മഴയുടെ കാമുകിയെത്തേടി അഗുംബെയിലേക്ക് ഒരു മൺസൂൺ യാത്ര…

Total
10
Shares

വിവരണം – Rahim D ce, Photos – Sreeja Kalappurakkal.

യാത്രയെ പ്രണയിക്കുന്ന ഏതൊരാൾക്കും ഒരുപാട് ഇഷ്‌ടമാണ്‌ മഴയെ. മണ്ണിനെയും മനസ്സിനെയും കുളിരണിയിച്ച പ്രണയത്തിൻ സംഗീതമാണ് മഴ, മഴയുടെ സംഗീതം ആണ് മേഘമൽഹാർ. മിയാ താൻസെൻ പണ്ട് പാടി പെയ്യിച്ച രാഗം , വിണ്ണിൽ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ രാഗം.. ഈ പ്രണയത്തിൻ സംഗീതം ആയ അഗുംബെ എന്ന മഴയുടെ കാമുകിയെ തേടി team YallaGo നടത്തിയ യാത്ര ആണിത്.

കർണാടകയിലെ ശിമോഗ ജില്ലയിലെ തീർത്തഹള്ളി താലൂക്കിലെ ഒരു കൊച്ചു ഗ്രാമം ആണ് അഗുംബെ. സമുദ്ര നിരപ്പിൽ നിന്നും 826 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യ്യുന്ന ഇവിടെ 7640 മില്ലി ലിറ്റർ മഴ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഉടുപ്പിയിൽ നിന്നും 60 km ദൂരം ഉണ്ട് ഇവിടേക്ക്..അര മണിക്കൂർ ഇടവിട്ട് പ്രൈവറ്റ് ബസ്സുകൾ ഒരുപാട് ഉണ്ട് ഇങ്ങോട്ടേയ്ക്ക്. പ്രശസ്ത ടി. വി സീരിയൽ മാൽഗുഡി ഡെയ്‌സിന്റെ ഭൂരിഭാഗവും ചിത്രീകരിച്ച സ്ഥലം ആണിത്.. അതിനു ശേഷമാണ് ആളുകൾ കൂടുതൽ ആയി ഈ സ്ഥലത്തെ പറ്റി അറിയാൻ തുടങ്ങിയത്…മഴയും മഴകാടുകളും രാജ വെമ്പാലകളും ആണ് അഗുംബയെ മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്….

ഈ സീസണിൽ ഒരു ഗ്രൂപ്പ് event ചെയ്‌യണം എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. 20 ആളുകളെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു പ്രോഗ്രാം ചെയ്യാം എന്ന് കരുതിയിരിക്കുമ്പോൾ ആണ് event publish ന് മുന്നേ തന്നെ 50 ൽ കൂടുതൽ ബുക്കിംഗ് വരുന്നത്. അങ്ങനെ ആദ്യത്തെ ബാച്ച് ഫിൽ ആക്കി അത് കഴിഞ്ഞുള്ള ആഴ്ചയിലേക്ക് അടുത്ത ബാച്ചും announce ചെയ്തു…2 ദിവസം കൊണ്ട് അതും ഫുൾ. അങ്ങനെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞങ്ങൾ എല്ലാവരും ജൂലൈ 13 ,14ന് വേണ്ടി ഒരു മാസത്തിൽ കൂടുതൽ കാത്തിരുന്നു. അങ്ങനെ ആ ദിവസ്സം വന്നെത്തി…

നേരത്തെ തന്നെ എല്ലാവരും ഒരു ട്രെയിനിൽ ടിക്കറ്റ് റിസർബ് ചെയ്തിരുന്നു. അങ്ങനെ ഓഖ express 8.30 ആയപ്പോയേക്കും എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അടുത്ത സ്റ്റോപ്പുകളിൽ നിന്നെല്ലാം ഓരോരുത്തർ ആയി കയറി കൊണ്ടിരുന്നു. എല്ലാവരും ഇതിനു മൂന്നെ നമ്മുടെ പല പല ട്രിപ്പുകളിൽ ഒന്നിച്ച് വന്നിട്ട് ഉള്ളവർ ആയിരുന്നത് കൊണ്ട് ആർക്കും ഒരു പരിചയകുറവ് ഉണ്ടായിരുന്നില്ല. പിന്നെ അങ്ങ് ഉഡുപ്പി എത്തുന്ന വരെ കത്തി അടിയും ചളിയും ട്രോളും ആയി അങ്ങ് കൂടി…നേരം പാതിരാ ആയപ്പോൾ എല്ലാവരും ചെറുതായി ഒന്ന് മയങ്ങി തുടങ്ങി.

