ദി ലാസ്റ്റ് സപ്പർ – ഒരു കർണാടകൻ യാത്രാ വിവരണം

Total
7
Shares

വിവരണം – Rinaz Bin Sathar‎.

കഴിഞ്ഞ ഒരു 8-10 മാസമായി ഇതുവഴി ഒക്കെ ഒന്ന് വന്നിട്ട്. ഇടക്കാലത്തു കുറച്ചൊന്ന്‌ പണിക്ക് പോയി നോക്കിയതാ. തൃശൂർ ആയിരുന്നു. പണി എടുക്കൽ നമ്മൾക്ക് പറഞ്ഞ പണി അല്ലാന്നു മനസ്സിലായപ്പോ തന്നെ ഞാൻ നിർത്തി പോന്നു. ഏതാണ്ട് ഈ ഒരു പ്രായം വരെ ഒക്കെ ഊരു തെണ്ടി നടന്ന ശേഷം കരീറിന്റ പിന്നാലെ പോവാം എന്ന് തന്നെ ആയിരുന്നു പണ്ടേ ഉള്ള പ്ലാൻ. ഉദേശിച്ച പ്ലാൻ ലൈറ്റ് ആയിട്ട് ഒന്ന് കയ്യീന്ന് പാളിയതും പിന്നെ മറ്റു ചില കാര്യങ്ങളുടെ പിന്നാലെ ഓട്ടവും തിരക്കും ഒക്കെ ആയി ഈ ഒരു കൊല്ലവും അങ്ങനേ അങ്ങ് പോയി.

ഇതുകൊണ്ടൊക്കെ തന്നെ ഇടക്കാലത്തു നടത്തിയ ഒരു ഇവന്റ് ഒഴിച്ചാൽ മേല്പറഞ്ഞ കാലയളവ് അത്രയും യാത്രികന്റെ പിന്നണി പ്രവർത്തനത്തിൽ സജീവം ആവാനോ കൂടെ ട്രിപ്പുകൾ അടിക്കാനോ ഒന്നും പറ്റിയില്ല. ഇപ്പഴാണ് കാര്യങ്ങൾ ഒക്കെ ഒന്ന് കലങ്ങി തിളയുന്നെ. ഭാവിയും ഒക്കത്ത് ഇറുക്കി വിദേശത്തേക്ക് ഒരു മടക്ക യാത്രയ്ക്ക് ഒരുങ്ങി നിക്കാണ് ഇപ്പൊ. പോവുന്നതിന് മുൻപ് യാത്രികനോടൊപ്പം ഒരു അടിപൊളി ട്രിപ്പ്‌ ഒക്കെ അടിച്ച് ഒന്ന് കൂടി പിരിയണം എന്ന് അതിയായ ആഗ്രഹം. ആഗ്രഹം എന്നൊക്കെ പറയുമ്പോ അതിന്റെ ആഴം അങ്ങനെ വിശദീകരിക്കാൻ ഒന്നും പറ്റില്ല, കാരണം ഇത് മ്മക്ക് മ്മളെ ബെല്യോരു കുടുംബല്ലേ. പൊറത്ത്ന്ന് കാനിന്നോരിക്കല്ലേ ഇത് വെറും ക്ലബ്‌.

അതിയായ ആഗ്രഹവും മനസ്സിൽ ഇട്ട് അങ്ങനെ ഇരിക്കുമ്പോളാണ് പ്രീ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞ് വന്ന് മ്മളെ മച്ചാന്മാർ ഒരു അടിപൊളി ട്രിപ്പ്‌ അന്നൌൻസ് ചെയ്തത്. ചെറിയ ഒരു ട്രെയിൻ യാത്ര, അതും നമ്മടെ സ്വന്തം യൂണിറ്റ് ആയ കണ്ണൂരിൽന്ന്‌ തന്നെ. പോസ്റ്റർ കണ്ടപ്പൊ തന്നെ ഷെമിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ആാാഹ പ്ലാൻ തന്നെ പൊളി. പോരാത്തതിന് ഡേറ്റും മറ്റും ഒക്കെ എനിക്ക് ഒരു എടങ്ങേറും ഇല്ലാതെ പോയി വരാൻ പാകത്തിന്. കൂടുതൽ എന്ത് ആലോചിക്കാൻ? ലിസ്റ്റിന്റെ മേലെ തന്നെ പേര് ചേർത്തോളാൻ പറഞ്ഞു. അപ്പൊ നമ്മളെ മുത്തുമണികളെ സന്തോഷം കണ്ടപ്പോ ഒന്നൂടെ ഒന്ന് മൂഡായി. തൃശൂർന്നും കാസര്ഗോഡ്ന്നും ഒക്കെ മ്മളെ മെയിൻ ആൾക്കാരെ പേരുകൾ ലിസ്റ്റിൽ കേറിയപ്പോ പതിവില്ലാത്ത ഒരു തിടുക്കം.

അതിക ദിവസം ഒന്നും വെയിറ്റ് ചെയ്യേണ്ടി വന്നില്ല, 5ആം തീയതി സന്ധ്യക്ക്‌ ബാഗും തൂക്കി വീട്ടിൽന്ന്‌ ഇറങ്ങി. നേരെ കണ്ണൂർക്ക് വെച്ചു പിടുച്ചു. ചെന്നു കയറിയത് കണ്ണൂർ സിറ്റിയിലെ ഒരു റെസ്റ്റോറന്റിൽ, കുഴിമന്തിയും ഓർഡർ ചെയ്ത് ഇരിക്കണ മ്മളെ ചെങ്ങായ്മാരാണ് ഫ്രേമില്. ഷെമിയും ഓൻ കെ എസ് ഇ ബി ന്ന്‌ ലൈൻ വലിച്ച ഓന്റെ പൊണ്ടാട്ടി ജസ്നയും ഓൾടെ ഒരു ധൈര്യത്തിന് കൂടെ ഓളെ അങ്ങളേം ഇണ്ട് ഒരു സൈഡിൽ, മൊയലാളി അശ്കറും കൂടെ ഓൻ 3 കൊല്ലായിട്ട് ട്രിപ്പിന് പേര് മാത്രം കൊണ്ടുവരണ ഓന്റെ കെട്ടിയോളെ ജീവനോടെ കൊണ്ടന്ന് മറ്റൊരു സൈഡിൽ. കണ്ണൂർ യൂണിറ്റിന്റെ യുവ അഡ്മിൻസ് അതുലും അഭിയും ട്രിപ്പിന് മസാല ചേർക്കാൻ അർഷും, എടേൽ ഒരു സീറ്റ്‌ ഞാനും പിടിച്ചു, കുഴിമന്തിം വന്നു.

അങ്ങനെ ഒരു സപ്പറോടെ ആ യാത്ര ആരംഭിക്കുകയായി. അടുത്ത പരിപാടി സിന്ധു ഏച്ചിനേം മക്കളേം വീട്ടിൽ പോയി പൊക്കൽ കൂടെ ഒരു ചെറിയ സർപ്രൈസും. ഒരു ചെറിയ കല്യാണ വാർഷിക ആഘോഷം. അതും കഴിഞ്ഞ് എല്ലാരൂടെ റെയിൽവേ സ്റ്റേഷൻ പിടിച്ചു. എണ്ണം പറഞ്ഞ കുറച്ചെണ്ണം അവിടേം ഉണ്ടായിരുന്നു. ബാക്കി ഒക്കെ ട്രെയിനിൽ ഉണ്ട്ന്നാണ് പറഞ്ഞെ. അവിടെ കെടന്ന് കൊറച്ച് അലമ്പോക്കെ കളിച്ച് പുലർച്ചെ 2 മണീടെ ട്രെയ്നിൽ ജനറൽ കംപാർട്മെന്റിൽ എങ്ങനൊക്കെയോ എല്ലാവരേം കുത്തി കയറ്റി പുറപ്പെട്ടു.

