ലോകത്തിലെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ‘എയർബസ്’ നിർമ്മിച്ച A 380 എന്ന മോഡലാണ് ഇന്ന് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും വലിയ മോഡൽ വിമാനം. നമ്മൾ കണ്ടിട്ടുള്ള സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് രണ്ടു നിലകൾ ഉണ്ടെന്നുള്ളതാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത.

ദീർഘദൂര സർവ്വീസുകൾക്കാണ് ഈ മോഡൽ വിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. പക്ഷേ ജനപ്രിയമായിട്ടും ഈ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിക്കുവാൻ പോകുകയാണ് എയർബസ് കമ്പനി. A380 ഉപയോഗിച്ചു സർവ്വീസ് നടത്തുന്നതിനുള്ള അധിക ചെലവുകളാണ് ഇതിനു പാരയായത്. നിലവിലുള്ള ഓർഡറുകൾ കൊടുത്ത ശേഷമായിരിക്കും ഈ മോഡൽ ഉൽപ്പാദനം നിർത്തുക.

നിലവിൽ A380 മോഡൽ വിമാനങ്ങൾ ഉപയോഗിക്കുന്ന എയർലൈനുകൾ ഏതൊക്കെയെന്ന് ഒന്ന് നോക്കാം.

1. എമിറേറ്റ്സ് – യുഎഇയുടെ ഫ്ലാഗ് കാരിയറായ എമിറേറ്റ്സ് ആണ് ഏറ്റവും കൂടുതൽ 380 മോഡൽ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഏകദേശം 115 ഓളം വിമാനങ്ങളാണ് ഈ ശ്രേണിയിൽ എമിറേറ്റ്സിനുള്ളത്.

2. സിംഗപ്പൂർ എയർലൈൻസ് – A380 വിമാനം ആദ്യമായി സ്വന്തമാക്കിയ എയർലൈനാണ്‌ സിംഗപ്പൂർ എയർലൈൻസ്. എമിറേറ്റ്സ് കഴിഞ്ഞാൽ പിന്നെ കൂടുതൽ A380 വിമാനങ്ങൾ ഉപയോഗിക്കുന്നതും സിംഗപ്പൂർ എയർലൈൻസ് ആണ്. നിലവിൽ 19 ഓളം A380 വിമാനങ്ങൾ സിംഗപ്പൂർ എയർലൈൻസ് ഫ്‌ലീറ്റിലുണ്ട്.

3. ബ്രിട്ടീഷ് എയർവേസ് – ബ്രിട്ടൻ്റെ ഫ്‌ളാഗ് കാരിയറായ ബ്രിട്ടീഷ് എയർലൈൻസ് A380 മോഡൽ വിമാനങ്ങൾ സർവ്വീസുകൾക്കായി ഉപയോഗിക്കുന്നുണ്ട്. നിൽവിൽ 12 ഓളം A380 വിമാനങ്ങളാണ് ബ്രിട്ടീഷ് എയർവേയ്‌സ് ഫ്‌ലീറ്റിൽ ഉള്ളത്.

4. ക്വണ്ടാസ് – ഓസ്‌ട്രേലിയയുടെ ഫ്‌ളാഗ് കാര്യരായ ക്വണ്ടാസ് തങ്ങളുടെ സർവീസുകൾക്ക് A380 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിലവിൽ 12 A380 എയർക്രാഫ്റ്റുകളാണ് ക്വണ്ടാസിനു സ്വന്തമായുള്ളത്.

5. ഇത്തിഹാദ് – UAE യുടെ തന്നെ മറ്റൊരു ഫ്‌ളാഗ് കാരിയറായ ഇത്തിഹാദ് എയർവെയ്സും A380 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നുണ്ട്. നിലവിൽ ഈ ശ്രേണിയിലെ 10 വിമാനങ്ങൾ ഇത്തിഹാദ് സർവീസുകൾക്ക് ഉപയോഗിക്കുന്നുണ്ട്.