മംഗലാപുരം എത്തിയപ്പോയേക്കും എല്ലാവരും ഉണർന്നിരുന്നു..പിന്നെ ഉഡുപ്പി എത്താൻ ഉള്ള ആകാംഷ ആയി.. 6.30 ആയപ്പോയേക്കും ട്രെയിൻ ഉടുപ്പിയിൽ എത്തി..എല്ലാവരും ഒരു ചായയും കുടിച്ച് ഇരുന്നപ്പോയേക്കും അടുത്ത ട്രെയിനിൽ ഷാനും വന്നിറങ്ങി. അന്നേരം നമുക്ക് പോകാൻ റെഡി ആയി 2 മിനി ടൂറിസ്റ്റ് ബസ് റെഡി ആയിരുന്നു. അങ്ങനെ മഴയുടെ കാമുകിയെ തേടി ഉള്ള യാത്ര അവിടെ തുടങ്ങുക ആയി..

പോകുന്ന വഴിക്ക് സീതനദി എന്ന ഒരു അടിപൊളി ഹോട്ടലിൽ കയറി ഇഡലിയും സാമ്പാറും കഴിച്ചു. അപ്പോഴാണ് അറിയുന്നത്. ചൗ ചൗ ബാത്തും കേസരി ബാത്തും ഇവിടുത്തെ സ്‌പെഷ്യൽ ആണെന്ന്. അതും വാങ്ങി 2 പ്ലേറ്റ്..കിടിലൻ സ്വാദ്. ഭക്ഷണ ശേഷം ഒരു ഗ്രൂപ്പ് ഫോട്ടം പിടിച്ചിട്ട് വീണ്ടും യാത്ര തുടങ്ങി. സോമേശ്വരം കാടുകൾ വഴി നയന മനോഹരമായ കാഴ്ചകൾ നൽകി വണ്ടി നീങ്ങി കൊണ്ടിരുന്നു. ഞാനും അബുവും ഡ്രൈവറുടെ കൂടെ കൂടി അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും മിക്സ് ചെയ്ത് സംസാരം തുടങ്ങി..നമ്മുടെ ഡ്രൈവർ പൊളിയാണ് ട്ടോ..പേര് കിരൺ. പിടിച്ചിരുന്നോ ചുരം കയറാൻ പോകുവാന്ന് കിരൺ ചേട്ടൻ പറഞ്ഞു. ഹെബ്‌റി സോമേശ്വരം അഗുംബെ ഗട്സ് വഴിയാണ് പോകേണ്ടത്….

13 ഹയർ പിൻ വളവുകൾ താണ്ടി വേണം അഗുംബെ എത്താൻ. പോകുന്ന വഴിക്ക് sun സെറ്റ് കാണാൻ ആയുള്ള ഒരു വ്യൂ പോയിന്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് കുറച്ചു കൂടി മുകളിലേക്ക് പോയാൽ റൈൻ ഫോസ്റ് ആയി. അവിടെ ഞങ്ങൾ എല്ലാവരും ചാടി ഇറങ്ങി. കുറച്ചു പേർ താഴെക്ക് നടന്നു. ഞങ്ങൾ റൈൻ ഫോറസ്റ്റ് ന് ഉള്ളിലേക്ക് രാജ വെമ്പാലയെയും തേടി പോയി. മഴ പെയ്ത് കിടക്കുക ആയത് കൊണ്ട് ഓരോ അടിയും സൂക്ഷിച്ച് വെച്ച് വള്ളി പടർപ്പുകളിൽ തൂങ്ങിയും പിടിച്ചും മുകളിലേക്ക് കയറി. കുറച്ചു കയറിയപ്പോഴേക്കും അട്ട വന്ന് എല്ലാവരെയും ഉമ്മ വെയ്ക്കാൻ തുടങ്ങി.. അവസാനം അട്ട കടിയെല്ലാം കൊണ്ട് ആ ഫോറസ്റ്റിന് ഉള്ളിലൂടെ മേളിൽ എത്തി..

