മലമുകളിലെ ഹരിഹർ ഫോർട്ടിലെ സൂര്യോദയം കാണാൻ കൊങ്കൺ പാതയിലൂടെ ഒരു യാത്ര.

Total
1
Shares

വിവരണം – രേഷ്‌മ രാജൻ.

തികച്ചും അപ്രതീക്ഷിതമായി കൈവന്ന ഒരു സൗഭാഗ്യം ആയിരുന്നു ഹരിഹർ ഫോർട്ടിലേക്കൊരു യാത്ര. അല്പം പ്രയാസമേറിയ ട്രെക്കിങ്ങ് ആയതിനാൽ ഞാൻ പോകാൻ അല്പം മടി കാണിച്ചെങ്കിലും കിട്ടിയ ചാൻസ് കളയാൻ തോന്നിയില്ല. ഹരിഹർ ഫോർട്ട് ട്രെക്കിങ്ങിന്റെ കുറെ വീഡിയോ ഒക്കെ കണ്ടു അവിടുത്തെ കാര്യങ്ങളൊക്കെ മനസിലാക്കി. ശേഷം ഞാനും പോകാൻ തയ്യാറായി ഹരിഹർ ഫോർട്ടിലേക്ക്. യാത്രയുടെ ആരംഭത്തിൽ വരാമെന്നു പറഞ്ഞ ചില സുഹൃത്തുക്കൾക്ക് മറ്റു ചില ബുദ്ധിമുട്ടുകളാൽ പിന്മാറേണ്ടി വന്നെങ്കിലും ഈ യാത്രയുടെ തയ്യാറെടുപ്പിൽ അവർ ഞങ്ങളെ സഹായിച്ചു.

അങ്ങനെ ഏപ്രിൽ 4 ആം തീയതി കണ്ണൂരിൽ നിന്നും ഞങ്ങൾ മഹാരാഷ്ട്രയിലെ നാസിക്കിലേക്കു വണ്ടി കയറാൻ പ്ലാൻ ചെയ്തു. എറണാകുളം – നിസാമുദിൻ മംഗള ലക്ഷദ്വീപിൽ ആയിരുന്നു ഞാൻ തത്ക്കാൽ ബുക്ക് ചെയ്തത്. വൈകുംനേരം 7 മണിയോടു കൂടി ട്രെയിൻ സ്റ്റേഷനിൽ എത്തി. എന്‍റെ സീറ്റ് സ്11, ബാക്കി എല്ലാവരും സ്10 യിലും ആയിരുന്നു. എങ്കിലും ഞാൻ അതിരയുടെയും ദിൽനയുടെയും കൂടെ അവരുടെ സീറ്റിൽ പോയി ഇരുന്നു.2 മലയാളികളായ ട്രെക്കിങ്ങ് ഗൈഡ്സ് കല്യാണിൽ നിന്നും ഞങ്ങളുടെ ട്രെയിനിൽ കയറി. മുംബൈയിൽ ജോലി ചെയുന്ന അവർ ആയിരുന്നു ഞങ്ങളുടെ ഗൈഡ്സ്. വേനൽ കാലമായതിനാൽ ചൂടിന്റെ കാഠിന്യം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..

ഇനി കൊങ്കൺ എന്ന ചരിത്രത്തിലേക്ക്.. കർണാടക , ഗോവ, മഹാരാഷ്ട്ര എന്നീ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാനുള്ള ഏക റെയിൽ പാതയാണ് കൊങ്കൺ റെയിൽവേ. ഏകദേശം 8 വർഷത്തോളം ഇ. ശ്രീധരൻ സാറും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആയിരകണക്കിന് ഇന്ത്യൻ എഞ്ചിനീരുമാരും അവരുടെ ജോലിക്കാരുടെയും അദ്വാനത്തിന്റെ ഫലമാണ് ഇന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ പറ്റുന്ന കൊങ്കൺ റെയിൽ പാത. കൊങ്കൺ റെയിൽ പാതയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തികച്ചും അഭിമാനം തോന്നി..

മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നും 75 കിലോമീറ്റർ മാറി ‘ റോഹാ ‘ എന്ന സ്റ്റേഷനിൽ നിന്നും തുടങ്ങി മംഗലാപുരത്തിനടുത്തുള്ള ” തോക്കുർ” വരെ നീളുന്ന 738 കിലോമീറ്റർ ആണ് കൊങ്കൺ പാത. 179 വലിയ പാലങ്ങളും 92 തുരങ്കങ്ങളും ചേരുന്നത് മാത്രമല്ല കൊങ്കൺ…അതിൽ 9 തുരങ്കങ്ങൾ മനുഷ്യ കരങ്ങളാൽ നിർമ്മിതവും ബാക്കി ” സ്വീഡനിൽ ” നിന്നുമുള്ള മെഷിനുകൾ ഉപയോഗിച്ചും ആണ് നിർമാണം പൂർത്തിയാക്കിയത്. അതിലുപരി മൺസൂൺ കാലത്തെ പ്രകൃതിയുടെ ഭംഗിയും മലമുകളിലെ പച്ചപ്പും , തുടുത്തു നിൽക്കുന്ന പുൽമേടും, നിരപ്പല്ലാത്ത മല നിരകളും , സൂര്യപ്രകാശം ഏറ്റുകിടക്കുന വയലോരങ്ങളും , അറബിക്കടലിനെ ലക്ഷ്യമാക്കി മിന്നിത്തിളങ്ങി ഒഴുകുന്ന നദികളും എല്ലാം സഞ്ചാരികളെ ഈ പാതയിലൂടെ വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു.4850 ഓളം ഹെക്ടർ ഭൂമി കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള 42000 ഓളം ഉടമകളിൽ നിന്നും കൈപ്പറ്റുകയും… ഒരുപിടി ആശ്വാസമായി , ചില ആളുകൾ ഈ പ്രോജക്ടിന്റെ അത്യാവിശം മനസിലാക്കി അവരുടെ ഭൂമി റെയിൽവേക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. പൻവേൽ നദിക്കു കുറുകെയുള്ള തീവണ്ടിപ്പാളത്തിനു 424 ആർച്ചുകളുണ്ട്.

” കാർബുദ ” എന്ന തുരങ്കം ചരിത്രം സൃഷ്ടിക്കുകയുണ്ടായി.. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം കടന്നു പോകുന്നത് കൊങ്കൺ പാതയിലാണ്. അത്പോലെ തന്നെ.. ഏഷ്യയിലെ നീളം കൂടിയ റെയിൽ തുരംഗങ്ങളിൽ ഒന്നാണ് കാർബുദ തുരങ്കം. 1998 ജനുവരി 26 : അന്നാണ് കൊങ്കൺ റെയിൽ പാത ഔദ്യോഗികമായി തുറക്കപ്പെട്ടത്. ഇതിലെയുള്ള തീവണ്ടി യാത്ര അതി ഭംഗി ഏറിയതാണെങ്കിലും മഴ കാലമായാലുള്ള ട്രാക്കിലേക്കുള്ള മണ്ണിടിച്ചിൽ ഇപ്പോളും തടയാൻ കഴിയാത്തൊരു പ്രശ്നമായി നില്കുന്നു..ഇന്ത്യയെ തൊട്ടറിയണമെങ്കിൽ വടക്കൻ ഇന്ത്യയിലേക്ക് ഒരു ട്രെയിൻ യാത്ര ധാരാളം ആണ് എന്ന് പണ്ടേ ഞാൻ മനസിലാക്കിയതാണ്. പലതരത്തിലെ ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നവർ എങ്ങോട്ടേക്കെന്നോ യാത്ര ചെയുന്നു.. പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും നിഴൽ വേട്ടയാടപ്പെടുന്ന മുഖങ്ങൾ…. പിഞ്ചു കുഞ്ഞു മുതൽ വാർധക്യത്തിൽ എത്തി നിൽക്കുന്നവർ വരെ അനുഭവിക്കുന്ന യാതനകളും പട്ടിണിയും… എല്ലാം… എല്ലാം.. നമുക്കൊരു ട്രെയിൻ യാത്രയിൽ മനസിലാക്കാൻ സാധിക്കും..വൈകുംനേരം ഏകദേശം 4 മണിയോടുകൂടി ഞങ്ങൾ നാസികിൽ എത്തി..

