ജുറാസിക് പാർക്ക് – ലോകത്തെ അത്ഭുതപ്പെടുത്തിയ ഹോളിവുഡ് ചിത്രം…

Total
1
Shares

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – കൃഷ്‌ണേന്ദു കലേഷ്.

ജുറാസിക് പാർക്ക് – ഏതൊരാളിലും ഭീതി പരത്തുന്ന ഒരു പേര്. മൈക്കൽ ക്രൈറ്റൺ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ നോവലിനെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ പാർക്ക്‌. ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) നിർമ്മിച്ച തീം പാർക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻ വരുന്നതും, ‍ഒരു അട്ടിമറിയാൽ‍ കൂടുകളിൽനിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞൻമാർ രക്ഷപ്പെടുന്നതുമാണ്‌ കഥ.

ജുറാസ്സിക് പാർക്ക്‌ പരമ്പരയിലെ ആദ്യ ചിത്രം ആണ് ഇത്.ഏകദേശം 91.5 കോടി ഡോളർ വരുമാനം ലഭിച്ച ഈ സിനിമ, 1997-ൽ ടൈറ്റാനിക്ക് (ചലച്ചിത്രം) പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. 1994-ൽ ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും ഓസ്‌കാർ അവാർഡ് നേടിയിട്ടുണ്ട്. രൂപീകരണത്തിന്റെയും ജനപ്രിയതയുടെയും കളക്ഷന്റെയും അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സിനിമ എന്ന ഖ്യാതി ഈ ചിത്രം നേടി.

ഇന്ത്യയില്‍ “ജുറാസ്സിക് പാര്‍ക്ക്” റിലീസ് ചെയ്തപ്പോള്‍ അന്ന് “ഷോലെ” സിനിമയുടെ വരെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞിരുന്നു. അന്ന് ആ മോണ്‍സ്റ്റര്‍ ചിത്രം ഇവിടുത്തെ സിനിമാപ്രേമികള്‍ക്ക് നല്‍കിയ ഹാങ്ങോവര്‍ ചെറുതായിരുന്നില്ല, ഇത് പോലെ മറ്റൊരു സയന്‍സ് ഫിക്ഷന്‍ സിനിമയെയും ഇന്ത്യ സ്വീകരിച്ചിട്ടില്ല, ഒരു പക്ഷെ ലോകവും. ഒരു ദ്വിമാന ചിത്രത്തിന് ഇത്രയും അത്ഭുതം/ അനുഭവം പകരാന്‍ കഴിയും എന്ന് ലോകസിനിമക്ക് കാണിച്ചു കൊടുത്ത ‘സ്പീല്‍ബെര്‍ഗ് ആന്‍ഡ്‌ ക്രൂ’ അക്ഷരാര്‍ത്ഥത്തില്‍ അതുവരെയുള്ള CGI/VFX കാഴ്ച്ചപ്പാടുകളെ ഈ ചിത്രം വഴി നവീകരിക്കുകയായിരുന്നു. അതിന്റെ പ്രേരകശക്തി എന്നത് പൂര്‍ണ്ണതക്ക് വേണ്ടിയുള്ള പടനായകന്റെ വാശിയും തന്റെ അണികളോടുള്ള ഒരു വെല്ലുവിളി നിറഞ്ഞ ആഹ്വാനങ്ങളുമാണ്, കൂടെ സിനിമ എന്ന മാധ്യമത്തോടുള്ള സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് എന്ന വിഖ്യാത സംവിധായകന്റെ അഭിനിവേശവും.

