രക്തം ചീന്തിയ പൈതൃകമുറങ്ങുന്ന മണ്ണിലൂടെ

Total
0
Shares

വിവരണം – രാഹുൽ പി.ആർ. (Post of the week – Paravakal Group).

കർണാടകയിലെ ഹോസ്‌പേട്ടിൽ നിന്നും 15 രൂപ ടിക്കറ്റെടുത്ത് ബസ്സിലിരിക്കുമ്പോൾ ഹംപിയെ കുറിച്ച്‌ ഒരു ചലചിത്രത്തിലും കൂടാതെ വായ്മൊഴിയായും കേട്ട ചെറിയ അറിവുകളും മാത്രമാണ് ഉണ്ടായിയുന്നത്. അനേകായിരം വാസ്തുവിദ്യ കലാകാരന്മാരുടെ, അവർക്ക് നേതൃത്വം നൽകിയ ഭരണകർത്താക്കളുടെ വിയർപ്പ് തുള്ളികളിൽ നിന്നും പിറന്ന ഹംപി ഇന്ന് ചരിത്രത്തിന്റെ ബാക്കിപത്രമായ്‌ നിലകൊള്ളുന്നു.

ഉത്തര കർണാടകയിലെ ഹംപി. ഇളം തീ നിറമുള്ള പാറകളാൽ ചുറ്റപ്പെട്ട, എണ്ണം പറഞ്ഞ എട്ടോളം മലകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഹംപിയെ 1336-ൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കാൻ തുടങ്ങിയത് സാമ്രാജ്യത്തിന്റെ സ്ഥാപകരായ ഹരിഹരൻ ഒന്നാമനും അദ്ദേഹത്തിന്റെ സഹോദരനായ ബുക്കാരായർ ഒന്നാമനും ചേർന്നാണ്. തുംഗഭദ്രാ നദിയുടെ തെക്കേക്കരയുടെ തീരത്ത് നിലകൊള്ളുന്ന ഹംപിക്ക് പമ്പ എന്നൊരു നാമം കൂടി ഉണ്ട്.

കൽതൂണുകളിൽ ആലേഖനം ചെയ്തിരിക്കുന്ന ദശാവതാരങ്ങൾ, രാസക്രീഡകൾ, പല മൃഗങ്ങളുടെ ശരീര ഭാഗങ്ങൾ കൊണ്ട് കല്ലിൽ രൂപകല്പന ചെയ്ത ശിൽപങ്ങൾ അടങ്ങിയ കല്യാണ മണ്ഡപം വിത്തല ക്ഷേത്രത്തിൽ കാണാൻ സാധിക്കും, അതുപോലെ തന്നെ തട്ടുമ്പോൾ സ്വരങ്ങളുടെ ഒരു പ്രപഞ്ചം തന്നെ തീർക്കുന്ന തൂണുകൾ, ചാരുബെഞ്ചുകൾ, മറ്റ് അനേകം കൊത്തുപണികൾ തുടങ്ങിയവയിലെല്ലാം ഒരു വാസ്തുശില്പിയുടെ യവ്വനം മുതൽ വാർദ്ധക്യം വരെ പ്രതിഫലിക്കുന്നുണ്ട്.

1485 വരെ സുഗമ വംശവും, 1486 മുതൽ 1504 വരെ സാലുവ വംശവും, 1505 മുതൽ 1542 വരെ തുളുവ വംശവും 1542 മുതൽ 1659 വരെ അരവിയ വംശവും ഭരിച്ചിരുന്ന ഹംപിയിൽ ചെറുതും വലുതുമായ 3000 ത്തോളം ക്ഷേത്രങ്ങൾ നിലനിന്നിരുന്നു. ഇന്ന് വീരൂപക്ഷ ക്ഷേത്രം ഉൾപ്പെടെ രണ്ടോ മൂന്നോ ക്ഷേത്രങ്ങളിൽ മാത്രമാണ് നിത്യപൂജകൾ നിലനിന്നു പോരുന്നത്.

ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങൾ തകർത്ത് തൽസ്ഥാനത്തു കല്ലുകൾ പെറുക്കി വച്ചിരിക്കുന്ന, നരിച്ചീറുകൾ വട്ടമിട്ട് പറക്കുന്ന ശ്രീകോവിലുകൾക്ക് ഉള്ളിലെ ഇടനാഴിയിലൂടെ, കൽമണ്ഡപങ്ങളുടെയും ഗോപുരങ്ങളുടെയും കവാടങ്ങളുടെയും ഇടയിലൂടെ ഇരുചക്ര രഥത്തിലിരുന്ന് യുദ്ധക്കളത്തിലൂടെ അലയുന്ന ആത്മാവിനെ പോലെ ആയി തീർന്ന എനിക്ക് പാദരക്ഷകൾ വേണ്ടിയിരുന്നില്ല.

ഒരു സ്വപ്നമെന്നപ്പോൽ ചുറ്റും പടയാളികൾ തമ്മിൽ വെട്ടി മരിക്കുന്നു. ചിലർ ജീവന് വേണ്ടി കേഴുന്നു. പുഷ്കർഷിണിയിലെ ജലത്തിന് ചുടുചോരയുടെ ഗന്ധവും നിറവും. തകർന്നു വീഴുന്ന ജൈന ക്ഷേത്രങ്ങൾ. കൂടങ്ങൾ കൊണ്ടുള്ള പ്രഹരത്താൽ തകർന്ന് വീഴുന്ന വിത്തല, ജൈന തുടങ്ങിയ ക്ഷേത്രങ്ങൾക്ക് മുന്നിലെ ഒറ്റക്കൽ സ്തൂപങ്ങൾ, പീരങ്കികളിൽ നിന്നും പായുന്ന തീഗോളങ്ങൾ ഗോപുരങ്ങളിലും ക്ഷേത്രങ്ങളിലും പതിച്ച് ഉഗ്ര ശബ്ദത്തോടെ നിലം പതിക്കുന്നു.

ക്ഷേത്രങ്ങളോട് ചേർന്നുള്ള ബസാറിൽ നിന്നും ചിതറി ഓടുന്ന കച്ചവടക്കാർ, ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമായി വന്ന സാധാരണ ജനങ്ങൾ അല്ലെങ്കിൽ പ്രജകൾ. വേലികൾ തകർത്ത് ചിതറിയോടുന്ന ആടുമാടുകൾ, സ്വന്തം കുഞ്ഞിനെ മാറോട് ചേർത്ത് വാപൊത്തിപ്പിടിച്ച് ഭീതി നിറഞ്ഞ കണ്ണുകളുമായി പാറക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന അമ്മമാർ വയസ്സായവർ. വെറും കയ്യോടെ തന്റെ മാതാപിതാക്കളെയും, ഭാര്യയെയും, കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ വേണ്ടി ചെറുത്ത് നില്ക്കാൻ ശ്രമിക്കുന്ന യുവാക്കൾ മധ്യവയസ്ക്കർ, ചോരയിൽ പൂണ്ട് കിടക്കുന്ന മാതാവിന്റെ ജീവൻ ഇറങ്ങിപ്പോയതറിയതെ രക്തംകലർന്ന മുലപ്പാൽ നുകരുന്ന പൊടിമനസ്സുകൾ.

മറുവശത്ത് അലമുറയിട്ട് കരയുന്ന ഒറ്റപ്പെട്ടുപോയ ബാല്യങ്ങൾ, ഒരു തൽവാറിന്റെ ബലത്തിൽ കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിൽ കയറി പണ്ഡങ്ങൾ വാരി ചാക്കുകളിൽ നിറക്കുന്ന ആക്രമകാരികൾ, ഭൂഗർഭ ശിവക്ഷേത്രത്തിൽ നിന്നും ജീവനും കൊണ്ടോടുന്ന പൂജാരിമാർ, മഹാനവമി നാളിൽ രാജാവ് പ്രജകളെ അഭിസംബോധന ചെയ്യുകയും, കലാപരിപാടികൾ വീക്ഷിക്കുകയും ചെയ്യാറുള്ള മഹാനവമി പീഠത്തിന് മുകളിൽ നിന്നും താഴെയുള്ള ശത്രുക്കളേ നേരിടുന്നവർ, കൽ പാത്തികളിലൂടെ ഒഴുകി വരുന്ന തുംഗഭദ്രയിലെ ജലം മഹാനവമി പീഠത്തിന് മുന്നിൽ, കുറച്ച് ഇടത് വശത്തായുള്ള കുളത്തിലേക്ക് സാവധാനം വീഴുന്നു.

