കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റിയ ഒരു സംരംഭമാണ് ടെക്‌നോപാർക്ക്. വിവിധ ഐടി കമ്പനികളിലായി ഇവിടെ ധാരാളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. എന്നാൽ നഗരത്തിൽ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്നതിനാൽ സ്വന്തമായി വാഹനങ്ങളില്ലാത്ത ജീവനക്കാർക്ക് യാത്രാക്ലേശങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരമായിട്ട് വിവിധ സ്ഥലങ്ങളിൽ നിന്നും ടെക്‌നോപാർക്കിലേക്കും ഇതുവഴിയും കെഎസ്ആർടിസി സർവ്വീസുകൾ നടത്തുന്നുണ്ട്. ഇപ്പോഴിതാ മൂന്നു ബസ് സർവ്വീസുകൾ കൂടി ടെക്‌നോപാർക്കിലേക്ക് ആരംഭിച്ചിരിക്കുകയാണ്.
അതിൽ ഒന്നാമത്തേത് തിരുവനന്തപുരം ജില്ലയിൽത്തന്നെയുള്ള കാട്ടാക്കടയിൽ നിന്നും ആരംഭിച്ച ഫാസ്റ്റ് പാസഞ്ചർ സർവീസാണ്. കാട്ടാക്കടയിൽ നിന്നും ടെക്‌നോപാർക്ക് വഴി ആറ്റിങ്ങലിലേക്കാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. കാട്ടാക്കടയ്ക്ക് അടുത്തുള്ള ഒറ്റശേഖരമംഗലത്തു നിന്നും രാവിലെ 6.50 നു സർവ്വീസ് ആരംഭിക്കുന്ന ഈ ബസ് കാട്ടാക്കടയിൽ 7.05 നു എത്തുകയും അവിടെ നിന്നും ഊരൂട്ടമ്പലം (7.20 am), പ്രാവച്ചമ്പലം (7.35 am), കരമന (8 am), തമ്പാനൂർ (8.10 am), ചാക്ക (8.30 am), ഇൻഫോസിസ് (8.45 am), ടെക്‌നോപാർക്ക് (8.50 am), ഭവാനി ബസ് സ്റ്റോപ്പ് (8.55 am), കഴക്കൂട്ടം (9 am) വഴി ആറ്റിങ്ങലിൽ എത്തിച്ചേരും. വൈകുന്നേരം ഈ ബസ് ആറ്റിങ്ങലിൽ നിന്നും 5.40 നു എടുക്കുകയും ടെക്‌നോപാർക്കിൽ ആറുമണിയോടെ എത്തുകയും, അവിടുന്ന് യാത്ര തുടർന്ന് രാത്രി എട്ടുമണിയോടെ കാട്ടാക്കടയിൽ എത്തിച്ചേരുകയും ചെയ്യും. ഇതിനിടയിലുള്ള സമയങ്ങളിൽ ഈ ബസ് കാട്ടാക്കട – തമ്പാനൂർ റൂട്ടിൽ ഷട്ടിൽ സർവ്വീസ് നടത്തുകയും ചെയ്യും.
കഴിഞ്ഞ ജനുവരിയിൽ ടെക്‌നോപാർക്കിൽ നിന്നും കാട്ടാക്കടയിലേക്കുള്ള യാത്രാക്ലേശം വിവരിച്ച് ടെക്‌നോപാർക്ക് ജീവനക്കാരിയായ ആവണി എം.ആർ.നായർ അന്നത്തെ കെഎസ്ആർടിസി എംഡിയായിരുന്ന ടോമിൻ തച്ചങ്കരിയ്ക്ക് തുറന്ന കത്ത് ഫേസ്‌ബുക്ക് വഴി നൽകിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ കെഎസ്ആർടിസി എംഡി മുൻകൈയെടുത്ത് ടെക്‌നോപാർക്ക് സർവ്വീസിനായുള്ള നീക്കങ്ങൾ നടത്തുകയായിരുന്നു. ഇതോടൊപ്പം ടെക്നോപാർക്കിലെ സംസ്കാരിക സംഘടനയായ ‘പ്രതിധ്വനി’യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നിവേദനവും കെഎസ്ആർടിസി എംഡിയ്ക്ക് സമർപ്പിച്ചിരുന്നു.
