‘Yummy Spot’ പൊതിച്ചോറുമായി തന്റെ വരവറിയിച്ച കൊട്ടാരക്കരക്കാരി പെൺകുട്ടി.

Total
0
Shares

വിവരണം – Praveen Shanmukom (Ark – അനന്തപുരിയിലെ രുചി കൂട്ടായ്മ).

പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ.. Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ച കൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും അങ്ങനെ മനസ്സും നിറയിപ്പിച്ച അവരുടെ ആദരവും സ്നേഹവും ഏറ്റു വാങ്ങിയ പെൺകുട്ടി. ഇത് Najiya Ershad.

2018 ഏപ്രിൽ മാസം ആയിരുന്നു നജിയയുടെ ഹോം ഷെഫ് ആയുള്ള തുടക്കം. ഇപ്പോൾ ഈ ഒരു വർഷം എത്തി നിൽക്കുന്ന കാലഘട്ടത്തിനുള്ളിൽ പല വിധ രുചി വിഭവങ്ങളിലൂടെ കടന്നു പോയി അവിടെയെല്ലാം തന്റെ കൈ പുണ്യം തെളിയിച്ച് , വെന്നി കൊടി പാറിച്ച്; ഭക്ഷണ പ്രേമികളുടെ ഹൃദയം തൊട്ടുള്ള നല്ല അഭിപ്രായങ്ങൾ കേട്ടതിന്റെ ചാരിതാർഥ്യവും സന്തോഷവും സംതൃപ്തിയും നജിയക്ക് ഉണ്ട്.

നജിയയുടെ ചില ഭക്ഷണ വിഭവങ്ങൾ – അച്ചാറുകൾ, ചിക്കൻ, ബീഫ്, മട്ടൺ ബിരിയാണികൾ പല രീതിയിൽ പല തരത്തിൽ കോഴിക്കോടൻ, കണ്ണൂർ, മലപ്പുറം അങ്ങനെ.. പെറോട്ടപൊതി (ബീഫ്/പോത്തു പെറോട്ടയിൽ പൊതിഞ്ഞു എടുത്തത്), എല്ലാ വിഭവങ്ങളോടും കൂടി പായസം ഉൾപ്പെടെയുള്ള സദ്യ, കിഴി ബിരിയാണി, ചിക്കൻ, ബീഫ്, മട്ടൺ, വിഭവങ്ങൾ. മരിച്ചീനി/കപ്പ, ഗോബി മഞ്ചൂരിയൻ, ഇടിയപ്പം, പത്തിരി, ഒറട്ടി, ചപ്പാത്തി, പായസം, തനി നാടൻ തട്ട് ദോശ, ചമ്മന്തി, പപ്പടം ഉൾപ്പെടെ അങ്ങനെ പലവിധം.

ചാർട്ടേർഡ് അക്കൗണ്ട് ചെയ്തു കൊണ്ടിരുന്ന നജിയ അത് നിർത്തി പൊതിച്ചോറിലൂടെ ഹോംഷെഫ് എന്ന മേഖലയിൽ കാലെടുത്തു വച്ചപ്പോൾ അതിനെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് പേർ ഉണ്ടായിരുന്നെങ്കിലും ഒരു ജോലി എന്നതിനേക്കാൾ ഉപരി അത് തന്റെ പാഷൻ ആയി കണ്ടു വളരെ മുന്നോട്ടു പോയ നജിയയെ അഭിനന്ദിക്കാനും മുൻപ് നിരുത്സാഹപ്പെടുത്തിയവർ മടി കാണിച്ചില്ല. ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവു Ershad Jailany യുടെയും മകളുടെ കൂടെ നിന്ന് പാചകത്തിന്റെ രസതന്ത്രങ്ങൾക്കു പകർന്നാട്ടം നടത്തുന്ന അമ്മയുടെയും അകമഴിഞ്ഞ പിന്തുണയാണ് നജിയയുടെ വിജയത്തിന്റെ പ്രധാന ചേരുവ.