സ്റ്റേഷനിന്റെ പുറത്തുനിന്നും ആവശ്യത്തിന് മുന്തിരിയും ഓറഞ്ചും ഒക്കെ വാങ്ങി ഞനാണ് അടുത്ത ബസിൽ കയറി ബസ് സ്റ്റാൻഡിൽ എത്തി ചേർന്നു.. അവിടുന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ” ത്രൈയംബകേശ്വരത്തേക്കു ” യാത്ര തിരിച്ചു..
ഏകദേശം 30 കിലോമീറ്റർ ദൂരമുണ്ട്.. രാത്രി 9 മണിയോടു കൂടി ഞങ്ങൾ അവിടെ എത്തി.. ഒരു വിജനമായ ബസ് സ്റ്റാൻഡ്..തൊട്ടടുത്തായിട്ടാണ് അതി പുരാതനമായ ” ത്രയംബക ” ക്ഷേത്രം.. അവിടെ നിന്നും ഞങ്ങൾക്കു 12 കിലോമീറ്റർ മാറി ” ഹരേഷ്വാടി ” എന്ന ഗ്രാമത്തിൽ എത്തേണ്ടത്.. ആദ്യമേ നടന്നു പോകാം എന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ എല്ലാവരുടെയും കൈയിൽ വലിയ ബാഗ് ഉള്ളതിനാൽ ഞങ്ങൾ ഓട്ടോയിൽ ആണ് പോയത്.. ഒരു ചെറിയ വനത്തിൽകൂടിയുള്ള യാത്ര..
ഏകദേശം 10.30 ആയപ്പോൾ ഞങ്ങൾ അവിടെ എത്തി ചേർന്നു..

ഹരേഷ്വാടി, ഒരു ചെറിയ ഗ്രാമം.. ചെറിയ ചെറിയ മണ്ണുകൊണ്ട് ഉണ്ടാക്കിയ വീടുകൾ അങ്ങുമിങ്ങായ് കാണാം.. ഞങ്ങൾ എത്തിയത് ആയ റോഡ് അവസാനിക്കുന്നിടത്താണ്. അവിടെ 3 വീടുകളുണ്ട്.. അതിൽ ഒരു വീട്ടിൽ നിറയെ ആളുകൾ.. പിന്നീട അന്വേഷിച്ചപ്പോൾ അനു മനസിലായത് ആ വീട്ടിൽ മാത്രമേ “ടി. വി ” ഒള്ളു.. സിനിമ കാണാൻ വന്ന ഗ്രാമവാസികൾ ആണ് അവർ എല്ലാരും എന്ന് പിന്നാണ് മനസിലായത്.ഞങ്ങൾ ആ റോഡിലെ അവസാനത്തെ വീടിനു മുന്നിൽ ടെന്റ് അടിച്ചു. ആർക്കും ഉറക്കം വരാത്തതിനാൽ അവിടെ മാറി കുറെ പാറ കഷ്ണങ്ങൾക്കു മുകളിൽ ഇരുന്നു… തൊട്ടടുത്തായി മിന്നി മിന്നി കത്തുന്നൊരു തെരുവ് വിളക്കും. ഞങ്ങൾ അവിടെ കഥകളൊക്കെ പറഞ്.. മുന്തിരിയോകെ കഴിച്ചു അങ്ങനെ ഇരുന്നു.. അല്പം മാറി മറ്റൊരു തെരുവ് വിളക്കും ഉണ്ട്. ഞങ്ങൾ അല്പം കഴിഞ് ആ തെരുവ് വിളക്കിനു അപ്പുറത് മാറി നിന്നു.. ചുറ്റും ഇരുട്ട്.. അതിൽ പാതി വെളിച്ചവുമായി നിലാവും… ആകാശം നിറയെ നക്ഷത്രങ്ങൾ തിളങ്ങുന്നത് കാണാമായിരുന്നു.. അവിടെ നിന്നു നോക്കിയാൽ ഹരിഹർ ഫോർട്ട് മലയും അതിനോട് ചേർന്നുള്ള മറ്റു മലകളുടെയും ഇരുണ്ട രൂപം കാണാം.. ഒരു കോട്ട മതിൽ പോലൊക്കെ തോന്നി പോയി..