പറയുമ്പോ എല്ലാം പറയണല്ലോ? ഇറുങ്ങി നിന്ന് പോവുന്നതിന് ഇടയിലാണ് ഒരു കോമഡി. ശ്വാസം എടുക്കാൻ പോലും ഗ്യാപ്പില്ലാത്ത ആ തിരക്കിനിടയിലാണ്‌ ഒരുത്തന്റെ ലൈൻ അടി. അതും നമ്മടെ കൂട്ടത്തിൽ ഒന്നിനോട് പൊറത്ത്ന്ന് ഒരുത്തൻ. പാവം അവൻ അറിയുന്നില്ലല്ലോ ആ വാഗൺ ട്രാജഡിൽ പെട്ടു കിടക്കണ പത്ത്നാല്പതെണ്ണം ലവൾടെ കൂടെ ഉള്ളതാണെന്ന്. ചെക്കന്റെ കളി കാര്യം ആയപ്പോ പെണ്ണ് ഷെമിഅണ്ണന് ഒരു കാൾ ഇട്ട്. തൽക്ഷണം ഒരു പൂച്ചക്കുട്ടിയെ ഞേറ്റും പോലെ നൈസായിട്ട് സോഫറ്റായിട്ട് ചെക്കനെ നുമ്മ ഞേറ്റി നമ്മളെ നടൂൽ കൊണ്ടന്നിട്ടു. അപ്പോളാണ് അവൻ സംഗതി മനസ്സിലായത്. “Yes, I am trapped”.

ലൈൻ അടി നടയടിയിൽ കലാശിക്കേണ്ടതായിരുന്നു. പിന്നെ പാവല്ലേന്ന് കരുതി ചെറുതായൊന്ന് ഉപദേശിച്ച് വിട്ടു. പിന്നീടാണ് ഞാനൊരു സത്യം മനസ്സിലാക്കിയത് “I am also trapped”. ചെക്കൻ ഒരു വള്ളിക്കെട്ടായി. വിട്ടു മാറാണ്ട് ചളി അടി. അവസാനം ഗതികെട്ട് കാലേവാരി ചളീൽ അടിക്കുംന്ന് പറഞ്ഞപ്പൊഴാണ് അവനൊന്നടങ്ങിയെ. നേരം എത്ര കഴിഞ്ഞിട്ടും തിരക്കിനൊരു തിരക്കിനൊരു കുറവും ഇല്ല.നിന്നും നിരങ്ങിയും തൂങ്ങിയും കുത്തിയിരുന്നും അവസാനം ചന്തി കുത്താൻ നിലം തന്നോടത്ത് തന്നെ ചെരിഞ്ഞും ഉറങ്ങിയും ഒക്കെ ഉഡുപ്പി എത്തി.

എല്ലാത്തിനേം തിരക്കിനിടയിൽ നിന്ന് പുറത്തേയ്ക്ക് ചുരണ്ടി എടുത്ത് പ്ലാറ്റ്ഫോമിൽ അടുക്കി വെച്ച് നമ്മൾ 3 പേര് സ്റ്റാൻഡിലേക്ക്‌ പോയി. എല്ലാത്തിനേം ലൊക്കേഷനിൽ എത്തിക്കാൻ പാകത്തിന് ഒരു ബസ്‌ സെറ്റ് ചെയ്യൽ ആയിരുന്നു ഉദ്ദേശം, ബസ്‌ സ്റ്റാൻഡിൽ എത്തി ഗൊത്തുന്ന കന്നഡയിൽ കൊറച്ചു ഹിന്ദിം മലയാളോം ഒക്കെ മിക്‌സാക്കി കൊറേ പേർടെ വാലിൽ തൂങ്ങി. പല വഴീം നോക്കി, നിർഭാഗ്യവശാൽ എന്തോ വിശേഷ ദിവസം ആയത് കാരണം അന്ന് ബസും കുറവായിരുന്നു.

അവസാനം ഒരുത്തനെ ഗാന്ധിത്തല കാണിച്ച് ചാക്കിലാക്കി. അയാള് മുഖേന കുറച്ചു അധികം മെനക്കെട്ടിട്ടാണെങ്കിലും മംഗലാപുരത്തേക്ക് പോവാനിരുന്ന ഒരു കാലി ബസ്സിനെയും പണിക്കാരെയും അടിയോടെ പൊക്കി, റൂട്ട് തിരിച്ച് വിട്ടു. നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. അവിടുന്ന് എല്ലാരേം എടുത്ത്‌ നല്ല ഗുമാകുത്ത് പാട്ടും ഇട്ട് നേരെ വിട്ടു. നമ്മുടെ പ്രധാന സ്വീകരണകേന്ദ്രമായ അഗുംബെ യിലേക്ക്.

അഗുംബെയിൽ നമ്മളെ സ്വീകരിച്ചത് അഗുംബെയിലെ കിരീടം വെക്കാത്ത കൊച്ചു രാജാവ് സിധു മല്ലയ്യ, അഗുംബെയിൽ നിന്നും പടിയിറങ്ങും വരെ അങ്ങോട്ടുള്ള നമ്മുടെ മുഴുവൻ കലാപരിപാടികളും ഇനി അദ്ധേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരിക്കും. അവരുടെ തന്നെ ഹോട്ടലിൽ താമസം, വീട്ടിൽ 3 നേരം ഭക്ഷണം. പ്രത്യേകം സജ്ജമാക്കിയ ഫുള്ളി ഓപ്പൺ വാഹനം, ഗൈഡ്സ് പ്ലാൻസ് തുടങ്ങി എല്ലാം നമ്മൾക്കായി തയ്യാർ.

റൂമുകളിൽ സാധനങ്ങൾ ഒക്കെ ഒതുക്കി ഒന്ന് ഫ്രഷ്‌ ആയി നേരെ അവരുടെ വീട്ടിലേക്ക്‌ ഒരു ചെറിയ കാൽനടയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു, പതിവുപോലെ ആദ്യ പരിപാടി മൃഷ്ടാന ബോജനം തന്നെ. തികച്ചും വ്യത്യസ്തമായ ഭക്ഷണം. പച്ചക്കറി ആണ്, കൂടെ മധുരത്തിന് കേസരിയും, ചെല്ലുന്ന നാട്ടിലെ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നവർക്ക്‌ ഒക്കെയും മനസ്സ് നിറയും. വയറും തടവി ഓപ്പൺ യാത്രക്കായി സജ്ജീകരിച്ച രണ്ടു വണ്ടികളിൽ ആയി എല്ലാവരും കയറി.

അഗുംബെയുടെ ഗ്രാമീണ സൗന്ദര്യവും ആസ്വദിച്ച് നല്ല തണുത്ത ശുദ്ധവായുവും ശ്വസിച്ച് പാട്ടും പാടി ആർപ്പും വിളിച്ച് വണ്ടികൾ പാഞ്ഞു. പശ്ചിമ ഘട്ടത്തിലെ ഇടതൂർന്ന വനമേഖലയിലെ കാട്ടുപാതകളും മലവീഥികളും പിന്നിട്ടോടിയ വണ്ടികൾ ചെന്നു നിന്നത് സമുദ്രനിരപ്പിൽ നിന്നും 2710 അടി ഉയരത്തിൽ കുന്താധ്രി മല മുകളിലെ കുറച്ചു പടവുകൾക്ക്‌ കീഴെ. അതിനു മീതെ ആണ് കുറച്ചു ആഴ്ചകളായി മനസ്സിൽ കൊണ്ട് നടക്കുന്ന വശ്യ സുന്ദരികളിൽ ആദ്യത്തെ ആൾ.

പടവുകൾ കയറി. മുകളിലെ കാഴ്ച അതിമനോഹരം എന്നു തന്നെ വേണം പറയാൻ. കുന്താധ്രി ഹിൽ ടോപ്‌ വ്യൂപോയിന്റ്‌, ഭൂമിക്കും ആകാശത്തിനും ഇടയിൽ ഒരു കമ്പിവേലി മാത്രം, ബാക്കിയുള്ളതെല്ലാം കോടയാലും മേഘങ്ങളാലും മൂടിയിരിക്കുന്നു. വിശാലമായ പ്രധലം, ഇറങ്ങാൻ പാകത്തിന് ചെറിയ ചെരുവുകൾ. മലയുടെ മൂർദ്ധാവിൽ മനുഷ്യനിർമിതമായി തോന്നിക്കുന്ന കരിങ്കല്ലിൽ കുഴിച്ച ഒരു വമ്പൻ കുളം. അതിന് അരികെ ആയാണ് കുന്താധ്രിയുടെ പ്രധാന ആകർഷണം സ്ഥിതി ചെയ്യുന്നത്. 17ആം നൂറ്റാണ്ടിൽ പൗരാണീക ശില്പികൾ കരിങ്കല്ലുകളിൽ മായ തീർത്ത കൊത്തുപണികളാലും കൊച്ചു ശില്പങ്ങളാലും മോഡികൂട്ടപ്പെട്ട ജൈന മതസ്ഥരുടെ ചെറിയൊരു ആരാധനാലയം. കാഴ്ചകളുടെ ഒരു വിരുന്ന് തന്നെ ഉണ്ട്.

