എമിറേറ്റ്സ് എയർലൈൻസ് : മരുഭൂമിയിൽ നിന്നും ആകാശക്കുതിപ്പിലേക്ക്

Total
44
Shares

ഐക്യ അറബ് എമിറേറ്റുകളിലെ ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ്‌ എമിറേറ്റ്സ്. ഇത് മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ്. ജൂലൈ-2012 സ്ഥിതി അനുസരിച്ച് എമിറേറ്റ്സ് 74 രാജ്യങ്ങളിലെ 124 നഗരങ്ങളിലേക്ക് ആഴ്ചയിൽ മൊത്തമായി 2500 സർവീസുകൾ നടത്തുന്നുണ്ട്. എമിറേറ്റ്സിന്റെ ഉടമസ്തത വഹിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിൽ അമ്പതിലേറെ ബ്രാൻഡുകൾ വഹിക്കുന്ന വ്യത്യസ്ത കമ്പനികളിൽ അറുപത്തിരണ്ടായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. 2011 – 2012 സാമ്പത്തിക വർഷത്തിലെ എമിറേറ്റ്സ് എയർലൈനിന്റെ മാത്രം വരുമാനം 87,201 കോടി രൂപയാണ്.

1985 ഒക്ടോബർ ഇരുപത്തഞ്ചാം തീയതിയാണ് എമിറേറ്റ്സ് അതിന്റെ ആദ്യത്തെ സർവീസ് തുടങ്ങുന്നത്. ദുബൈയിൽ നിന്ന് മുംബൈ , ദില്ലി, കറാച്ചി എന്നീ നഗരങ്ങളിലോട്ട് സർവീസുകൾ ഉണ്ടായിരുന്നു. അന്ന് എമിറേറ്റ്സ് ഫ്ലീറ്റിൽ ആകെ നാല് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ദുബൈ ക്രൗൺ പ്രിൻസ് ഹിസ് ഹൈനസ്സ് ഷൈക് മുഹമ്മദ് ബിൻ റാഷിദ് നൽകിയ രണ്ട് ബോയിങ്ങ് 727 വിമാനങ്ങളും പാകിസ്താൻ ഇന്റർനാഷനൽ എയർലൈനിൽ നിന്നു വെറ്റ് ലീസ് വാടകക്കെടുത്ത (wet lease) രണ്ടു വിമാനങ്ങളും (ഒരു ബോയിങ്ങ് 737–300 ഉം ഒരു എയർബസ് 300B4-200 ഉം). വെറ്റ് ലീസ് വാടക എന്നു പറഞ്ഞാൽ വിമാനം, ക്രൂ, ഇൻഷൂറൻസ്, മെയിന്റനൻസ് (aircraft, crew, insurance, maintenance) എല്ലാം ഉടമസ്ഥ കമ്പനിയുടെയും, ഫ്ലൈറ്റ് നമ്പർ മാത്രം വാടകക്കാരന്റെയുമായിരിക്കും.

ആദ്യത്തെ വർഷം തന്നെ എമിറേറ്റ്സ് 260,000 യാത്രക്കാരെയും, 10,000 ടൺ ചരക്കും വഹിച്ചു ലാഭകരമായി പ്രവർത്തിച്ചു തുടങ്ങി. അന്ന് എമിറേറ്റ്സിന്റെ സാരഥ്യം വഹിച്ചിരുന്നത് ബി.ഓ.ഏ.സി യിലും (BOAC) , ബ്രിട്ടീഷ എയർവേസിലും കൂടി 25 വർഷത്തെ പ്രവർത്തന പരിചയമുള്ള സർ മോറിസ് ഫ്ലാനഗൻ ആയിരുന്നു. 2010 ലെ എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ബഹുമതി ലിസ്റ്റിൽ ഇദ്ദേഹത്തിന് നൈറ്റ് കമാണ്ടർ ഒഫ് ദി ഓർഡർ ഒഫ് ദി ബ്രിട്ടീഷ് എമ്പയർ (KBE – Knight Commander of the Order of the British Empire) ബഹുമതി നൽകുകയുണ്ടായി. വ്യോമയാന വ്യവസായത്തിന് ഇദ്ദേഹം നൽകിയ അമൂല്യമായ സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തിന് സർ(knighthood) പദവി നൽകിയത്. ആ വർഷമാണ് എമിറേറ്റ്സിന്റെ ഭാവി സി.ഇ.ഓ HH ഷൈക് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ബോർഡ് ചെയർമാൻ ആയി സ്ഥാനമേറ്റത്.

1986 ആയപ്പോൾ കൊളംബോ , ഢാക്ക, അമ്മാൻ, കെയ്റോ എന്നീ നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങി. ആ ഒരു വർഷം മാത്രം എമിറേറ്റ്സിന്റെ ചരിത്രത്തിൽ ആദ്യവും അവസാനവുമായി കണക്കുകൾ നഷ്ടം കാണിച്ചു. ഇൻഫ്രാസ്റ്റ്രക്ചർ വികസിപ്പിക്കാൻ പണം മുടക്കിയത് കാരണമാണ് ആ വർഷം ചെലവ് വരവിനെക്കാൾ കൂടിയത്. 1987 ജൂലൈ മൂന്നാം തീയതി എമിറേറ്റ്സ് വാങ്ങിയ ആദ്യ വിമാനമായ എയർബസ് A310-304 ഏറ്റുവാങ്ങി. ആ വർഷം തന്നെ ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്, മാലി എന്നീ നഗരങ്ങളിലേക്കുള്ള സർവീസ് തുടങ്ങാനുള്ള അനുമതി ലഭിച്ചു.

1988-ൽ ഡമാസ്കസിലേക്ക് സർവീസ് തുടങ്ങി. ഇതോടെ എമിറേറ്റ്സ് ശൃംഗലയിൽ പന്ത്രണ്ട് നഗരങ്ങളായി. 1989-ൽ സിംഗപ്പൂർ, മനില, ബാങ്കോക്ക് എന്നീ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങി. 1990 സിംഗപ്പൂറിലെ ഏസിയൻ വ്യോമയാന എക്സിബിഷനിൽ (Asean Aerospace Exhibition) വച്ച് എമിറേറ്റ്സ് എയർബസുമായി മൂന്ന് A310-300 വിമാനങ്ങൾ വാങ്ങാൻ ഉള്ള കരാറിൽ ഒപ്പ് വയ്ക്കുന്നു. മാഞ്ചസ്റ്ററിലേക്ക് സർവീസ് തുടങ്ങുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുകയും, കൂടുതൽ യാത്രക്കാരെ വഹിക്കുകയും ചെയ്യുന്ന എമിറേറ്റ്‌സ് എയർവേസ് 2013-ലെ ലോക നമ്പർ വൺ എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post