ഇതോടൊപ്പം തന്നെ മുണ്ടക്കയം, തൊടുപുഴ എന്നിവിടങ്ങളിലേക്ക് ‘വീക്കെൻഡ്’ (വെള്ളിയാഴ്ചകളിൽ) സർവ്വീസുകൾ കൂടി കെഎസ്ആർടിസി ആരംഭിച്ചു കഴിഞ്ഞു. ഈ ബസ്സുകൾ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നിന്നും പുറപ്പെട്ട് ഇൻഫോസിസ്, ടെക്‌നോപാർക്ക് മെയിൻ ഗേറ്റ് വഴിയാണ് സർവ്വീസ് നടത്തുന്നത്. KURTC യുടെ എസി ലോഫ്‌ളോർ ബസ്സുകളാണ് ഈ ഷെഡ്യൂളിൽ ഓടിത്തുടങ്ങിയത്. ഇവയുടെ സമയവിവരങ്ങൾ താഴെ കൊടുക്കുന്നു.
തിരുവനന്തപുരം – ടെക്‌നോപാർക്ക് – മുണ്ടക്കയം : 04:30PM : Trivandrum, 05:00PM : Infosys, 05:05PM : Technopark main gate, 05:10PM : Bhavani bus stop, 05:15PM : Main gate, 05:20PM : Kazhakootam, 05:50PM : Venjaramood, 06:50PM : Punalur, 07:50PM : Pathanamthitta, 08:20PM : Ranni, 08:50PM : Erumely, 09:10PM : Kanjirapally, 09:30PM : Mundakayam. തിരികെ മുണ്ടക്കയം – ടെക്‌നോപാർക്ക് – തിരുവനന്തപുരം : 04:45AM : Mundakayam, 05:05AM : Kanjirapally, 05:25AM : Erumely, 05:55AM : Ranni, 06:25AM : Pathanamthitta, 07:25AM : Punalur, 08:25AM : Venjaramood, 08:55AM : Kazhakootam, 09:00AM : Main gate, 09:05AM : Bhavani bus stop, 09:10AM : Technopark main gate, 09:15AM : Infosys, 09:45AM : Trivandrum.
തിരുവനന്തപുരം – ടെക്‌നോപാർക്ക് – തൊടുപുഴ : 04:30PM : Trivandrum, 05:00PM : Infosys, 05:05PM : Technopark main gate, 05:10PM : Bhavani bus stop, 05:15PM : Main gate, 05:20PM : Kazhakootam, 05:50PM : Venjaramood, 06:50PM : Kottarakara, 08:50PM : Kottayam, 09:50PM : Pala, 10:30PM : Thodupuzha. തിരികെ തൊടുപുഴ – ടെക്‌നോപാർക്ക് – തിരുവനന്തപുരം : 04:30AM : Thodupuzha, 05:00AM : Pala, 05:50AM : Kottayam, 07:50AM : Kottarakara, 08:40AM : Venjaramood, 09:10AM : Kazhakootam, 09:15AM : Main gate, 09:20AM : Bhavani bus stop, 09:25AM : Technopark main gate, 09:30AM : Infosys, 10:00AM : Trivandrum.
ഈ രണ്ടു വീക്കെൻഡ് സർവ്വീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതൽ ഇൻഫോസിസ്, ടെക്‌നോപാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വീക്കെൻഡിൽ നാട്ടിലേക്ക് പോകുവാൻ ഈ സർവ്വീസുകൾ ഉപകാരപ്പെടും. For any clarifications/doubts, please do call Narayanaswamy (9947950604), Convener, Prathidhwani KSRTC Forum.
സമയവിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് – Prathidhwani Technopark.