1990-ല്‍ മൈക്കിള്‍ ക്രിക്‌ട്രോണ്‍ എന്ന നോവലിസ്റ്റ് എഴുതി പൂര്‍ത്തിയാക്കായ ‘ജുറാസ്സിക് പാര്‍ക്ക്’ എന്ന നോവല്‍ പബ്ലിഷിങ്ങിന് മുന്നേ അതിന്റെ റൈറ്റ് സ്പീല്‍ബെര്‍ഗിന് വേണ്ടി പാരാമൗണ്ട് സ്റ്റുഡിയോ സ്വന്തമാക്കി. നോവലായി റിലീസ് ചെയ്യുന്നതിനേക്കാള്‍ സിനിമയിലൂടെ അവതരിപ്പിക്കുമ്ബോള്‍ ഈ കഥാതന്തുവിന് ഉണ്ടാകുന്ന അനന്ത സാധ്യതകളും, ഫ്രഷ്‌നെസ്സും സ്പീല്‍ബര്‍ഗ് അന്നേ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ആ ഫിക്ഷന്‍ പ്രാവര്‍ത്തികമാക്കുക എന്നതായിരുന്നു ഒരു സംവിധായകന്‍ നേരിട്ട തികഞ്ഞ വെല്ലുവിളി.

‘ജുറാസിക് പാര്‍ക്ക്’ ഇറങ്ങുന്നതിന് മുന്നേ വരെയുള്ള മോണ്‍സ്റ്റെര്‍/ ക്രിയെച്ചര്‍ സിനിമകള്‍ ഉപയോഗിച്ചിരുന്നത് സ്റ്റോപ്പ്‌ മോഷന്‍/ പപ്പട്രി/ അനിമട്രോണിക്സ് എന്ന സാങ്കേതിക വിദ്യയായിരുന്നു (Practical Effects). CGI ഏറ്റവും നൂതനമായി (3D modelling & Morphing) അന്ന് വരെ പ്രയോഗിച്ച ഏക ചിത്രമാകട്ടെ ജോര്‍ജ് ലൂക്കസിന്റെ കീഴിലുള്ള Industrial Light & Magic (ILM) സ്റ്റുഡിയോ VFX നിര്‍വഹിച്ച “ടെര്‍മിനേടര്‍ 2 (1991)” ആയിരുന്നു. എന്നാല്‍ ജുറാസ്സിക് പാര്‍ക്കിന്റെ കാര്യത്തില്‍ തന്റെ സര്‍വ്വകാല റെക്കോര്‍ഡ്‌ ചിത്രങ്ങളിലെ വിസ്മയങ്ങളായ ‘കൊലയാളി സ്രാവി’നെ (Jaws,1975) കടത്തിവെട്ടുന്നൊരു മോണ്‍സ്റ്റെര്‍ ജോണര്‍ ചിത്രവും, അതേ സമയം അനുകമ്ബ നിറഞ്ഞൊരു ‘അന്യഗ്രഹജീവി’ അവതരിച്ച ‘E.T. (1982)’ പോലെ ഒരു sci-fi ഫാമിലി ഡ്രാമയും ഒരേ സമയം ഒത്തിണങ്ങണം എന്ന ആഗ്രഹം സ്പീല്‍ബര്‍ഗിനുണ്ടായിരുന്നു.

അത്യാഗ്രഹം എന്നതോ, ഇതിലെ ദിനോസറുകള്‍ ഫോട്ടോ റിയലിസ്റ്റിക് ആകണം എന്നതും, അതായത് സ്പീല്‍ബെര്‍ഗിന്റെ കാഴ്ചപ്പാടില്‍ ദിനോസര്‍ ഭൂമിയില്‍ വിഹരിച്ച ഒരു മൃഗമാണ്, ഭീകരരൂപിയായ ഒരു ഫാന്റസി കഥാപാത്രമല്ല ! ഇതിനായി ’91-ല്‍ Makeup Effects & Animatronix-ല്‍ അതികായന്മാരായ സ്റ്റാന്‍ വിന്‍സ്റ്റന്‍ സ്റ്റുഡിയോയും, ILM സ്റ്റുഡിയോയും കുറെ എഞ്ചിനീയര്‍മാരും കൂടാതെ ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്ബോള്‍ വേണ്ടുന്ന ആധികാരികത നിലനിര്‍ത്താനായി ഉപദേശക സമിതിയില്‍ ഒരു കൂട്ടം പാലിയെന്റോളജിസ്റ്റുകളും ചേര്‍ന്നൊരു സംഘം രൂപികരിച്ചു.

