ലീവ് തീരുന്നതിനു മുൻപ് സൂര്യകാന്തിപ്പാടം കാണാൻ തെങ്കാശിയിലേക്ക് ഒരു ബുള്ളറ്റ് ട്രിപ്പ് !!

Total
1
Shares

വിവരണം – Shinu Mon.

2018 ആഗസ്റ്റ് മാസം… 20 ദിവസത്തെ അവധിയുമെടുത്തു നാട്ടിൽ മഴ ആസ്വദിക്കാൻ വന്നപ്പോൾ അറിഞ്ഞിരുന്നില്ല വരാൻ പോകുന്നത് ഒരു പെരുമഴകാലം ആയിരിക്കുമെന്ന്. അതിരപ്പള്ളി – വാല്പാറ – വഴി മൂന്നാർ വരെ കാട്ടിൽ കൂടെ മഴയത്തു ബുള്ളറ്റ് ഓടിച്ചു പോവണം എന്നൊക്കെ ട്രിപ്പ് പ്ലാൻ ചെയ്തു വന്ന ഞാൻ എങ്ങോട്ടും പോവാതെ വീട്ടിൽ ഇരുന്നത് 15 ദിവസം.

എൻ്റെ അവസ്ഥ ഒരു പക്ഷെ പ്രവാസികൾക് മനസിലാവും. 1 വർഷം വീട്ടുകാരെയും കൂട്ടുകാരെയൊക്കെ വിട്ടു ജോലി എടുക്കുമ്പോൾ, വരാനിരിക്കുന്ന ഒരു മാസത്തെ അവധിക്ക് നാട്ടിൽ എന്തൊക്കെ ചെയ്യണം? എവിടെയൊക്കെ പോവണം? എന്നൊക്കെ മുൻകൂട്ടി കണക്കു കൂട്ടുന്നവരാ ഞങ്ങൾ പ്രവാസികൾ. അങ്ങനെയുള്ള എൻ്റെ 8 മാസത്തെ കണക്ക് കൂട്ടലുകൾ മഴയത്തു ഒലിച്ചു പോയി എന്ന് തന്നെ പറയാം.

ജീവിതത്തിൽ ആദ്യമായി മഴ എനിക്ക് വില്ലനായി മാറിയ ദിവസങ്ങൾ ആയിരിന്നു. തിരിച്ചു പോവാൻ ഏതാണ്ട് നാലോ അഞ്ചോ ദിവസം വാക്കി ഉള്ളപ്പോൾ മഴ ഒന്ന് ശമിച്ചു. ഒരു ദിവസമെങ്കിലും എൻ്റെ ബുള്ളറ്റും എടുത്ത് യാത്ര ചെയ്യണമെന്ന അതി ആയ ആഗ്രഹം. എങ്ങോട്ടെങ്കിലും പോവണം എന്ന് ഉറപ്പിച്ചു, പക്ഷെ റോഡ് എല്ലാം നശിച്ച അവസ്ഥ ആയിരിന്നു….

ആലപ്പുഴ ജില്ലയിലെ നൂറനാട് ആണ് എൻ്റെ വീട്. എൻ്റെ വീട്ടിലും നാട്ടിലും വെള്ളം കയറി ഇല്ലെങ്കിലും, അടുത്ത പ്രദേശങ്ങൾ ആയ മാവേലിക്കര , പന്തളം എല്ലാം വെള്ളത്തിലായിരിന്നു. അതുകൊണ്ടു തന്നെ ആ തെക്കോട്ടും വടക്കോട്ടും പോവാൻ പറ്റിലായിരുന്നു. പിന്നെ ഉള്ള റൂട്ട് കിഴക്കോട്ട് ആയിരിന്നു , അടൂർ വഴി പുനലൂർ – തെങ്കാശി (100 കിലോമീറ്റര്).

