ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ? കമ്പനിയുടെ പേര് ഉൽപ്പന്നത്തിൻ്റെ പര്യായമായ കഥ

Total
1
Shares

വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനമാണ് ജെ.സി.ബി,അഥവാ ജെ.സി.ബാംഫോഡ് (ഏക്സ്കവേറ്റേഴ്സ്) ലി.. മണ്ണുമാന്തികളാണ് ജെ.സി.ബി യുടെ പ്രധാന ഉത്പന്നം. ജെസിബി (JCB) എന്നത് ഒരു കമ്പനിയുടെ പേരാണ്. എന്നാൽ, മണ്ണ് മാന്തുന്ന എല്ലാ യന്ത്രങ്ങളെയും ഇന്നു പൊതുവെ അറിയപ്പെടുന്നത് ജെസിബി എന്നാണ്.

സ്വന്തം പേരിലുള്ള ഉൽപന്നത്തെ ആഗോള ബ്രാൻഡാക്കിക്കൊണ്ട് മഹാവിജയം നേടിയ വ്യക്തിയാണ് ജോസഫ് സിറിൾ ബാംഫോർഡ് (Joseph Cyril Bamford) ജോസഫ് സിറിൾ ബാംഫോർഡ് എന്ന പേരിന്റെ ചുരുക്കെഴുത്താണ് ജെ.സി.ബി. (JCB). കേവലം ആറ് സഹപ്രവർത്തകർക്കൊപ്പം ഒരു ചെറിയ വാടകക്കെട്ടിടത്തിൽ ആരംഭിച്ച ജെസിബി കമ്പനി ഇന്ന് മൂന്നൂറിലേറെ ഉൽപന്നങ്ങളുമായി 150ൽ ഏറെ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു. നിർമ്മാണ വ്യാവസായിക കാർഷിക മേഖലകൾക്കായി ജെ.സി.ബി ഇപ്പോൾ വ്യത്യസ്തതരത്തിലുള്ള 160 യന്ത്രങ്ങൾ നിർമ്മിക്കുന്നു.

1945 ഒക്ടോബറിൽ ഇംഗ്ലണ്ടുകാരനായ ജോസഫ് സിറിൽ ബാംഫോഡ് ആണ് കമ്പനി സ്ഥാപിച്ചത്. ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനി ഇംഗ്ലണ്ടിനു പുറമേ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ, ചൈന, ജർമ്മനി എന്നിവിടങ്ങളിലും വാഹനങ്ങൾ വിപണനത്തിനായി നിർമ്മിക്കുന്നു. ഇന്ത്യയിൽ പൂനെയിലാണ് കമ്പനിയുടെ നിർമ്മാണ ഘടകം പ്രവർത്തിക്കുന്നത്. 2006-ൽ കമ്പനിക്ക് 4000 തൊഴിലാളികളാണുണ്ടായിരുന്നത്.

1945-ൽ ബാംഫോഡ് രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നും ഉപേക്ഷിച്ച വസ്തുക്കൾ കൊണ്ട് ഒരു ട്രയിലർ ഉണ്ടാക്കി, 1948‌-ഓടു കൂടി കമ്പനിയിൽ ആറുപേർ പണിയെടുക്കുകയും യൂറോപ്പിലാദ്യത്തെ മർദ്ദശക്തി(hydraulic) ടിപ്പർ ഉണ്ടാക്കുകയും ചെയ്തു. 1953-ൽ ആദ്യമായി തൊട്ടി ഉപയോഗിച്ച് വസ്തുക്കൾ കോരുന്ന വാഹനം ഉണ്ടാക്കിയ കമ്പനി 1964 ആയപ്പോഴേക്കും അത്തരത്തിലുള്ള 3000 വാഹനങ്ങൾ വിറ്റിരുന്നു.ജർമ്മൻ ഉപകരണ നിർമ്മാണ കമ്പനിയായ വൈബ്രോമാക്സിന്റെ ഉടമസ്ഥരും ജെ.സി.ബി ആണ്.

ഇന്ന് ജെ.സി.ബി നിർമ്മിക്കുന്ന വാഹനങ്ങളിൽ ഒട്ടുമിക്കതും ഏതെങ്കിലും തരം ഭൌമോപരിതല പ്രവർത്തനങ്ങൾ ചെയ്യുന്നവയാണ്. മണ്ണുമാന്തുക, പാറപൊട്ടിക്കുക, കെട്ടിടങ്ങളും മറ്റും തകർക്കുക എന്നിവകൂടാതെ ട്രാക്റ്ററുകളും ജെ.സി.ബി നിർമ്മിക്കുന്നു. ടയറിലോടുന്നതും ടാങ്കുകളെ പോലെ ചങ്ങലകളിൽ ഓടുന്നവയുമായ( Caterpillar Model) വാഹനങ്ങൾ ജെ.സി.ബി ഉണ്ടാക്കുന്നു.

തങ്ങളുടെ വാഹനങ്ങളുടെ വിവിധ ഉപയോഗങ്ങൾ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കമ്പനി സജ്ജീകരിച്ചിട്ടുള്ള സംഘമാണ് ജെ.സി.ബി. ഡാൻസിങ് ഡിഗേഴ്സ് (നൃത്തംചെയ്യും കുഴിതോണ്ടികൾ). അസാധാരണമായ മാർഗ്ഗങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുകയാണ് ഇവർ ചെയ്യുന്നത്. വാഹനങ്ങൾ കൊണ്ടുള്ള അഭ്യാസങ്ങൾ ഇവർ കാട്ടുന്നു.

2006 തുടക്കത്തിൽ കേരളത്തിലെ മലകൾ ഇടിച്ച് പാടങ്ങൾ മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകൾ ജെ.സി.ബി കളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 2007 ജൂണിൽ കേരള സർക്കാർ ആരംഭിച്ച മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ജെ.സി.ബികൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ ജെ.സി.ബികളെ ദിനോസറുകൾ ആയി സങ്കല്പ്പിച്ചുള്ള എം. മുകുന്ദന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

ജെസിബി എന്നത് ഒരു കമ്പനിയുടെ പേര് എന്നതിനെക്കാളുപരി ഒരു ഉൽപന്നത്തിന്റെ പര്യായമായി കഴിഞ്ഞു. ഓക്സ്ഫോഡ് ഇംഗ്ലിഷ് ഡിക്‌ഷനറിയിൽ മ‌ണ്ണ് നീക്കം ചെയ്യുന്ന യന്ത്രത്തിന്റെ പേരായാണ് ജെസിബി ചേർത്തിട്ടുള്ളത്.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post