സ്റ്റാന്‍ വിന്‍സ്റ്റന്‍ സ്റ്റുഡിയോയില്‍ പലയിനം ദിനോസറുകള്‍ക്കൊപ്പം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീമനായ (5000 കിലോ ഭാരം, 40 അടി പൊക്കം) T-REX എന്ന ദിനോസറിനെയും മൈക്രോസ്കോപിക് തികവോടെ ഫോസ്സിലുകളുടെ രൂപരേഖ അനുസരിച്ച്‌ ഫുള്‍ സ്കെയിലില്‍ നിര്‍മ്മിച്ചു തുടങ്ങി. അതിനെ കൊള്ളിക്കാനായി സ്വന്തം വര്‍ക്ക്ഷോപ്പ് പോലും സ്റ്റാന്‍ വിന്‍സ്‌റ്റന് പൊളിച്ചു പണിയേണ്ടി വന്നു.

സ്റ്റോപ്പ്‌ മോഷന്‍ ട്രിക്കിലെ ഫ്രെയിമുകള്‍ക്കിടയിലുള്ള അസ്വാഭാവികത ഒഴിവാക്കാന്‍ ILM “ഗോ-മോഷന്‍” എന്ന ടെക്നിക് കമ്ബ്യൂട്ടര്‍ വഴി ആവിഷ്കരിക്കാന്‍ ടീം തീരുമാനിച്ചു. അതായത് രണ്ടു ഫ്രെയിമുകള്‍ക്കില്‍ മോഷന്‍ ബ്ലര്‍ (ഇന്ന് സുപരിചിതമായ) എന്ന എഫെക്റ്റ് കൊടുത്തു മൂവ്മെന്റ് സ്മൂത്ത്‌ ആക്കുന്ന പ്രക്രിയ. സ്റ്റോറി ബോര്‍ഡ്‌ കൂടാതെ ദിനോസര്‍ സീക്വെന്‍സുകള്‍ ‘ക്ലേ-മേഷന്‍'(മണ്ണ് കുഴച്ച പാവകള്‍ കരകൃതമായി ഉപയോഗിച്ചുണ്ടാക്കുന്ന അനിമേഷന്‍) ഉപയോഗിച്ച്‌ ഒരു ഷോര്ട്ട് ഫിലിം ആക്കി റെഫെറന്‍സ് ആയി ഉപയോഗിച്ചു. അങ്ങനെ പലയിനം ദിനോസര്‍ റോബോട്ടുകളും, സ്റ്റോപ്പ്‌ – മോഷന് വേണ്ടിയുള്ള മൈക്രോ ദിനോസറുകളും രൂപപ്പെട്ടു. എട്ടോളം പേര് ഒരേ സമയം ഓപ്പറേറ്റ് ചെയ്താലാണ് ഈ ദിനോസറുകളുടെ ശരീരഭാഗങ്ങള്‍ അനങ്ങുന്നത് തന്നെ.

അത് വരെയുള്ള സകല സാങ്കേതിക വിദ്യകളുടെയും സമ്മേളനമായിരുന്നിട്ടു കൂടി സ്പീല്‍ബെര്‍ഗിനു ഫലത്തില്‍ സംഭവം തൃപ്തിയായില്ല. ദിനോസറിന്റെ മൂവ്മെന്റുകളില്‍ “ജൈവികത” പോര പോലും!! (ദിനോസറിനെ നേരിട്ട് കണ്ട ഒരാള് പോലും ഭൂലോകത്തില്ല എന്നോര്‍ക്കണം). അപ്പോള്‍ ILM ലെ അനിമെറ്റര്‍മാര്‍ ഒരു നിര്‍ദ്ദെശം വെച്ചു. പൂര്‍ണ്ണകായ (full scale) ദിനോസറുകളെയും അവയുടെ ആക്ഷന്‍സിനെയും Computer-generated imagery (CGI) വഴി നിര്‍മ്മിച്ചെടുക്കാം. അതൊരു നവീന ആശയമായിരുന്നു. അപ്പോള്‍ സ്പീല്ബെര്‍ഗ് പ്രതികരിച്ചു: “You Prove It “. പിന്നീട് ഒരു അങ്കക്കളരി തന്നെയായിരുന്നു ILM ലാബ് .