പുനലൂർ കഴിഞ്ഞുള്ള റോഡ് നശിച്ചിരിക്കുന്നത് കൊണ്ട് വണ്ടികൾ കടത്തി വിടുന്നില്ല എന്നറിഞ്ഞെകിലും ഒന്ന് ശ്രമിച്ചു നോക്കാമെന്നു കരുതിയുള്ള യാത്ര. പ്രത്യേകിച്ചു ഒന്നും കാണാൻ വേണ്ടി അല്ല,സ്വന്തം നാട്ടിലൂടെ, പച്ചപ്പിനിടയിലൂടെ വണ്ടി ഓടിച്ചു പോവണം എന്നുള്ള ഒരു പ്രവാസിയുടെ ആഗ്രഹം. ഈ ഒരു സാഹചര്യത്തിൽ യാത്ര പോവുന്നതിനോട് വീട്ടിൽ ആർക്കും താല്പര്യമില്ലായിരുന്നു, പിന്നെ എൻ്റെ യാത്ര പ്രാന്തും, പ്രവാസി ആയതുകൊണ്ടുള്ള CONSIDERATION വെച്ച് , വീട്ടുകാരു പാതി സമ്മതം തന്നു. കൂട്ടുകാരോട് ചോദിച്ചപ്പോൾ കൂടെ വരാൻ ആർക്കും താല്പര്യമില്ലായിരുന്നു. അതുകൊണ്ടു ഒറ്റക്ക് ഉള്ള യാത്ര ആയി മാറി. ഒരുവിധത്തിൽ അതൊരു ഗുണമായി തീർന്നു.

അങ്ങനെ മഴ തോർന്നു നിൽക്കുന്ന ദിവസം, തിരിച്ചു പോകുന്നതിൻ്റെ തലേ ദിവസം രാവിലെ 6 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി. മഴ പെഴുന്നിലെങ്കിലും റോഡ് എല്ലാം നഞ്ഞാണ് കിടന്നിരുന്നത്. 40 -50 km സ്പീഡിൽ ആയിരിന്നു അങ്ങോട്ടുള്ള യാത്ര .. ബുള്ളറ്റ് ൻ്റെ പട പട സൗണ്ടും കൊച്ചുവെളുപ്പാൻ കാലത്തുള്ള ചെറിയ കോട മഞ്ഞും… ആഹാ സൂപ്പർ…

തലയിൽ തോർത്തും കെട്ടി, ലുങ്കിയും ഉടുത്തു നടക്കാൻ ഇറങ്ങിയ അപ്പൂപ്പന്മാർ, ഷട്ടർ ഇട്ട കടയുടെ മുന്പിലിരിന്നു പത്ര കെട്ടുകൾ അടുക്കി വെക്കുന്ന ന്യൂസ് പേപ്പർ ബോയ്സ്, അമ്പലത്തിൽ നിന്നുള്ള പാട്ട്, ചായ കടക്കു മുൻപിൽ ബീഡിയും വലിച്ചു സൊറ പറയുന്ന കൊച്ചാട്ടന്മാർ, തട്ടവുമിട്ട് മദ്രസയിൽ പോകുന്ന കുഞ്ഞു കുട്ടികൾ അങ്ങനെ സുന്ദരമായ കാഴ്ചകള് കണ്ടു യാത്ര തുടർന്നു. ഇതൊക്കെ റോഡിലെ സ്ഥിരം കാഴ്ചകൾ ആണെകിലും, എനിക്ക് ഇതൊക്കെ ഒരു നൊസ്റ്റാൾജിയ ആണ്.

അടൂർ വരെ നല്ല റോഡ് ആയിരുന്നു. അടൂർ കഴിഞ്ഞു പറക്കോട് വരെ ഉള്ള റോഡ് ആകട്ടെ വളരെ മോശം. പറക്കോട് കഴിഞ്ഞു പത്തനാപുരം വരെ പിന്നെയും നല്ല റോഡ്. ഏഴംകുളം – മരുതിമൂട് പള്ളിയും പിന്നിട്ട് പത്തനാപുരവും കഴിഞ്ഞു പുനലൂർ എത്തി. അവിടുന്നു ഇടത്തോട്ട് ആണ് തെന്മല – തെങ്കാശി റൂട്ട് ..

പുനലൂർ സെൻട്രൽ സർക്കിളിൽ നിന്ന് ഇടത്തോട്ട് ഉള്ള റോഡ് ബാരിക്കേഡ് വെച്ച് ചെറുതായിട്ട് ബ്ലോക്ക് ചെയ്തിട്ട് ഉണ്ട്. ഒരു പോലീസ്‌കാരനും അവിടെ ഇരിപ്പുണ്ട്. വലിയ വണ്ടി പോവാതിരിക്കാൻ വേണ്ടി ആണ് അത് ക്ലോസ് ചെയ്തിരിക്കുന്നത് .ചെറിയ വണ്ടികളും KSTRC ബസുകളും മാത്രം കടത്തി വിടുന്നുണ്ടായിരുന്നു.

