ചെന്നൈയിൽ പോകുന്നവർ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ

Total
1
Shares

ചരിത്രപരമായ ഒരുപാട് കെട്ടിടങ്ങളും സ്ഥലങ്ങളും, നീണ്ട മണൽ ബീച്ചുകളും, കലാസാംസ്കാരിക കേന്ദ്രങ്ങളുമുള്ള ഒരു തെന്നിന്ത്യൻ നഗരമാണ് ചെന്നൈ.. ട്രാവൽ ഗൈഡ് ലോൺലി പ്ലാനറ്റിൻറെ 2015-ലെ ആദ്യ 10 റാങ്കിംഗിൽ ഒൻപതാം സ്ഥാനത്ത് ചെന്നൈ ആണ്.

തമിഴ്‌നാ‍ടിൻറെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

മറീന ബീച്ച്, ഏലിയറ്റ്’സ് ബീച്ച്, ബസന്ത്‌ നഗർ ബീച്ച്, ഒലിവ് ബീച്ച്, തിരുവാന്മിയൂർ ബീച്ച് തുടങ്ങി അനവധി ബീച്ചുകൾ ചെന്നൈയിൽ ഉണ്ട്. ഇന്ത്യയിലെ ചെന്നൈ നഗരത്തിൽ നിന്ന് 12 കി.മീ ദൂരത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്. തെക്ക് സെന്റ് ജോർജ്ജ് കോട്ടക്കടുത്ത് നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗർ‍ വരെ 12 കി.മീ നീളത്തിൽ ബീച്ച് നീണ്ടു കിടക്കുന്നു. ഈ ബീച്ചിൻറെ മറ്റൊരു പ്രത്യേകത ഇതിൻറെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യൻ പ്രതിഭകളായ മഹാത്മാഗാന്ധി, കണ്ണകി, തിരുവള്ളുവർ എന്നിവരുടെയും, മുൻ തമിഴ്നാട് മുഖ്യമന്ത്രികളായ എം. ജി. രാമചന്ദ്രൻ, സി.എൻ.അണ്ണാദുരൈ എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത കാലത്തായി പ്രശസ്ത നടനായ ശിവാജി ഗണേശന്റേയും ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.

എഗ്മോർ സർക്കാർ മ്യൂസിയം, ചെന്നൈ റെയിൽ മ്യൂസിയം, ബിർള പ്ലാനറ്റോറിയം എന്നിവ ചെന്നൈയിലെ പ്രധാന മ്യൂസിയങ്ങളാണ്. വിവേകാനന്ദർ ഇല്ലം, വള്ളുവർ കൊട്ടം, സെന്റ്‌ ജോർജ് കോട്ട, റിപ്പോൻ ബിൽഡിംഗ്‌, വിക്ടോറിയ പബ്ലിക്‌ ഹാൾ തുടങ്ങിയവ ചെന്നൈയിലെ ചരിത്രപരമായ സ്മാരകങ്ങളും കെട്ടിടങ്ങളുമാണ്. തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ. തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുൻപ് രണ്ടും ക്രിസ്തുവിനു ശേഷം 8-ഉം നൂറ്റാണ്ടുകൾക്കിടയിലാണെന്നു കരുതുന്നു.

തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിൻറെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ.

അറിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്ക്‌ (വണ്ടല്ലൂർ സൂ), മദ്രാസ്‌ ക്രോകോഡൈൽ ബാങ്ക് ട്രസ്റ്റ്, ഗിണ്ടി നാഷണൽ പാർക്ക്‌ തുടങ്ങിയവ ചെന്നൈയിലെ വന്യജീവി സങ്കേതങ്ങളാണ്. തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിൻഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിൻഡി. 1976-ലാണ് ഇത് നിലവിൽ വന്നത്. ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 8-ാംമത്തെ ചെറിയ ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം. വെറും 2.82 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിൻറെ വിസ്തൃതി. അഡയാർ എക്കോ പാർക്ക്‌, ചെട്പെറ്റ് ലേക്ക്, ദി ഹഡിൽസ്റ്റൻ ഗാർഡൻസ് ഓഫ് തിയോസഫിക്കൽ സൊസൈറ്റി തുടങ്ങി പ്രകൃതി സംരക്ഷണ, ആസ്വാദന കേന്ദ്രങ്ങളുണ്ട്.

കാപാലീശ്വരർ ടെമ്പിൾ, പാർത്ഥസാരഥി ടെമ്പിൾ, സെന്റ്‌ തോമസ്‌ മൗണ്ട്, സാന്തോം ബസിലിക്ക, അർമേനിയൻ ചർച്ച് ഓഫ് വിർജിൻ മേരി, സെന്റ്‌ മേരീസ് ചർച്ച്, തൌസണ്ട് ലൈറ്റ്സ് മോസ്ക്, ട്രിപ്ലിക്കേൻ ബിഗ്‌ മോസ്ക് എന്നിവ ചെന്നൈയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ്. ചെന്നൈയിൽ മൈലാപ്പൂർ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം ആണ് കാപാലീശ്വര ക്ഷേത്രം. എഡി 7-ആം നൂറ്റാണ്ടിൽ ആണ് ഇതു നിർമ്മിച്ചിട്ടുള്ളത്. ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം ആണിത്.

തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 14 കിലോമീറ്റർ അകലെയായി ഗിണ്ടി മേൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെൻറ് തോമസ് മൗണ്ട്. എഡി 52-ൽ ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് (തോമാശ്ലീഹ) എഡി 72-ൽ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചെങ്കൽപ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീർത്ഥാടനകേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.

ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ബസിലിക്കയാണ് മൈലാപ്പൂർ പള്ളി അഥവാ മൈലാപ്പൂർ സാന്തോം ബസിലിക്ക. ഇതൊരു ദേശീയ തീർത്ഥാടന കേന്ദ്രവുമാണ്. ഗോഥിക്ക് രീതിയിലാണ് പള്ളിയുടെ നിർമ്മിതി. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത്

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post