സ്റ്റാന്‍ വിന്‍സ്റ്റന്‍ ഉണ്ടാക്കികൊടുത്ത ഫോട്ടോ റിയലിസ്റ്റിക് ദിനോസര്‍ മിനിയെച്ചറുകള്‍ ലേസര്‍ സ്കാന്‍ (3D) ചെയ്തു കമ്ബ്യൂട്ടറില്‍ ആക്കി. അതില്‍ ഫോസ്സിലുകളെ മുന്‍ നിറുത്തി ബോണ്‍ സ്ട്രക്ചര്‍, എല്ലുകള്‍, ഇവ Alias എന്ന പ്രത്യേകമായി നിര്‍മ്മിച്ച സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ മൊത്തത്തില്‍ ഒരു അസ്ഥിരേഖ ഉണ്ടാക്കി. അതിന്റെ മൂവ്മെന്റ് പഠിക്കാനായി ആളുകളെ ദിനോസറിനെ പോലെ നടത്തി, ഓടിച്ചു, ചാടിച്ചു (ഇതില്‍ ഒരു മലയാളിയും ഉണ്ടായിരുന്നു എന്ന് കേട്ടതായി ഓര്‍ക്കുന്നു). ആ മൂവ്മെന്റ്, നിര്‍മ്മിച്ചെടുത്ത skeleton-ല്‍ അപ്ലൈ ചെയ്തു ശേഷം മാംസവും, തൊലിയും (texture) നല്‍കി (ഇന്നും ഇതേ സാങ്കേതിക വിദ്യ തന്നെയാണ് തുടര്‍ന്ന് പോകുന്നത് ). ശേഷം ഉണ്ടാക്കിയ ഒരു ഫൈനല്‍ ക്ലിപ്പ് കാണിക്കാനായി സകല സാങ്കേതിക വിദഗ്ധരെയും കൂട്ടി സ്പീല്‍ബെര്‍ഗ് ILM ലാബിലെത്തി.

ഔട്ട്‌ പുട്ട് കണ്ട് പകച്ച സ്റ്റാന്‍ വിന്‍സ്റ്റനെ അര മണിക്കൂര്‍ നേരത്തേക്ക് ആരും കണ്ടില്ല. Practical Effect-ന്റെ യുഗം തീര്‍ന്നു എന്ന് ഭയന്ന് ആ പാവം FX മാസ്റ്റെര്‍ പുറത്തേക്കോടി പോലും. സ്പീല്‍ബെര്‍ഗിനു വിശ്വാസമായി. പക്ഷെ CGI-നെ സഹായിക്കാനായി സ്റ്റാറ്റിക് ഷോട്ടുകള്‍ മാത്രം വെക്കണം എന്ന നിര്‍ദ്ദേശം അപ്പോള്‍ തന്നെ കക്ഷി എടുത്തു ദൂരെക്കളഞ്ഞു. ക്യാമറ മൂവ്മെന്റുകള്‍ ഇല്ലാതെ ഇത് ചെയ്യില്ലെന്നതായി അടുത്ത വാശി, സ്പീല്‍ബെര്‍ഗ് അതില്‍ അഗ്രഗണ്യനുമാണല്ലോ ! ഒടുക്കം അനിമെറ്റെര്‍സ് 3D പ്രതലത്തില്‍ ക്യാമറ മൂവ്മേന്റൊടുകൂടി സ്പീല്‍ബര്‍ഗ് ആഗ്രഹിച്ച പോലുള്ള ഷോട്ടുകള്‍ ഡിസൈന്‍ ചെയ്തു. ഈ സാധ്യതകള്‍ കണ്ടു ക്ലൈമാക്സ് സ്പീല്‍ബെര്‍ഗ് T-REX എന്ന ഭീമാകാരനായ ദിനോസറിന്റെ ഉള്‍ക്കൊള്ളിച്ചു ഉടനെ മാറ്റിയെഴുതി.