ജീവിതത്തിൽ മറക്കാൻ പറ്റാത്ത കാഴ്ചകളിൽ ഒന്നായിരുന്നു ആ ആകാശവും നക്ഷത്രവും കോട്ടയും ഒക്കെ.. അല്പം കഴിഞ് ഞങ്ങൾ എല്ലാവരും ടെന്റിൽ കയറി ഉറങ്ങി. രാവിലെ 5 മണിക്ക് ആതിരയുടെ ഫോണിൽ അലാറം അടിക്കുന്നത് കേട്ടാണ് ഞാൻ എഴുനേൽക്കുന്നത്. ശേഷം പെട്ടെന്ന് തന്നെ ഞങ്ങൾ എല്ലാവരും ട്രെക്കിങ്ങിനു പോകാൻ തയ്യാറായി. പുതിയതായി “ഡെക്കത്താലോണിൽ “നിന്നും മേടിച്ച ഷൂ ഒക്കെ ഇട്ടു ഞാനും റെഡി ആയി. കൈയിൽ കരുതിയ ഭക്ഷണ സാധനങ്ങളും ആവശ്യത്തിന് വെള്ളവും , ഞങ്ങളുടെ വലിയ ബാഗും ഒക്കെ എടുത്ത് സൂര്യനുദിക്കുന്നതിനു മുൻപ് ഞങ്ങൾ യാത്ര തുടങ്ങി. ആദ്യമേ വലിയ ആവേശം ആയിരുനെങ്കിലും. ബാഗിന്റെ ഭാരം കാരണം ഉടൻ താനെ ഞാൻ ക്ഷീണിതയായി.. പിന്നെ പതുകെ പതുക്കെയായി ട്രെക്കിങ്ങ്.

കൈയിൽ കരുതിയ ഓറഞ്ചും ഗ്ലുകോസ് ഒകെ കഴിച്ചു ഞാൻ ക്ഷീണം മാറ്റാൻ ശ്രമിച്ചു. അത് കഴിഞ്ഞപ്പോൾ ഗൈഡ്സിലെ മലപുറംകാരൻ ഒരാൾ എന്‍റെ ബാഗ് വാങ്ങി മേടിച്ചു..ശേഷം എനിക്ക് അല്പം കൂടി പെട്ടാണ് നടക്കാൻ സാധിച്ചു..മലമുകളിലെ പുൽമേടുകൾക്കിടയിൽ നിന്നും സൂര്യ കിരണങ്ങൾ കണ്ടു തുടങ്ങി.. അതാ സൂര്യനുദിച്ചു വരാറായി. ഞങ്ങൾ വേഗം മലകയറാൻ തുടങ്ങി. പോകുന്ന വഴിയിൽ ഫോർട്ടിന്റെ താഴ്‌വരയിൽ കുടിലുകളൊക്കെ ഉണ്ട്.. അവിടെ ടെന്റ് അടിക്കുന്നവർക്ക് വേണ്ടിയുള്ളതാണു. അവിടെ തണുപ്പായാൽ തീകായാനുള്ള വിറകു കൊള്ളികളും.. പണ്ട് ആരോ തീ കാഞ്ഞ പകുതി കത്തിയെരിഞ്ഞ വിറകു കഷ്ണങ്ങളും കാണാമായിരുന്നു.. അവിടെ ഞങ്ങൾ വലിയ ബാഗുകൾ ഒക്കെ വെച്ചിട്ട് വീണ്ടും മല കയറാൻ തുടങ്ങി. ഏകദേശം ഫോർട്ട് എത്താറായി.. ഇനിയുള്ളത് പടികളാണ്.. ഈ പടി കയറുന്ന കാര്യത്തിൽ ആയിരുന്നു എനിക്ക് അല്പം പേടി ഉണ്ടായിരുന്നത്.. 85 ഡിഗ്രി ചരിവിൽ ആണ് ഈ പടികൾ. പക്ഷെ ഞാൻ വിചാരിച്ചപോലെ പേടിക്കാനൊന്നും ഇല്ലായിരുന്നു..