തെങ്കാശിക്ക് പോവാൻ വണ്ടി ഇടത്തോട്ടും തിരിഞ്ഞതും മഴ തുടങ്ങി. വണ്ടി സൈഡിൽ ഒതുക്കി ഒരു കടയുടെ മുൻപിൽ കയറി നിന്നു. കയറി നിന്ന കട ആര്യഭവൻ ആണോ ശരവണ ഭവൻ ആണോ എന്ന് ഓർമയില്ല. തമിഴന്മാരുടെ വെജിറ്റേറിയൻ ഹോട്ടൽ ആയിരിന്നു. എന്നാൽ പിന്നെ വല്ലതും കഴിച്ചേക്കാമെന്നു കരുതി ഹോട്ടലിൽ കയറി. മഴയുടെ കൂടെ കട്ടനും പരിപ്പുവടയും ഒരു നൊസ്റ്റാൾജിയ ഫീൽ തരുമെകിലും, ഞാൻ കഴിച്ചത് ഉഴുന്നു വടയും കോഫിയും ആയിരിന്നു.

മഴ പെട്ടെന്നു തന്നെ മാറിയപ്പോൾ വീണ്ടും യാത്ര തുടങ്ങി. പുനലൂർ മുതൽ കുറെ ചുറ്റും വളവും ഉള്ള റോഡ് ആണ്, കൂടാതെ റോഡ്ൻ്റെ രണ്ടു ഭാഗത്തും റബ്ബർ മരങ്ങൾ. കുറെ ഇടങ്ങളിൽ ഒരുപാട് മരങ്ങൾ വീണു കിടപ്പുണ്ടയിരുന്നെകിലും യാത്രക്ക് തടസം ഒന്നുമില്ലായിരുന്നു. തെന്മല അടുക്കാറായപ്പോൾ വഴിയിൽ വെച്ച് ഒരു അപ്പൂപ്പൻ ലിഫ്റ്റ് ചോദിച്ചു. ചേതമില്ലാത്ത ഉപകാരം എന്ന് കരുതി കൂടെ കൂട്ടി .

ആര്യങ്കാവിൽ ആണ് അപ്പുപ്പൻ്റെ വീട്, വണ്ടിയിൽ കയറിയപ്പോൾ മുതൽ വാ തോരാതെ ഉള്ള സംസാരം ആയിരിന്നു. ഞാൻ ഹെൽമെറ്റ് വെച്ചിരിക്കുന്നത് കൊണ്ട് പകുതിയും കേൾക്കാൻ പാടായിരിന്നു, എങ്കിലും ഞാൻ തലയാട്ടി കൊണ്ടിരിന്നു. ഇടക്ക് മണി ആശാൻ ഡാം തുറന്നു വിട്ടതിനെ കുറിച്ചായി സംസാരം, രാഷ്ട്രീയം എനിക്ക് ഇഷ്ടമില്ലാത്ത വിഷയം ആയതുകൊണ്ടും, ഹെൽമെറ്റ് വെച്ച് കേൾക്കാൻ ഉള്ള ബുദ്ധിമുട്ടും കൂടി ആയപ്പോൾ എനിക്ക് ഈ അപ്പൂപ്പൻ ഒരു കുരിശ്ശായി മാറി. യാത്രയുടെ സുഖം പോയി എന്നുള്ളത് കൊണ്ട്.. എന്തായാലും ആര്യങ്കാവ് വരെ സഹിച്ചാൽ മതിയെല്ലൊ എന്ന് കരുതി മുൻപോട്ട് നീങ്ങി.

റോഡ് മോശം ആയതുകൊണ്ട് ബസ് തെന്മല വരെയേ സർവീസ് ഉള്ളു, ചില ബസ്സുകൾ 13 കണ്ണറ പാലം വരെ ഉണ്ടെന്നും അപ്പുപ്പൻ പറഞ്ഞു അറിഞ്ഞു. ഈ റൂട്ടിൽ ആണ് ബ്രിട്ടീഷുകാരുടെ കാലത്തു പണിത 13 കണ്ണറ പാലം, ചില സിനിമകളിൽ ഇത് കാണിച്ചിട്ട് ഉണ്ട് . ഇപ്പോ പുതിക്കിയപ്പോൾ പഴയ ഭംഗി ഒന്നുമില്ല. ഈ കണ്ണറ പാലം എത്തുന്നതിനു മുൻപായിട്ട് റോഡിൽ വണ്ടികളുടെ എണ്ണം കൂടി തുടങി. കുറച്ചു കൂടി അടുത്തു എത്തിയപ്പോൾ റോഡ് ക്ലോസ്ഡ് ആണെന്നുള്ള കാര്യം മനസിലായത്.