25 മാസത്തെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷം ലൊക്കഷന്‍ ഷൂട്ട്‌ തുടങ്ങി. സിനിമയിലെ പരിസരങ്ങളായ തീം പാര്‍ക്ക്, ലാബ് എന്നിവ സെറ്റില്‍ റെഡി ആയിരുന്നു. ക്യാമേറ മൂവ്മെന്റുകള്‍ പ്രത്യേകം സിങ്ക് ചെയ്ത്, ദിനോസറുകള്‍ ഉണ്ടെന്ന ഭാവത്തില്‍ ആര്‍ടിസ്റ്റുകളുടെ ഐ-ലൈന്‍ (നോട്ടങ്ങള്‍) വരെ കൃത്യമാക്കിയാണ് ലൊക്കേഷന്‍ ഷൂട്ട്‌ (അന്ന് ഒരു ഗ്രീന്‍ സ്ക്രീനുമില്ല ട്രാക്കിങ്ങുമില്ല). ഇതിനിടെ സിനിമയിലെ ഐകോണിക് രംഗമായ രാത്രിയിലെ T-Rex അറ്റാക്ക്‌ ഷൂട്ട്‌ ചെയ്യുന്ന ദിവസമെത്തി. ഇരുട്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയിലാണ് ഷൂട്ട്‌ പ്ലാന്‍, എന്നാല്‍ ഈ ഭീമന്‍ ദിനോസറെ മഴ കൊള്ളിച്ചാല്‍ അതിന്റെ തൊലി മുതല്‍ ഇലെക്‌ട്രോണിക് കണ്ട്രോള്‍ യൂണിറ്റ് വരെ തകരാറിലാകും. സ്പീല്‍ബെര്‍ഗുണ്ടോ അടുക്കുന്നു (പണ്ട് Jaws-ലെ റോബോട്ട് സ്രാവിനെ കടലില്‍ മുക്കി തവിടുപൊടിയായ സമയത്ത് ഇതിലും വലിയ പെരുന്നാള്‍ കണ്ടതാനു കക്ഷി). സ്പീല്‍ബെര്‍ഗിന്റെ നിശ്ചയത്തിന് മുന്നില്‍ സ്റ്റാന്‍ വിന്‍സ്റ്റന്‍ തോറ്റു, പ്ലാന്‍ പ്രകാരം തന്നെ ഷൂട്ട് ചെയ്തു, മഴയത്ത് പാവം ക്രൂ വിയര്‍ത്തു കുതിര്‍ന്നു.

ഇതിന്റെയെല്ലാം അദ്ധ്വാന ഫലം ആ രംഗത്തിന്റെ ഭീകരതയില്‍ കാണാം, ഇന്നും ആളുകള്‍ മുള്‍മുനയില്‍ കാണുന്ന സിനിമാരംഗങ്ങളില്‍ പ്രധാനിയാണത്. ഇത്രയൊക്കെ ചെയ്‌തെങ്കിലും ആ രംഗത്തില്‍ ദിനോസര്‍ വരുന്നതിനു മുന്നോടിയായി ഗ്ളാസ്സിലെ വെള്ളം വിറയ്ക്കുന്ന ഒരു ഷോട്ട് പ്രാവര്‍ത്തികമാക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട് എന്ന് എഫ്ഫക്റ്റ് സൂപ്പര്‍വൈസര്‍സ് തമാശയായി പറയാറുണ്ട്. ദിനോസറിന്റെ ചവിട്ടേറ്റ് ഭൂമിയിലുണ്ടാകുന്ന നേരിയ കുലുക്കം മൂലം ഗ്ളാസ്സിലെ വെള്ളത്തില്‍ വൃത്താകൃതിയില്‍ അവതരിക്കുന്ന പ്രധിധ്വനികള്‍ ആണ് ഷോട്ട്, അത് കൃത്യതയോടെ വരാനായി ഒരു ഗിത്താര്‍ സ്ട്രിംഗ് വലിയ സ്പീക്കറുകളിലേക്ക് കണക്‌ട് ചെയ്ത് ശബ്ദം പുറപ്പെടുവിച്ചാണ് ഓളങ്ങള്‍ ഉണ്ടാക്കിയത് എന്ന് അവര്‍ പറയുന്നു. ഇതിലൊക്കെ പുറമെ 1992-ല്‍ അമേരിക്കയിലെ ഹവായില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ്‌ സിനിമയുടെ സെറ്റിനെ പറത്തിക്കളഞ്ഞു. ഇത്രയും പ്രയാസപ്പെട്ട ഷൂട്ട്‌ (പ്രൊഡക്ഷന്‍) പക്ഷെ പറഞ്ഞതിനേക്കാളും 15 ദിവസം മുന്നേ പാക്ക് അപ്പ് ആയി.