പടികൾ കയറി ചെല്ലുമ്പോൾ നമ്മളെ സ്വീകരിക്കാനായി ഫോർട്ടിന്റെ കവാടം ഉണ്ട്.. ഓറഞ്ച് നിറത്തിലെ ആ ചെറിയ കവാടം വളരെ ദൂരത്തുനിന്നു നമുക്കു കാണാൻ സാധിക്കും..അന്നത്തെ ദിവസം ഞങ്ങളുടെ സംഘം ആണ് ഹരിഹർ ഫോർട്ടിൽ ആദ്യം കയറിയത്.. അവിടെ നിന്നു ഞങ്ങൾ സൂര്യോദയം കണ്ടു..മുകളിൽ നിറയെ കുരങ്ങിന്റെ ശല്യം ആണ്.. ഫോർട്ടിന്റെ മുകളിലെത്തി ഞങ്ങൾ കൈവരികളില്ലാത്ത ഇടുങ്ങിയ പാതയിലൂടെ നടന്നു. അല്പം മുകളിൽ എത്തുമ്പോൾ നിറയെ പടികളാണ്… അവിടുന്ന് അല്പം കൂടി മുകളിൽ എത്തിയപ്പോൾ വെയിലിന്റെ കാഠിന്യം ഏറി വന്നു.. അവിടെ കുറെ ദൂരം പറന്നു കിടക്കുന്ന ഒരു സ്ഥലമാണ്.. അവിടെ ഹനുമാൻ സ്വാമിയുടെയും അതോടു ചേർന്നൊരു നന്ദിയെയും കാണാം.
കോട്ടയുടെ മുകളിൽ ചെറിയ മനുഷ്യ നിർമിതമായ കുളങ്ങളൊക്കെ കാണാം.. വേനൽ കാലമായതിനാൽ വെള്ളമൊക്കെ കുറവാണു.. വീണ്ടും അതിനു മുകളിൽ ഒരു കുന്നും കൂടി കയറിയാൽ ഹരിഹർ മലയുടെ മൂർദ്ധാവിൽ എത്താൻ സാധിക്കും..

ക്ഷീണം വാക്കുക്കൾക്കുമപ്പുറം ആയിരുനെങ്കിലും ഞാൻ അതിനു മുകളിലും കയറാൻ തീരുമാനിച്ചു.. ഇത്രയും വന്നപോലെയല്ല.. അല്പം കഠിനമേറിയതാണ് ഈ കയറ്റം.. അങ്ങനെ അതിനു മുകളിൽ ഞങ്ങൾ എത്തി.. അവിടെ പണ്ട് കയറിയവരാരോ ഒരു കൊടിയൊക്കെ കുത്തി വെച്ചിട്ടുണ്ട്.. മുകളിൽ എത്തിയതും സ്വർഗത്തിലേക്ക് സ്വഗാതം എന്ന രീതിയിൽ ഇളം കാറ്റ് വീശി.. ആ മല മുകളിൽ നിന്നും ചുറ്റും നോക്കി അങ്ങനെ നിന്നു. ഇത്രയും ഭംഗിയുള്ള കാഴ്ച പണ്ട് ഒരിക്കൽ പോലും കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല..ഒരുപാടു നേരം ആ മലനിരകളുടെ ഭംഗി അങ്ങനെ ആസ്വദിച്ചു ഇരുന്നതിനു ശേഷം തിരിച്ചിറങ്ങാൻ തീരുമാനിച്ചു.
കയറിയതുപോലെയല്ല.. തിരിച്ചിറങ്ങുന്നത് അല്പം ബുദ്ധിമുട്ടാണ്. നുമ്മ ചങ്ക് ഉള്ളതുകൊണ്ട് എങ്ങനൊക്കെയോ ഇറങ്ങി താഴെ എത്തി..

