പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോകാം.. വിശദവിവരങ്ങൾ ഇതാ..

Total
62
Shares

ഗോൾഡൻ ട്രയാങ്കിൾ ടൂർ എന്ന് കേട്ടിട്ടുണ്ടോ? ട്രയാങ്കിൾ എന്നാൽ ത്രികോണം എന്നാണർത്ഥം എന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതുപോലെ മൂന്നു സ്ഥലങ്ങളെ ത്രികോണാകൃതിയിൽ ചുറ്റി നടത്തുന്ന ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് ആണ് ഗോൾഡൻ ട്രയാങ്കിൾ ടൂർ. ഡൽഹി – ആഗ്ര – ജയ്‌പൂർ എന്നിവയാണ് ഗോൾഡൻ ട്രയാങ്കിൾ നഗരങ്ങൾ എന്നറിയപ്പെടുന്നത്. രജപുത്ത്, മുഗൾ, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെ വിലയേറിയ സംഭാവനകളും ശേഷിപ്പുകളുമൊക്കെ നേരിൽക്കണ്ടു മനസ്സിലാക്കുവാൻ കൂടിയാണ് ഈ ട്രിപ്പ്.

സിറ്റി 1 – ഡൽഹി : ഡൽഹിയിൽ നിന്നുമായിരിക്കും മിക്കവാറും ഗോൾഡൻ ട്രയാങ്കിൾ ടൂർ തുടങ്ങുന്നത്. നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കാണുവാൻ ഒട്ടനവധി സംഭവങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടുത്തി തരാം.

ചെങ്കോട്ട : പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. റെഡ്‌ഫോർട്ട് എന്നും ഇത് അറിയപ്പെടുന്നു. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. ഈ കവാടങ്ങളിൽ നിന്നുള്ള വഴികൾ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങൾക്കും ഇതേ പേരുകൾ തന്നെയാണ്. യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്.

കുത്തബ് മിനാർ : ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണ ദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ഗേറ്റ് : ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്.

ലോട്ടസ് ടെംപിൾ : ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം എന്ന ബഹായ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്.

ഇതൊക്കെ കൂടാതെ ഡൽഹി വിടുന്നതിനു മുൻപ് അവിടത്തെ വ്യത്യസ്തങ്ങളായ രുചികൾ ഒന്നു പരീക്ഷിച്ചു നോക്കുവാൻ ആരും മറക്കരുതേ. ചെറിയ രീതിയിലുള്ള ഷോപ്പിംഗിനും മറ്റും താല്പര്യമുള്ളവർക്ക് അതുമാകാം.

സിറ്റി 2 – ആഗ്ര : ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആഗ്ര പ്രശസ്തമായിരിക്കുന്നത് താജ് മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന പേരിലാണ്. ഡൽഹിയിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരത്തായാണ് ആഗ്ര നഗരം സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ പോലെ തന്നെ ആഗ്രയിലും നിരവധി സ്ഥലങ്ങൾ കാണുവാനായുണ്ട്. അവയിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.

താജ് മഹൽ : ആഗ്രയിലെ ഏറ്റവും പ്രധാനമായ ആകർഷണം താജ്‌മഹൽ തന്നെയാണ്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്. ലോകാത്ഭുതങ്ങളിൽ ഒന്നു കൂടിയാണ് താജ് മഹൽ.
സന്ദർശന സമയം രാവിലെ 6 മണി മുതൽ വൈകുന്നേരം 7മണി വരെയാണ്. വെള്ളിയാഴ്ച അവധിയായിരിക്കും.

ആഗ്ര ഫോർട്ട് : താജ്‌മഹൽ പോലെത്തന്നെ വളരെ ചരിത്ര പ്രധാനമുള്ള ഒരു കോട്ടയാണ് ആഗ്ര ഫോർട്ട്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ആണ് ഇതു നിർമ്മിച്ചത്. താജ്മഹലിൽ നിന്നും ഏകദേശം 2 – 3 കിലോമീറ്റർ ദൂരമേയുള്ളൂ ആഗ്ര ഫോർട്ടിലേക്ക്. 94 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയിലേക്ക് കടക്കുവാനായി നാലു കവാടങ്ങളുണ്ട്. ഈ കവാടങ്ങളിൽ ഡൽഹി ഗേറ്റും ലാഹോർ ഗേറ്റും പ്രസിദ്ധമാണ്.