രസകരമായൊരു സംഭവം, ഷൂട്ട് നടന്നുകൊണ്ടിരുന്ന സമയത്തു തന്നെ അമേരിക്കയിലെ ചില സയന്‍റെസ്റ്റുകള്‍ അവര്‍ക്കു ലഭിച്ച രണ്ടു കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ദിനോസര്‍ ഫോസിലില്‍ നിന്നും ചില DNA സത്തുക്കള്‍ വീണ്ടെടുക്കുകയുണ്ടായി, യാദൃശ്ചികമായി സിനിമയിലെ കഥയും അപ്രകാരം തന്നെയായിരുന്നു. പിന്നൊന്ന് സിനിമയിലെ വെലോസിര്‍പേറ്റര്‍ എന്നയിനം ദിനോസറുകള്‍ക്ക് അണിയറക്കാര്‍ വിഭാവനം ചെയ്തത് കൃത്യമായ വലിപ്പമായിരുന്നു എന്ന് പാലിയെന്റോളജിസ്റ്റുകള്‍ പിന്നീട് കണ്ടെത്തി, അതായത് സിനിമക്കു ശേഷമാണ് സയന്‍സ് റിയാലിറ്റിയെ കൈക്കലാക്കിയത്. 6 മാസങ്ങള്‍ നീണ്ടൊരു പോസ്റ്റ്‌ പ്രോഡക്ഷന്‍ ഘട്ടമായിരുന്നു ഇതിലെ ബാലി കേറാമല. CGI ഏറ്റെടുത്ത ILM നു ഏകദേശം അമ്ബതോളം ദിനോസറുകളെ കമ്ബ്യൂട്ടറില്‍ ഉണ്ടാക്കിയെടുക്കേണ്ടി വന്നു (മറ്റു VFX ഷോട്ടുകള്‍ കൂടാതെ). അന്നത്തെ ശേഷിക്കനുസരിച്ച്‌ ഒരു ഫ്രെയിം ഡാറ്റ കമ്ബ്യൂട്ടറില്‍ കണക്കുകൂട്ടാന്‍ (high-resolution mesh data into a low resolution wire frame) മാത്രം 10 മണിക്കൂര്‍ വേണ്ടി വന്നു. അങ്ങിനെയുള്ള 24 ഫ്രെയിമുകളാണ് ഒരു സെക്കന്റ്‌ എന്നോര്‍ക്കുക. അമ്ബതോളം CPU അടുക്കി ഒരേ സമയം വര്‍ക്ക് ചെയ്‌താല്‍ കിട്ടുക പരമാവധി 250 MHz സ്പീടാണ്.

