ഈ വേനൽച്ചൂടിൽ നിന്നും രക്ഷപ്പെട്ട് മനസ്സും ശരീരവും കുളിർപ്പിക്കുവാൻ പോയാലോ?

Total
0
Shares

ഇതാ വേനൽക്കാലം വന്നെത്തി. ചൂടിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ഈ അവധിക്കാലത്തും വീക്കെണ്ടുകളിലും ചൂടിൽ നിന്നും രക്ഷനേടാൻ കുടുംബവും കുട്ടികളുമായോ അതോ കൂട്ടുകാരുമായോ അടിച്ചു പൊളിക്കുവാന്‍ സ്ഥലം തിരയുകയാണോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മികച്ച അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ കാത്തിരിക്കുന്നു. അവ ഏതൊക്കെയെന്നു ഒന്നു നോക്കാം.

1. വണ്ടര്‍ലാ (വീഗാ ലാന്‍ഡ്‌) : കേരളത്തിലെ ഏറ്റവും പ്രശസ്തമായ അമ്യൂസ്മെന്റ് പാര്‍ക്ക് ഏതാണെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേ എല്ലാവരുടെയും നാവില്‍ ഉണ്ടാകൂ. വണ്ടര്‍ലാ..!! 2000 ത്തിലാണ് എറണാകുളം ജില്ലയിലെ കാക്കനാടിനു അപ്പുറത്തുള്ള പള്ളിക്കര എന്ന ഗ്രാമത്തില്‍ വീഗാലാന്‍ഡ്‌ എന്ന പേരില്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രമുഖ ബിസിനസ്സുകാരനായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വി ഗാര്‍ഡ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ പാര്‍ക്ക്. ആദ്യം വീഗാലാന്‍ഡ്‌ എന്നായിരുന്നു പേര് എങ്കിലും പിന്നീട് ഈ പാര്‍ക്കിന് ‘വണ്ടര്‍ ലാ’ എന്ന പേരു നല്‍കുകയായിരുന്നു. വേവ് പൂൾ, വണ്ടർ സ്പ്ലാഷ്, ഫൺ ഗ്ലൈഡ്സ്, റാപിഡ് റിവർ , ബുള്ളറ്റ് റൈഡ്സ്, മാജിക് കാർപ്പറ്റ്, ഡ്രാഗൺ ട്വിസ്റ്റർ, ക്യാറ്റർപില്ലർ റൈഡ്, മ്യൂസിക്കൽ റൈഡ് തുടങ്ങിയവ വണ്ടര്‍ലായിലെ പ്രധാനപ്പെട്ട റൈഡുകള്‍ ആണ്.

വടക്ക് നിന്ന് – ആലുവയിൽ നിന്ന് പൂക്കാട്ടുപടി, കിഴക്കമ്പലം വഴി ഇവിടെ എത്തിച്ചേരാം. ആലുവയിൽ നിന്ന് 17 കിലോമീറ്റർ ആണ് ദൂരം. അല്ലെങ്കിൽ നാഷണൽ ഹൈവേ 47-ൽ കളമശ്ശേരിയിൽ നിന്ന് തിരിഞ്ഞും ഇവിടെ എത്തിച്ചേരാം. തെക്ക് നിന്ന് – തൃപ്പൂണിത്തുറയിൽ നിന്ന് പള്ളിക്കര വഴി 15km യാത്ര ചെയ്താൽ വണ്ടര്‍ലായില്‍ എത്തിച്ചേരാം. കിഴക്ക് നിന്ന് – മുവാറ്റുപുഴ വഴി ഇവിടേക്കുള്ള ദൂരം 27 കിലോമീറ്ററാണ്. പട്ടിമറ്റം വഴി സ്റ്റേറ്റ് ഹൈവേ 41 വഴി പാലാരിവട്ടത്തേയ്ക്കുള്ള വഴിയാണ് വരേണ്ടത്. കോതമംഗലം, തൊടുപുഴ, എന്നീ ഭാഗത്ത് നിന്ന് ഇങ്ങനെ എത്തിച്ചേരാം. പടിഞ്ഞാറ് നിന്ന് – എറണാകുളം പട്ടണത്തിൽ നിന്ന് കാക്കനാട്-പള്ളിക്കര വഴിയിലൂടെ വണ്ടര്‍ലായില്‍ എത്താം. ഗുരുവായൂർ നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് അനുയോജ്യമായ വഴിയാണ് ഇത്.

