ഗതിമാൻ എക്സ്പ്രസ്സ് : ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ

Total
109
Shares

ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്.

ഡെൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 100 മിനിറ്റ് സമയം മതിയാകും. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന് ഇത്രയും ദൂരം പിന്നിടാൻ 120 മിനിറ്റ് സമയം ആവശ്യമായിരുന്നു.

ഗതിമാൻ എക്സ്പ്രസിനു സുരക്ഷാനുമതി ലഭിക്കുന്നതിനായി റെയിൽവേ സേഫ്റ്റി കമ്മീഷൻ മുമ്പാകെ അപേക്ഷ സമർപ്പിച്ചത് 2014 ഒക്ടോബറിലാണ്. 2015 ജൂണിൽ തീവണ്ടി സർവീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. തീവണ്ടിയ്ക്ക് അനുവദിച്ചത് 12049/50 എന്ന നമ്പറായിരുന്നു.

2016 ഏപ്രിൽ 5-ന് ഡെൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നും ആഗ്രയിലെ കന്റോൺമെന്റ് സ്റ്റേഷനിലേക്കാണ് ഉദ്ഘാടനയാത്ര നടന്നത്. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനയാത്രയ്ക്കു ഫ്ലാഗ് ഓഫ് നൽകി. ഇരു സ്റ്റേഷനുകളും തമ്മിലുള്ള 188 കിലോമീറ്റർ ദൂരം 100 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന പദവി ഗതിമാൻ സ്വന്തമാക്കി. 1988-ൽ ആരംഭിച്ച ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന്റെ വേഗതയാണ് ഗതിമാൻ മറികടന്നത്.

രാജകീയ നീലയും ചാരനിറവും ഇടയ്ക്കൊരു മഞ്ഞവരയുമാണ് തീവണ്ടിയുടെ നിറം. രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്. ഒരു വിമാനയാത്രപോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിൽ ഒരുക്കിയിരിക്കുന്നത്. എയർ ഹോസ്റ്റസിനെപ്പോലെ യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻ ഹോസ്റ്റസുമാരുള്ള ആദ്യ തീവണ്ടിയും ഇതാണ്.

സൗജന്യ വൈ-ഫൈ, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, ഓട്ടോമാറ്റിക് ഡോറുകൾ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം എന്നീ സാങ്കേതികവിദ്യകളുമുണ്ട്. ഇന്ത്യൻ കോണ്ടിനെന്റൽ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഭക്ഷണവും ലഭ്യമാണ്.

താജ്മഹൽ സന്ദർശിക്കാനെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഗതിമാൻ എക്സ്പ്രസിന്റെ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ താജ്മഹലിൽ സന്ദർശനം അനുവദിക്കാത്തതിനാൽ അന്നേ ദിവസം ഒഴികെ മറ്റെല്ലാദിവസങ്ങളിലും ഗതിമാൻ സർവീസ് നടത്തുന്നു.

സൗകര്യങ്ങൾ : എക്സിക്യൂട്ടീവ് കോച്ചും ചെയർക്കാറും ഉൾപ്പെടെ 12 കോച്ചുകൾ (കപൂർത്തലയിലെ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ഉന്നതനിലവാരമുള്ള ലിൻക്-ഹോഫ്മാൻ-ബുഷ് കോച്ചുകളാണിവ), ഓട്ടോമേറ്റിക് ഡോറുകൾ, 5500 കുതിരശക്തിയുള്ള WAP 5 ഇലക്ട്രിക്കൽ എൻജിൻ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, മൈഫ്രീടിവി.ഇൻ എന്ന സ്വകാര്യ കമ്പനിയുടെ വൈ-ഫൈ സംവിധാനം, മികച്ച ഭക്ഷണസൗകര്യങ്ങൾ (ഇന്ത്യൻ റെയിൽവേ ക്യാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് ഭക്ഷണം വിളമ്പുന്നത്), ഒരു വിമാനയാത്ര പോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങൾ, സഹായത്തിനായി ഹോസ്റ്റസുമാർ.

തുടക്കത്തിൽ ആഗ്രയിലേക്കായിരുന്നു സർവ്വീസ് എങ്കിലും പിന്നീട് അത് ഝാൻസി വരെയാക്കി. ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് രാവിലെ 8:10-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.35-ന് ഝാൻസിയിലെത്തിച്ചേരും. ഝാൻസിയിൽ നിന്ന് വൈകിട്ട് 03:05 -ന് പുറപ്പെടുകയും 7:30-ന് നിസാമുദ്ദീനിൽ എത്തിച്ചേരുകയും ചെയ്യുന്നു. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും സർവീസ് നടത്തുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, ചിത്രങ്ങൾ – ഇന്റർനെറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post