ഒരു പഴയ ഇടിഞ്ഞു വീഴാറായ കെട്ടിടവും tower പോലെ ഇരിക്കുന്ന ഒരു ടവറും മാത്രമേ അവിടെ ഉള്ളു…ആ മഴ കാട് ഒരു സംഭവം ആണ്. കടിച്ച അട്ടയെ എല്ലാം കളഞ്ഞ്‌ കൊണ്ട് ആ കാട് ഇറങ്ങി. വീണ്ടും ഹയർ പിൻ വളവുകൾ താണ്ടി യാത്ര തുടർന്നു. 10.30 ഓടെ ഞങ്ങൾ അഗുംബെ ടൗണിൽ എത്തി..മഴയുടെ നാട് ഞങ്ങളെ വരവേറ്റത് തന്നെ ഒരു ചെറു മഴയോട് കൂടി ആയിരുന്നു.. മല്ലയ്യ റെസിഡൻസിക്ക് മുന്നിൽ വണ്ടി നിന്നു..ഞങ്ങളെയും കാത്ത് സുഹൃത്ത് സുധി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു..

എല്ലാവർക്കും വേണ്ടി റൂം റെഡി ആയിരുന്നു.. എല്ലാവരും റൂമിൽ എത്തി ചെറുതായി ഒന്ന് റെസ്റ്റ് എടുത്ത് ഫ്രഷ് ആയി 12 മണി കഴിഞ്ഞപ്പോഴേക്കും പുറത്തേക്ക് ഇറങ്ങി. ആദ്യമേ പോയത് അടുത്തുള്ള ഒരു പാട വരമ്പത്ത് ആണ്. കുറച്ച് പോയപ്പോയേക്കും രാജവെമ്പാലയെ കണ്ടു എന്നും പറഞ്ഞു കുറച്ച് പേര് തിരിച്ചു വന്നു. പിന്നെ അടുത്തുള്ള ഗ്രാസ് ലാൻഡ് എന്നറിയപ്പെടുത്ത പച്ച പരവതാനി വിരിച്ച പോലെ വിശാലമായ പുൽമേടിലേക്ക് മല്ലയ്യയുടെ കൈയ്യാൾ രാജു ഞങ്ങളെയും കൂട്ടി പോയി. പച്ചപ്പ് മാത്രം നിറഞ്ഞ ഒരു സ്ഥലം. കുറെ ഏറെ പശുക്കൾ അവിടെ ഇവിടെ ആയി മേഞ്ഞു നടക്കുന്നു. കണ്ണിന് കുളിർമ ഏകുന്ന കാഴ്ചകൾ. കൂടെ മഴയും പെയ്യാൻ തുടങ്ങി..ചിലർ റൈൻ കോട്ടും കുടയും ചൂടി. ഞങ്ങൾ കുറച്ച് പേര് പുൽ മേട്ടിലൂടെ മഴ നനഞ്ഞു നടന്നു…

വിശപ്പിന്റെ വിളി മുഴങ്ങിയപ്പോയേക്കും ഞങ്ങൾ ഉച്ച ഭക്ഷണത്തിനായി സുധിയുടെ വീട്ടിലേക്ക് പോയി. അമ്മ ഉണ്ടാക്കിയ അഗുംബെ സ്‌പെഷ്യൽ ഊണും കുറെ ഏറെ കറികളും. മോരും സാമ്പാറും രസവും എല്ലാം നല്ല രുചി തന്നെ…ലാസ്റ് ആയി ഒരു കൂട്ടം പായസവും. കിടിലൻ ഊണ്. അമ്മയ്ക്ക് നന്ദിയും പറഞ്ഞ് കൊണ്ട് ഞങ്ങൾ ഇറങ്ങി…