ഒരു വലിയ ഹാള്‍ മുഴുവന്‍ CPU കൊണ്ട് നിറഞ്ഞിരുന്നു. ഇതിലെ ജീപ്പ് ചേസിംഗ് സീക്വെന്‍സിലെ ഒരു ഫ്രെയിമിനു മാത്രം 12 മണിക്കൂര്‍ റെണ്ടെറിംഗ് സമയമെടുത്തു, അതിന്റെ അനിമേഷന് വേണ്ടി നാല് മാസവും (ദിനോസറിന്റെ ഓട്ടം ശെരിയാക്കാന്‍ മാത്രം). മൊത്തം ഏഴു മിനിട്ടേ CGI അനിമേഷന്‍ സിനിമയില്‍ ഉള്ളൂ, ബാക്കി എട്ടു മിനിട്ട് അനിമട്രോണിക്‌സ് ഉപയോഗിച്ചുള്ള പ്രാക്ടിക്കല്‍ ഇഫക്ടുകള്‍ ആണ്. എന്ന് വെച്ചാല്‍ 127 മിനിട്ട് സിനിമയില്‍ ആകെ 15 മിനിട്ടുകള്‍ മാത്രമേ ദിനോസര്‍ മച്ചാന്‍സ് തകര്‍ക്കുന്നുള്ളൂ, പറഞ്ഞാല്‍ വിശ്വസിക്കുമോ? അതാണ്‌ മൂഡ്‌ നിലനിര്‍ത്തി കഥ പറയുന്നതിലെ സ്പീല്‍ബെര്‍ഗിന്റെ ക്രാഫ്റ്റ്. സൌണ്ട് മിക്സില്‍ ദിനോസറുകളുടെ ഇതുവരെ ആരും കേള്‍ക്കാത്ത ശബ്ദം ഉണ്ടാക്കിയെടുത്തു, ഡോള്‍ഫിന്‍ മുതല്‍ അണലി പാമ്ബിന്റെ വരെ ഒച്ചകള്‍ മിക്സ്‌ ചെയ്തു ദിനോസറിനു ഡബ് ചെയ്തു. സ്പീല്‍ബെര്‍ഗ് മുന്‍കൈ എടുത്ത് ആദ്യമായി DTS എന്ന ശബ്ദ വിദ്യ ഇതിനായി കൊണ്ടുവന്നു.

360 കോടി രൂപ ചിലവഴിച്ചു ആഗോള തലത്തില്‍ 3400 ഓളം തീയെറ്ററുകളില്‍ റിലീസ് ചെയ്ത (June 11, 1993, US) ജുറാസ്സിക് പാര്‍ക്ക് 1600 കോടി ബോക്സ് ഓഫീസില്‍ നേടി ചരിത്രം സൃഷ്ടിച്ചു. ഇതില്‍ ഇന്ത്യയില്‍ (April 15, 1994) നിന്ന് മാത്രം 6 മാസത്തോളം ഓടി 20 കോടി ആ കാലത്തു നേടിയെടുത്തു . ദൂരദര്‍ശനില്‍ ഇതിന്റെ ഹിന്ദി ട്രൈലെര്‍ തിമിര്‍ത്ത് ഓടി. ആദ്യമായി പ്രാദേശിക ഭാഷയിലേക്ക് ഡബ് ചെയ്ത ഇംഗ്ലീഷ് ചിത്രം കൂടി ആയിരുന്നു ഇത്. ഇതിനു ശേഷമാണ് ഇന്ത്യന്‍ മാര്‍ക്കെറ്റ് ഹോളിവുഡിനു പ്രിയങ്കരമായത്.