ദേഹമാസകലം മുറിവേറ്റ് ഒരിറ്റ് വെള്ളത്തിനായി പാത്തിയുടെ അടുത്ത് എത്തുന്നതിന് മുൻപ് കുഴഞ്ഞ് വീഴുന്നവർ, ഓളം വെട്ടുന്ന കുളത്തിലെ ജലത്തിനൊപ്പം ആടി കളിക്കുന്ന അമ്പിളിയമ്മാവന് കൂട്ടായി തലയില്ലാതെയാടുന്ന ശവശരീരങ്ങൾ, ക്വിൻസ് ബാത്തിൽ നിന്നും അർധനഗ്നയായി ഇറങ്ങിയോടുന്ന കുമാരികളും തോഴിമാരും അവരെ കടന്ന് പിടിക്കാൻ ശ്രമിക്കുന്ന ആക്രമകാരികളേ ഭയം തെല്ലുമില്ലാതെ നേരിടുന്ന രാജകുമാരൻ. രാപകൽ വ്യത്യാസമില്ലാതെ തുടർന്ന യുദ്ധത്തിൽ ചതഞ്ഞരഞ്ഞ പൂന്തോട്ടങ്ങൾ, ആഴിയിൽ മുങ്ങിയ മാളികകൾ. ലോട്ടസ് മഹലിന്റെ നിരീക്ഷണ കെട്ടിടത്തിന്റെ മുകളിൽ നിന്നും അമ്പേറ്റു വീഴുന്ന ധീരമഹിളാ യോദ്ധാക്കളേ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഭീതിയോടെ നിൽക്കുന്ന രാജ്ഞിയും തോഴിമാരും, കൊട്ടിയടച്ച കോട്ടവാതിൽ തള്ളി തുറക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുന്ന വിജയനഗരത്തിലെ ധീര വീര യോദ്ധാക്കൾ.

രാജാവായ കൃഷ്ണ ദേവരായക്ക് ആയുധങ്ങൾ എത്തിക്കുന്ന അംഗരക്ഷകർ, അവരുടെ സഹായികൾ. കലിപൂണ്ട കണ്ണുകളുമായി മെയിവഴക്കം എന്താണെന്ന് ശത്രുക്കൾക്ക് കാണിച്ചു കൊടുക്കുന്ന കൃഷ്ണദേവരായുടെ സേന നായകൻ, നിലം പതിക്കുന്ന ഒറ്റക്കൽ സ്തൂപങ്ങൾ. കൂടത്തിന് അടിച് തകർക്കുന്ന ഗജങ്ങളുടെ, നരസിംഹ മൂർത്തിയുടെ, ഗണപതിയുടെ മറ്റ് ദേവകണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശിൽപ്പങ്ങൾ. അഗ്നിയിൽ ആറാടി തകർന്നടിയുന്ന രാജകുമാരിയുടെ മഹൽ, തുംഗഭദ്രയിലെ ജലത്തിന് സമാനമായി മൂന്ന് കിലോമീറ്റർ മാറി, മൂന്നടി ഉയരത്തിൽ കൂടാതെയും കുറയാതെയുമുള്ള ജലത്തിൽ പ്രതിഷ്ഠി പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം തകർക്കാനാവാതെ പിന്തിരിയുന്ന ആക്രമകാരികൾ.

തുംഗഭദ്രയുടെ കുറുകേയുള്ള കൽപാലത്തിലൂടെ തെക്കേക്കരയിലേക്ക് വരുന്ന ആക്രമകരികളെ നേരിടുന്ന ദേവരായ പോരാളികൾ. കുട്ടവഞ്ചികളിൽ വന്ന് പാലത്തിന്റെ തൂണുകൾ തകർക്കുന്ന ആക്രമകാരികളുടെ ആക്രമങ്ങൾക്ക് താൽക്കാലികമായെങ്കിലും തടയിടുന്ന ദേവരായ പോരാളികൾ. ആനപ്പന്തിയിൽ നിന്നും ആനപ്പുറത്തെറി പ്രതിരോധം തീർക്കാൻ നീങ്ങുന്നവർ. സേനാധിപന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നേറുന്ന കലാൾപ്പടയാളികൾ എന്നിവക്കിടയിൽ നിന്നും മോചിതനായപ്പോൾ ഈ മഹത്തായ പൈതൃകത്തിന്റെ നാശത്തിന് കാരണക്കാരായവരെ കുറിച്ചോർത്ത്, ഈ പൈതൃകത്തിന്റെ പതനത്തെ ഒരു ദീർഘനിശ്വാസത്തോടെ ഞാൻ നോക്കി കാണുകയായിരുന്നു.