ഭരത്പൂർ പക്ഷിസങ്കേതം : ഇന്ത്യയിലെ ഏറ്റവും മികച്ച പക്ഷി സങ്കേതങ്ങളിലൊന്നാണ് രാജസ്ഥാനിലെ ഭരത്പൂർ പക്ഷിസങ്കേതം അഥവാ കേവലദേവ്‌ നാഷണല്‍ പാര്‍ക്ക്‌. ആഗ്രയിൽ നിന്നും 50 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇതിനായി സഞ്ചാരികൾക്ക് പ്രൈവറ്റ് ടാക്‌സികളോ അതോ ബസ് സർവ്വീസുകളോ ഉപയോഗിക്കാം. പക്ഷി നിരീക്ഷണത്തിലും മറ്റും താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നല്ലൊരു ചോയ്‌സ് കൂടിയാണ് ഇവിടേക്കുള്ള സന്ദർശനം.

ഫത്തേപ്പൂർ സിക്രി : ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. അക്ബർ ചക്രവർത്തിയാണ് ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്. ആഗ്ര നഗരത്തിൽ നിന്നും 39 കിലോമീറ്റർ ദൂരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഗ്രയിൽ നിന്നും ഇവിടേക്ക് UPSRTC ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

കിനാരി ബസാറിലെ ഷോപ്പിംഗ് : ആഗ്രയിൽ ചെന്നിട്ട് അൽപ്പം ഷോപ്പിംഗ് ഒക്കെ നടത്തണമെന്ന് ആഗ്രഹമുള്ളവർക്ക് നേരെ കിനാരി ബസാറിലേക്ക് പോകാം. വിവാഹാവശ്യങ്ങൾക്കായുള്ള വസ്ത്രങ്ങളാണ് ഇവിടെ പ്രധാനമായും ലഭിക്കുന്നത്. ഉച്ച മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്താണ് ഇവിടെ സന്ദർശിക്കുവാൻ നല്ലത്. ഞായറാഴ്ചകളിൽ മാർക്കറ്റിനു അവധിയായിരിക്കും. മറ്റു കടകളിൽ ലഭിക്കുന്ന ഐറ്റങ്ങൾ ഇവിടെ വിലപേശിയാൽ നല്ല ലാഭത്തിനു ലഭിക്കും.

മെഹ്താബ് ബാഗ് : താജ് മഹലിന്റെയും ആഗ്ര കോട്ടയുടെയും എതിർവശങ്ങളിൽ യമുനാനദിക്കടുത്ത പതിനൊന്ന് മുഗൾ നിർമ്മിത പൂന്തോട്ടങ്ങളിൽ അവസാനത്തേതാണ് മെഹ്താബ് ബാഗ് ഉദ്യാനം. താജ് മഹലിന്റെ ഒരു അവിഭാജ്യഘടകമായിട്ടാണ് ഈ ഉദ്യാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെ നിന്നുള്ള സൂര്യാസ്തമയക്കാഴ്ച വളരെ മനോഹരമാണ്. അതുകൊണ്ട് വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ഇവിടെ പ്രവേശിക്കേണ്ടതാണ്. സൂര്യാസ്തമയത്തിനു അരമണിക്കൂർ മുൻപ് ഇവിടേക്കുള്ള ടിക്കറ്റ് കൗണ്ടർ അടയ്ക്കും.

ഈ ലിസ്റ്റിൽപ്പെട്ടവ മാത്രമല്ല ആഗ്രയിൽ ധാരാളം വ്യത്യസ്തമായതും മനോഹരമായതുമായ സ്ഥലങ്ങൾ വേറെയുമുണ്ട്. അവയെല്ലാം നിങ്ങൾക്ക് അവിടെ ചെന്നിട്ട് അന്വേഷണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം തന്നെ അവിടത്തെ പ്രശസ്തമായ മുഗളായ് രുചികൾ ഒന്ന് ടേസ്റ്റ് ചെയ്തു നോക്കുകയും ചെയ്യാം.