മുകളിൽ നല്ല ആൾക്കൂട്ടം, എങ്കിലും സൌര്യവിഹാരത്തിനുള്ള സൗകര്യങ്ങളും ഉണ്ട്. ആവേശത്തിൽ എല്ലാം മറന്ന് എല്ലാരും നാനാഭാഗത്തേക്ക് ചിതറി. ചിലർ കൂടിയിരുന്നു, ചിലർ നിലത്തിരുന്നു, ഒരു സീറ്റ്‌ ഞാനും പിടിച്ചു. ആ ഭംഗി ആസ്വദിച്ച് ആ നിമിഷത്തിൽ അലിഞ്ഞ് കുറച്ചു നേരം അങ്ങനേ ഇരുന്നു. നട്ടുച്ച ആയിട്ടു പോലും അതിന്റെ ഒരു കുലുക്കവും ഇല്ല.

കാറ്റിൽ കോടയുടെ തിരശീല നീങ്ങിയപ്പോൾ കണ്ട താഴ്വാര കാഴ്ചകൾ അതിലേറെ മനോഹരം ആയിരുന്നു. നാലു ദിക്കിലും ഫോട്ടോഷൂട്ട്‌ നടക്കുന്നുണ്ട്. അതിലും സജീവമായി ഒന്ന് പങ്കെടുത്തു. കുറച്ചു ഏറെ നേരത്തെ കളിക്കും ചിരിക്കും ശേഷം കോടയിൽ മുങ്ങി അങ്കശുദ്ധി വരുത്തി ആരാധനാലയത്തിന് നേരെ നീങ്ങി, ചുറ്റും നടന്ന് കണ്ടു. ഒറ്റ നോട്ടത്തിൽ ചിലപ്പോൾ വലിയ അത്ഭുതം ആയൊന്നും തോന്നില്ലായിരിക്കാം.

ഇന്നത്തെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെക്കാൾ ഭംഗിയായി പല രൂപത്തിലും ഭാവത്തിലും കല്ലിലും മരത്തിലും മറ്റെന്തിലും വിസ്മയങ്ങൾ വിരിയിക്കാൻ ഒരുപക്ഷേ വളരെ എളുപ്പമായിരിക്കും, എന്നാൽ ആ മലമുകളിൽ നൂറ്റാണ്ടുകൾക്കും മുന്നേ മെഷീൻ കല്ലുകളെ കടത്തി വെക്കും വിധം വെട്ടി എടുത്ത കൂറ്റൻ കരിങ്കൽ കഷണങ്ങളിൽ വെറും കയ്കളാൽ നിർമിക്കപ്പെട്ട ആയുധങ്ങൾ കൊണ്ട് ഒരേ അളവിലും വടിവിലും വൃത്തിയിലും കൊത്തിയെടുത്ത വ്യത്യസ്ത ഡിസൈനുകൾ നിറഞ്ഞ ചുവരുകൾ, പടവുകൾ, പാത്തികൽ, എന്തിന്.. ഭീമുകളും സൺഷേഡുകളും മേൽക്കൂരയും വരെ പൂർണമായും കരിങ്കല്ലിൽ തന്നെ. ജൈന മുനിമാരുടെ ശിലാ പ്രതിമകളും. അവയൊന്നും അങ്ങനെ നിസ്സാരപ്പെടുത്താവുന്നവയല്ല. അത് ശില്പകലയുടെയും കഠിനാധ്വാനത്തിന്റെയും അത്ഭുത പ്രതീകങ്ങളിൽ ഒന്ന് തന്നെ ആണ്.

രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് കുണ്ഡകുണ്ട ആചാര്യ എന്ന ജൈന മുനിക്ക്‌ ഈ കുന്നിൻ മുകളിൽ അഭയം നൽകിയിരുന്നു, ആയതിന്റെ അനന്തരഫലമായാണ് ഇവിടം ഒരു ജൈന പുണ്യ ഭൂമി ആയി മാറിയത് എന്ന് ഐതിഹ്യം. ജൈന ദേവന്മാരായ തീർത്ഥങ്കർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ മുൻഗണന 23ാമത്തെ തീർത്ഥങ്കറായ പാർശ്വനാഥൻ ആണ്.

മറ്റു പല ഇടങ്ങളിലെയും പോലെ ഇതിന്റെ ചരിത്രത്തിലും എവിടെയോ ഒരു നിധി മറഞ്ഞു കിടപ്പുണ്ടായിരുന്നു. പിൽക്കാലത്ത് അത് തേടിയെത്തിയവർ ശില്പങ്ങളിൽ സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. കൊത്തുപണികളോടൊപ്പം കുറച്ചു ഫോട്ടോക്കും പോസ് ചെയ്‌തു. സമയം പോയത് അറിഞ്ഞില്ല. അഗുംബെയിൽ ഇനിയും ഉണ്ട് കാണാൻ ഒരുപാട്. ആവുന്നതത്രയും കണ്ടു തീർക്കണം. പെട്ടെന്ന് ഒരു ഗ്രൂപ്പ്‌ ഫോട്ടോയും തട്ടിക്കൂട്ടി നമ്മളെയും വഹിച്ചു കൊണ്ട് വണ്ടികൾ മല ഇറങ്ങി.

അടുത്ത സ്വീകരണകേന്ത്രത്തിൽ എത്തി, ചെറിയൊരു ട്രെക്കിംഗ്, കാട്ടിനുള്ളിലെ ഒരു അരുവിയിലേക്ക്, യാത്രകളിൽ ഒഴിച്ചുകൂടാനാവാത്ത പ്രധാന കലാപരിപാടി ആയ നീരാട്ടു തന്നെ ആയിരുന്നു ലക്ഷ്യം. കാടിന്റെ സൗന്ദര്യം ഒട്ടും കൈ വിടാത്ത മനുഷ്യരാൽ കൈമോശം വന്നിട്ടില്ലാത്ത, പാറക്കെട്ടുകൾക്ക് ഇടയിലൂടെ ഒഴുകുന്ന നല്ല ബ്യൂട്ടിഫുൾ അരുവി, അറ്റത്തായി കുഴപ്പുല്ലാത്തൊരു വെള്ളച്ചാട്ടവും.

ഓരോരുത്തരായി കൈ പിടിച്ച് പാറകൾ കടന്നു. സുരക്ഷിത മേഖലകളിൽ എത്തി. വെള്ളം കണ്ടാൽ ചാടും കുതിരകൾ എല്ലാം വരി വരി ആയി ചാടി. മതിമറന്ന് ആർമാദിച്ചു നീരാടി. മടിച്ചു നിന്നവരെ പിടിച്ചു മുക്കൽ പതിവും തെറ്റിച്ചില്ല. ഇങ്ങനെ ഉള്ള വേളകളിൽ കുരുത്തക്കേടുകൾ ഒപ്പിക്കാൻ പാറയുടെ എഡാമുറുക്കുകൾ തേടി ഒരു ഭ്രാന്തനെ പോലെ അലയുന്ന ഞാൻ ഇത്തവണ ശാന്തൻ ആയിരുന്നു.

പെട്ടന്ന് കുളി നിറുത്തി ഒരു വശത്ത് ഒതുങ്ങി ഇരുന്നവരെ ചൊറ ആക്കുന്നതിൽ ആയിരുന്നു ഇക്കുറി ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭക്ഷണത്തിനായുള്ള മല്ലയ്യയുടെ വിളിക്കു മുന്നേ തന്നെ വയറ്റിൽ നിന്നും ഉയർന്ന വിശപ്പിന്റെ വിളി എല്ലാവരും കേട്ടു. അതുകൊണ്ട് തന്നെ മടങ്ങാൻ ആരെയും അധികം നിർബന്ധിക്കേണ്ടി വന്നില്ല. വീട് ലക്ഷ്യം വെച്ച് നടന്നു.