പിന്നീട് ഞങ്ങൾ പോയത് മഴ കാടുകൾ താണ്ടി സിരിമനെ എന്ന വെള്ളച്ചാട്ടത്തിലേക്ക് ആണ്..അഗുംബെയിൽ നിന്ന് ഒരു 1.30 മണിക്കൂർ യാത്ര ഉണ്ട് അങ്ങോട്ട്..ഏകദേശം 40 km അടുത്ത് ഉണ്ട്. യാത്രയിൽ ഉടനീളം മഴ ഞങ്ങളെ അനുഗമിച്ചു കൊണ്ടിരുന്നു. പോകുന്ന വഴിക്കെല്ലാം ഗ്രാമ കാഴ്ചകളാൽ സമ്പന്നമായിരുന്നു. വീടുകൾ എല്ലാം ഓടാൽ മേഞ്ഞിരിക്കുന്നു…ചെറിയ വീടുകൾ ആണ് എല്ലാം..എപ്പോഴും മഴ പെയ്യുന്നത് കൊണ്ടാവണം വീടുകൾക്ക് മുന്നിൽ ടർപോളിൻ ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നു. എല്ലാ വീടിനു മുന്നിലും അലങ്കാര ചെടികളും ചെറിയ മരങ്ങളും കാണാം. വീട്ടു മുറ്റങ്ങളിൽ എല്ലാം കോലങ്ങളും പശുക്കളും കൃഷിക്കാരുമായി മനോഹരം ആയ ഒരു ഗ്രാമം..

അങ്ങനെ ഗ്രാമീണ കായ്ചകൾ കണ്ട് കൊണ്ട് ഞങ്ങൾ സിരിമാനെ എത്തി..20 രൂപ എൻട്രി ഫീ ഉണ്ട് ഒരാൾക്ക്. നല്ല കിടിലൻ വ്യൂ ആണ് വെള്ളച്ചാട്ടം മുകളിൽ നിന്ന് കാണാൻ. വാക്കുകളിൽ കൂടി വർണിക്കാൻ ആകില്ല ഈ വെള്ളച്ചാട്ടത്തെ അനുഭവിച്ചറിയുക തന്നെ വേണം. അധികം താഴ്ച്ച ഇല്ലാത്ത എല്ലാവർക്കും ഇറങ്ങി കുളിക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം. വെള്ളം കണ്ടതും മൂന്ന് ദിവസമായി വെള്ളം കാണാതെ കിടന്ന കന്നിനെ പോലെ ഞങ്ങൾ എല്ലാവരും ചാടി ഇറങ്ങി. ഞങ്ങൾ ആൻ പിള്ളേര് വെള്ളത്തിൽ കിടന്ന് നീരാട്ട് നടത്തുന്നത് കണ്ട ശ്രീയേച്ചിയും നെയ്മറും കൂടെ ഒപ്പം ഇറങ്ങി.

വെള്ളച്ചാട്ടത്തിനു ഉള്ളിലായി ഏറ്റവും താഴെ ഇരിക്കാൻ പറ്റിയ ഒരു സ്ഥലം ഉണ്ട്. അവിടെ ഒന്ന് ഇരുന്നു നോക്കിയാൽ പണ്ട് ഏതോ സിനിമയിൽ നസ്രിയ പറഞ്ഞ പോലെ അടി വയറ്റിൽ മഞ്ഞ് വീണ സുഖം ആണ്. കുറെ നേരം അവിടെ കിടന്ന് നീരാടിയ ശേഷമാണ് തൊട്ടപ്പുറത്ത് വെള്ളി ചില്ലും വിതറി തുള്ളി തുള്ളി ഒഴുകുന്ന ചെറിയ ഒരു വെള്ളച്ചാട്ടം കണ്ടത്..ഞങ്ങൾ അവിടെയും വലിഞ്ഞു കയറി..