സിറ്റി 3 – ജയ്‌പൂർ : ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനമാണ് ‘പിങ്ക് സിറ്റി’ എന്നറിയപ്പെടുന്ന ജയ്‌പൂർ. ഇവിടെ പ്രധാനമായും രാജപുത്താന വംശത്തിന്റെ സംസ്കാരങ്ങളും വാസ്തുവിദ്യയും ഒക്കെയാണ് കാണുവാൻ സാധിക്കുന്നത്. ഡൽഹിയും ആഗ്രയും പോലെത്തന്നെ സന്ദർശകർക്ക് കാണുവാൻ ഒത്തിരിയേറെയുണ്ട് ജയ്‌പൂരിലും. അവയിൽ ചിലത് ഒന്ന് നോക്കാം.

സിറ്റി പാലസ് : ജയ്പൂർ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം, ജയ്പൂരിന്റെ മുൻ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു. ചന്ദ്രമഹൽ, മുബാരക് മഹൽ എന്നീ മാളികകളും മറ്റു വിശേഷനിർമ്മിതികളും ഈ കൊട്ടാരസമുച്ചയത്തിനകത്തുണ്ട്. കൊട്ടാരസമുച്ചയം ഇന്ന് മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കിയിട്ടുണ്ടെങ്കിലും ചന്ദ്രമഹൽ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായി ഉപയോഗിക്കപ്പെടുന്നു.

ഹവാ മഹൽ : ജയ്പൂരിൽ സ്ഥിതിചെയ്യുന്ന സവിശേഷശൈലിയിലുള്ള മാളികയാണ് ഹവാ മഹൽ. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന പേരിനർത്ഥം. 1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ്‌ ഈ മാളിക പണി കഴിപ്പിച്ചത്. ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകൾ ചേർത്തു വച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക സ്ത്രീകൾക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീർത്തതാണ്‌.

ജന്തർ മന്തർ : ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്‌പൂരിലെ ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.

ജൽ മഹൽ : ജയ്‌പൂരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമായ ഈ കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമനാണ് ഇത് പണിയിച്ചത്. ജയ്പൂർ നഗരത്തിൽ നിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ് മാൻസാഗർ തടാകവും ഈ കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. ഒരു വിനോദകേന്ദ്രമായി നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം അഞ്ചു നിലകളിലുള്ളതാണ്. തടാകത്തിൽ വെള്ളം നിറയുമ്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും.

ആംബർ കോട്ട : ജയ്പൂരിനടുത്ത് ആംബറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ കോട്ടയാണ് ആംബർ കോട്ട. ആമെർ കോട്ട എന്നും അറിയപ്പെടുന്നു. ജയ്പൂരിൽ നിന്നും 11 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ജയ്പൂരിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ കഛവ രജപുത്രരുടെ തലസ്ഥാനമായിരുന്നു. രജപുത്ര – മുഗൾ ശൈലികൾ സമ്മേളിക്കുന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബർ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്.

മേൽപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം സന്ദർശിക്കുന്നത് കൂടാതെ ജയ്‌പൂർ സ്പെഷ്യൽ രുചികൾ അറിഞ്ഞിരിക്കണം. പിന്നെ അവിടെ ഒരു ഷോപ്പിംഗും വേണമെങ്കിൽ നടത്താം. ഇവയെല്ലാം കഴിഞ്ഞിട്ട് ജയ്‌പൂരിൽ നിന്നും തിരികെ ഡൽഹിയിൽ എത്തിച്ചേർന്നാൽ മാത്രമേ ഗോൾഡൻ ട്രയാങ്കിൾ ടൂർ പൂർണ്ണമാകുകയുള്ളൂ. കുറഞ്ഞത് മൂന്നു ദിവസങ്ങളെങ്കിലും വേണം ട്രയാങ്കിൾ ട്രിപ്പ് പൂർത്തീകരിക്കുവാൻ. നിങ്ങൾക്ക് വേണമെങ്കിൽ സ്വന്തമായി പ്ലാൻ ചെയ്തോ അല്ലെങ്കിൽ ഏതേങ്കിൽം പാക്കേജുകൾ എടുത്തോ ഗോൾഡൻ ട്രയാങ്കിൾ ടൂർ പോകാവുന്നതാണ്. എന്തായാലും ഇനി ഡൽഹിയിൽ പോകുമ്പോൾ ഇത്തരത്തിൽ ഒരു ട്രിപ്പ് കൂടി പ്ലാൻ ചെയ്ത് പോകുക.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post