തണുത്തുറഞ്ഞ സമുദ്രത്തോട് പടവെട്ടി വിജയിച്ചവള്‍ – ഭക്തി ശർമ

Total
0
Shares

ലേഖിക – Reshma Anna Sebastian.

സാഹചര്യങ്ങളുടെ കുടുക്കിൽ പെട്ടു കിടക്കുന്ന വനിതകൾക്കൊരു പ്രചോദനം –
കടൽ കീഴടക്കിയ പെൺകരുത്ത്…. “ഭക്തി ശർമ”. കടലാഴങ്ങളിൽ നിറച്ച സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഭക്തി ശർമയെന്ന പെൺകുട്ടിയെ അന്റാർട്ടിക്കിന്റെ റെക്കോർഡ് പുസ്തകത്തിൽ ചേർത്തത്. തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ തണുത്തുറഞ്ഞ അന്റാർട്ടിക് സമുദ്രത്തിലൂടെ 1. 4 മൈൽ (2. 3 കി മി ) ദൂരം കേവലം 41. 14 മിനിറ്റ് കൊണ്ട് നീന്തിക്കയറിയത് വെറും 1°c മാത്രം താപനിലയിലാണ്.

അന്റാർട്ടിക് സമുദ്രത്തിലൂടെയുള്ള നീന്തലിൽ, ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞതുമായ വനിതാ താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയയാളാണ് ഭക്തി ശർമ. ഇന്ത്യയുടെ അഭിമാനം.

1989 നവംബർ 30 ന് മുംബൈയിൽ ജനിച്ച് രാജസ്ഥാനിൽ വളർന്ന ഭക്തി , കമ്മ്യൂണിക്കേഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദദാരിയാണ്. നീന്തൽ താരമായ അമ്മ ലീന ശർമയോടൊപ്പം രണ്ടര വയസ്സു മുതലാണ് ഭക്തി നീന്തൽ പരിശീലനം ആരംഭിച്ചത്. തിരകളെ കീഴടക്കാന്‍ ജനിച്ചവള്‍ക്ക് മറ്റൊന്നാകാന്‍ കഴിയുമായിരുന്നില്ല. കാരണം പിച്ചവയ്ക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ തന്നെ ഭക്തി ശര്‍മയുടെ കാലുകള്‍ പരിശീലിച്ചത് നീന്തലാണ്. മുംബൈയില്‍ ജനിച്ച് ഉദയ്പൂരില്‍ വളര്‍ന്ന ഭക്തിക്ക് നീന്തല്‍ എന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. ദേശീയ നീന്തല്‍താരമായ അമ്മയില്‍ നിന്നാണ് ഭക്തി നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. രണ്ടര വയസ് പ്രായമുള്ളപ്പോഴാണ് ഭക്തിയെ അമ്മ പരിശീലിപ്പിച്ചു തുടങ്ങിയത്.

കടൽ എന്നാൽ ചിലർക്ക് പ്രണയമാണ്, ചിലർക്ക് ഭയവും. എന്നാൽ മറ്റു ചിലർക്ക് അതൊരാവേശമാണ്. ഈ ആവേശമാണ് ഭക്തിയെ നിരവധി നേട്ടങ്ങൾക്ക് ഉടമയാക്കിയത്. പതിനാലാം വയസിൽ ഉറാൻ തുറമുഖത്തു നിന്നും ഇന്ത്യ ഗേറ്റ് വരെയുള്ള പതിനാറു കിലോമീറ്റർ ദൂരം ഭക്തി നീന്തിക്കടന്നു. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന മൂന്നംഗ വനിതാ ടീമിലെ അംഗം കൂടിയാണ് ഭക്തി. അമ്മ റീനയും കൂട്ടുകാരിയായ പ്രിയങ്കയുമാണ് ഈ റിലേയിൽ ഭക്തിക്കൊപ്പം പങ്കെടുത്തത്. അഞ്ച് സമുദ്രങ്ങൾ നീന്തിയ എറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡും ഭക്തിയുടെ പേരിലാണ്.

ഭക്തി ശർമയെന്ന പെൺ കരുത്തിന്റെ പിൻബലമാണ് അമ്മ ലീന ശർമ. സമുദ്രത്തിൽ മായാജാലങ്ങൾ തീർക്കുന്ന മറ്റൊരു ജലറാണി. ഇംഗ്ലീഷ് കടലിടുക്ക് നീന്തിക്കടന്ന ലോകത്തിലെ ആദ്യത്തെ അമ്മ – മകൾ ജോഡിയാണിവർ.

സാഹസികരുടെ സ്വപ്ന ഭൂമിയാണ് കടൽ. നീന്തിയും തുഴഞ്ഞും കടലിനെ കൈപ്പിടിയിലൊതുക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ധൈര്യത്തിന്റെ അപാരമായൊരു തലം. കടലിനെ സ്നേഹിക്കുന്ന സാഹസികതയെ ഇഷ്ടപെടുന്ന ഭക്തി 2012 ൽ പ്രസിഡന്റ്‌ ആയിരുന്ന പ്രണബ് മുഖർജിയുടെ കൈയിൽ നിന്ന് ടെൻസിങ് നോർഗെയ് നാഷണൽ അഡ്‌വെഞ്ചർ അവാർഡ് കരസ്ഥമാക്കി.

നീന്തലിലെ സംഭാവനകള്‍ക്കുള്ള ‘ടെന്‍സിങ് നോര്‍ഗെ’ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ഭക്തിക്ക് ഏറ്റവും പ്രിയമുള്ള സംഭവമാണ്. അവാര്‍ഡ് ചടങ്ങിന് തൊട്ടു മുമ്പുള്ള ദിവസം നടന്ന റിഹേഴ്‌സല്‍ വളരെ കൗതുകകരമായിരുന്നു. ട്രോഫി ഉള്‍പ്പെടയുള്ള അവാര്‍ഡ് റിഹേഴ്‌സലില്‍ തന്നെ കൈകളിലെത്തിയ നിമിഷം വളരെ സന്തോഷകരമായിരുന്നു. പെണ്ണിന്റെ പരിമിതികളെ ചൂണ്ടിക്കാണിക്കുന്നവർക്കുള്ള മറുപടി. ധൈര്യത്തിന്റെ മറ്റൊരു പെൺരൂപം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post