തിരുവനന്തപുരം ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടുന്ന സ്ഥലവിവരങ്ങൾ

Total
612
Shares

കേരളത്തിന്റെ തലസ്ഥാവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരം ടൂറിസത്തിനു കൂടി പേരുകേട്ട ഒരു സ്ഥലമാണ്. വിദേശികൾ അടക്കമുള്ള ധാരാളം സഞ്ചാരികളാണ് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി കാഴ്ചകൾ കാണുവാൻ എത്തിച്ചേരുന്നത്. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം.

അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്. വിദേശ രാജ്യങ്ങളിൽ ആയുർവേദത്തിനുള്ള മതിപ്പ് ഇതിനു കാരണമാണ്. കൂടാതെ ശ്രീ ചിത്ര, ആർ.സി.സി തുടങ്ങിയ പ്രശസ്ത സർക്കാർ ആശുപത്രികളും കിംസ്, എസ്.യൂ.ടി., കോസ്മോ, ജീ.ജീ., അനന്തപുരി തുടങ്ങിയ പ്രശസ്തമായ സ്വകാര്യ ആധുനിക ചികിത്സാ കേന്ദ്രങ്ങളും തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്. ബീച്ച് റിസോർട്ടുകൾ, മലയോര സുഖവാസ കേന്ദ്രങ്ങൾ എന്നിവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖ ചികിത്സാ സ്ഥാപനങ്ങളും മെഡിക്കൽ ടൂറിസത്തിനു സംഭാവനകൾ നൽകുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ഒരു ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടുന്ന ചില സ്ഥലവിവരങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം : തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന പരബ്രഹ്മനായ ഭഗവാൻ മഹാവിഷ്ണു/ആദിനാരായണനാണ്‌ ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌.

കോവളം : തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷണമുള്ള കേരളത്തിന്റെ സ്വന്തമായ കോവളത്തിന്‌ ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനമുണ്ട്. നിരവധി സ്വദേശി-വിദേശി വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു. കോവളം ലൈറ്റ് ഹൗസ്, ഹാൽസിയൻ കൊട്ടാരം എന്നിവ കോവളത്തെ പ്രശസ്തമായ മറ്റുസ്ഥലങ്ങളാണ്‌.

വർക്കല : ഒരു തീരദേശ ചെറു നഗരമാണ്‌ വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്റർ വടക്കു മാറിയാണ്‌ വർക്കല സ്ഥിതി ചെയ്യുന്നത്‌. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. വർക്കലയിലെ കടൽതീരമായ പാപനാശം തീരം “ദക്ഷിണ കാശി” എന്നാണ് അറിയപ്പെടുന്നത് നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

വേളി : വേളി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു. വേളി-ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടൽത്തീരം വേളിയുടെ അടുത്താണ്.

കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജല-കായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു. വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെ സന്ദർശന സമയം രാവിലെ 10 മണിമുതൽ വൈകിട്ട് 6 മണിവരെ ആണ്.

ആക്കുളം : തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര ഗ്രാമമാണ് ആക്കുളം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആക്കുളം. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്. വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്നു. ഇന്ത്യയുടെ തെക്കൻ വ്യോമ കമാന്റിന്റെ ആസ്ഥാനം ആക്കുളത്താണ്.

പൂവ്വാർ : തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ ഗ്രാമം, അതിൻറെ അടുത്തുള്ള പൊഴിയൂർ ഗ്രാമം കേരളത്തിൻറെ അവസാനമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ ബീച്ച് ഈ ഗ്രാമത്തിലുണ്ട്. വിഴിഞ്ഞം എന്ന പ്രകൃതിപരമായ തുറമുഖത്തിൻറെ അടുത്തായാണ്‌ പൂവാർ ഗ്രാമം സ്ഥിതിചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. 56 കിലോമീറ്റർ ഉള്ള നെയ്യാർ പുഴ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നത് പൂവാറിനു സമീപമാണ്. അതിൻറെ പ്രകൃതി ഭംഗി ഇവിടെ ഒരു വിനോദസഞ്ചാര മേഖലയാക്കുന്നു.

കിളിമാനൂർ കൊട്ടാരം : തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്. ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ കിളിമാനൂർ സ്ഥിതി ചെയ്യുന്നത്.

ശംഖുമുഖം ബീച്ച് : തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്.

പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ലഭ്യമാണ്. എം.ജി. റോഡ് വഴി പാളയത്ത് ചെന്ന്, കേരള സർവ്വകലാശാലക്ക് മുന്നിൽകൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, പേട്ട, ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം. കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം.