ഇറങ്ങും തോറും കാഴ്ചകൾ കുറഞ്ഞു വരുന്നപോലെ തോന്നി..ക്ഷീണമകറ്റാൻ കൈയിൽ കരുതിയ മുന്തിരിയും ഓറഞ്ചും കഴിച്ചു. ഇറങ്ങി വരുന്ന വഴിയിൽ ഫോർട്ടിനോട് ചേർന്നൊരു അപ്പുപ്പന്റേം അമ്മുമ്മേടേം കടയുണ്ടായിരുന്നു.. അവിടുന്ന് ഞങ്ങൾ നാരങ്ങാവെള്ളം കുടിച്ചു.. വീണ്ടും മലയിറങ്ങി തുടങ്ങി.. ഏകദേശം 3 മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ താഴെ ഒരു ഗ്രാമത്തിൽ എത്തി.. ഒരു ചെറിയ ഗ്രാമം.. മണ്ണിൽ തീർത്ത വീടുകൾ, താങ്ങായി കമ്പും കോലും..വരൾച്ചയുടെ മൂർദ്ധാവിൽ ജീവിച്ചുപോകുന്ന ആളുകൾ. അവിടെ കണ്ണെത്താ ദൂരാത്തോളം കൃഷി പടങ്ങൾ ആണു. വേനൽ ആയതിനാൽ കൃഷി ഒന്നും ഇല്ലാതെ ഉണങ്ങി കിടക്കുവാന്.. ഒരു പൊട്ട കിണർ കാണാൻ സാധിച്ചു. ചെളി കലർന്ന വെള്ളമുള്ള കിണർ. അത് അല്പം താഴ്ചയിൽ ആയതിനാൽ ചുറ്റും കുളം പോലെ കല്ല് കേട്ട് വെച്ചിരിക്കുവാന്.. കുറെ കന്നുകാലികൾ അതിനു ചുറ്റും നില്പുണ്ട്.. അവർക്കു അതിലേക്കു ഇറങ്ങാൻ സാധിക്കില്ല.. വെള്ളം കിട്ടാതെ ദാഹിച്ചു വളഞ്ഞു നിൽക്കുന്ന കന്നുകാലികൾ.. ഞങ്ങളുടെ കൂട്ടത്തിൽ വന്ന സുമേഷ് ചേട്ടൻ കുളത്തിൽ ഇറങ്ങി ഒരു കുപ്പിയിൽ വെള്ളമെടുത്തു കന്നുകാലികൾക് ഒരു പാത്രത്തിൽ ഒഴിച്ച് കൊടുത്തു..വീണ്ടും വരണ്ട പാടത്തുകൂടി വെയിലത്ത് ഞനാണ് നടന്നു തുടങ്ങി.

അങ്ങ് ദൂരെ റോഡ് കാണാൻ കഴിഞ്ഞു. ഒരു വണ്ടി വരുന്നപോലെ തോന്നി.. കൂടെയുണ്ടായിരുന്ന ചേട്ടൻ പറഞ്ഞു ഓടി പോയി കൈ കാണിക്കാൻ.. അപ്പോൾ വണ്ടി നിർത്തി.. അത് ഒരു ഷെയർ ടാക്സി ആയിരുന്നു.. ഞങ്ങൾ അതിൽ കയറി ത്രൈയംബകിലേക്കു യാത്ര തിരിച്ചു. അവിടെ ത്രൈയംബക ക്ഷേത്രത്തിലും പോയതിനു ശേഷം നേരെ നാസികിലേക്കു വണ്ടി കയറി. കൂടെ ഉണ്ടായിരുന്നവർ അവിടെ ഇറങ്ങി മുംബൈലേക്കു പോയി. ഞങ്ങൾ നേരെ അടുത്ത വണ്ടി കയറി ഔറംഗബാദ് ലേക്കും.

ഒരു ഗവണ്മെന്റ് ബസിൽ കയറി. യാത്ര തുടങ്ങി. രാവിലെ ട്രെക്കിങ്ങ് കഴിഞ്ഞതിന്റെ ക്ഷീണം കാരണം കണ്ണുകൾ നേരെ നിന്നില്ല.. നോക്കിയപ്പോൾ അവിടെ ഫോൺ ചാർജ് ചെയ്യാൻ സൗകര്യമുണ്ട്. ഞാൻ കണ്ടക്ടറിനെ വിളിച്ചിട് ഫോൺ ചാർജ് ചെയ്യാൻ പറഞ്ഞു. ശേഷം എത്രമണിക് വണ്ടി അവിടെ എത്തും എന്ന് ചോദിച്ചപ്പോൾ രാത്രി 10 മണി ആകും.എന്ന് പറഞ്ഞു. വണ്ടിയിൽ വെച്ച പേർക്കു മുട്ടായി കഴിക്കാനേരം അതിലെ വന്ന കണ്ടക്ടറിനും ഒന്ന് കൊടുത്തു. വൈകുനവരം 7 ആയപ്പോൾ ബസ് ഒരു കടയിൽ നിറുത്തി. ബസിലെ ആളുകൾ ഭക്ഷണം കഴിക്കാൻ അവിടേക്കു പോയി.. ഞാൻ ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസും കുടിച്ചിട് ബസിൽ കയറി. ക്ഷീണം കാരണം 3 പേര് ഇരിക്കേണ്ട സീറ്റിൽ ഞാൻ ബാഗും വെച്ച അവോടെ കിടന്നുറങ്ങി..ഇടയ്ക്കു ആരെങ്കിലും വന്നാൽ ബാഗ് മാറ്റി കൊടുക്കും..