ആര്യങ്കാവിലോട്ട് ഉള്ള റോഡ് പകുതിയോളം പൊളിഞ്ഞു പോയി. ചെറിയ വണ്ടികളും ഇരുചക്ര വാഹനങ്ങളും മാത്രമേ കയറ്റി വിടുന്നുള്ളു. ബൈക്ക് ആയത് കൊണ്ട് എനിക്ക് സുഖമായി കയറി പോവാൻ സാധിച്ചു. ശരിക്കും ഇനിയും ഈ വഴി വണ്ടികൾ പോയാൽ ഉള്ള റോഡ് കൂടി ഇടിയും എന്ന അവസ്ഥ ആയിരുന്നു. റോഡിൻ്റെ വലതുഭാഗം വലിയ താഴ്ച ആണ്. തിരിച്ചു പോവാൻ ഈ റോഡ് ഉണ്ടാകുമോ എന്ന സംശയത്തിലാണ് ഞാൻ മുൻപോട്ട് പോയത്.

 

ആര്യങ്കാവ് ചെക്ക് പോസ്റ്റ് നു തൊട്ട് മുൻപ് ആണ് അപ്പൂപ്പൻ്റെ വീട്. റോഡ് ൻ്റെ അരികിൽ തന്നെ ആണ് വീടും ചെറിയ ഒരു മാട കടയും. പുള്ളികാരൻ്റെ ഭാര്യ ആണ് കടയിൽ ഇരിക്കുന്നത്, ചായ കുടിച്ചിട്ട് പോവാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു സ്നേഹത്തോടെ നിരസിച്ചു. എന്നാൽ വെള്ളമെങ്കിലും കുടിച്ചിട്ട് പോയാൽ മതിയെന്നു ആയി

അങ്ങനെ അവിടെ നിന്നും വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോള് അപ്പൂപ്പനും അമ്മുമ്മയും തമ്മിൽ ഉള്ള സംസാരത്തിൽ ഇടക്ക് ഒരു സ്ഥലം പറഞ്ഞു, പുലിയൂർ കഴിഞ്ഞു സുന്ദരപാണ്ട്യപുരം എന്ന്. ഈ സ്ഥലം ഞാൻ കുറെ കേട്ടിട്ടുണ്ട്, അവിടെ സൂര്യകാന്തി തോട്ടം ഉണ്ടെന്നു കുറച്ചു നാൾ മുൻപ് ഫേസ് ബുക്കിലിടെ അറിഞ്ഞിരുന്നു. എന്നാൽ തെങ്കാശി ഒന്ന് മാറ്റി പിടിച്ചു അങ്ങോട്ട് വിടാമെന്ന് ഉറപ്പിച്ചു.

ഞാൻ അവരോടു സുന്ദരപാണ്ട്യപുരത്തെ കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരു സ്ഥലം കൂടി അവർ പറഞ്ഞു തന്നു, ” സുരണ്ടയ്.” ഓണത്തിന് അവർ അവിടുന്നു പച്ചക്കറി വാങ്ങികൊണ്ട് വന്നു ഈ കടയിൽ വെച്ച് വിൽകാറുണ്ട് എന്ന്. തെങ്കാശിയിൽ നിന്നും 9 കിലോമീറ്റര് മാത്രമേ ഉള്ളു. എന്നാൽ പിന്നെ അങ്ങോട്ട് തന്നെ പോവാമെന്നു ഉറപ്പിച്ചു അപ്പുപ്പനോട് യാത്ര പറഞ്ഞു ഇറങ്ങി..

പാലരുവിയും ആര്യങ്കാവ് ചെക്ക് പോസ്റ്റും കടന്നു തമിഴ്നാട് എത്തി. കേരള – തമിഴ്നാട് അതിർത്തി തിരിക്കുമ്പോൾ കാലാവസ്ഥക്കും അതിർത്തി തിരിക്കുമോ എന്ന് സംശയിച്ചു പോയി. കേരളത്തിൽ വെയിൽ ഇല്ലാത്ത മങ്ങിയ കാലാവസ്ഥ ആയിരുന്നെകിൽ, ചുരം ഇറങ്ങി തമ്മിൽ നാട് എത്തിയപോൾ നല്ല വെയിൽ , അതും രാവിലെ 9 മണി സമയത്ത്‌ .