വീട്ടിലെത്തിയ നമ്മൾക്ക് മല്ലയ്യയും കുടുംബവും ചോറു വിളമ്പാൻ ഒരുങ്ങി നിൽകുന്ന കാഴ്ച കണ്ട്‌ മനസ്സും പച്ചക്കറി വിഭവങ്ങളോടൊപ്പം വിളമ്പിയ ചോറും ശേഷം പാൽപായസവും കൊണ്ട് വയറും നിറഞ്ഞു. അല്പനേരത്തെ വിശ്രമത്തിനായി ഹോട്ടലിലേക്കുള്ള മടക്ക വേളയിലാണ് ചിലരുടെ ആഗമനം. ആരുടെ?

നിങ്ങൾ അഗുംബെ എത്തുമ്പോൾ നമ്മൾ അവിടെ ഉണ്ടാവും എന്നും പറഞ്ഞ് ട്രെയിനിനും മുന്നേ കാസര്ഗോഡ്ന്ന് ബുള്ളറ്റും കൊണ്ട് പുറപ്പെട്ട ചില പ്രമുഖർ. പ്രശസ്തരിൽ പ്രശസ്തനായ ഇബ്രാഹിംച്ച, സന്തത സഹചാരി ഉസാംക്ക, റെയിൽവേ മൊയലാളി സത്താർക്ക, അപൂർവമായി മാത്രം കണ്ടു വരുന്ന സിറാജ്ക്ക (ഇമ്മിണി ബല്യ പുള്ളി ആണ്) കൂടെ ബുള്ളറ്റിൽ ഒഴിഞ്ഞു കിടന്ന ഒരു പിൻസീറ്റ് കണ്ട ആവേശത്തിൽ ഞാനും ഇണ്ടെന്ന് പറഞ്ഞ് ചാടി കേറിയ മ്മളെ ചങ്ക് ബ്രോ മുബിയും. പ്രസ്തുത ഇവെന്റിന്റെ കോർഡിനേറ്റർ കൂടിയാണ് ലെ ചങ്ക്.

അവരെ ഭക്ഷണം കഴിക്കാൻ പറഞ്ഞു വിട്ട് നമ്മൾ ഹോട്ടലിലേക്ക് നീങ്ങി. രാവിലെ എത്തിയ വേളയിൽ ബാഗുകളും ഇട്ട് പോയതാണല്ലോ. തന്നിരിക്കുന്ന റൂമുകളിൽ എല്ലാവരെയും തുല്യമായി അക്കൊമൊഡേറ്റ് ചെയ്യണം. അല്പനേരത്തെ വീതിക്കൽ പ്രക്രിയകൽക്കൊടുവിൽ മുകളിലെ ഒരു മുറിയിൽ നമ്മളും ഒതുങ്ങി. ചില തെണ്ടികൾ കട്ടിലിൽ പടർന്ന് പന്തലിച്ചതു കൊണ്ട് എന്റെ കിടത്തം തീരുമാനം ആയി. ഒന്നും നോക്കീല ഇറങ്ങി നടന്നു. നല്ലൊരു ടർഫ് ഗ്രൌണ്ട് പോൽത്തൊരു പറമ്പ് കണ്ടു. അതിന് കുറുകെ നീട്ടി നടന്നു.

നല്ല അടിപൊളി ഒരു സ്പോട്ടിൽ ആണ് ചെന്ന് എത്തിയത്. ഇടുങ്ങിയ ഒരു സ്റ്റെപ് ഇറങ്ങി ചെന്ന് നിന്നത് നല്ല തണുതണാ തണുത്ത ഒരു തോടിനും ചുറ്റും പടർന്ന കുറ്റിക്കാടിനും നടുവിൽ. കുറച്ചു നേരം അവിടെ വെള്ളത്തിൽ കാലും കുത്തി പാറി നടക്കുന്ന കിളികളെയും തുമ്പികളെയും ഒക്കെ നോക്കി അങ്ങനേ ഇരുന്നു. ഇടക്ക് മഴ കേറി വന്നപ്പോൾ എണീറ്റ് സ്ഥലം വിട്ടു. ഹോട്ടൽ എത്തിയപ്പൊ അവിടെ വിശ്രമം ഒക്കെ കഴിഞ്ഞ് നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ കുറച്ചു കോഴികൾ, സോറി, കുറച്ചു മാന്യർ കറങ്ങി നടപ്പുണ്ടായിരുന്നു. അവരോടൊക്കെ ചളി ഒക്കെ അടിച്ച് കുറച്ചു നേരം അങ്ങനേ ഉന്തി തള്ളി നീക്കി.

അപ്പോളാണ് മല്ലയ്യയുടെ വിളി. കേരളത്തിനുള്ള ഗസ്റ്റുകൾ ആയത് കൊണ്ട് പച്ചക്കറി തന്നെ തന്ന് മുഷിപ്പിക്കുന്നില്ല, ഡിന്നർന് ചിക്കൻ തരാം. പക്ഷേ വീട്ടിൽ പറ്റൂല. അപ്പൊ ഹോട്ടലിന്റെ മുകളിലെ ഹാളിൽ അതിന് വേണ്ട കുറച്ചു സൗകര്യങ്ങൾ ചെയ്യുന്നുണ്ട് അഡ്ജസ്റ്റ് ആക്കണം എന്ന് പറയാൻ. നമ്മക്ക് അഡ്ജസ്റ്മെന്റിനാണോ പഞ്ഞം. പുറത്ത് നല്ല മഴ ആയതു കാരണം രാത്രി മല്ലയ്യയുടെ ചിക്കൻ കറിടെ അടുപ്പിനെ ക്യാമ്പ്‌ ഫയർ ആയി പ്രഖ്യാപിച്ചു കൊണ്ട് നമ്മൾ ഹാളിൽ തന്നെ അങ്ങ് വട്ടം കൂടി.

ഇന്റെറാക്ഷൻ അഥവാ തള്ള് സെക്ഷൻ ആരംഭിച്ചു. അത് മ്മളെ ഒരു പതിവാണല്ലോ. കണ്ട്‌ തഴമ്പിച്ചതു മുതൽ പുതുതായി കാണുന്നത് ഉൾപെടെ ഉള്ള സകല മുഖങ്ങളെയും പരിചയപ്പെടുത്തൽ കൂടെ സ്വയം തള്ളി മറിക്കൽ. ചിലർക്ക് പ്രത്യേക തരം റാഗ്ഗിംഗ്, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ, അൺലിമിറ്റഡ് ട്രോളിങ്‌, ചിലരുടെ അസഹനീയമായ ചളികൾ, ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തുന്ന കൗണ്ടറുകൾ, രഹസ്യങ്ങൾ പരസ്യമാക്കൽ (കോമഡി രഹസ്യങ്ങൾ ഓൺലി), കാരണവന്മാരുടെ ഇന്റർവ്യൂ (ഇബ്രാഹിംച്ച ആണ് അയ്ന്റെ മെയിൻ), അങ്ങനെ എല്ലാം അടങ്ങിയ മാസ്റ്റർ പീസ് ഐറ്റം ആണ് നമ്മടെ ഈ സെക്ഷൻ.

എല്ലാ ക്യാമ്പുകളിക്കലും ഈ സെക്ഷനിൽ ചളീം അടിച്ച് എല്ലാവരെയും ചൊറിഞ്ഞോണ്ടിരിക്കണ ഞാൻ അന്ന് ആദ്യമായി അല്പം വികാരഭരിതൻ ആയിപ്പോയി. കാരണം, ഇനി ഇവരോടൊക്കെ ഒപ്പം ഇങ്ങനൊരു ട്രിപ്പ്‌ ഇനി എന്ന് എന്നൊരു ചോദ്യം മനസ്സിൽ അവശേഷിക്കുന്നുണ്ടായിരുന്നു. മനസ്സിലെ ആ വിങ്ങൽ ആവുംപോലെ ആ സദസ്സിൽ വിളമ്പി. അടുത്തതായി മല്ലയ്യയെ ആദരിക്കൽ ചടങ്ങാണ്. മല്ലയ്യയെ ക്ഷണിച്ചു, മൂപ്പർക്കും കൊടുത്തു ഒരു ഇൻട്രോ ടാസ്ക്, യാത്രികന്റെ പൂർണ്ണരൂപം ഒന്ന് ചുരുക്കത്തിൽ അവർക്കും ഒന്ന് പരിചയപ്പെടുത്തി. കൂടെ ഒരു സ്നേഹസമ്മാനവും കൈമാറി. അന്നത്തെ പകൽ പല വേളകളിലും മുഴങ്ങി കേട്ടിരുന്ന ആ മുദ്രാവാക്യങ്ങൾ അവിടെ ഒരു ആർപുവിളിയായി ആവർത്തിക്കുകയായിരുന്നു.

