ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുക എന്നത് തീർച്ചയായും ഏറ്റവും മധുരതരവും സന്തോഷകരവുമായ അനുഭവമാണ്. ആയതിലേക്ക് മാന്യ യാത്രക്കാരുടെ മനസ്സറിഞ്ഞ് സുഖകരവും സുരക്ഷിതവുമായ സേവനം കെഎസ്ആർടിസി ഒരുക്കിയിരിക്കുകയാണ്.
ബെംഗളൂരുവിലുള്ള മലയാളികൾക്ക് ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്ക് എത്തിച്ചേരുവാനും, ആഘോഷങ്ങൾ കഴിഞ്ഞു തിരികെ ബെംഗളുരുവിലേക്ക് മടങ്ങുവാനും ഡിസംബർ 19 മുതൽ 31 വരെ ബാംഗ്ലൂരിലേക്കും തിരിച്ചും അധിക സർവ്വീസുകൾ (സ്പെഷ്യൽ സർവ്വീസുകൾ) ക്രമീകരിച്ചിരിട്ടുണ്ട്. അവയുടെ റൂട്ടും സമയവിവരങ്ങളും താഴെ കൊടുക്കുന്നു. (സമയം, റൂട്ട് എന്നിവ യധാക്രമത്തിൽ).
20.12.2019 മുതൽ 23.12.2019 വരെ ബാംഗ്ലൂരിൽ നിന്നുള്ള സർവീസുകൾ : 21.45 ബാംഗ്ലൂർ – കോഴിക്കോട് സൂപ്പർ ഡീലക്സ് (മാനന്തവാടി കുട്ട വഴി), 21.20 ബാംഗ്ലൂർ – കോഴിക്കോട് സൂപ്പർ ഡീലക്സ് (മാനന്തവാടി കുട്ട വഴി), 22.15 ബാംഗ്ലൂർ – കോഴിക്കോട് സൂപ്പർഫാസ്റ്റ് (മാനന്തവാടി കുട്ട വഴി), 22.50 ബാംഗ്ലൂർ – കോഴിക്കോട് സൂപ്പർഫാസ്റ്റ് (മാനന്തവാടി കുട്ട വഴി), 18.30 ബാംഗ്ലൂർ – എറണാകുളം സൂപ്പർ ഡീലക്സ് (കോയമ്പത്തൂർ സേലം വഴി), 22.10 ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് (ഇരിട്ടി മട്ടന്നൂർ വഴി), 18.00 ബാംഗ്ലൂർ – കൊട്ടാരക്കര സൂപ്പർ ഡീലക്സ് (കോയമ്പത്തൂർ സേലം വഴി), 18.20 ബാംഗ്ലൂർ – കോട്ടയം സൂപ്പർ ഡീലക്സ് (കോയമ്പത്തൂർ സേലം വഴി), 18.50 ബാംഗ്ലൂർ – ചങ്ങനാശ്ശേരി സൂപ്പർ ഡീലക്സ് (കോയമ്പത്തൂർ വഴി).
26.12.2019 മുതൽ 31.12.2019 വരെ ബാംഗ്ലൂരിലേക്കുള്ള സർവീസുകൾ : 19.35 കോഴിക്കോട് – ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (മാനന്തവാടി കുട്ട വഴി), 20.35 കോഴിക്കോട് – ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (മാനന്തവാടി കുട്ട വഴി), 19.45 കോഴിക്കോട് – ബാംഗ്ലൂർ സൂപ്പർഫാസ്റ്റ് (മാനന്തവാടി കുട്ട വഴി), 20.15 കോഴിക്കോട് – ബാംഗ്ലൂർ സൂപ്പർഫാസ്റ്റ് (മാനന്തവാടി കുട്ട വഴി), 18.45 എറണാകുളം – ബാംഗ്ലൂർ (തൃശൂർ കോയമ്പത്തൂർ സേലം വഴി), 20.30 കണ്ണൂർ – ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (ഇരിട്ടി മട്ടന്നൂർ വഴി), 17.10 കൊട്ടാരക്കര – ബാംഗ്ലൂർ (കോയമ്പത്തൂർ സേലം വഴി), 17.00 കോട്ടയം – ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (കോയമ്പത്തൂർ വഴി), 17.01 ചങ്ങനാശ്ശേരി – ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (കോയമ്പത്തൂർ സേലം വഴി).
കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവ്വീസുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്. ഓൺലൈനായി ടിക്കറ്റുകൾ മുൻകൂറായി റിസർവ്വ് ചെയ്യാൻ online.keralartc.com സന്ദർശിക്കുക. കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് സ്വന്തം.
വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.