ക്ഷീണത്തിന്റെ കൂടുതലും പിന്നെ ഒരു മലയാളീ ലൂക്കും കണ്ടപ്പോൾ അടുത്ത് വന്നിരുന്നവരൊക്കെ ചോദിച്ചു എവിടെ പോകുവാ എന്നൊക്കെ. അറിയാവുന്ന ഹിന്ദിയിൽ ഞാൻ മറുപടി നൽകി. ഏകദേശം 10 മണി ആയപ്പോൾ ഞങ്ങളുടെ ബസ് ഔറംഗബാദ് എത്തി. അവിടുന്ന് ഒരു ഓട്ടോയിൽ കയറി നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോയി.. ക്ഷീണം കാരണം വെല്ഫെ പെട്ടന്ന് ഞങ്ങൾ ഉറങ്ങിപ്പോയി. അടുത്ത ദിവസം രാവിലെ 8 ആയെപോൽ ഞങ്ങൾ റെഡി അയി അടുത്തുള്ള എടിഎം തപ്പി നടന്നു. പിന്നെ ഭക്ഷണം കഴിച്ചിട് നേരെ ബസ് സ്റ്റാൻഡിൽ നിന്നും എല്ലോറ ബസ് കയറി.

ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെ എത്തി. ബുദ്ധന്റെയും ശിവന്റെയും അടക്കം 3 പ്രധാന ഗുഹകൾ ആണ് അവിടെ ഉള്ളത്. മൊത്തം 35 ഗുഹകളും. ഓരോന്നും ഞങ്ങൾ കണ്ടു നടന്നു.. വെയിലിന്റെ കാഠിന്യവും ഞങ്ങളുടെ ബാഗിന്റെ ഭാരവും ഞങ്ങളെ നന്നേ തളർത്തി. എങ്കിലും കാഴ്ചയുടെ ലോകത്തുകൂടി നടക്കാൻ അതിലും ഭംഗി ആയിരുന്നു. പാറകളിൽ കൊതി വെച്ചിരിക്കുന്ന പ്രതിമകളും ബുദ്ധന്റെ പ്രതിമകളും ഒക്കെ കണ്ടു ഞങ്ങൾ അങ്ങനെ നടന്നു. അതെല്ലാം കണ്ടു കഴിഞ് നേരെ ” ദൗലത്താബാത് ” എന്ന കോട്ടയിലേക്ക് യാത്ര തിരിച്ചു. എല്ലോറയിൽ നിന്നും അധികം ദൂരമില്ല ഈ കോട്ടയിലേക്ക്. മലമുകളിൽ ഒരു കോട്ട.. കണ്ടപാടെ ഞാൻ പറഞ്ഞു എനിക്ക് ഇത് കയറാൻ കഴിയും എന്ന് തോന്നുന്നില്ല.. കൂടെയുള്ളവരുടെ നിർബന്ധപ്രകാരം ഞാനും കയറി.

ഒറ്റയ്ക്കു വലിയ ഒരു കവാടം ഉണ്ട്.. കൊത്തുപണികളോട് കൂടിയ തടിയിൽ പണിതീർത്ത കവാടം.. കോട്ടയിൽ കയറാൻ 40 രൂപയാണ് ടിക്കറ്റ്. അല്പം വെയിൽ ഉണടായിരുനെങ്കിലും കുറച്ചു ദൂരം ഗുഹയിൽ കൂടെയാണ് നടക്കേണ്ടത്.. കയറ്റത്തിന്റെ പാതി വഴിയിൽ നിറയെ കുരങ്ങന്മാർ ഉണ്ടായിരുന്നു.. വളരെ പെട്ടെന്ന് തന്നെ കോട്ടയുടെ മുകളിൽ എത്താൻ സാധിച്ചു.. ഭയങ്കര കാട്ടായിരുന്നു മുകളിൽ. ഞങ്ങൾ അവിടെ കാറ്റുംകൊണ്ട് കുറെ നേരം പാട്ടൊക്കെ പാടി അങ്ങനെ ഇരുന്നു.അവിടുന്നിറങ്ങി നേരെ ഫുഡ് ഒകാെ കാഴിച്ചിട് അടുത്ത സ്ഥലത്തേകാ്കാു യാത്രയായി.