പ്ലേറ്റുകൾ നിരതി, ഭക്ഷണം വിളമ്പി, യാത്രികനോടൊപ്പം ഉള്ള എന്റെ ലാസ്റ്റ് സപ്പർ, വിഷമത്തോടെ ആണെങ്കിലും പതിവു തെറ്റിച്ചില്ല. തടിക്കൊത്ത രീതിയിൽ അളവില്ലാതെ തന്നെ തട്ടി. അല്പനേരത്തെ വയറുതടവൽ വിശ്രമത്തിനു ശേഷം കഴിഞ്ഞ മൂന്നു വർഷമായി അവസാനിക്കാതെ തുടരുന്ന അന്താക്ഷരി യുദ്ധത്തിന്റെ ചരിത്ര താളുകളിൽ പുതിയ ഏടുകൾ കുറിക്കാൻ വീണ്ടും ഒത്തുകൂടി. ഈണമുള്ള വരികൾ വാളുകളായപ്പോൾ, താളം തെറ്റിയ പാരടികൾ പരിചകളായി. മുക്കി മുക്കി ആണേലും പരാജയം സമ്മതിക്കാതെ ഇത്തവണയും യുദ്ധം ഉറക്കിനായി വഴിമാറി.

രാവിലെ കാക്കക്കൂട്ടിൽ കല്ലിട്ട തരത്തിലുള്ള ഒരു അന്തരീക്ഷത്തിലേക്കു തന്നെ ആയിരന്നു കണ്ണ് തുറന്നത്. ഉത്സവചന്തയിലെ ഹലുവ ഈച്ച പൊതിഞ്ഞതു പോലെ അഗുംബെയുടെ കല്ല്‌ ബോർഡിനെ പൊതിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്യുന്ന ഒരു പറ്റം സഹയാത്രികർ. ഒട്ടും അമാന്തിച്ചില്ല ഞാനും എന്റെ പങ്ക് വഹിച്ച് കൃതാർത്ഥനായി. കാൽനടയായി വീട്ടിലേക്ക്. സ്വാദിഷ്ടമായ പ്രാതൽ. അടുത്ത ലൊക്കേഷൻലേക്കുള്ള യാത്ര ആരംഭിച്ചു.

ഇരു വണ്ടികളും തമ്മിൽ നിലനിന്നിരുന്ന പാട്ടുമത്സരം പതിയെ ആർപുവിളി മത്സരത്തിലേക്കും പിന്നാലെ ഒച്ചപ്പാടാക്കൽ മത്സരത്തിലേക്കും വഴിമാറി. വഴിമധ്യേ കാണാനിടയായ ഒരു വാഹനാപകടത്തിന്റെ തുടർ രംഗങ്ങൾ എല്ലാവരെയും അല്പമൊന്ന് മൌനത്തിൽ ആഴ്ത്തിയെങ്കിലും ലൊക്കേഷൻ എത്തിയപ്പോൾ എല്ലാരും ഓൺ ആയി. ഒരു നീണ്ട പാടവരമ്പിലൂടെ വാരിവാരി ആയി നടന്നു നീങ്ങി. അല്പനേരത്തെ നടത്തിനൊടുവിൽ അടുത്ത മാന്ത്രിക ലോകത്തിന്റെ പ്രവേശന കവാടത്തിൽ എത്തി.

1100 ആണ്ടുകൾക്ക് മുന്നേ നിലനിന്നിരുന്ന കേളടി രാജ്യത്തിന്റെ നാലാമത്തെയും അവസാനത്തേതുമായ തലസ്ഥാന നഗരിയുടെ ഭരണസിരാ കേന്ദ്രം ഭുവനാഗിരി അഥവാ കാവലേദുർഗ കോട്ടയുടെ പടിക്കൽ ആയിരുന്നു ആ കവാടം. കരിങ്കല്ലു പാകിയ കെട്ടുറപ്പും വിസ്തൃതിയുമുള്ള നീണ്ട നടപ്പാതയിലൂടെ പ്രധാന കടത്തിലേക്ക് കുറച്ചു ദൂരം നടന്നു കയറി.

മധ്യകാലാനന്തര കർണാടകയിലെ ഒരു പ്രധാന ഭരണ രാജവംശമായിരുന്ന കേളടിയിലെ നായകന്മാർ, ബെഡ്നൂരിലെ നായകന്മാർ, ഇക്കേരി രാജാക്കന്മാർ എന്നിങ്ങനെ പല നാമങ്ങളാൽ വിശേഷിക്കപ്പെട്ടിരുന്നവർ ആയിരുന്നു കെലാടി രാജ്യം വാണിരുന്നത്. വിജയനഗര ഭരണാധികാരികളുടെ കീഴിലുള്ള ഫ്യൂഡേറ്ററികളായിരുന്നു കേളടി നായകർ.

അവരുടെ ചരിത്രം പറയുകയാണെങ്കിൽ വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രങ്ങളും, പതനവും, പിന്നിട്ട് നേടിയ സ്വാതന്ത്ര്യവും, തുടർന്ന് ഇന്നത്തെ കർണാടകയിലെ പശ്ചിമഘട്ടത്തിലെ മൽനാദ് പ്രദേശത്തിന്റെ പ്രധാന ഭാഗങ്ങൾ, കർണാടകയുടെ തീരപ്രദേശങ്ങളിലെ മിക്ക പ്രദേശങ്ങളും, വടക്കൻ കേരളം, മലബാർ, മധ്യ സമതലങ്ങൾ എന്നിവയൊക്കെയും ഭരിചതും, 17ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഹൈദർ അലിയോട് പരാജയപ്പെട്ട് മൈസൂർ രാജ്യത്തിൽ ലയിച്ചതുവരെയുള്ള നൂറ്റാണ്ടുകൾ നീണ്ട ചരിത്രം പറയേണ്ടി വരും. AD 1600നും 1800നും ഇടയിൽ കൂർഗ് ഭരിച്ച കൊഡഗിലെ ഹാലേരി രാജാക്കന്മാരും കേലാഡി നായക രാജവംശത്തിന്റെ ഒരു വിഭാഗമായിരുന്നു.

പ്രധാന കവാടത്തിൽ എത്തി, പീരങ്കികൾ നിരത്താൻ പാകത്തിന് ഇരുവശതും നല്ല ഉയരത്തിലും വീതിയിലും കെട്ടിപൊക്കിയ ഏല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി പ്രതിരോധം തീർത്ത നല്ല ഉഗ്രൻ കോട്ട മുഖത്തോടും ഗാർഡ് റൂമുകളോടും കൂടിയ കവാടം. അതിനകത്ത് നീണ്ടു പറന്നു കിടക്കുന്നൊരു മഹാ ലോകം. അകത്തേക്ക് പ്രവേശിച്ചു. മുന്നോട്ട് നീങ്ങി, ഇടതുവശത്ത് വലിയ രണ്ടു തൂണുകളും അത്യാവശ്യം വലിപ്പമുള്ള ഒരു പൂമുഖ കവാടത്തോടും കൂടിയ ചുറ്റുമതിൽകെട്ടിന് ഉള്ളിലായി ഒരു ക്ഷേത്രം.

കുന്ദാധ്രിയിലെ ജൈന ക്ഷേത്രത്തെ വർണിച്ചതുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, ഇരുക്ഷേത്രങ്ങളിലെയും മതവിശ്വാസത്തിലും പ്രതിഷ്ഠയിലും ആരാധനാ ശൈലിയിലുമുള്ള മാറ്റങ്ങളൾ നിർമിതിയിൽ വ്യക്തമായി പ്രകടമാണ്. എന്നിരുന്നാലും പഴക്കക്കൂടുതൽ കൊണ്ടും നിർമാണ ശൈലി കൊണ്ടും കൊത്തുപണിയിലും ആലങ്കാരപ്രവർത്തനങ്ങളിലും കാണിച്ച സൂക്ഷ്മത കൊണ്ടും ഒക്കെ ഇതു തന്നെ ആണ് രണ്ടടി മുന്നിൽ നിൽക്കുന്നത്. രാജനിർമിതിയിൽ ഗാമ്പീര്യം കാണാതിരിക്കില്ലല്ലോ?