സമയം 4 മണി ആകാറായപ്പോൾ മനസ്സില്ല മനസ്സോടെ അവിടെ നിന്നും അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്ര തുടങ്ങി..ശൃംഗേരി എന്ന സ്ഥലത്തേക്ക് ആണ് അടുത്ത യാത്ര. ശൃംഗേരിയിലെ പ്രാധാനമായ ക്ഷേത്രത്തിന് മുന്നിൽ വണ്ടി നിന്നു. ചെരുപ്പെല്ലാം അഴിച്ചു വെച്ചതിനു ശേഷം ക്ഷേത്രത്തിനു ഉള്ളിലേക്ക് ഞങ്ങൾ കടന്നു.. എട്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ഉടനീളം ശങ്കരാചാര്യർ യാത്ര ചെയ്ത് 4 മഠങ്ങൾ സ്ഥാപിച്ചിരുന്നു. അതിൽ തെക്ക് ഭാഗത്തുള്ളതാണ് ശൃംഗേരി ശാരദ പീഠം. ചരിത്ര സ്മരണകൾ ഉറങ്ങുന്ന ആ ക്ഷേത്രത്തിന്റെ മണ്ണിലൂടെ പുരാതനമായ വസ്തു കലയുടെ ഗോപുര ഭംഗിയും കണ്ട് കൊണ്ട് ഞങ്ങളുടെ കാലടി പാടുകൾ നീങ്ങി കൊണ്ടിരുന്നു..

ഈ ക്ഷേത്രത്തിന് അടുത്തായി ആണ് തുംഗ നദി ഒഴുകുന്നത്. നദിക്ക് കുറുകെ ആയി ഒരു പാലം കടന്ന് പോകുന്നു. അത് കടന്നാൽ മറു കര എത്താം. മറുകരയിൽ എത്തി കഴിഞ്ഞാൽ ഒരു ആശ്രമം ഉണ്ട്..അവിടെ ആയി ഓരോ തൂണുകൾക്കും താഴെ ആയി സന്യാസിമാർ വിദ്യാർത്ഥികൾക്കായി വേദ മന്ത്രങ്ങൾ ഉരുവിട്ട് കൊടുക്കുന്ന കാഴ്ചകൾ കാണാം. ആ മന്ത്രങ്ങൾ കേട്ട് കൊണ്ട് ഞങ്ങൾ കുറച്ച് നേരം അവിടെ ഇരുന്നു. നേരം കളയാതെ ഞങ്ങൾ മറു കരയിലേക്ക് എത്തി. നദീ തീരത്ത് കുറെ ഭക്തർ മീനുകൾക്ക് തീറ്റ ഇട്ട് കൊടുക്കുന്നതും നോക്കി കുറെ നേരം അവിടെ ഇരുന്നു. അത് ഇവിടുത്തെ ഒരു ആചാരം ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

രാത്രിയിൽ അഗുംബെയിൽ തിരിച്ചു എത്തേണ്ടത് ഉള്ളതിനാൽ കുറച്ചൂടെ സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തിരിച്ചു. രാത്രി ഒരു 8 മണിയോട് കൂടി മല്ലയ്യയിൽ തിരിച്ചെത്തി. മഴ കുറെ നനഞ്ഞ ക്ഷീണം എല്ലാവർക്കും ഉണ്ടായിരുന്നു. ഉടൻ തന്നെ ഭക്ഷണവും വന്നു. ചപ്പാത്തിയും റൈസും ചിക്കനും ആയിരുന്നു രാത്രി ഭക്ഷണം. വയർ നിറഞ്ഞപ്പോൾ എല്ലാവർക്കും ഉറക്കം വന്ന് തുടങ്ങി. നിദ്രയിലേക്ക് വീണു.

പിറ്റേന്ന് രാവിലെ 5 മണി ആയപ്പോൾ തന്നെ എല്ലാവരും എണീറ്റ് തുടങ്ങി. 6 മണി ആയപ്പോൾ തന്നെ കുൻദാദ്രി ഹിൽസിലേക്ക് ട്രെക്കിങ്കിനായി പോകാൻ എല്ലാവരും റെഡി ആയി ഇറങ്ങി.  ഇവിടെ നിന്നും 18 കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്…വീണ്ടും നിബിഡ വനങ്ങളിലൂടെ വണ്ടി നീങ്ങി. മലയുടെ അടിവരത്തിനു താഴെ വരെ മാത്രമേ വലിയ വണ്ടികൾക്ക് പ്രവേശനം ഉള്ളു. 3 കിലോമീറ്ററുകൾ നടന്നു വേണം മുകളിൽ എത്താൻ.. നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്കായി ഓട്ടോയും പിക്കപ്പും നേരത്തെ പറഞ്ഞു വെച്ചിരുന്നു..കുറച്ചു നടന്ന് തുടങ്ങിയപ്പോയേക്കും പിക്ക് അപ്പ് വന്ന് നിന്നു എല്ലാവരും അതിലേക്ക് വലിഞ്ഞു കയറി..