മൃഗശാലയും മ്യൂസിയവും : ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് തിരുവനന്തപുരം മൃഗശാല. പക്ഷിമൃഗാദികളെ സ്വാഭാവിക ചുറ്റുപാടിൽ സം‌രക്ഷിച്ചിരിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്‌. മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തിൽ സർക്കാർ പഴയ കാലങ്ങളിലേയുള്ള അപൂർവ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദർശനത്തിനായി വച്ചിരിക്കുന്ന മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്.

നെയ്യാർ അണക്കെട്ട്, വന്യജീവി സങ്കേതം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട് . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു.

പ്രധാന ആകർഷണങ്ങൾ – സിംഹ സഫാരി ഉദ്യാനം, ബോട്ട് യാത്ര, മാൻ ഉദ്യാനം, സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം.(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം, തടാക ഉദ്യാനം, നീന്തൽക്കുളം, കാഴ്ചമാടം, കുട്ടികളുടെ ഉദ്യാനം, കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയിൽ (തടവറയില്ലത്ത ജയിൽ), കാളിപാറ ക്ഷേത്രം (2000 അടി ഉയരം,1കി.മി.ദൂരം,മല കയറ്റത്തിന് അനുയോജ്യം), ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം).

പൊന്മുടി : തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം നഗരത്തിൽ നിന്നും 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.

പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

കവടിയാര്‍, കനകക്കുന്ന് കൊട്ടാരങ്ങള്‍ : രാജഭരണം നിലനിന്നിരുന്നെങ്കില്‍ ഇന്നു തിരുവിതാംകൂറിന്റെ നാടുവാഴിയാകുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും കുടുംബവുമാണ് കവടിയാര്‍ കൊട്ടാരത്തില്‍ താമസിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി, പൂയം തിരുനാള്‍ ഗൌരി പാര്‍വ്വതിബായി, ആദിത്യവര്‍മ്മ തുടങ്ങിയവരാണ് മറ്റ് രാജകുടുംബാംഗങ്ങള്‍.

ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച കനകക്കുന്ന് കൊട്ടാരം വിദേശികള്‍ക്ക് വിരുന്നൊരുക്കാന്‍ ഉപയോഗിച്ചിരുന്നു. ചിത്തിര തിരുനാളിന്റെ കാലത്ത് കൊട്ടാരവളപ്പില്‍ ടെന്നീസ് കോര്‍ട്ടുകള്‍ നിര്‍മിച്ചു. രാജഭരണം അവസാനിച്ചതോടെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഈ കൊട്ടാരം ഏറ്റെടുത്തു. കനകക്കുന്ന് കൊട്ടാര പരിസരത്ത് ‘നിശാഗന്ധി’ എന്ന ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് ‘നിശാഗന്ധി’. പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാര്‍ക്കിലാണ്.

പ്ലാനറ്റേറിയം : നഗരഹൃദയത്തില്‍ പി.എം.ജി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന പ്രിയദര്‍ശിനി പ്ളാനറ്റേറിയം ബഹിരാകാശ ശാസ്ത്രസംബന്ധമായ പ്രദര്‍ശനങ്ങള്‍ നടത്തിവരുന്നു. ശാസ്ത്രകുതുകികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, സഞ്ചാരികള്‍ക്കും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്കുന്ന ഈ സ്ഥാപനം അനന്തപുരിയുടെ അഭിമാനമാണ്. ഇതോടനുബന്ധിച്ചിട്ടുള്ള ശാസ്ത്രസാങ്കേതിക മ്യൂസിയവും കൌതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

അരുവിക്കര ഡാം : നഗരത്തില്‍ നിന്നും 16 കി.മീ. വടക്കു മാറിയാണ് അരുവിക്കരഡാം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഒരു വെള്ളച്ചാട്ടം ഇവിടെയുണ്ട്. ഒരു പഴയ അമ്പലവും അതിനോടടുത്ത് ഒരു മത്സ്യക്കുളവും എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരം നഗരത്തിനാവശ്യമുള്ള ജലം ഇവിടെ നിന്ന് ശുദ്ധിചെയ്ത് പമ്പു ചെയ്യുന്നു. പ്രശസ്തമായ ഒരു ദേവീ ക്ഷേത്രവും ഇവിടെയുണ്ട്.

ഇതിനെല്ലാം പുറമെ മറ്റു ധാരാളം ആകർഷണങ്ങളും തിരുവനന്തപുരത്തുണ്ട്. അതെല്ലാം ലിസ്റ്റ് ചെയ്‌താൽ പിന്നെ ഈ ലേഖനം നീണ്ടുപോകും എന്നതിനാലാണ് പ്രധാനപ്പെട്ടവ മാത്രം ഉൾപ്പെടുത്തിയത്.

കടപ്പാട് – വിക്കിപീഡിയ, റോഡ് പൾസ്, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post