സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ് ചരിത്രം

Total
1
Shares

സൗദി അറേബ്യയുടേ ഫ്‌ളാഗ് കാരിയർ എയര്ലൈനാണ് സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ്. ഇതിന്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

1945 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡെലാനോ റൂസ്‌വെൽറ്റ് സൗദി രാജാവായിരുന്ന കിംഗ് അബ്ദുൽ അസീസ് ബിൻ സഊദിന് ഒരു Douglas DC-3 വിമാനം സമ്മാനിക്കുകയുണ്ടായി. ഇതായിരുന്നു സൗദി അറേബ്യയുടെ വ്യോമമേഖലയ്ക്ക് തുടക്കം കുറിച്ചത്. അമേരിക്കൻ പ്രസിഡന്റിൽ നിന്നും വിമാനം ലഭിച്ച 1945 ൽത്തന്നെ സൗദി അറേബ്യൻ എയർലൈൻസ് എന്നപേരിൽ തങ്ങളുടെ നാഷണൽ ഫ്ലാഗ് കാരിയർ എയർലൈൻസിനു സൗദി അറേബ്യ തുടക്കം കുറിച്ചു.

സർക്കാർ അധിഷ്ഠിത എയർലൈനായ സൗദി അറേബ്യൻ എയർലൈൻസ് നിയന്ത്രിച്ചിരുന്നത് സൗദിയുടെ പ്രതിരോധ മന്ത്രാലയമായിരുന്നു. മാനേജ്‌മെന്റ് കരാർ പ്രകാരം ട്രാൻസ് വേൾഡ് എയർലൈൻസ് ആയിരുന്നു അന്ന് സൗദി അറേബ്യൻ എയർലൈൻസിൻ്റെ നടത്തിപ്പുകാർ. ജിദ്ദയ്ക്ക് സമീപമുള്ള കണ്ടാര എയർപോർട്ട് ആയിരുന്നു സൗദി അറേബിയന്റെ പ്രധാന ബേസ് എയർപോർട്ട്. ഇവിടെ നിന്നും പലസ്തീനിലേക്ക് ആയിരുന്നു സൗദി അറേബിയന്റെ ആദ്യത്തെ സർവ്വീസ്. പാലസ്റ്റീനിൽ നിന്നും ഹജ്ജ് തീർത്ഥാടകരെ കൊണ്ടുവരാനായിരുന്നു ഈ സർവ്വീസ്. മാസങ്ങൾക്കു ശേഷം രണ്ടു DC-3 വിമാനങ്ങൾ കൂടി സൗദി സ്വന്തമാക്കുകയും ചെയ്തു.

1947 മാർച്ചിൽ അഞ്ചോളം DC-3 വിമാനങ്ങളുമായി ജിദ്ദ, റിയാദ്, ഹൊഫൂഫ്, ധഹ്റാൻ റൂട്ടുകളിൽ സൗദി അറേബ്യൻ എയർലൈൻസ് സർവ്വീസ് ആരംഭിച്ചു. 1947 മാർച്ചിൽ തന്നെ ജിദ്ദയിൽ നിന്നും ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലേക്ക് സൗദി അന്താരാഷ്ട്ര വിമാന സർവ്വീസ് ആരംഭിച്ചു.

1948 ൽ ഡാമസ്ക്കസ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്ക് സൗദി സർവ്വീസ് തുടങ്ങി. ആ വർഷം സൗദി അഞ്ച് Bristol 170 എന്ന മോഡൽ വിമാനം വാങ്ങുകയുണ്ടായി. യാത്രക്കാരെയും കാർഗോ സാധനങ്ങളും ഒന്നിച്ചു കൊണ്ടുപോകുവാൻ ഈ എയർക്രാഫ്റ്റുകളുടെ വരവ് സൗദിയെ അങ്ങേയറ്റം സഹായിച്ചു. അങ്ങനെ നല്ലരീതിയിൽ സർവ്വീസ് നടത്തി പൊയ്‌ക്കൊണ്ടിരിക്കെ 1962 ൽ സൗദി അറേബ്യൻ എയർലൈൻസിലേക്ക് രണ്ട് ബോയിങ് 720 വിമാനങ്ങൾ എത്തിച്ചേർന്നു.

1963 ഫെബ്രുവരി 19 നു സൗദി അറേബ്യൻ എയർലൈൻസ് ഒരു രജിസ്‌ട്രേഡ് സ്വതന്ത്ര കമ്പനിയായി മാറി. പിന്നീട് DC-6, ബോയിങ് 707 എന്നീ മോഡൽ എയർക്രാഫ്റ്റുകൾ കൂടി സൗദി വാങ്ങുകയും അറബ് എയർ കാരിയേഴ്‌സ് ഓർഗനൈസേഷനിൽ അംഗത്വം എടുക്കുകയും ചെയ്തു. തുടർന്ന് ഷാർജ, ടെഹ്‌റാൻ, ഖാർത്തൂം, ബോംബെ, ട്രിപ്പോളി, ട്യൂണിസ്, റബാത്ത്‌, ജനീവ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ എന്നിവിടങ്ങളിലേക്ക് കൂടി സൗദി തങ്ങളുടെ സർവ്വീസുകൾ വ്യാപിപ്പിച്ചു.

