പേരുമാറിയ ഇന്ത്യയിലെ സംസ്ഥാനങ്ങളും ചില സ്ഥലങ്ങളും..

Total
60
Shares

നമ്മുടെ രാജ്യത്ത് സ്ഥലങ്ങളുടെ പെരുമാറ്റം അത്രയ്ക്ക് പുതുമയൊന്നുമില്ല. സ്വാതന്ത്ര്യത്തിനു ശേഷമായിരുന്നു കൂടുതലും സ്ഥലപ്പേരുകൾക്ക് മാറ്റങ്ങൾ സംഭവിച്ചത്. ഇതിലൊരു പ്രധാന കാരണം എന്തെന്നാൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവർ നൽകിയ ചില പേരുകൾ സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ നാട്ടുകാർക്ക് ഒട്ടും താല്പര്യമില്ലാതെയായി. ഇതാണ് കൂടുതലും സ്ഥലപ്പേരുകളുടെ മാറ്റങ്ങൾക്ക് കാരണമായതും. ഇത്തരത്തിലും മറ്റു കാരണങ്ങൾ കൊണ്ടും പേരുമാറ്റം സംഭവിച്ച ചില സ്ഥലങ്ങളെ നമുക്ക് ഒന്നു പരിചയപ്പെടാം.

1) തിരു-കൊച്ചി : കേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണു തിരു-കൊച്ചി. 1949 ജൂലൈ 1-ന് ആയിരുന്നു തിരു കൊച്ചി സംസ്ഥാനം രൂപീകരിക്കുന്നത്. അന്ന് തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരുക്കൊച്ചിയുടെ തലസ്ഥാനം ഇന്നത്തേതു പോലെത്തന്നെ തിരുവനന്തപുരം ആയിരുന്നു. ഈ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപം കൊണ്ടു.

2) മദ്രാസ് : ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഒരു പ്രസിഡൻസിയാണ് മദ്രാസ്. ഇന്നത്തെ തമിഴ്നാട് മുഴുവനായും ആന്ധ്രപ്രദേശിന്റെ തെക്കേ ഭാഗവും കർണാടക സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കേരളത്തിലെ മലബാറും ഉൾപ്പെട്ട വിശാലമായ പ്രവിശ്യയായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനു ശേഷം ഇത് മദ്രാസ് സംസ്ഥാനമായി മാറുകയും പിന്നീട് 1969 ൽ മദ്രാസ് സംസ്ഥാനത്തിന്റെ പേരുമാറ്റി തമിഴ്‌നാട് എന്നാക്കുകയുമായിരുന്നു. ഇതിനു ശേഷം മദ്രാസ് നഗരം തമിഴ്‌നാടിന്റെ തലസ്ഥാനമായി തുടരുകയും ചെയ്തു. 1996 ൽ മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കി മാറ്റി. ഇന്നും പഴയകാലത്തെ ആളുകൾ ചെന്നൈ എന്നു പറയുന്നതിന് പകരം മദ്രാസ് എന്നുതന്നെയാണ് വിളിക്കുന്നത്.

3) ബോംബെ : മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു ബോംബെ. ബോംബെ എന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടിവിറച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കാരണം അധോലോകത്തിന്റെ ഈറ്റില്ലമായിരുന്നു ബോംബെ. സിനിമാക്കാർ ഇത് കൂടുതലായി പെരുപ്പിച്ചു കാണിച്ചതോടെ ബോംബെയുടെ ഗുണ്ടാ പദവി ഒന്നുയർന്നു. ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായിരുന്നു. ബോംബെയിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ.