അതും പിന്നിട്ട് കുറച്ചു ദൂരം നടന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയിലേക്കായിരുന്നു കാലെടുത്തു വെച്ചത്. ഒരു മൂന്നാലടി ഉയരത്തിൽ പരന്നു കിടക്കുന്ന പൊന്തക്കാട്, അതിൽ ചെറുതും വലുതുമായ പതിനായിരക്കണക്കിന് ചിത്രശലഭങ്ങൾ വിന്യസിച്ചിരിക്കുന്ന വർണശബളമായ കാഴ്ച. ജീവിധത്തിൽ ഇത്രയും ചിത്രശലഭങ്ങളെ ഒന്നിച്ച് കണ്ടത് അന്നാദ്യമായിട്ടായിരുന്നു. കുറേ നേരം ക്യാമറയും കൊണ്ട് അതിന് ഇടയിൽ പെട്ടു നിന്നു.

ആ കാടിന് ഇടയിലായി ഒരു ചെറിയ കുളവും അതിനരികെ കരിങ്കല്ലിൽ കൊത്തിയ ചില നാഗ വിഗ്രഹങ്ങക്കും കണ്ടിരുന്നു. ഒരാൾ പൊക്കത്തിലുള്ള വലിയൊരു പാളിയിൽ കൊത്തിയ 7 തലയുള്ള ഒരു വലിയ വിഗ്രഹവും കൂടെ ഒരു കൈ തണ്ട വലിപ്പത്തിൽ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള കുറേ ചെറിയതും. എല്ലാവരും നാനാഭാഗത്തേക്ക് ചിതറിയിരുന്നു. ആ കുന്നിൻപുറത്ത് കുന്നോളം ഉണ്ട് കാണാൻ. നടന്നു തുടങ്ങി, പൂർണമായും കരിങ്കല്ലിലും ഗ്രാനൈറ്റിലും തീർത്ത പ്രാൻചീന ആർക്കിടെക്ടറിയുടെ ഒരു മായാ ലോകം എന്നു തന്നെ വിശേഷിപ്പിക്കാം.

ഒൻപതാം നൂറ്റാണ്ടിലാണ് ഈ കോട്ട പണികഴിപ്പിച്ചത്. പതിനാലാം നൂറ്റാണ്ടിൽ ചേലുവരംഗപ്പ ഇത് നവീകരിച്ചിരുന്നു. 15ആം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം സ്വതന്ത്രരായ നായകർ ഇവിടെ ഭരണം ഉറപ്പിച്ചു. അന്നത്തെ നായകനായിരുന്ന വെങ്കടപ്പ നായക ഒരു കൊട്ടാരം പണിതു മഹാതിന മഠത്തോടുകൂടിയ അഗ്രഹാരമാക്കി. ഒരു ശൃംഗേരി മാതാ, ഒരു ട്രഷറി, ആനകൾക്കും കുതിരകൾക്കും മറ്റു കുളങ്ങൾക്കുമുള്ള ഒരു കുളപ്പുര എന്നിവയും ഉൾപ്പെടുത്തിയിരുന്നു.

കാവലേദുർഗയിലെ കോട്ടയിൽ മൂന്ന് വരികളുള്ള മതിലുകളുണ്ട്, അവ കുന്നിന്റെ സ്വാഭാവിക രൂപത്തെ തുടർന്ന് കൂറ്റൻ ഗ്രാനൈറ്റ് ബ്ലോക്കുകളാൽ നിർമ്മിച്ചതാണ്. ഓരോ കോട്ടയ്ക്കും ഇരുവശത്തും ഗാർഡ് റൂമുകളാൽ ചുറ്റപ്പെട്ട ഒരു കവാടമുണ്ട്. കോട്ടകൾക്കിടയിൽ ക്ഷേത്രങ്ങളും തകർന്ന കൊട്ടാര സ്ഥലവും ഘടനയുടെ അടിത്തറയും കാണാം. കുന്നിന്റെ കൊടുമുടിയിൽ ഏതാണ്ട് പടിഞ്ഞാറൻ കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് ശിഖരേശ്വര അല്ലെങ്കിൽ ശ്രീകാന്തേശ്വര ക്ഷേത്രം. പദ്ധതിയിലുള്ള ശ്രീകാന്തേശ്വര ക്ഷേത്രത്തിൽ ഒരു ഗർഭഗ്രഹം ഉണ്ട്.

പടിഞ്ഞാറൻ ചക്രവാളത്തിനപ്പുറം അസ്തമിക്കുന്ന സൂര്യന്റെ മനോഹരമായ കാഴ്ച കാണിക്കുന്ന ഒരു നന്ദിമന്തപയും പ്രവേശന മണ്ഡപവും അതിന്റെ പ്രത്യേകകളാണ്. കോട്ടയ്ക്കുള്ളിലെ കൊട്ടാര സ്ഥലത്ത് വലിയ മട്ടുപ്പാവ് ഘടനയുടെ അലങ്കരിച്ച അടിത്തറ കാണാൺ കഴിയും. പ്രദേശത്തെ സമീപകാല ക്ലിയറൻ‌സ് വിശാലമായ ആന്തരിക ചതുരാകൃതിയിലുള്ള പരസ്‌പരം ബന്ധിപ്പിച്ച മുറികളുടെ നിര തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന് മുൻ‌വശത്തെ വിശാലമായ തൂണുകളുള്ള വരാന്ത ഒരു പൂജാ റൂം, അടുക്കള, അഞ്ച് ബർണർ ഓവൻ, കല്ലിൽ പ്ലാറ്റ്ഫോം, നന്നായി വികസിപ്പിച്ച ജലവിതരണം സംവിധാനം. ഒരു വലിയ അടച്ച വരാന്ത പടവുകളുള്ള സുന്ദരമായ ഒരു കുളത്തിലേക്ക് നയിക്കുന്നു. അവിടുന്ന് ആയിരിക്കണം പ്രധാനികളുടെ നീരാട്ട്.

ഇവയിൽ നിന്നെല്ലാം ഏറ്റവും ആകർഷണീയമായത്, കൊട്ടാരത്തിന്റെ അകത്തളം എന്ന് തോന്നിക്കുന്ന ഒരു ഭാഗമാണ്. ചുറ്റും തൂണുകളാലും ഇരിപ്പിടങ്ങളാലും അലംകൃതമായൊരിടം. അമർ ചിത്രകഥകളിൽ ഒക്കെ കണ്ടുവരാറുള്ള രാജ ദർബാറിനോട് സമാനത തോന്നിക്കുന്ന അടിപൊളി ഒരു ഹാൾ. ഇതിനോട് സമാനമായ കുറച്ചു കൂടി സ്വകാര്യത പുലർത്തുന്ന ഇത്ര വിസ്തൃതി ഇല്ലാത്ത ചെറിയ ഒരു ഹാളും സമീപത്തായി ഉണ്ട്. ഇവയൊക്കെയും കൊട്ടാര വാസ്തുവിദ്യയെക്കുറിച്ച് ഗാഢമായ ഒരു ഉൾക്കാഴ്ച നൽകുന്നതാണ്.

കുന്ദാധ്രിയിൽ ശില്പകലയായിരുന്നു ആകർഷണം എങ്കിൽ ഇവിടെ ആധുനിക എഞ്ചിനീയറിംഗിനും ആർക്കിറ്റെക്ട്യൂറിക്കും വെല്ലുവിളി ആവുന്ന മാസ്മരികത ആണ് കാണാൻ സാധിച്ചത്. കൂടെ കൊത്തുപണികളിൽ ശില്പകലയുടെ സാനിധ്യവും ആവോളം ഉണ്ട്. ആ കാലഗട്ടത്തിലെ സംവിധാനങ്ങളും സജ്ജീരണങ്ങളും കൊണ്ട് ഈ മലമുകളിൽ പണിത ശക്തികേന്ദ്രത്തെ അത്ഭുതത്തോടെ നോക്കി കാണാനേ നിർവാഹമുള്ളൂ. സങ്കൽപ്പങ്ങളെ പോലും അതിശയിപ്പിക്കുന്ന അമാനുഷികത. ആകെ മൊത്തം ടോട്ടൽ മനസ്സിൽ ഒരു ബഹുബലി ഫീൽ.