2. ഫാന്റസി പാര്‍ക്ക് : കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്കായ ഫാന്റസി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പാലക്കാട്‌ ജില്ലയിലെ മലമ്പുഴയില്‍ ആണ്. വണ്ടര്‍ ലാ പോലുള്ള അത്യാധുനിക പാര്‍ക്കുകളുടെ വരവോടെ ഫാന്റസി പാര്‍ക്കിന്‍റെ സ്വീകാര്യത കുറഞ്ഞു എന്നു വേണമെങ്കില്‍ പറയാം. എന്നിരുന്നാലും തമിഴ്നാട്ടില്‍ നിന്നും ഒക്കെ ധാരാളം ആളുകള്‍ ഇവിടെ വരാറുണ്ട്. മലമ്പുഴ ഡാം സന്ദര്‍ശിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്ഥലം കൂടിയാണ് ഫാന്റസി പാര്‍ക്ക്.ഡിജിറ്റൽ പ്ലാനറ്റേറിയമാണ് ഇവിടുത്തേ ഏറ്റവും വലിയ പ്രത്യേകത. ഫാന്റസി പാർക്ക്, പാലക്കാട് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. മലമ്പുഴ ഡാമിനു 2 കിലോമീറ്റർ അകലെയുമാണ്. 1998-ൽ ഏറ്റവും നവീനമായ വിനോദസഞ്ചാര പദ്ധതിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ പാർക്കിനു ലഭിച്ചിട്ടുണ്ട്.

നിയോ ടെക് അമ്യൂസ്മെന്റ്സ് എന്ന സ്ഥാപനം ആണ് ഈ പാർക്ക് രൂപകൽ‌പന ചെയ്തത്. ബേബി ട്രെയിൻ റൈഡ്, ബാറ്ററി കാർ റൈഡ്, മിനി ടെലി കോമ്പാക്ട്, വാട്ടർ കിഡ്ഡി റൈഡ് എന്നിവ ഇവിടെയുള്ള കുട്ടികൾക്കായുള്ള വിനോദോപാധികളിൽ ചിലതാണ്. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓറിയെന്റ്റ്റൽ എക്സ്പ്രസ് ട്രെയിൻ, പൈറേറ്റ് ബോർ, ഗോകാർട്ട്, വാട്ടർ മെറി ഗോ റൌണ്ട്, ഡ്രാഗൺ കോസ്റ്റർ, തുടങ്ങിയവയും ഇവിടെയുണ്ട്. പ്രവർത്തി ദിവസങ്ങളിൽ 2 മണിമുതൽ 9 മണിവരെയും ഒഴിവുദിവസങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും രാവിലെ 11 മണിമുതൽ രാത്രി 9 മണിവരെയും ആണ് പാർക്കിലെ സന്ദർശന സമയം.

3. ഡ്രീം വേള്‍ഡ് വാട്ടർ പാർക്ക്: തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്ക് സമീപത്തായി അതിരപ്പിള്ളി റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു വാട്ടര്‍ തീം പാര്‍ക്ക് ആണ് ഡ്രീം വേള്‍ഡ്. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഒരുദിവസം കൊണ്ട് പോയി വരാവുന്ന ഒരു പാര്‍ക്ക് ആണിത്. അതിരപ്പിള്ളിയിലേക്ക് വരുന്നവരും ഡ്രീം വേള്‍ഡ് ഒരു ഇടത്താവളം ആക്കി മാറുന്നുണ്ട്. റെയിൻ ഡാൻസിനുള്ള സൗകര്യം ആദ്യമായി ആരംഭിച്ചത് ഡ്രീം വേൾഡിലാണ്.