പണ്ടുമുതലേ മുംബൈ എന്ന് സ്ഥലവാസികൾ വിളിക്കുന്ന ഈ സ്ഥലത്തിന് ബ്രിട്ടീഷുകാർ ആയിരുന്നു ബോംബെ എന്ന പേര് നൽകിയത്. മുംബൈ എന്ന പേര്‌ ഹിന്ദു ദേവതയായ മുംബാദേവിയുടെ പേരിൽ നിന്നും , ആയി എന്നറിയപ്പെറ്റുന്ന മറാത്തികളുടെ ദേവതയുടെ പേരിൽ നിന്നും ആവിർഭവിച്ചതാണെന്നാണ്‌ വിശ്വാസം. 16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മുംബൈ കൈവശപ്പെടുത്തിയപ്പോൾ അവർ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും ‘ബോംബൈം’ എന്ന പേരാണ്‌ അവർ രേഖകളിൽ ഉപയോഗിച്ചിരുന്നത്‌. പിന്നീടാണ് ബ്രിട്ടീഷുകാർ ഇത് ബോംബെ ആക്കിയത്. പെരുമാറ്റിയെങ്കിലും അതിഷ്ടപ്പെടാത്ത മറാത്തികൾ ബോംബെയെ മുംബൈ എന്നും ഗുജറാത്തികൾ മംബൈ എന്നും ഹിന്ദിക്കാർ ബംബൈ എന്നുമാണ്‌ വിളിച്ചിരുന്നത്. 1995-ൽ ഔദ്യോഗികമായി നഗരത്തിന്റെ പേര്‌ വീണ്ടും മുംബൈ എന്നാക്കിത്തീർത്തു. എന്നിരുന്നാലും പലയാളുകളും ഈ നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു.

4) രജപുത്താന : രാജാക്കന്മാരുടെ പ്രദേശം എന്ന് വിളിക്കുന്ന രാജസ്ഥാന്‍ പണ്ട് അറിയപ്പെട്ടിരുന്നത് രജപുത്താന എന്നായിരുന്നു. രജപുത്രരുടെ നാട് എന്നർത്ഥം വരുന്നതായിരുന്നു ഈ പേര്. രജപുത്രർക്കു പുറമേ ഒട്ടനവധി ജനവിഭാഗങ്ങളും ഇവിടെ അധിവസിച്ചിരുന്നു എങ്കിലും രാജസ്ഥാന്റെ വ്യത്യസ്തമായ സംസ്കാരം രജപുത്രരുടെ സംഭാവനയായാണ്‌ പൊതുവേ കണക്കാക്കപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതൽ ഇന്നത്തെ രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌. സ്വാതന്ത്ര്യത്തിനു ശേഷം 1949 ലാണ് ഇതിനു രാജസ്ഥാൻ എന്ന പേര് ഔദ്യോഗികമായി നൽകിയത്.

5) ബാംഗ്ലൂർ : കർണാടകയുടെ തലസ്ഥാനവും ഇന്ത്യയിലെ മികച്ച ഒരു മെട്രോ സിറ്റിയും കൂടിയായിരുന്നു ബാംഗ്ലൂർ. 2014 ൽ ആയിരുന്നു ബാംഗ്ലൂർ എന്നത് ബെംഗളൂരുവാക്കി മാറ്റിയത്. ബെംഗളൂരുവിനൊപ്പം കർണാടകയിലെ മറ്റ് 11 സ്ഥലങ്ങള്‍ കൂടി പുതിയ പേര് സ്വീകരിച്ചു. മൈസൂരു (മൈസൂര്‍), ബെല്‍ഗാവി (ബെല്‍ഗാം), മംഗളൂരു (മംഗലാപുരം), കലാബുറഗി (ഗുല്‍ബര്‍ഗ), ഹുബ്ബളി (ഹൂബ്ലി), ശിവമോഗ (ഷിമോഗ), ചിക്കമംഗളൂരു (ചിക്കമംഗ്ലൂര്‍) എന്നിവയാണ് കര്‍ണാടകയിലെ പുതിയ പേര് സ്വീകരിച്ച നഗരങ്ങള്‍. ബ്രാക്കറ്റിലുള്ളത് പഴയ പേരുകളാണ്. കന്നഡ ജനതയുടെ നീണ്ട ഒൻപതു വർഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഈ പെരുമാറ്റം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.