കണ്ടത് ഇത്ര, അപ്പോൾ അവിടെ കാണാത്തത് എത്രത്തോളം ഉണ്ടായിരുന്നിരിക്കണം. ഒരു ശബ്ദം കേട്ട് ചെന്നു നോക്കിയതായിരുന്നു, രാജ്ഞിമാരെ മനസ്സിൽ ധ്യാനിച്ച്‌ നമ്മുടെ കൂട്ടത്തിലെ പ്രധാനികൾ അവിടെ നീരാട്ട് തുടങ്ങിയിരുന്നു. കുളിസീൻ പിടിച്ച് കുറച്ചെണ്ണം വെള്ളത്തിൽ കാലും താഴ്ത്തി പാടവിലും ഇരിപ്പുണ്ട്. കയ്യിൽ ക്യാമറ ഉണ്ടായിരുന്നവരെ കൊണ്ടൊക്കെ തകൃതി ആയി പണി എടുപ്പിക്കുന്ന തിരക്കിൽ ആയിരുന്നു പലരും, കൂടെ ഞാനും.

നടന്ന് നടന്ന് കാടു കയറിയ വഴികളിലൂടെ നീങ്ങി. ഉള്ളോട്ട് പോകും തോറും മരങ്ങളാൽ മൂടിയ പാതകൾക്കിടയിലൊക്കെ പല സജ്ജീകരണങ്ങളും കാണാമായിരുന്നു. പലതും രൂപഘടനയിൽ പ്രധാനികളുടെ സ്വകാര്യ മേഖലകളായി തോന്നി. ഓരോന്നും പിന്നിട്ട് വലിയ കല്ലുകളും കല്ലിൽ കൊത്തിയ പടവുകളും താണ്ടി ഇടുങ്ങിയ വഴികളിലൂടെ ഒക്കെ മലയുടെ മൂർദ്ധാവിൽ എത്തി. ഒരു മൂന്നടി ഉയരത്തിൽ കെട്ടിയ വീതിയുള്ള പകുതിയും പൊളിഞ്ഞ മതിൽ, മതിലിനകത്ത് കാടുകയറിയ വിശാലമായ മലഞ്ചെരുവും മറുവശത്ത് കാൽനട യോഗ്യമല്ലാത്ത വിധം നന്നേ ചെരിഞ്ഞ ഭൂപ്രദേശം. ആ മതിലിനു മുകളിൽ നിന്നാൽ നല്ല ബൂട്ടിഫുൾ കാഴ്‌ച ആയിരുന്നു.

പണ്ടായിരുന്നേൽ അവിടുന്ന് താഴ്വാരത്തെ ആ നാട്ടുരാജ്യം മുഴുവനും കാണാമായിരുന്നിരിക്കണം. ഇന്ന് മുഴുവനും കാടും പുഴയും, ഓരത്തായി ഒരു കൊച്ചു ഗ്രാമവും ആണ്. മൊത്തത്തിൽ ഒരു 360° ഡിഗ്രീൽ സീൻ പിടിക്കായിരുന്നു. പെട്ടെന്നായിരുന്നു തേനീച്ച പോലൊരു സാധനത്തിന്റെ കൂട്ടത്തോടെ ഉള്ള അക്രമം നേരിടേണ്ടി വന്നത്. കിട്ടിയ ജീവനും കൊണ്ട് എല്ലാരും ഓടി തടി കയ്ച്ചിലാക്കി. പഴയ കൊട്ടാരം കുന്തക്കാരുടെ പിൻകാമികൾ ആയിരിക്കണം, നല്ല കുത്തായിരുന്നു. തിരിച്ച് ഇറങ്ങാൻ വേറെ വഴി തിരഞ്ഞെടുത്തത് കൊണ്ട് ഗുണമുണ്ടായി. കൊട്ടാരത്തിന്റെ വേറെയും അവശേഷിപ്പുകൾ കണ്ടു.

അങ്ങനെ ആ ചരിത്രം ഉറങ്ങുന്ന മണ്ണിലെ കാഴ്ചകളെല്ലാം കണ്ണിലും ക്യാമറയിലും പകർത്തി, ഒരുപാട് നല്ല തമാശകളും അനർഘ നിമിഷങ്ങളും സമ്പാദിച്ച് കേളടിയോട് ബൈ ബൈ പറഞ്ഞ് പടി ഇറങ്ങി. മടക്ക വേളയിലെ നടത്തം മുഴുവനും മനസ്സ് നിറയെ ജീവനുള്ള കേളടിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ നിറച്ച് കൊണ്ടായിരുന്നു. ശേഷം വണ്ടിയിൽ നിരന്നു കിടന്ന് ഉറങ്ങിയും ഞെരുങ്ങി ഇരുന്നും ഒക്കെ ആയിരുന്നു യാത്ര. നേരെ തീന്മേശകളിലേക്കായിരുന്നു ചെന്നു കയറിയത്. പച്ചക്കറിവിഭവങ്ങളോടൊപ്പമുളള ചോറിനു ശേഷം നല്ല അടിപൊളി പാല്പായസവും വിളമ്പി. ഇഷ്ടസാധനം ആയതു കൊണ്ടു തന്നെ ഒരു 4-5 ഗ്ലാസ്‌ അടിച്ചു. നേരെ ഹോട്ടലിലേക്ക്, അല്പം വിശ്രമം.

ഹോട്ടലിലെ അവസാനത്തെ വിശ്രമം ആയതുകൊണ്ടാവണം ക്ഷീണം ഉണ്ടായിട്ടും കിടന്നിട്ട് ഒരു സുഖമില്ല. എണീറ്റു നടന്നു, തലേന്ന് പോയ അതേ സ്പോട്ടിലേക്ക്. ഇത്തവണ കൂട്ടിന് മ്മളെ അതുലും ഇണ്ട്. മഴയെ പ്രതീക്ഷിച്ചു കോട്ടും ഇട്ടാണ് പോയത്. സ്ഥലത്ത് എത്തിയതും ചെക്കന്റേം കിളി പോയി. കൂട്ടിന് മഴയും. ഒരു കട്ടനും കൂടി ഇണ്ടേൽ പൊളിച്ചേനെ. നേരത്തത്തെ പാൽപായസം ആയാലും മതി. ട്രിപ്പിലെ അവസാന പരിപാടിയായ സൂര്യാസ്തമയം കാണൽ ഉള്ളത് കൊണ്ട് അധികനേരം അവിടെ ചിലവഴിച്ചില്ല.

തിരിച്ചു ചെന്നപ്പൊ ഫെർബിയും ജസ്‌നയും അഷ്കുന്റെ മാജിയും ഒക്കെ രായപ്പനും ഒക്കെ തല വഴി ഒരു ഫ്ലെക്സ് ഒക്കെ ഇട്ട് ഇരിപ്പുണ്ട്, അവരെ ചുറ്റിപ്പറ്റി അർഷും ഒരു കുടക്കീഴിലായിൽ അഞ്ചാറ് തലകൾ വേറെയും. തൊട്ടടുത്ത പെട്ടിക്കടയിൽന്ന് കയ്യിൽ കിട്ടണതൊക്കെ വാരി അണ്ണാക്കിലോട്ടിടണ രുക്കും കൂടെ ഒരു ചായേം മോന്തി കെട്ടിയോൻ ഷേർഷ്ക്കയും. ഒത്ത നടുവിൽ നമ്മളും പോയി തല ഇട്ടു. സിന്ധു ഏച്ചിടെ നേതൃത്വത്തിൽ ഒരു സംഗം അടുത്തുള്ള അമ്പലത്തിൽ പോയിരിക്കയാന്ന് അറിഞ്ഞു. അവരേം കാത്തുള്ള ഇരിപ്പാണ്. ഓരോ ചളി ഒക്കെ അടിച്ച് അർഷുന്റെ ഓരോ കൌണ്ടർ അടീം മേടിച്ച് നിന്നപ്പോഴേക്കും എല്ലാരും എത്തി.

2 കിലോമീറ്റർ അകലെ ആണ് വ്യൂ പോയിന്റ്‌. ഹൈവേയുടെ വലതു വശം ചേർന്ന് കാൽനടയായാണ് യാത്ര. റോഡിൽ അത്യാവശ്യം വണ്ടിയനക്കം ഉണ്ടായിരുന്നതു കൊണ്ടും എല്ലാവരും വളരേ അനുസരണ ഉള്ളവർ ആയതു കൊണ്ടും അഡ്മിൻസിനു കുറച്ചു നേരത്തെക്കെങ്കിലും അല്പം സ്‌ട്രിക്ട് ആകേണ്ടി വന്നു. എല്ലാരേം തടി കേടാവാതെ തിരിച്ച് എത്തിക്കണമല്ലോ. എങ്കിലും ആ നടത്തം അടിപൊളിയായിരുന്നു. സ്ഥലം എത്തി.

