പയർ കൃഷി നമ്മുടെ അടുക്കളത്തോട്ടത്തിൽ എങ്ങനെ വിജയകരമായി ചെയ്യാം?

Total
42
Shares

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയർ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു. പയർ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി വർധിക്കുന്നതിന് സഹായിക്കും. അടുക്കളത്തോട്ടത്തിലും, തെങ്ങിൻതോപ്പുകളിലും, വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയർ വിതയ്ക്കാറുണ്ട്. വീട്ടുവളപ്പിൽ എല്ലാ കാലത്തും പയർ കൃഷി ചെയ്യാം. വേനൽ കൃഷിയാണ് ഏറ്റവും മെച്ചം.

വിളവ് എടുത്ത് 30 ദിവസമായ പയർമണി വിത്തിനായി ഉപയോഗിക്കാം. പയർ വിത്ത് നടുന്നതിന് ആറ് മണിക്കൂർ മുമ്പ് വെള്ളത്തിൽ ഇടണം. പയർ വിത്ത് കൂടുകളിലോ,, കപ്പുകളിലോ, ട്രൈപോഡിലോ മുളപ്പിച്ചെടുക്കുക. മുളപ്പിച്ച് രണ്ടാഴ്ച പ്രായമായ തൈകൾ പറിച്ച് മാറ്റി നടാവുന്നതാണ്. പയർ വിത്ത് വെള്ളത്തിൽ ഇടുമ്പോൾ തന്നെ നടേണ്ട സ്ഥലം ഒരുക്കേണ്ടതാണ്. പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് നടേണ്ട തടത്തിൽ കുമ്മായം ചേർത്ത് മണ്ണിലെ പുളിരസം മാറ്റുക. നടുന്നതിന് മൂന്ന്, നാല് ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി യോജിപ്പിച്ച് ദിവസം രണ്ടു നേരം നനച്ചു കൊടുക്കുക. നടുവിലായി തൈ നട്ടു വയ്ക്കുക. ദിവസവും പയർചെടി നനച്ചു കൊടുക്കുക. പയർ പടരാനുള്ള സൗകര്യമൊരുക്കണം.

വളപ്രയോഗം, ജലസേചനം ഇതു രണ്ടും തുടക്കം മുതലേ ശ്രദ്ധിക്കണം. ചെടിയുടെ വളർച്ചയിൽ ജൈവവളങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും ജലാംശം പിടിച്ചു നിർത്തുന്നതിനും, രാസവളങ്ങൾ ആഗിരണം ചെയ്യുന്നതിനും മണ്ണിൽ ജൈവവളങ്ങൾ സമ്പുഷ്ട മായിരിക്കണം.

പയർ കൃഷിയിൽ ജലസേചനത്തിന്റെ കൂടുതൽ, കുറവുകൾ ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ജൈവസ്ലറി ആഴ്ചയിലൊരിക്കൽ ഒഴിച്ചുകൊടുക്കുകയും, ജീവാമൃതം 2 ആഴ്ച കൂടുമ്പോൾ ചേർത്തുകൊടുക്കുകയും ചെയ്താൽ പയർ വേഗം വളരുന്നതായി കാണാം. ഫിഷ്അമിനോ പയർ ചെടി നന്നായി പൂവിടുന്നതിനും, ചാഴി ശല്യം മാറുന്നതിനും വളരെ നല്ലതാണ്.

മഴയുള്ളപ്പോഴും, നല്ല തണുപ്പുള്ള സമയത്തും പയറിനെ ബാധിക്കുന്ന രോഗമാണ് പൗഡറി മിൽ ഡ്യു. ഇലകളിൽ ചെറിയ കുത്തുകൾ പോലെ കാണുകയും, അതിനെത്തുടർന്ന് പൗഡർ ഇട്ടതു പോലെ ഫംഗസ് ഇലകളിലും തണ്ടിലും കാണപ്പെടുന്നു. അവസാനം ഇലകൾ മഞ്ഞ നിറത്തിലാവുകയും നശിച്ചു പോവുകയും ചെയ്യുന്നു. ഈ രോഗം ബാധിച്ചാൽ വിളവ് വളരെ കുറയുന്നതായും കാണുന്നു.കോപ്പർ ഓക്സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുകയാണെങ്കിൽ ഈ രോഗത്തെ നിയന്ത്രിക്കാം.

വിളവെടുപ്പ് സമയം ആകുമ്പോഴാണ് പ്രധാനമായും ചാഴി ശല്യം കണ്ടു തുടങ്ങുന്നത്. മത്തി തോട്ടത്തിന്റെ വിവിധഭാഗങ്ങളിൽ തൂക്കിയിടുന്നത് ഒരു പരിധിവരെ ചാഴിയെ അകറ്റുന്നു. ചാഴിയെയും, ഇലചുരുട്ടിപ്പുഴുവിനെയുംവേപ്പെണ്ണ എമൽഷൻ തളിച്ചുകൊടുത്ത് നിയന്ത്രിക്കാം. പയർ കൃഷി ചെയ്യുന്നിടത്ത് ബന്ദി ചെടി നട്ടുവളർത്തുന്നത് ചാഴിയെ അകറ്റുന്നതായി കാണുന്നു.

ചിത്ര കീടത്തെ അകറ്റാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. കായ് തുരപ്പനെ അകറ്റാൻ 100 മില്ലി ഗോമൂത്രം 9 ഇരട്ടി വെള്ളത്തിൽ ചേർത്ത് അതിൽ അഞ്ച് ഗ്രാം കായവും, പത്തുഗ്രാം കാന്താരി സത്തും ചേർത്ത് തളിക്കുക. പയർ ചെടി സാധാരണയായി 45, 50 ദിവസത്തിനുള്ളിൽ പൂവിടും. പെട്ടെന്ന് പൂവിടുന്നത് പയറിലെ ഇലകൾ 10% മുറിച്ചുനീക്കി അതിനുശേഷം അഞ്ച് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുക.

രോഗപ്രതിരോധ ശേഷിയുള്ള വിത്തുകൾ ഉപയോഗിക്കുക, കൃഷിക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക, കൃഷിയിടത്തിൽ വായു പ്രവാഹം കടന്നു പോകുന്നത് സാഹചര്യം ഉണ്ടാക്കുക, രോഗബാധ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ ഇലകൾ നശിപ്പിക്കുക, കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നീ മുൻ കരുതലുകൾ സ്വീകരിച്ചാൽ പയർകൃഷി വിജയകരമായി തീരും.

For Seeds: https://agriearth.com/product/yard-long-bean/.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post