തമിഴ്നാട് മുതൽ അങ്ങോട്ട് നല്ല കിടിലൻ റോഡ് ആണ്. ഇടക്കൊക്കെ സ്പീഡ് കുറക്കാൻ സ്‌പീഡ്‌ ബ്രേക്കർനു പകരം ബാരിക്കേഡ് ആണ് വെച്ചിട്ട് ഉള്ളത്. പാലക്കാടൻ ഗ്രാമഭംഗി പോലെയാണ് ചെങ്കോട്ട വരെ ഉള്ള റോഡ്. ഒരുപാട് തവണ പോയിട്ടുള്ള സ്ഥലമാണ് തെങ്കാശി. എത്ര പോയാലും മതി വരാത്ത റൂട്ട് ആണ്. എനിക്ക് വീട്ടിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന ഒരു സ്ഥലം ആണ് തെങ്കാശി.

മുടി രണ്ടു സൈഡിലും പിന്നി കെട്ടി അതിൽ നിറയെ ലേഡീസ് ഫ്ലവർ എന് പറയുന്ന ചുവപ്പ് നിറത്തിലെ പൂവും ചൂടി സ്കൂളിൽ പോകുന്ന കുട്ടികൾ, ഡീസൽ ഓട്ടോടെ ബാക്ക് ഡിക്കിയിൽ ഇരിന്നു പണിക്കു പോകുന്ന അമ്മച്ചിമാർ, ചോദിക്കാനും പറയാനും ആരുമില്ലാത്ത അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുറെ പശുക്കൾ, ട്രാക്റ്റർ വണ്ടയിൽ പോകുന്ന അണ്ണന്മാർ, പല നിറത്തിൽ ഉള്ള പ്ലാസ്റ്റിക് കുടവും ചുമന്ന് നടക്കുന്ന കച്ചവടക്കാർ, ഓരോ കിലോമീറ്റര് ഇടവിട്ട് കാണുന്ന ആൽമരത്തിലെ ദൈവങ്ങൾ ഇവയൊക്കെ കണ്ടുകൊണ്ട് ചെങ്കോട്ട എത്തി.

ചെങ്കോട്ടയിൽ നിന്ന് വേണമെകിൽ കുറ്റാലം പോവാം, വളരെ അടുത്താണ്. സുന്ദരപാണ്ഡിയപുരം കാണാൻ ഉള്ള ആവേശത്തിൽ അവിടെങ്ങും പോവാതെ ചെങ്കോട്ടയിൽ നിന്ന് നേരെ തെങ്കാശിക്ക് വിട്ടു. എപ്പോ തെങ്കാശിക്ക് പോയാലും എനിക്ക് വഴി തെറ്റും. അവിടെ ചന്തയോട് ചേർന്നു ഒരു അമ്പലം ഉണ്ട് , അതിൻ്റെ മുൻപിൽ എത്താതെ ഒരിക്കലും ഞാൻ അതുവഴി പോയിട്ടില്ല . ശരിക്കും തെങ്കാശിയുടെ ഉള്ളിൽ ആണ് ആ അമ്പലം, അതിനോട് ചേർന്നു കിടക്കുന്നതാണ് തെങ്കാശി ചന്ത. തെക്കൻ കേരളത്തിലേക്ക് പച്ചക്കറിയും, പൂക്കളും കൂടുതൽ എത്തുന്നത് ഇവിടെ നിന്നും ആണ് .

തെങ്കാശിയിൽ നിന്ന് മാപ് നോക്കി സുന്ദരപാണ്ടിയപുരത്തേക്ക് പോയി. തെങ്കാശിയിൽ നിന്നും 2 വഴിക്ക് പോവാം സുന്ദരപാണ്ഡിയപുരത്തേക്ക്. തിരുനെൽവേലിക്ക് പോകുന്ന റൂട്ടിൽ നിന്ന് കുറച്ചു ഉള്ളിലേക്കു പോകുമ്പോൾ ആണ് ഈ സുന്ദരപാണ്ട്യപുരം. പുലിയൂർ വഴി ആണ് ഞാൻ ആദ്യം പോയത്. ഒരു അടിപൊളി നാട്ടിൻപുറം ആണെകിലും നല്ല ടാർ ഇട്ട റോഡ്.. ഒരു രക്ഷയില്ലാത്ത കാറ്റ്.. ഏക്കർ കണക്കിന് നെൽപ്പാടങ്ങൾ.. ചോളക്കൃഷിയും, ഉള്ളി കൃഷിയും എല്ലാം കാണാം. ഓരോ സമയത്തും ഓരോ കൃഷികൾ ആണ് ഇവിടെ .