6. കൊറിയർ എയർ – A380 ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന മറ്റൊരു എയർലൈനാണ്‌ സൗത്ത് കൊറിയയുടെ ഫ്ലാഗ് കാരിയറായ കൊറിയൻ എയർ. ഏകദേശം 10 ഓളം A380 വിമാനങ്ങൾ കൊറിയൻ എയർ ഫ്‌ലീറ്റിലുണ്ട്.

7. ഖത്തർ എയർവേയ്‌സ് – ഖത്തറിന്റെ ഫ്‌ളാഗ് കാര്യരായ ഖത്തർ എയർവേയ്‌സ് തങ്ങളുടെ സർവീസുകൾക്ക് A380 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിലവിൽ 10 ഓളം A380 എയർക്രാഫ്റ്റുകളാണ് ഖത്തർ എയർവേയ്സിനു സ്വന്തമായുള്ളത്.

8. ലുഫ്താൻസ – ജർമ്മൻ ഫ്ലാഗ് കാരിയർ എയർലൈനായ ലുഫ്താൻസ തങ്ങളുടെ സർവ്വീസുകൾക്കായി A380 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ ശ്രേണിയിലെ 7 ഓളം എയർക്രാഫ്റ്റുകൾ ലുഫ്താൻസയ്ക്ക് ഉണ്ട്.

9. ഏഷ്യാന – സൗത്ത് കൊറിയൻ എയർലൈനായ ഏഷ്യാന എയർലൈൻസും A380 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നുണ്ട്. നിലവിൽ ഈ ശ്രേണിയിലെ 6 വിമാനങ്ങൾ ഏഷ്യാന തങ്ങളുടെ സർവീസുകൾക്ക് ഉപയോഗിക്കുന്നുണ്ട്.

10. മലേഷ്യ എയർലൈൻസ് – A380 ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന മറ്റൊരു എയർലൈനാണ്‌ മലേഷ്യയുടെ ഫ്ലാഗ് കാരിയറായ മലേഷ്യ എയർലൈൻസ്. ഏകദേശം 6 A380 വിമാനങ്ങൾ മലേഷ്യ എയർലൈൻസ് ഫ്‌ലീറ്റിലുണ്ട്.

11. തായ് എയർവേയ്‌സ് – തായ്‌ലാന്റിന്റെ ഫ്ലാഗ് കാരിയറായ തായ് എയർവേയ്‌സ് തങ്ങളുടെ സർവീസുകൾക്ക് എയർബസ് A380 വിമാനമോഡലുകൾ ഉപയോഗിക്കുന്നുണ്ട്. നിലവിൽ 6 A380 എയർക്രാഫ്റ്റുകളാണ് തായ് എയര്വേയ്സിന് സ്വന്തമായുള്ളത്.

12. ചൈന സതേൺ – ചൈനീസ് എയർലൈൻ കമ്പനിയായ ചൈന സതേൺ തങ്ങളുടെ സർവ്വീസുകൾ നടത്തുന്നതിനായി A380 മോഡൽ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഏകദേശം 5 A380 വിമാനങ്ങൾ ചൈന സതേൺ ഫ്‌ലീറ്റിലുണ്ട്.

13. ANA – ജാപ്പനീസ് എയർലൈനായ ഓൾ നിപ്പോൺ എയർവെയ്സ് അഥവാ ANA A380 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നുണ്ട്. നിലവിൽ ഈ ശ്രേണിയിലെ 2 വിമാനങ്ങളാണ് ANA തങ്ങളുടെ സർവീസുകൾക്ക് ഉപയോഗിക്കുന്നത്.

നിലവിലുള്ള ഓർഡറുകൾ ഡെലിവറി ചെയ്ത ശേഷമായിരിക്കും എയർബസ് തങ്ങളുടെ ഏറ്റവും വലിയ പാസഞ്ചർ എയർക്രാഫ്റ്റ് ആയ A380 യ്ക്ക് വിരാമമിടുക. നിർമ്മാണം നിർത്തിയാലും കുറച്ചു വർഷങ്ങൾ കൂടി ഈ ഭീമൻ വിമാനം നമുക്കിടയിൽ സർവ്വീസുകൾ നടത്തിക്കൊണ്ടിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.