“ബി ബി കാ മാക്ബറ ” താജ്മഹലിന്റെ സാമ്യമുള്ള ഈ കബറിട കൊട്ടാരം മഹാരാഷ്ട്രയിൽ ഫേമസ് ആണ്. സൂര്യാസ്തമയത്തോടു കൂടി ഞങ്ങൾ അവിടെ എത്തി.. എല്ലാവരും ബി ബി കാ മാക്ബറ കണ്ടു നടക്കുന്ന സമയം കൊണ്ട് ഞങ്ങൾ അവിടെ ഒരിടത്തു ബാഗ് ഒകെ വെച്ച അതിൽ ചാരി കുറെ നേരം കിടന്നോണ്ടു സൂര്യസ്തയം കണ്ടു ആസ്വദിച്ചു.. കണ്ട കാഴ്ചകളിൽ നിന്നും എത്രയോ ഭംഗിയിലായിരുന്നു ആ അസ്തമയം. നേരെ വണ്ടി കയറി ഔറംഗബാദ് സ്റ്റേഷനിൽ എത്തി.. അവിടുന്ന് രാത്രി 9.30 ആണ് ഞങ്ങൾക്കു നാസികിലോട് ട്രെയിൻ. എല്ലോറയിൽ വെച്ച് കണ്ട കോയിക്കോടൻ മലയാളികളെ അവിടെയും വെച്ച ഞങ്ങൾ കണ്ടു മുട്ടി. ജനറൽ ടിക്കറ്റ് എടുത്ത ഞങ്ങൾക്കു അല്പം പേടി ഉണ്ടായിരുന്നു.. ട്രെയിനിൽ തിരക്ക് ആണെങ്കിൽ എന്ത് ചെയ്യും എന്ന്..

അപ്പോൾ ഞാൻ ഒരു റെയിൽവേ പോലീസിനോട് കാര്യം ചോദിച്ചപ്പോൾ പറഞ്ഞു… സ്ലീപ്പറിൽ കയറിക്കോളൂ. ചെക്കിങ് വന്നാൽ 50 രൂപ ഫൈൻ കൊടുത്ത മതി എന്ന്. അങ്ങനെ ഞങ്ങൾ സ്ലീപ്പറിൽ കയറിപറ്റി. രാത്രി മുഴുവൻ ഉറങ്ങിയില്ല.. കഥകൾ പറഞ്ഞും ചിരിച്ചും അങ്ങനെ ഇരുന്നു. രാത്രി 2 മണിയോടു കൂടി നാസികിൽ എത്തി.. ഇനി നാട്ടിലേക്കുള്ള അടുത്ത ട്രെയിൻ 5.30 ആകുമ്പോ എത്തും. അല്പം കഴിഞ്ഞപ്പോ വിശക്കുന്നു. ഞങ്ങൾ രണ്ടും നേരെ പ്ലാറ്റുഫോമിൽ ഉള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. കുറെ നേരം വിഡി ഇരുന്നിട് തിരിച്ച വെയ്റ്റിംഗ് ഹാൾ ഇൽ വന്നിരുന്നു.. 5.340 ആയപ്പോൾ ഞങ്ങളുടെ ട്രെയിൻ എത്തി.. അതിൽ കയറി ഒറ്റ ഉറക്കം..പിന്നെ എഴുനേൽക്കുന്നത് 11 മണി ആയപ്പോൾ ആണ്.. ദിൽന അപ്പുറത്തെ കംപാർട്മെന്റിൽ ആയിരുന്നു.. ഞാനും ആതിരയും ഞങ്ങളുടെ സീറ്റിൽ പിന്നെയും ഉറക്കം. വൈകുനേരം ആയപ്പോൾ ദിൽനയും എത്തി.. ഞങൾ പാട്ടൊക്കെ ഫോണിൽ ഇട്ടു സന്തോഷത്തോടെ ആ യാത്ര തുടർന്നു. രാത്രി 12 ആയപ്പോൾ ദിൽന മംഗലാപുരത്തു ഇറങ്ങി. ഞാൻ കണ്ണൂരിലും.. ആതിര എറണാകുളത്തും. പല യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരുപിടി സൗഹൃദവും സന്തോഷവും മറക്കാൻ പറ്റാത്ത ഓർമകൾക്ക് സമ്മാനിച്ചൊരു യാത്രയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post