സദാ സമയവും മഴ പെയ്യുന്ന നാട്ടിൽ തുറന്ന പിക്ക് അപ്പ്‌ വാനിൽ ഒരു കിടിലൻ യാത്ര.. കൂട്ടിന് കോടമഞ്ഞും മഴയുടെ തണുപ്പും കാടിന്റെ വന്യതയും മാറ്റ് കൂട്ടി..
ആർപ്പു വിളിച്ചും ഒച്ച ഇട്ടും എല്ലാവരും ആ യാത്ര ആഘോഷമാക്കി..ആ യാത്രയുടെ രസമൊന്ന് വേറെ തന്നെ..അങ്ങനെ കോടയിൽ മൂടി കിടക്കുന്ന മല മുകളിലേക്ക് ഞങ്ങൾ എത്തി ചേർന്നു..കുന്താന്ദ്രി മലയുടെ കവാടം വരെ നല്ല ടാർ ഇട്ട് റോഡ് ആണ്..ചുരം താണ്ടി ഗേറ്റ് കടന്ന് എത്തിയാൽ വണ്ടി എത്തുക കുത്തനെ ഉള്ള ഒരു പടിക്കെട്ടിൽ ആണ്. അത് കയറി വേണം മുകളിൽ എത്താൻ. മുകളിൽ എത്തിയപ്പോഴേക്കും കോട മഞ്ഞാൽ ഞങ്ങളെ എല്ലാവരെയും പൊതിഞ്ഞിരുന്നു പ്രകൃതി.

കോടയിൽ മുങ്ങി മഞ്ഞിൽ കുളിച്ചു എല്ലാവരും ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും തുടങ്ങി.. കൂട്ടിന് മഴയും തണുപ്പും കൂടെ കൂടി..ആ ചെറു മഴയിൽ നനയാൻ തന്നെ നല്ല രസം ആയിരുന്നു.. അതിനടുത്ത് 3000 വർഷത്തോളം പഴക്കമുള്ള ഒരു പ്രാചീന ജൈന ക്ഷേത്രം ഉണ്ട്. അതിനടുത്തായി വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങൾ ഉള്ള ഒരു മണ്ഡപം കാണാം. അവിടെ വെച്ച് എല്ലാവരും കോടയെ സാക്ഷിയാക്കി തണുപ്പിൽ അലിഞ്ഞ് പരിചയപ്പെടാൻ തുടങ്ങി. പരസ്പരം ട്രോളും കൗണ്ടറും ആയി ഒരു കിടിലൻ പരിചയപ്പെടൽ. പാറക്കെട്ടുകളും കുളങ്ങളും ചുറ്റിനും കുറെ കാണാം. കുന്താന്ദ്രിയുടെ ഞങ്ങൾ അനുഭവിച്ച ഭംഗിയും ഫീലും എത്ര എഴുതി വർണിച്ചാലും പൂർണമാകില്ല. ആ കോടയിൽ അലിഞ്ഞു അങ്ങനെ നിൽക്കാൻ തന്നെ പ്രത്യേക സുഖമാണ്..