അതിർത്തികൾക്കപ്പുറത്തെ മണ്ണിന് വേണ്ടി രാജ്യങ്ങൾ തമ്മിൽ കാലകാലങ്ങളായി നിലനിന്നിരുന്ന കലഹങ്ങൾ മൂലം ക്ഷയിച്ചത് പൈതൃകവും അതോടൊപ്പം ഒരു സംസ്കാരവുമാണ്. ഇന്ന് ഇത് മണ്ണിന്റെ കൂടെ മതത്തിനും വേണ്ടി പല ദേശങ്ങളിലും രാജ്യങ്ങളിലും തുടരുന്നു.

അനേകം കാലകാന്മാരുടെ അർപ്പണ ബോധത്തിന്റെയും അധ്വാനത്തിന്റെയും വിയർപ്പ് വീണ് പിറവിയെടുത്ത സൗദങ്ങൾ, ശിൽപ്പങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ മറ്റനോകം വാസ്തുകലാ വൈദഗ്ധ്യം നിറഞ്ഞയിടം കൂടിയാണ് ഹംപി. ഇന്ന് ഇവ ഒരു പൈതൃകത്തിന്റെ മഹിമ ലോകമെമ്പാടുമുള്ള മലോവരെ വിളിച്ചോതുന്ന തിരുശേഷിപ്പുകളായി ഇന്നും നിലകൊള്ളുന്നു അല്ലെങ്കിൽ അവശേഷിക്കുന്നു. നിലം പതിക്കാറായ കൃഷ്ണ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം ഇരുവശത്ത് നിന്നും ഇരുമ്പ് പൈപ്പുകൾ കൊണ്ട് ബന്ദിച്ചിരിക്കുന്നു. ഒരുപക്ഷേ പുനർനിർമ്മാണത്തിനയേക്കാം…

നിരന്തരമായി യുദ്ധത്തിനൊടുവിൽ 1565 ൽ ഡെക്കാൻ സുൽത്തന്മാർ വിജയനഗര സാമ്രാജ്യത്തെ പരാജയപ്പെടുത്തിയതോടെ ഒരു സംസ്കാരത്തിന്റെ മഹിമക്ക് തിരിശീല വീണു. നിരന്തര ആക്രമങ്ങൾക്ക് വിധേയരാകും മുൻപ് അഞ്ച് ലക്ഷത്തോളം ജനങ്ങൾ അതിവസിച്ചിരുന്നു എന്ന് കരുതുന്നയിടത്ത് ഇപ്പൊൾ പതിനായിരത്തിൽ താഴെ ആളുകൾ മാത്രം. ഒരു പക്ഷെ യുദ്ധങ്ങൾക്ക് ഇടയിൽ നിന്നും രക്ഷപെട്ടവരുടെ പുതുതലമുറയിലെ പ്രതിനിധികൾ ആയിരിക്കാം ഇവർ.

യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ഹംപിയുടെ ചുറ്റിനുമുള്ള മലകളിലെ പാറമടക്കുകളിൽ ഏതോ ശില്പികൾ ജീവൻ നൽകുന്നതിന് വേണ്ടി അടർത്തിയെടുക്കാൻ കൊതിച്ചതിന്റെ അടയാളം ഇന്നും കാണാം.. ഒരു രൂപത്തിനായ് കൊതിച്ച അവ ഇന്നും അടർന്ന് മാറാതെ നിൽക്കുന്നു..

ഒരു മുൻവിധിയുമില്ലാതെ നാട്ടിൽനിന്നും ട്രെയിൻ കയറിയ എനിക്ക് വിനോദയാത്രയും യാത്രയും തമ്മിലുള്ള അന്തരം ഹംപി മനസ്സിലാക്കി തന്നു.. ഒപ്പം കുന്നോളം അറിവും…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post