ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ബോയിങ് 737 വിമാനം ഉപേക്ഷിക്കപ്പെട്ടാലോ?

Total
47
Shares

വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെടുന്നത് സാധാരണമാണ്. എന്തെങ്കിലും പ്രശ്നത്തിലോ, അല്ലെങ്കില്‍ തകരാറ് പറ്റിയതോ ആയ വാഹനങ്ങള്‍ റോഡ്വക്കിലും മറ്റും ഉപേക്ഷിച്ച് കാണാറുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് ഒരു വിമാനം ഉപേക്ഷിക്കപ്പെട്ടാലോ?  ഞെട്ടിയോ സംഭവം സത്യമാണ്. ബോയിങ് 737 മോഡലിലുള്ള  വിമാനമാണ് ഒരൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് സംഭവം.

ബാലിയിലെ പ്രശസ്തമായ പാണ്ഡവ ബീച്ചില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ മാറി സെലാട്ടന്‍ ഹൈവേയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് ഈ വിമാനം ഉള്ളത്. പാണ്ഡവ ബീച്ചില്‍ നിന്ന് കേവലം 5 മിനിട്ട് കൊണ്ട് എത്താവുന്ന പ്രദേശമാണ്. ഷിപ്പിങ് കണ്ടെയ്‌നറുകള്‍ക്കും മരങ്ങള്‍ക്കുമെല്ലാം ഇടയിലായി ഒഴിഞ്ഞ സ്ഥലത്താണ് വിമാനം കിടക്കുന്നത്. എന്നാല്‍ വിമാനത്തിന് മുകളില്‍ ഏത് കമ്പനിയുടെതാണ് വിമാനം എന്ന ഒരു അടയാളവും ഇല്ല. ഇപ്പോൾ കുറച്ചു നാളായി ആളുകൾ ഈ വിമാനം ഇവിടെ കണ്ടെത്തിയിട്ട്.

ലോകത്തിൽ ഇങ്ങനെ വിമാനങ്ങൾ ഉപേക്ഷിക്കുന്നത് ഒരു പുതിയ സംഭവമല്ല. വിമാനം പഴകിയിരിക്കുന്നതിനാല്‍ ഇവിടെയിത് ഏറെ നാളായെന്ന് വ്യക്തവുമല്ല. വിമാനമുള്ള സ്വകാര്യ ഭൂമിയുടെ ഉടമയെക്കുറിച്ചും അധികം ആളുകള്‍ക്ക് അറിയില്ല. എന്നാല്‍ വിമാനമുള്ള പറമ്പിന്‍റെ സുരക്ഷയ്ക്കായി അവിടെ ഒരു ഗാര്‍ഡ് ഉണ്ട്. ഒരു വിമാന മോഡല്‍ ഭക്ഷണശാല നിര്‍മ്മിക്കാനുള്ള പദ്ധതി ആയിരിക്കാം ഇത് എന്നാണ് സമീപവാസികള്‍ കരുതുന്നത്. എന്നാല്‍ പണം തികയാതെ പദ്ധതി ഉപേക്ഷിച്ച് ഉടമസ്ഥന്‍ പോയതാകാമെന്നും പ്രധാന സാധ്യതയായി ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇത് എന്ന് മുതലാണ് ഇവിടെ കിടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. എങ്ങനെ വിമാനം ഇവിടെ എത്തിച്ചെന്നതും ദുരൂഹമായി തുടരുന്നു. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട വിമാനം കാണുവാന്‍ ആളുകള്‍ ഒഴുകുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. ആര്‍ക്കെങ്കിലും അടുത്തുനിന്ന് വിമാനത്തെ വീക്ഷിക്കണമെങ്കില്‍ പണം കൊടുക്കണം. പക്ഷേ ചുരുങ്ങിയ ആളുകള്‍ക്കേ പ്രവേശനം അനുവദിക്കുന്നുള്ളൂ.

കേരളത്തിൽ നിന്നും ഒത്തിരി സഞ്ചാരികളാണ് ബാലിയിലേക്ക് യാത്രകൾ പോകുന്നത്. എന്നാൽ അവരിൽ പലരും ഇങ്ങനെയൊരു കാഴ്‌ച കണ്ടിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇനി ബാലിയിലേക്ക് യാത്ര പോകുന്നവർ ഈ വിമാനത്തെക്കുറിച്ച് ഒന്നന്വേഷിക്കുക, പറ്റുമെങ്കിൽ വ്യത്യസ്തമായ ഈ കാഴ്ച ഒന്നു കാണുവാൻ ശ്രമിക്കുക.

കടപ്പാട് – വിവിധ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post