1994-ലെ ഓസ്കാര്‍ ചടങ്ങില്‍സ്പെഷ്യല്‍ എഫക്ടിന് അടക്കം മൂന്നു ടെക്നിക്കല്‍ അവാര്‍ഡുകള്‍ ജുറാസ്സിക് പാര്‍ക്ക് നേടിയപ്പോള്‍ അനുബന്ധമായി അതെ വര്‍ഷത്തെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാര്‍ഡ്‌ അടക്കം ഏഴെണ്ണം സ്പീല്‍ബെര്‍ഗിന്റെ തന്നെ “ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്” നേടി. മാനിസകമായും വൈകാരികമായും സ്പീല്‍ബെര്‍ഗിന് ഏറ്റവും ഇഷ്ടപ്പെട്ടൊരു ചിത്രമായിരുന്നു “ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്”, എന്നിട്ടു കൂടി അദ്ദേഹം സമയം ഈ രണ്ടു ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്കുമായി പകുത്തു നല്‍കി. അതായത് ജുറാസ്സിക് പാര്‍ക്കിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയമത്രയും സ്പീല്‍ബര്‍ഗ് ‘ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്’ന്റെ ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു, ഇടവേളയിലെ സമയങ്ങളില്‍ വീഡിയോ കോണ്‍ഫെറെന്‍സ് വഴിയാണ് അദ്ദേഹം ജുറാസ്സിക് പാര്‍ക് ടീമിനെ സൂപ്പര്‍വൈസ് ചെയ്തിരുന്നത്. ആലോചിച്ചു നോക്കണം, മൂന്നു വര്‍ഷത്തെ അധ്വാനം, രണ്ടു ധ്രുവങ്ങളില്‍ ഉള്ള വാണിജ്യ-ക്ലാസ് സിനിമകള്‍, ഒരേ വര്‍ഷം റിലീസ്, അതിലൂടെ സ്പീല്‍ബര്‍ഗ് സയന്‍സ് ഫിക്ഷന്‍ സിനിമ എന്ന കഥാലോകത്തെ നവീകരിച്ചത്, കൂടാതെ ലോകസിനിമക്ക് നല്കിയ സംഭാവനകള്‍ !!

ഒരു ഡയറക്ടര്‍ക്ക് തന്റെ മീഡിയത്തിനു മേലുള്ള സ്വാധീന ശക്തിയും, സിനിമയെ റീഡിഫൈന്‍ ചെയ്യാനുള്ള ത്വരയും, സര്‍വ്വോപരി ഒരു ദീര്‍ഘദര്‍ശി (Visionary) ആയിരിക്കേണ്ടുന്ന ആവശ്യകതയും എല്ലാം വിളിച്ചറിയിക്കുന്നുണ്ട് ഈ ചിത്രത്തിന്റെ ഓരോ വളര്‍ച്ചയും. ശിലായുഗ ദിനോസറുകളെയും പുതുയുഗ സാങ്കേതികയെയും ഒരേ സമയം ഈ സിനിമ കണക്‌ട് ചെയ്തു. റിലീസിന് ശേഷം കുട്ടികളില്‍ പോലും ചരിത്രം, ഫോസ്സില്‍, ദിനോസറുകള്‍ എന്നിവയെപ്പറ്റിയുള്ള ത്വര വര്ദ്ധിച്ചു, പഠന ക്ലാസ്സുകള്‍ ഉണ്ടായി, മ്യൂസിയം ഉണ്ടായി, തീം പാര്‍ക്കുകള്‍ വന്നു, ശാസ്ത്രീയമായി പേരുകളുള്ള ദിനോസര്‍ കളിപ്പാട്ടങ്ങള്‍ വിപുലമായി, എന്തിന് ദിനോസറിന്റെ തലയുള്ള ഔദ്യോദിക സ്റ്റാമ്ബ് വരെയിറങ്ങി.. അപ്രകാരം അതിന്റെ അലയൊലികള്‍ അതേ ചടുലതയോടെ ഇക്കാലവും തുടരുന്നു. ഇന്ന് ഫിലിം യുഗം അവസാനിച്ചു. ഡിജിറ്റല്‍ സിനിമ വന്നു, വിഷ്വല്‍ എഫ്ഫെക്റ്റ്‌ മേഖലയില്‍ മോഷന്‍ ക്യാപ്ച്ചര്‍ അടക്കം നിരവധി തുടര്‍ച്ചകള്‍ ഉണ്ടായി. ഗ്രീന്‍ സ്ക്രീനും ആര്‍ടിസ്റ്റുകളും മാത്രം മതി ഒരു സിനിമ അവതരിപ്പിക്കാന്‍ എന്ന അവസ്ഥ വരെ വന്നു.

2013-ല്‍ ജുറാസ്സിക് പാര്‍ക്കിന്റെ ഡിജിറ്റല്‍ 3D പതിപ്പ് റിലീസ് ആയി വിജയം വരിച്ചു. 2018 ൽ ജുറാസിക് പാര്‍ക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രം കൂടി റിലീസായി വിജയം കൈവരിച്ചു. ആറാമത്തേത് അണിയറയിലും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post