9 മണി ആയപ്പോയേക്കും ഞങ്ങൾ ആ ചുരം ഇറങ്ങി..അപ്പോയേക്കും ഞങ്ങൾക്ക് വേണ്ട പ്രാതൽ സുധിയുടെ ഫ്രണ്ടിന്റെ വീട്ടിൽ റെഡി ആയിരുന്നു. ഗോലി ബജ്ജിയും, ഉണ്ടി കടുവും, സ്‌പെഷ്യൽ മസാല ടീയും.. തനി നാടൻ അഗുംബെ സ്‌പെഷ്യൽ പ്രാതൽ. അതിനു ശേഷം ഞങ്ങൾ പോയത് കവല ദുർഗ ഫോർട്ടിലേക്ക് ആണ്. അഗുംബെയിൽ നിന്ന് ഏകദേശം 30 km ദൂരം ഉണ്ട് ഇങ്ങോട്ട്..മല മുകളിൽ ആയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.. ചെറിയ വലിയ ഒരു ട്രക്കിങ് തന്നെയാണ് അങ്ങോട്ടേക്ക് ഉള്ളത്. വാഹനം നിർത്തുന്ന സ്ഥലത്തെ നിന്ന് ഏകദേശം 3 കിലോമീറ്ററുകൾ പാടത്തിലൂടെയും കല്ല് കെട്ടിയ വഴികളിലൂടെയും നടന്ന് വേണം മുകളിൽ എത്താൻ..

ആദ്യം നടന്ന് ചെല്ലുന്നത് ഒരു പാടവരമ്പത്തേക്ക് ആണ്. “പണ്ട് പാട വരമ്പത്തിലൂടെ ഓല കുടയും എടുത്ത്” എന്ന പാട്ടൊക്കെ പാടി നടക്കാൻ പറ്റിയ സ്ഥലം. നമ്മളെ ബാല്യത്തിന്റെ ഓർമയിലേക്ക് കൂട്ടി കൊണ്ടു പോകും. വയൽ പാടം കഴിഞ്ഞാൽ കയറ്റം ആരംഭിക്കുക ആയി. കരിങ്കല്ല് കൊത്തി ഉണ്ടാക്കിയ നടപ്പാത ആണ് പിന്നെ അങ്ങോട്ട്. ഇരു വശങ്ങളിലും കാടുകളും. രാജവെമ്പാലയും പച്ചില പാമ്പുകളും ഒരുപാട് ഉണ്ടന്ന് പറയപ്പെടുന്നു. 9 ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ കോട്ട ദുവാങ്ങിരി എന്നും പറയുന്നു. വിജയ നഗര സാമ്രാജ്യത്തിൽ പെട്ട സാമന്തന്മാരായ കേളാഡിനായകൻ ആയിരുന്നു ഇതിന്റെ അധിപന്മാർ എന്നാണ് ചരിത്രം. കൊട്ടാരങ്ങൾക്കു പുറമെ ആഗ്രഹാരങ്ങളും, മഠങ്ങളും, ഖജനാവും, ആനകൾക്കും കുതിരകൾക്കുമുള്ള ആലയങ്ങളും അങ്ങനെ ഒരു ആസൂത്രിത നഗരം തന്നെ ആയിരുന്നു ഈ കോട്ടക്കകത്ത് ഉണ്ടായിരുന്നത്.

ഒരു മലയുടെ മുകളിൽ ഇത്രെയും ഗംഭീരമായി എങ്ങനെ ഇതെല്ലം പടുത്തുയർത്തി എന്നാലോചിക്കുമ്പോൾ തന്നെ ശരിക്കും അത്ഭുതം തോന്നി പോകും. ഇവിടെ നിരവധി കവാടങ്ങളും അതിനോട് ചേർന്ന് സുരക്ഷാപാലകർക്കുള്ള മുറികളും കാണാം. എല്ലാം കരിങ്കല്ലിൽ കൊത്തുപണി ചെയിതു മനോഹരമാക്കിയിട്ടുണ്ട്. 2,3 ക്ഷേത്രങ്ങളുമുണ്ട് കോട്ടക്കുള്ളിൽ. അതിൽ കൂടുതൽ ഇഷ്ട്ടം തോന്നിയത് ഒരു ചെറിയ മലമുകളിൽ ഇരിക്കുന്ന ദേവിക്ഷേത്രത്തോടാണ്. പാർവതി ദേവിടെ മടിയിൽ മുരുകൻ ഇരിക്കുന്നതായിട്ടാണ് അവിടുത്തെ പ്രതിഷ്‌ഠ.