4. ഹാപ്പി ലാന്‍ഡ്‌ : തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് ഹാപ്പി ലാന്‍ഡ്‌ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കുടുംബവും കുട്ടികളായും ഉല്ലസിക്കുവാന്‍ വരുന്നവര്‍ക്ക് നല്ലൊരു ചോയ്സ് കൂടിയാണ് ഈ പാര്‍ക്ക്. ക്രേസി ക്രൂയിസ്, ഫ്‌ളൈയിംഗ് ഫോക്‌സ്, അപ്ഹില്‍ ഡ്രൈവ്, ചാലഞ്ചര്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ഐറ്റങ്ങള്‍. രാവിലെ പത്തര മുതല്‍ വൈകുന്നേരം ആറുവരെ ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ പ്രവേശനമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റവധി ദിവസങ്ങളിലും പാര്‍ക്കിന് അവധിയായിരിക്കും എന്നത് ഇവിടത്തെ ഒരു പോരായ്മയാണ്.

5. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് : തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്ക് സമീപത്തായി അതിരപ്പിള്ളി റൂട്ടില്‍ വെറ്റിലപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വാട്ടര്‍ തീം പാര്‍ക്ക് ആണ് സില്‍വര്‍ സ്റ്റോം. ഇതേ റൂട്ടില്‍ത്തന്നെയുള്ള ഡ്രീം വേള്‍ഡ് വാട്ടർ പാർക്ക് കഴിഞ്ഞ് കുറേക്കൂടി മുന്നോട്ടു പോയാല്‍ ഇവിടെ എത്തിച്ചേരാം. ഈ പാര്‍ക്കിനു തൊട്ടു മുന്നില്‍ ചാലക്കുടി പുഴയും അതിനപ്പുറം എറണാകുളം ജില്ലയിലെ പ്ലാന്റെഷന്‍ ഏരിയയും ആണ്. അമ്യൂസ്‌മെന്റ്‌ ലോകത്തിലെ ഏറ്റവും പുതിയ ട്രെന്‍ഡായ സ്‌നോ പാര്‍ക്ക്‌ ഇപ്പോള്‍ സില്‍വര്‍ സ്ടോമില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്‌നോസ്റ്റോം എന്നു പേരിട്ടിരിക്കുന്ന ഈ പുത്തന്‍ സംരംഭം മഞ്ഞു താഴ്‌വരകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. മൈനസ്‌ 10 ഡിഗ്രിയില്‍ മഞ്ഞിന്റെ ആസ്വാദനം സന്ദര്‍ശകര്‍ക്ക്‌ ഉളവാകുന്ന രീതിയിലുള്ള രൂപകല്‍പനയും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കളിച്ചുരസിക്കാന്‍ പാകത്തിലുള്ള റൈഡുകളുമാണ്‌ ഒരുക്കിയിട്ടുള്ളത്‌.

6. വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് : കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിന് അടുത്തായാണ് വിസ്മയ വാട്ടർതീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കുട്ടികളുമായി വരുന്നവർക്ക് ഇത് നല്ലൊരു ചോയ്സ് കൂടിയാണ്. സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ പാർക്കിൽ മ്യൂസിക്കല്‍ ഫൗണ്ടന്‍ വിത്ത് ലേസര്‍ ഷോ ഇന്‍ വാട്ടര്‍ സ്‌ക്രീന്‍, സ്‌കൈട്രെയിന്‍ ഒണ്‍ മോണോ വീല്‍സ്, ഡാന്‍സിങ് ഫ്ലോര്‍, വമ്പന്‍ ആര്‍ട്ടിഫിഷ്യല്‍ ലേക്ക്, ക്രേസി റൈഡ്, ടൊര്‍ണാഡോ, മിനിപെന്‍ഡുലം, ജയന്റ് വീല്‍, വാട്ടര്‍ സപ്ലാഷ് തുടങ്ങിയ വിനോദങ്ങൾ ഉണ്ട്. ലോകത്തിലെ തന്നെ പരിസ്ഥിതി സൗഹൃദ വാട്ടർ തീം പാർക്കാണ് ഇത്. മഴവെള്ള സംഭരണികളാണ് ഈ പാർക്കിന്റെ മറ്റൊരു പ്രത്യേകത. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണിക്ക് അഞ്ഞൂറ് ലക്ഷം ലിറ്റര്‍ മഴ വെള്ളം സംഭരിക്കാവുന്നത്ര ശേഷിയുണ്ട്.

7. E3 തീം പാർക്ക് : വായനാട്ടിലാണ് ഈ പുതിയ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കുറ്റിയാടി ചുരം വഴി പോകുമ്പോൾ കോറം കഴിഞ്ഞു എട്ടു കിലോമീറ്റർ ദൂരത്തായി 36 ഏക്കർ സ്ഥലത്താണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. നെറ്റ് ക്രിക്കറ്റ്, 4D തിയേറ്റർ, ലേസർ ഷോ തുടങ്ങിയവയെല്ലാം ഇവിടത്തെ മികച്ച ശ്രദ്ധാകേന്ദ്രങ്ങളാണ്. തുറന്ന കാട്ടിൽ ക്രമീകരിച്ചിട്ടുള്ള ദിനോസറുകളുടെ ലോകം ഏതൊരാളിലും അൽപ്പം പേടിയുണ്ടാക്കും. ബോട്ടിംഗ്, വളർത്തു മൃഗങ്ങളുടെ സൂ എന്നിവയടക്കം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ മുഴുവൻ ദിവസം അടിച്ചുപൊളിക്കുവാൻ നല്ലൊരു ഏറിയ കൂടിയാണ് ഇ-ത്രീ (E3) എന്നുപേരുള്ള ഈ തീം പാർക്ക്. മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 350 രൂപയുമാണ് പ്രവേശനഫീസ്. വരുന്നവർ രാവിലെ പത്തുമണിക്കു തന്നെ കയറാൻ ശ്രമിച്ചാൽ പരമാവധി ഒരു ദിവസം അടിച്ചുപൊളിക്കാൻ കിട്ടും.

ഇതുകൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട ഡാമുകൾ കേന്ദ്രീകരിച്ച‌് ആറ‌് അമ്യൂസ‌്മെന്റ‌് പാർക്കുകള്‍ കൂടി തുടങ്ങുവാന്‍ പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ലോവർ മീൻമുട്ടി, ബാണാസുരസാഗർ, ചെങ്കുളം, കുണ്ടള, പൊന്മുടി, ആനയിറങ്കൽ എന്നീ ഡാമുകൾ കേന്ദ്രീകരിച്ചാണ‌് പാർക്കുകൾ ഒരുങ്ങുന്നത‌്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

ഒരു കെഎസ്ആർടിസി ബസ് മുഴുവനും ബുക്ക് ചെയ്ത് ഞങ്ങളുടെ കോളേജ് ടൂർ…

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ള, മറക്കാനാവാത്ത നിമിഷങ്ങൾ എപ്പോഴായിരിക്കും? കോളേജ് ദിനങ്ങൾ എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. അതെ എൻ്റെ ജീവിതത്തിലെയും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചത് എൻ്റെ കലാലയ ജീവിതമായിരുന്നു. ബെംഗളൂരുവിലെ ന്യൂ ഹൊറൈസൺ കോളേജിൽ ആയിരുന്നു എൻ്റെ ബി.ടെക്.…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post