പുലിയൂർ ഒരു അമ്പലം ഉണ്ട്. വലിയ വാളും ആയിട്ട് നിൽക്കുന്ന ഒരു അയ്യനാർ പ്രതിമ അവിടെയുണ്ട്. ഇതൊക്കെ സിനിമയിൽ കണ്ടിട്ട് ഉണ്ടെകിലും ആദ്യമായിട്ട് കാണുന്നത് അന്ന് ആണ്. അവിടുന്നു കുറച്ചു മുൻപോട്ട് പോകുമ്പോ റോഡ് ൻ്റെ വലതു സൈഡിൽ അന്യൻ പാറ. പുറമെ നിന്നും നോക്കുമ്പോൾ വെറുമൊരു പാറ കൂട്ടം .. എന്നാൽ അതിൻ്റെ പുറകിൽ ആണ് കാണാൻ ഉള്ളത്. അത് അന്യൻ പാറ ആണെന്ന് വണ്ടി നിർത്തുമ്പോൾ എനിക്ക് അറിയിലായിരിന്നു ..

പാറയുടെ മുകളിൽ കയറിയാൽ 360 യിൽ ഒരു ഫോട്ടോ പിടിക്കാമെന്നു കരുതി കയറിയതാണ്. അപ്പോഴാണ് ട്വിസ്റ്റ്. പാറയുടെ പുറക് വശത്തു നമ്മുടെ MGR, കമലഹാസൻ, രജനികാന്ത് ഒക്കെ അവിടെ പാറയിൽ ഇരിക്കുന്നു. അന്യൻ സിനിമയിലെ പാട്ടു രംഗത്തിനു വരച്ച പടങ്ങൾ.. “അണ്ടൻകാക്ക തൊണ്ടക്കാരി, റെണ്ടക്ക റെണ്ടക്ക റെണ്ടക്ക …..റെണ്ടക്ക.. റെണ്ടക്ക റെണ്ടക്ക..” അന്യൻ പാറയെ കുറിച്ച് കേട്ടിരുന്നെകിലും അത് ഇവിടെ ആയിരിന്നു എന്ന് അറിയില്ലായിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

നല്ല കിടിലൻ കാറ്റു ആണ് അവിടെ , സന്ധ്യ സമയത്തു അവിടെ ഇരിക്കാനായിരിക്കും കൂടുതൽ ഭംഗി. അവിടെ പോകുന്നവർ കാലിൽ കുപ്പിച്ചില്ല് കയറാതെ സൂക്ഷിക്കണം. പിന്നെ അതൊരു ഓപ്പൺ കക്കൂസ് ആണെന് കൂടി ഓർമിപ്പിക്കുന്നു. നോക്കി കാല് വെച്ചില്ലെങ്കിൽ പണികിട്ടും .

അവിടുന്നു കുറച്ചു കൂടി മുൻപോട്ട് പോയപ്പോൾ റോഡിൽ എല്ലാം കൊച്ചുള്ളി ഇട്ടേക്കുന്നു. പാടത്തു നിന്നും പറിച്ചിട്ട് ഉണക്കിയതിനു ശേഷം ആണ് ഇത് വിൽക്കാൻ കൊണ്ട് പോകുന്നത്. സുന്ദരപാണ്ഡിയപുരം എത്തിയെങ്കിലും സൂര്യകാന്തി കണ്ടില്ല. അതുകൊണ്ടു വഴിയിൽ ചോദിച്ചു ചോദിച്ചു ആണ് ഞാൻ പോയത്. കുറച്ചു കുടി മുപോട്ട് പോയപ്പോൾ ഇടത്തോട്ടുള്ള ഒരു റോഡ് ഉണ്ട്. അതിലെ പോയി 1 കിലോമീറ്റര് കഴിഞ്ഞു പോയാൽ കാണാം നമ്മുടെ സൂര്യകാന്തി തോട്ടം. സൈൻ ബോർഡ് ഉണ്ടാവുമെന്ന പ്രതീക്ഷ വേണ്ട, ചോദിച്ചു ചോദിച്ചു പോവണം.

ഞാൻ ചെല്ലുമ്പോൾ അവിടെ KL 26 രെജിസ്ട്രഷൻ വണ്ടി ഒരെണ്ണം ഇരിക്കുന്നു. അടൂർ registration വണ്ടി. അതിൽ വന്നിരിക്കുന്നത് 2 യുവ മിഥുനങ്ങൾ ആയിരുന്നു. ശരിക്കും ഞാൻ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായിട്ട് ആണ് അവിടെ എത്തിപെട്ടത്. എൻ്റെ സാനിധ്യം അവർക്കു ബുദ്ധിമുട്ട് ആയി എന്ന് അവരുടെ പോക്ക് കണ്ടപ്പോൾ തന്നെ മനസിലായി. സ്കൂൾ അല്ലെങ്കിൽ കോളജ് കുട്ടികൾ ആണ്. ബാഗും പരുങ്ങലും കണ്ടപ്പോൾ തന്നെ മനസിലായി.