1972 ൽ സൗദി അറേബ്യൻ എയർലൈൻസ് തങ്ങളുടെ പേര് ‘സൗദിയ’എന്നാക്കി മാറ്റി. തുടർന്ന് ബോയിങ് 737, ഫോക്കർ F-28 എന്നീ മോഡൽ എയർക്രാഫ്റ്റുകൾ സൗദിയ വാങ്ങി. 1977 ൽ സൗദിയ തങ്ങളുടെ ആദ്യത്തെ ബോയിങ് B747 ജംബോജെറ്റ് വിമാനം പറത്തി. മിഡിൽഈസ്റ്റ് എയർലൈൻസിൽ നിന്നും പാട്ടവ്യവസ്ഥയിൽ മൂന്നു ബോയിങ് 747 വിമാനങ്ങളായിരുന്നു സൗദിയ വാങ്ങിയത്. ലണ്ടൻ സെക്ടറിലേക്കായിരുന്നു അന്ന് സൗദിയയുടെ ജംബോ ജെറ്റുകൾ പറന്നത്.

എഴുപതുകളിൽത്തന്നെ അറേബ്യൻ എക്സ്പ്രസ്സ് എന്ന പേരിൽ റിസർവേഷൻ ഇല്ലാത്ത ഷട്ടിൽ ഫ്‌ളൈറ്റ് സർവ്വീസുകൾ ജിദ്ദയ്ക്കും റിയാദിനുമിടയിൽ സൗദിയ ആരംഭിച്ചു. ഒപ്പം വിവിധ സ്ഥലങ്ങളിലേക്ക് കാർഗോ സർവ്വീസുകളും തുടങ്ങി. സാധാരണ സർവീസുകൾക്ക് പുറമെ രാജകുടുംബത്തിനും, സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കുമായുള്ള സ്പെഷ്യൽ ഫ്‌ളൈറ്റ് സർവ്വീസുകളുടെ ചുമതല സൗദിയയ്ക്ക് ആയിരുന്നു. ഇതിനു പുറമെ റോം. പാരീസ്, മസ്‌ക്കറ്റ്, കാനോ, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലേക്ക് കൂടി സൗദിയ തങ്ങളുടെ സർവ്വീസ് ആരംഭിച്ചു. പാൻ ആമുമായി ചേർന്ന് സൗദിയ 1979 ൽ ജിദ്ദയിൽ നിന്നും ന്യൂയോർക്കിലേക്ക് സർവ്വീസ് തുടങ്ങി.

1980 കളിൽ സൗദിയ തങ്ങളുടെ സ്വന്തം മേൽനോട്ടത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ ആരംഭിച്ചു. കൂടാതെ ന്യൂഡൽഹി, ക്വലാലംപൂർ, ജക്കാർത്ത, സിംഗപ്പൂർ തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസുകൾ വ്യാപിപ്പിച്ചു. 1982 ൽ ജിദ്ദയിൽ നിന്നും ന്യൂയോർക്കിലേക്ക് ബോയിങ് 747 വിമാനമുപയോഗിച്ച് നോൺസ്റ്റോപ്പ്‌ സർവ്വീസ് സൗദിയ ആരംഭിച്ചു. തുടർന്ന് റിയാദ് – ന്യൂയോർക്ക് റൂട്ടിലും ഇതുപോലെ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.

1990 കളിൽ ബോയിങ് 777, MD-90, MD-11 എന്നീ എയർക്രാഫ്റ്റ് മോഡലുകൾ സൗദിയ തങ്ങളുടെ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തി. സൗദിയ എന്ന പേരിനു പകരം സൗദി അറേബ്യൻ എന്നു തന്നെ വിമാനങ്ങളിൽ എഴുതാൻ വീണ്ടും ആരംഭിച്ചു. പിന്നീട് 2012 ൽ ഇത് വീണ്ടും പഴയപടിയായി സൗദിയ എന്നുതന്നെയാക്കി. 2012 വർഷാവസാനത്തോടെ 58 എയർബസ്, 6 ബോയിങ് അടക്കം 64 എയർക്രാഫ്റ്റുകൾ സൗദിയ വാങ്ങുകയുണ്ടായി. 2015 ൽ ആറ് ബോയിങ് 787-9 വിമാനങ്ങൾ സൗദിയയിൽ വന്നുചേർന്നു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടാണ് സൗദിയയുടെ പ്രധാന ഹബ്ബ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എമിറേറ്റ്സ്, ഖത്തർ എയർവെയ്‌സ് എന്നിവയ്ക്കു ശേഷം മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻസ് എന്ന ഖ്യാതി സൗദിയയ്‌ക്കാണ്‌ ഉള്ളത്.

സ്‌കൈടീം പാർട്ടിനേഴ്‌സുമായും, ചെക്ക് എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ഒമാൻ എയർ, വിയറ്റ്നാം എയർലൈൻസ്, ഇത്തിഹാദ്, കൊറിയർ എയർ, റോയൽ എയർ മറോക് എന്നീ എയർലൈനുകളുമായും സൗദിയയ്ക്ക് കോഡ്‌ഷെയർ ധാരണകളുണ്ട്.

Airbus A319-100, Airbus A320-200, Airbus A321-200, Airbus A320neo, Airbus A321neo, Airbus A330-300, Boeing 777-300ER, Boeing 787-9, Boeing 787-10, Boeing 747-400F Cargo, Boeing 747-8F, Boeing 777F എന്നിവയാണ് ഇന്ന് സൗദിയയുടെ ഫ്‌ലീറ്റിലുള്ള എയർക്രാഫ്റ്റുകൾ. ഇവയെല്ലാം കൂടി ഏകദേശം 150 ഓളം വിമാനങ്ങൾ സൗദിയയ്ക്ക് ഇന്നുണ്ട്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ലോകത്തിലെ വിവിധ ലഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ ഇന്നും സർവ്വീസുകൾ നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post