“For every action there is an equal and opposite reaction” ഇവിടെ ആക്ഷൻ എന്നത് കണ്ട്രോൾ പോയി റോഡിനു മറുവശം പോയ ട്രക്ക് ഡ്രൈവർ ഇടി ഒഴിവാക്കാൻ ഇടത്തോട്ട് വെട്ടിക്കുമ്പോൾ ഓപ്പോസിറ്റ് റിയാക്ഷൻ ആയി പ്ലാറ്ഫോമിൽ ലോക്ക് ചെയ്യാതെ വെച്ചിരുന്ന കണ്ടെയ്നർ വലത്തെക്കു ചെരിഞ്ഞു ബസ്സിനുള്ളിലേക്ക് ഇടിച്ചു കയറിയത് ആവാം.

ഉദാഹരണത്തിന്, കാറിൽ സഞ്ചരിക്കുമ്പോൾ ഒരു വളവു നല്ല വേഗതയിൽ ഒരു വശത്തേക്കു വളക്കുമ്പോൾ ഉള്ളിൽ ഉള്ള ആളുകൾ മറുവശത്തെക്കു നീങ്ങി പോകുന്നത് പോലെ. ഇത്തരം നിമിഷാർധങ്ങൾ കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽ ബ്രേക്ക് അപ്പ്‌ളൈ ചെയ്യാൻ ഉള്ള സാധ്യത വളരെ കുറവാണ്. അതിനാൽ തന്നെ വളരെ വേഗത്തിൽ വന്നു ഡിവൈഡറിന് മുകളിലൂടെ സഞ്ചരിച്ചു ബസിനിട്ടു ഇടിക്കാതിരിക്കാൻ ട്രെക്കിന്റെ ക്യാബിൻ വെട്ടിച്ചപ്പോൾ, ട്രെക്കിന്റെ പ്ലാറ്ഫോമിൽ ലോക്ക് ചെയ്യാതെ വെച്ച കണ്ടെയ്നർ പ്ലാറ്ഫോമിൽ നിന്നും പൊങ്ങി മറുവശത്തെക്കു മറിഞ്ഞു ബസ്സിലേക്ക് ഇടിച്ചു കയറിയത് ആണ്.

4. ട്രെക്കിന്റെ ക്യാമ്പിന് ഏറ്റിരിക്കുന്ന തകരാറിനെക്കാളും കൂടുതൽ ആണ് കണ്ടെയ്നറിന് ഉണ്ടായിരിക്കുന്നത്.

5. ബസ്സും, ട്രെക്കും മുഖാമുഖം ഇടിച്ചിരുന്നു എങ്കിൽ, രണ്ടു വണ്ടികളുടെയും ചെയ്‌സ് ഇടിയുടെ ആഘാതത്തിന്റെ ഇമ്പാക്റ്റ് ഏറ്റെടുത്തേനെ. ഇതിപ്പോൾ ടൺകണക്കിന് വെയിറ്റുള്ള (30 ടണ്ണോ, അതിലധികമോ)കണ്ടെയ്നർ മുകളിലെമൂല കൂട്ടി ബസ്സിന്റെ ചെയ്‌സിന് മുകൾ വശത്തുള്ള ബോഡിയിൽ മാത്രം ഇടിച്ചു കയറിയത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം സംഭവിച്ചത്.

എന്റെ അറിവിൽ പോർട്ടിൽ ഇറങ്ങുന്ന കണ്ടെയ്നർ ബോക്സുകൾ ട്രക്കിന്റെ പ്ലാറ്ഫോമിൽ ഉള്ള കുറ്റിയിലേക്ക് ഇറക്കി വെക്കുന്നത് അല്ലാതെ അത് എത്ര പേർ അതു പ്ലാറ്ഫോമിൽ ലോക്ക് ചെയ്തു വെക്കുന്നു എന്നത് സംശയം ആണ്. ഇതുവരെ കണ്ടിട്ടുള്ള കണ്ടെയ്നർ അപകടങ്ങളിൽ എല്ലാം ട്രെക്കിന്റെ പ്ലാറ്റ്ഫോമിൽ നിന്നും കണ്ടെയ്നർ വളരെ എളുപ്പത്തിൽ വേർപെട്ടു കിടക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.