ഹൈവേയിൽ നിന്നും പുറത്തേയ്ക്ക് തള്ളി നിൽക്കും വിധം കോൺക്രീറ്റ് തൂണുകളുടെ മേലെ ഒരുക്കിയ അത്യാവശ്യം വിസ്തൃതിയുള്ള ആൾമറയോടു കൂടിയ ഒരു പബ്ലിക്‌ ബാൽക്കണി. അതാണ്‌ നമ്മളെ വ്യൂ പോയിന്റ്‌. മഴമേഘവും കോടയും കൊണ്ട് ആകാശം മൂടിയതു കാരണം സൂര്യൻ ദർശനം തന്നില്ല എങ്കിലും. നിരാശരായില്ല, ‘സ്പർശനേ പാപം ദർശനേ പുണ്യം’ എന്ന വേദവാക്യം മുറുകെ പിടിച്ച് അസ്തമയം കാണാൻ എത്തിയ മറ്റു സംഘങ്ങളിലെ കിളികളുടെ വായകൾ എണ്ണി നിർവൃതിയണഞ്ഞു.

കിളികളേക്കാൾ കോഴികൾ ഉള്ള സംഗം എന്നതാണല്ലോ നമ്മടെ ഹൈലൈറ്റ്. അപ്പഴേക്കും നമ്മൾക്കുള്ള വണ്ടികൾ എത്തി. ഹോട്ടലിൽ ചെന്ന് എല്ലാരും കുളിച്ച് ബാഗും പാക്ക്‌ ചെയ്ത് അഗുംബെയോട് യാത്ര പറയാൻ ഒരുങ്ങി നിന്നു. മടക്കത്തിനുള്ള ബസ്‌ തപ്പി ചാക്കും എടുത്ത്‌ ഇറങ്ങേണ്ടി വന്നില്ല. അതൊക്കെ മല്ലയ്യ സിമ്പിൾ ആയിട്ട് സെറ്റ് ആകി തന്നിരുന്നു. ആശാനോട്‌ ഒരു അവസാന ഘട്ട വിലപേശലും നടത്തി ബാക്കി ബില്ലും സെറ്റിൽ ആക്കി കെട്ടിപ്പിടിച്ച് ഒരു ഗുഡ്ബൈ പറഞ്ഞു. കൂടെ കേളടികളുടേയും ജൈനരുടേയും വീരപുരാണങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണിനോടും വിട പറഞ്ഞു.

റെയിൽവേ സ്റ്റേഷൻ എത്തി എല്ലാവരെയും ഇറക്കി. ട്രെയിൻ വരാൻ ഇനിയും രണ്ടുമൂന്നു മണിക്കൂർ ബാക്കി ഉണ്ട്. അതു വരെ എല്ലാവരുടെയും സൗര്യ വിഹാരത്തിന് വിശാലമായ റെയിൽവേ പ്ലേറ്റ്ഫോം സജ്ജീകരിച്ചു കൊടുത്തു. ഇനി പറയുന്ന കാര്യം കേട്ട് ആരും തെറി വിളിക്കരുത്. സംഗതി നടന്നത് തികച്ചും യാദൃശ്ചികം ആയിട്ടല്ലെങ്കിലും ആരെയും അറീക്കാൻ പറ്റിയില്ല.

എല്ലാവരെയും ഇറക്കി മടങ്ങിയ ബസിൽ നമ്മൾ ആറുപേർ ചുളുവിൽ കയറി പോയിരുന്നു. രുക്കുവും കെട്ടിയോനും, സമദ്ക്കയും, അതുലും അർഷും ഞാനും. ചെന്ന് ഇറങ്ങിയത് മണിപ്പാൽ ടൗണിൽ. അവിടെ കുറച്ചേറെ നേരം തെണ്ടിത്തിരിഞ്ഞു നടന്നു. മാളിലൊക്കെ ഒന്ന് കേറി. കഴിഞ്ഞ ദിവസം എവിടെയോ വെച്ച് രുക്കുന് ഒരു അബദ്ധം പറ്റിയിരുന്നു. എന്തെന്നാൽ ആവേശത്തിന്റെ പുറത്ത് എനിക്കൊരു ട്രീറ്റ്‌ ഓഫർ ചെയ്തു. മാളിൽ കയറിയതും ലവളെ കയ്യോടെ പിടിച്ചു. നേരെ കയറ്റി മെക്ക് ഡൊണാൾഡ്‌സിൽ. മോശല്ലാത്തൊരു ബില്ലും ആക്കി കൊടുത്തു.

ഓരോ ഐസ്ക്രീമും നക്കി പണ്ട് മണിപ്പാലിൽ പഠിച്ച ലവൾടെ കൊറേ തള്ളും കേട്ട്, കൊറേ കോമഡിം അടിച്ച് തമ്മിൽ ട്രോളി സ്റ്റേഷൻലോട്ട് നീട്ടി നടന്നു. നടന്ന് പണിയൊരുങ്ങിയിരുന്നെകിലും യാത്രയിലെ ആ അവസാന മുഹൂർത്തങ്ങൾ കളർഫുൾ ആയിരുന്നു. സ്റ്റേഷൻ എത്തി, ട്രെയിൻ പിന്നെയും ലേറ്റ്. പ്ലാറ്റ്ഫോമിന്റെ ഒരു തലക്ക് കൊപ്ര കൂട്ടി ഇട്ട പോലെ കൂടി ഇരിപ്പുണ്ട് എല്ലം. തറയിൽ ഒരു സീറ്റ് ഞാനും പിടിച്ചു. ട്രെയിൻ വരുന്നത് വരെ മറ്റേ സിനിമ പേര് ആംഗ്യം കാണിക്കണ കളി ഇല്ലേ. ഹാ അതും കളിച്ച് അവിടിരുന്നു.

ട്രെയിൻ എത്തിയതും കൂട്ടത്തോടെ ചാടികയറി കിട്ടിയോടതൊക്കെ കുത്തിയിരുന്നു. നമ്മൾ പിന്നേം തറയിൽ തന്നെ. തളർച്ച കാരണം എല്ലാവരും പെട്ടെന്ന് തന്നെ മയക്കത്തിൽ ആഴ്ന്നു. ഓർമ്മകൾ അയവിറക്കി ഞാനും അങ്ങനേ ഇരുന്നു. യാത്രാ വിരാമം പൊതുവേ ഒരു സുഖക്കുറവുള്ള ഏർപ്പാടാണെങ്കിലും എല്ലാ യാത്രകളുടെയും മടക്കവേളയിൽ മനസ്സിൽ ഒരാശ്വാസവും സന്തോഷവും തരുന്നത് ഒരു പ്രതീക്ഷയാണ്. എല്ലാവരും ഒത്തുള്ള അടുത്ത യാത്രകളെ പറ്റിയുള്ള പ്രതീക്ഷ. യാത്രികന്റെ അവസാനിക്കാത്ത യാത്രകളെ പറ്റിയുള്ള പ്രതീക്ഷ.

ആ പ്രതീക്ഷകളിൾ എന്നും പ്രാധാന്യം പുതിയ സ്ഥലങ്ങളേക്കാളും നമ്മുടെ പ്രിയ സഹയാത്രികർക്കായിരുന്നു. അവരൊത്തുള്ള ഇനി വരാനിരിക്കുന്ന അടിപൊളി അനുഭവങ്ങൾക്കായിരുന്നു. ഇതുപോലുള്ള മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങൾക്കായിരുന്നു. പക്ഷേ അന്നാദ്യമായി ആ പ്രതീക്ഷകൾക്കൊന്നും വകയില്ലാതെ ആയിരുന്നു എന്റെ ഇരിപ്പ്. ഈ ഒരു കാലയളവിൽ എല്ലാവരും ഒത്തുള്ള അവസാനത്തെ ട്രിപ്പും അവസാനിക്കുകയായി. യാത്രികനൊത്തുള്ള, പ്രിയ യാത്രികർക്കൊത്തുള്ള എന്റെ ‘ലാസ്റ്റ് സപ്പർ’.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post