അടൂരിൽ എവിടുന്നാ എന്ന് ചോദിച്ചപ്പോൾ പറക്കോട് ആണ് വീട് എന്നറിഞ്ഞു. പിന്നെ കൂടുതൽ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല. അവരും പെട്ടെന്നു തന്നെ അവിടുന്ന് സ്കൂട്ട് ആയി. ഒരുപക്ഷെ എന്നെ പ്രാകികൊണ്ടായിരിക്കും പോയത്.

അവിടെ നിന്നും കുറെ ഫോട്ടോ എടുത്തു. എൻ്റെ ഫോട്ടോ എടുത്തു തരാൻ ആരുമില്ലായിരുന്നു. ഇടക്ക് അതിലെ പോയ ഒരു അണ്ണനെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു. എടുത്തു തന്നത് ഒന്നും ശരി ആയതുമില്ല. കുറച്ചു നേരം അവിടെ നടന്നു ഫോട്ടോ എടുത്തിട്ട് തിരിച്ചു പോവാൻ നിൽകുമ്പോൾ അതിലെ ട്രാക്റ്റർ ഓടിച്ചു വന്ന ഒരാൾ എന്നോട് പൈസ ചോദിച്ചു. ഫോട്ടോ എടുക്കണമെകിൽ പൈസ കൊടുക്കണം പോലും. പുള്ളിക്കാരനു ആ തോട്ടവും ആയി ഒരു ബന്ധവുമില്ലെന്നു കണ്ടപ്പോ തന്നെ മനസിലായി. അതുമല്ലാ തോട്ടക്കാരൻ ഉള്ളപ്പോളാണ് ഞാൻ ഫോട്ടോ എടുത്തത്. പുള്ളിക്കാരൻ ഒന്നും പറഞ്ഞതുമില്ല.

“റോഡിൽ നിന്നും ഫോട്ടോ എടുക്കുന്നതിനു പൈസ ഒന്നുമില്ല, അണ്ണൻ വിട്ടോളാൻ” പറഞ്ഞു. അണ്ണൻ കലിപ് ആവുമെന്ന ഞാൻ കരുതിയത്. പക്ഷെ അണ്ണൻ പറഞ്ഞു ഇവിടെ പൂ കുറവാ സുരണ്ടയ് പോവാൻ. അവിടെ ഇഷ്ടം പോലെ ഉണ്ടെന്നു. ഇവിടുന്നു എങനെ പോവണം എന്ന് തിരക്കിയപ്പോ അണ്ണൻ വഴിയും പറഞ്ഞു തന്നു. ശരിക്കും അങ്ങോട്ട് പോവാൻ മാപ്പ് നോകുമ്പോഴാ ഇയാൾ വരുന്നത്. അങ്ങനെ അവിടെ നിന്നും സുരണ്ടായ് ഭാഗത്തേക്ക് വിട്ടു.

പോകുന്ന വഴിയിൽ മുഴവനും കൃഷിയാണ്. മുരിങ്ങ തോട്ടം, വാഴ, മുളക്, പടവലം, പാവയ്ക്കാ എന്നുവേണ്ട എല്ലാ തരം പച്ചക്കറികളുടെ കൃഷിയും ആ വഴിയിൽ ഉണ്ട് . വഴി കുറച്ച മോശവും ഇടുകിയതും ആയിരുന്നു. ഈ പച്ചക്കറി കൃഷി അല്ലാതെ വേറെ ഒന്നും അവിടെ കണ്ടില്ല. അങ്ങനെ അവിടെ ഒരു ജംഗ്ഷനിൽ തിരക്കിയപ്പോ അവർ പറഞ്ഞത് സുന്ദരപാണ്ട്യപുരത്താണ്‌ സൂര്യകാന്തി തോട്ടം എന്ന്. ട്രാക്റ്റർ അണ്ണൻ പണി തന്നതാണ് എന്ന് മനസിലായി. പക്ഷെ എനിക്ക് ഇവിടെയും വരാൻ പ്ലാൻ ഉള്ളതുകൊണ്ടും, അവിടെ മതിയാകുവോളം കണ്ടിരുന്നതുകൊണ്ടും അതൊരു പണി ആയി തോന്നിയില്ല..