 

പൊതിച്ചോറിൽ തുടങ്ങി പുഡിങ്ങിൽ വരെ എത്തി എന്നത് മാത്രമല്ല, ഔട്ട് ഡോർ കാറ്ററിങ്ങും, ബർത്ത് ഡേ പാർട്ടി, ഹൗസ് വാർമിംഗ് വരെ എത്തി നിൽക്കുന്നു. കൂടെ സഹായിക്കാൻ സ്‌റ്റാഫുകളും ഉണ്ട്. ഇനിയും ഉയർച്ചയുടെ പടവുകൾ കയറുന്ന നജിയ ഹോംഷെഫ് എന്ന പടവിൽ നിന്ന് ഒരു business entrepreneur എന്ന മേഖല ആണ് ലക്ഷ്യം. തലേ ദിവസം വിളിച്ചു പറയുമ്പോൾ മാത്രമേ അടുത്ത ദിവസം തയ്യാറാക്കി തരാൻ പറ്റൂ എന്ന എല്ലാ ഹോംഷെഫും നേരിടുന്ന കസ്റ്റമെറിനും കൂടി ബാധകമായ ഒരു പ്രശ്നത്തിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ തന്നെ ആഹാരം കിട്ടുന്ന ഒരു restaurant owner ലേക്കുള്ള ദൂരം അകലയെല്ല എന്ന രീതിയിൽ എന്നാണ് നജിയയുമായി സംസാരിച്ചപ്പോൾ മനസിലായത്. അങ്ങനെ ഒരു restaurant വന്നാൽ തീർച്ചയായും അതും ഒരു വിജയമായിരിക്കും.

രുചി അനുഭവങ്ങൾ : പൊതിച്ചോറ് തുടക്കത്തിൽ തന്നെ മെയ് 2018 നു വാങ്ങിച്ചിരുന്നു. രുചി അനുഭവങ്ങൾ ഗ്രൂപ്പിൽ പങ്കു വച്ചിരുന്നു. പിന്നെ കുറച്ചു ദിവസം മുൻപ് പലയിടത്തും കണ്ടും കേട്ടും കൊതി സഹിക്കാതെ ആ പെറോട്ട പൊതി, പോത്തിറച്ചി നല്ലപോലെ വേവിച്ചു പെറോട്ടയിൽ പൊതിങ്ങെടുത്ത ആ കിടിലം വിഭവം, അതായതു ആ പെറോട്ടയൊക്കെ ഇങ്ങനെ അതിന്റെ ഗ്രേവിയിൽ കുതിർന്നു ഇരിക്കും…ശരിക്കും Yummy ….. അത് വാങ്ങിച്ചു വീട്ടിൽ കൊണ്ട് പോയി വീട്ടുകാരുമൊത്തു തട്ടി. മോളൊക്കെ തകർപ്പൻ പോളിംഗ് ആയിരുന്നു. അപ്പോൾ ആലോചിച്ചു ഇങ്ങനെ ഒരെണ്ണം വാങ്ങിക്കണ്ടായിരുന്നു ഒരു രണ്ടെണ്ണമെങ്കിലും വാങ്ങിക്കേണ്ടതായിരുന്നു. ഒക്കെയും പിള്ളേരും പെമ്പറോത്തിയും കൊണ്ട് പോയി. എനിക്ക് തികഞ്ഞില്ല അടുത്ത തവണ ആകട്ടെ. കൂടുതൽ വർണിക്കാൻ ഒന്നും ഇല്ല. വാങ്ങിക്കുക, രുചിയുടെ ഉന്മാദം അനുഭവിക്കുക. പെറോട്ട പോത്തു പ്രേമികൾക്ക് രുചിയുടെ ഒരു വിരുന്നൂട്ടായിരിക്കും. അത് ഉറപ്പ് .

പിന്നെ ഒരു കാര്യം ശ്രദ്ധിച്ചത് ഈ പെറോട്ട ബീഫ് പൊതി പരിപാടി നജിയയാണ് തുടങ്ങി വച്ചതെന്നാണ് എന്റെ ഓർമ്മ. പിന്നെ പല restaurant ഉടമകളും ഇത് കോപ്പിയടിച്ച് തുടങ്ങി. ഒരു വയസുള്ള മകനെയും നോക്കി Yummyspot ഉം നല്ല പോലെ ശ്രദ്ധ കൊടുത്തു നടത്തുന്ന ഈ അമ്മയെ, ഈ ഹോംഷെഫിനെ സമ്മതിക്കണ്ടേ?

നിങ്ങളുടെ എല്ലാ അകമഴിഞ്ഞ പിന്തുണയും കൊടുക്കുക. താമസിക്കുന്നത് ശ്രീകാര്യം. City Limit (Including Kazhakoottam) Delivery ഉണ്ട് with Delivery Charge. Contact/WhatsApp No: 7012523636.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post