കൊച്ചിയിൽ സംഭവിച്ച കൗതുകകരമായ മാറ്റങ്ങൾ – അന്നും ഇന്നും…

Total
1
Shares

1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു. ഹൈക്കോടതി കെട്ടിടം മുതല്‍ തേവര വരെ കായല്‍ തീരത്ത് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ (കുടിലുകള്‍ ‍)ആയിരുന്നു. തിരക്കേറിയ പത്മ ജംഗ്ക്ഷന്‍ പുഞ്ചപ്പാടമായിരുന്നു. വര്‍ഷക്കാലത്ത് പരിസരവാസികള്‍ വഞ്ചി കളിച്ചിരുന്ന സ്ഥലമാണത്. ബാനര്‍ജി റോഡ് മുതല്‍ പാലാരിവട്ടം വരെ പുഞ്ചത്തോട് തോടായിരുന്നു.

സെന്റ് ആല്‍ബര്‍ട്സ് സ്ക്കൂള്‍ ഇരിക്കുന്ന സ്ഥലം തുമ്പപ്പറമ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് ലുലുമാൾ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളി പണ്ട് കുറുക്കൻമാർ നിറഞ്ഞ കാടായിരുന്നു. അതിന്റെ സൈഡിലെ ഓവുചാൽ വലിയൊരു കനാൽ ആയിരുന്നു. തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുന്നള്ളിയിരുന്നതും ഇതിലെ ആയിരുന്നു.

ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പഴയ പേര് പേര്. കൊച്ചാഴി ആണ് കൊച്ചി ആയത്. കായലിലെ മണ്ണ് കോരിയിട്ടതാണ് ഇന്നത്തെ വെല്ലിംഗ്ടൺ ഐലൻഡ്. കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയിൽവേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു. കായലില്‍ ആദ്യം ബോട്ട് സര്‍വീസ് നടത്തിയത് എറണാകുളത്തു നിന്നും മട്ടാഞ്ചേരിയിലേക്ക് ആയിരുന്നു. അന്നത്തെ ബോട്ടുകള്‍ തീബോട്ടുകള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.

1939-ലാണ് ആദ്യമായി ബസ് സര്‍വ്വീസ് തുടങ്ങിയത്. 8 പേര്‍ക്ക് കയറാവുന്ന കല്‍ക്കരി കത്തിക്കുന്ന ബസ്സുകള്‍ ആണ് ആദ്യമായി കൊച്ചിയില്‍ സര്‍വ്വീസ് തുടങ്ങിയത്. അന്നത്തെ മറ്റൊരു പ്രധാനപ്പെട്ട വാഹനം രണ്ടണ ചാര്‍ജ്ജ് റിക്ഷാ വണ്ടിയാണ്. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്. എറണാകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആദ്യകാലത്ത് ഇപ്പോഴത്തെ ബോട്ട് ജെട്ടി സ്റ്റാൻഡിൽ ആയിരുന്നു. ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.

ഇന്നത്തെ പെൻറാ മേനക ഒരു കാലത്ത് മേനക എന്ന പേരിലുള്ള തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് ഇവിടെ കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുയിൽ , ഒരാൾ കൂടി കള്ളനായി – ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ ” ഭാര്യ ” പത്മയിലും. ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലയിലായിരുന്നു. കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.

1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു. MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി ” എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല ‘” . MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 ൽ വിറ്റത് Rs 500/- രൂപയ്ക്കാണ്.

പുത്തൻകുരിശ് – എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ‘ s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം. South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും . Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് ).

1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി . ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു. മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.

കൊച്ചി തുറമുഖം കടലിൽ നിന്ന് ഉയർന്നു വന്നതാണ്. 1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും പഴയ ഏതോ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.

1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്). ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു.

കടപ്പാട് – വാട്സ് ആപ്പിൽ ലഭിച്ച ഈ ലേഖനം എഴുതിയ വ്യക്തിയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post