പിന്നെ അവിടുത്തെ മാർക്കറ്റ് തപ്പി ഇറങ്ങി. വലിയ വിലക്കുറവിൽ സാധങ്ങൾ കിട്ടുന്ന മാർക്കറ്റ് ആണെന്ന് മുൻപ് ബൈക്കിൽ കയറിയ അപ്പൂപ്പൻ പറഞ്ഞിരുന്നു. പച്ചക്കറിക്ക് നമ്മുടെ നാട്ടിലേക്കാൾ പാതി വിലയെ ഉള്ളു ഇവിടെ. Wholesale സാധനം വാങ്ങാൻ ആണെകിൽ ന്യൂ മാർക്കറ്റ്, റീറ്റെയ്ൽ ആയിട്ട് വാങ്ങാൻ ആണെകിൽ ഓൾഡ് മാർക്കറ്റ്. ഞാൻ ബൈക്കിൽ ആയതുകൊണ്ട് സാധനങ്ങൾ വാങ്ങിച്ചുകൊണ്ട് പോവാനായില്ല. പക്ഷെ എല്ലായിടത്തും കയറി വില വിവരങ്ങൾ തിരക്കി .

അപ്പോഴേക്കും ഉച്ച ആയി. വെയിലിനു ശക്തി കൂടി വന്നപ്പോൾ തിരിച്ചു നാട് പിടിക്കാമെന്നു കരുതി തിരിച്ചു. മാത്രമല്ല വീട്ടിൽ ചെന്നിട്ട് പെട്ടി കെട്ടല് ചടങ്ങു ഉള്ളതാണ്. തിരിച്ചു സുന്ദരപാണ്ട്യപുരം വഴി അല്ല പോയത്. ഗൂഗിൾ ആശാൻ പറഞ്ഞു തന്ന മറ്റൊരു വഴി ആണ് തെങ്കാശി വരെ പോയത്.

തിരിച്ചു പോകുംപോൾ കുറ്റാലത്തെ റഹ്മത് ഹോട്ടലിൽ കയറി പൊറോട്ടയും ബോർഡർ ചിക്കനും കഴിക്കണം എന്ന് രാവിലെ കഴിക്കുമ്പോ വിചാരിച്ചിരിന്നു. പക്ഷെ വിശപ് വന്നപ്പോ അത് മറന്നു തെങ്കാശിയിലെ ഹോട്ടലിൽ കയറി ഒരു മീൽസ് അങ്ങ് കഴിച്ചു.

ഈ റൂട്ടിൽ വരുന്നവർ കുറ്റാലത്തെ റഹ്മത് ഹോട്ടലിൽ കയറി ബോർഡർ ചിക്കൻ ഒന്നു കഴിച്ചു നോക്കണം, ഇഷ്ടപെടും. അവിടുന്നു തിരിക്കുമ്പോ സമയം ഏതാണ്ട് 2 മണി കഴിഞ്ഞു. അങ്ങനെ അടുത്ത വരവില് വീണ്ടും കാണാം എന്ന് പറഞ്ഞു തെങ്കാശിയിൽ നിന്ന് വണ്ടി വിട്ടു.

തിരിച്ചുള്ള യാത്ര അവാർഡ് പടം പോലെ ഇഴച്ചിൽ ആയിരിന്നു. ലീവ് കഴിഞ്ഞു തിരിച്ചു പോവാൻ ഉള്ള വിഷമം, ഇതുപോലെ ഉള്ള യാത്രകളും കാഴ്ചകൾക്കും ഇനി ഒരു വർഷമെകിലും കഴിഞ്ഞേ പറ്റു എന്നുള്ള സങ്കടം ..

കേരളത്തിൽ എത്തിയപ്പോൾ കാലാവസ്ഥ വീണ്ടും പഴയ പോലെ തന്നെ മങ്ങിയതായി. എൻ്റെ അവസ്ഥ പോലെ. രാവിലെ പോയപ്പോൾ ഉള്ളതിനേക്കാൾ തിരക്ക് ആയിരുന്നു റോഡിൽ. എന്നാലും ഏകദേശം 6 മണിയോട് കൂടി വീട്ടിൽ തിരിച്ചെത്തി.

ഇപ്പോഴത്തെ കാലാവസ്ഥയിൽ പോകാൻ പറ്റിയ ഒരു റൂട്ട് ആണ് ഇത്. ഇഷ്ടപെട്ടാൽ പോയി നോക്കിയിട്ട് അഭിപ്രായം പറയണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post