അവിടെ നിന്ന് ഇറങ്ങി ചെല്ലുന്നത് ഇടിഞ്ഞ് പൊളിഞ്ഞു കിടക്കുന്ന കോട്ട സമുച്ഛയത്തിലേക്ക്. തകർന്ന നിലയിലാണെങ്കിലും അതിമനോഹരമായ കാഴ്ച ആയിരുന്നു അത്. കോട്ടയുടെ അവസാന ഭാഗത്ത് കരിങ്കല്ലിൽ കൊത്തുപണികളോടെ നിർമിച്ച ഒരു കുളമുണ്ട്..ഈ സമയത്ത് നമ്മുടെ കൂടെ ഉള്ള വാവ അബു പച്ചില പാമ്പിനെ പിടിക്കുന്ന തിരക്കിൽ ആയിരുന്നു..കൂടെ ഉള്ളവർ എല്ലാം കോട്ടയുടെ ഓരോ അരിയും അരിച്ചു പെറുക്കി ഫോട്ടോ എടുക്കാൻ തുടങ്ങി.ഫോട്ടോ മാനിയകൾ തമ്മിൽ മത്സരിച്ച് ഫോട്ടോ എടുത്തു. മഴയിൽ നനഞ്ഞു കുളിച്ച് ഉച്ച ആയപ്പോയേക്കും ഞങ്ങൾ കോട്ടയിൽ നിന്നിറങ്ങി.

സമയം 2 മണി കഴിഞ്ഞിരുന്നു. അഗുംബെയിലെക്ക് പോകുന്ന വഴിക്ക് ഉച്ച ഊണും കഴിച്ചിട്ട് ഞങ്ങൾ ടൗണിൽ എത്തി..ഹോട്ടൽ ചെക്ക് ഔട്ട് ചെയ്‌തതിന് ശേഷം ബോളുമായി ഫുട്ബോൾ കളിക്കാനായി ചെളിയും വെള്ളവും നിറഞ്ഞ ഗ്രൗണ്ടിലേക്ക് പോയി. 2 ടീം ആയി കളി തുടങ്ങി.. ബോളിന്റെ പിന്നാലെ ഉള്ള ഓട്ടത്തിനു ഇടയിൽ തെന്നി അടിച്ച് എല്ലാവരും വീണിരുന്നു.. കുറെ നേരത്തെ കളിക്ക് ശേഷം അടുത്തുള്ള പുഴയിൽ പോയി എല്ലാവരും കുളിച്ചു…നല്ല കിടിലൻ മുങ്ങി കുളി. അപ്പോയേക്കും ഞങ്ങൾക്ക് തിരിച്ചു പോകേണ്ട സമയം ആയിരുന്നു..മനസ്സില്ല മനസോടെ അഗുംബെ യോട് വിട പറഞ്ഞു ഞങ്ങളാ ചുരം തിരിച്ച് ഇറങ്ങി….

മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കുന്ന ഒരു സുന്ദരി തന്നെ ആയിരുന്നു അഗുംബെ. ഉടുപ്പിയിൽ തിരിച്ചു എത്തിയപ്പോയേക്കും അഗുംബെ എന്ന സുന്ദരിയെ എല്ലാവരും പ്രണയിച്ച് തുടങ്ങിയിരുന്നു. അവളുടെ വേർപാട് അത്ര മാത്രം എല്ലാവരെയും വേദനിപ്പിച്ചിട്ട് ഉണ്ടായിരുന്നു. അത് എല്ലാവരുടെയും മുഖങ്ങളിൽ പ്രതിഭലിക്കുന്നുണ്ടായിരുന്നു. നമ്മൾ ഒരിക്കൽ അവിടെ പോയി വന്നാൽ വീണ്ടും വീണ്ടും നമ്മളെ അങ്ങോട്ട് ആവാഹിക്കാൻ ഉള്ള ഒരു വശ്യത തീർച്ചയായും അവൾക്ക് ഉണ്ട്. അഗുംബെ എന്ന സുന്ദരമായ നാടിനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിച്ചറിഞ്ഞില്ലെങ്കിൽ അതൊരു തീരാനഷ്ടം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post