6) കൽക്കട്ട : ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്ന കല്‍ക്കട്ട ഒരു കാലത്ത് ഇന്ത്യയുടെ തന്നെ തലസ്ഥാനം ആയിരുന്നു. കല്‍ക്കട്ട നഗരത്തിന് ഇത്രയും പ്രൗഢി ഉണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. സ്വതന്ത്ര ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമായിട്ടാണ് പിന്നീട് കൽക്കട്ട അറിയപ്പെട്ടത്. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം, തൊഴിലാളി യൂണിയൻ പ്രസ്ഥാനം എന്നിവയുടെ ഈറ്റില്ലമായ കൽക്കട്ടയുടെ ചരിത്രം ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്നും ശ്രദ്ധേയമായ രീതിയിൽ വേറിട്ടു നിൽക്കുന്നു. 2000 ത്തിലാണ് കൽക്കട്ടയുടെ പേര് കൊൽക്കത്ത എന്ന് ഔദ്യോഗികമായി മാറ്റിയത്.

7) ഒറീസ : ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള ഒരു സംസ്ഥാനമാണ്‌ ഒറീസ . 1948-’49 കാലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്തായിരുന്നു ഒറീസ്സ സംസ്ഥാനത്തിന് രൂപം നൽകിയത്. 2011 ലാണ് ഒറീസ്സ എന്ന പേരുമാറ്റി ഒഡിഷ എന്നാക്കി മാറ്റിയത്. ഒറീസ്സ എന്ന പേര് മാറ്റി ഒഡിഷ എന്നാക്കുന്നതിനൊപ്പം സംസ്ഥാന ഭാഷയായ ഒറിയയുടെ പേര് ഒഡിയ എന്നാക്കുകയും ചെയ്തു.

8) പോണ്ടിച്ചേരി : ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നായിരുന്നു പോണ്ടിച്ചേരി. വടക്കൻ കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി,  കാരയ്ക്കൽ; ആന്ധ്രപ്രദേശിലെ യാനം എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് ഇത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ്‌ പേരാണ്‌ ഫ്രഞ്ച്‌ അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്‌. എന്നാൽ 2016 ൽ പോണ്ടിച്ചേരിയെ വീണ്ടും പഴയപേരായ പുതുച്ചേരി എന്നാക്കി മാറ്റി.

മഹാരാഷ്ട്രയിലെ പൂന (Poona) 2008 ല്‍ പുനെ (Pune) ആയത് അധികമാരും അറിയപ്പെടാതെ പോയ ഒരു പേരുമാറ്റമായിരുന്നു. അതുപോലെ തമിഴ്‍നാട്ടിലെ പ്രശസ്ത ടൂറിസ്റ്റു കേന്ദ്രമായ ഊട്ടിയുടെ യാഥാർത്ഥ പേര് ഉദകമണ്ഡലം എന്നാണ്. ആദ്യം ഊണ്ടക്കമണ്ട് എന്നായിരുന്ന ഈ സ്ഥലം പിന്നീടാണ് ഉദകമണ്ഡലമായി മാറിയത്. പിന്നീട് പറഞ്ഞു പറഞ്ഞു അത് ഊട്ടിയായി. എന്നിരുന്നാലും രേഖകളിൽ ഉദകമണ്ഡലം എന്ന് തന്നെയാണ് ഊട്ടിയുടെ പേര്. ഇന്ത്യയിലെ മറ്റു ചില് സ്ഥലങ്ങളുടെ പേരുമാറ്റങ്ങൾ : Trichinapoly to Tiruchirapalli, Baroda to Vadodara, Belgaum to Belagavi, Panjim to Panaji, Simla to Shimla, Benares to Varanasi, Waltair to Visakhapatnam, Tanjore to Thanjavur.

ഇവയെക്കൂടാതെ കേരളത്തിലെ മറ്റു ചില സ്ഥലപ്പേരുകളും ഇങ്ങനെ മാറിയിട്ടുണ്ട്. കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും ഇങ്ങനെ സ്പെല്ലിങ് മാറ്റിയ സ്ഥലങ്ങളാണ്. Cochin 1996 ല്‍ Kochi – യും Trivandrum 1991 ല്‍ Thiruvananthapuram വുമായി. Trichur – Thrissur, Palghat – Palakkad, Cannanore – Kannur, Quilon – Kollam, Alleppy – Alappuzha, Calicut – Kozhikkode, Alwaye – Aluva ഇങ്ങനെ പോകുന്നു ബ്രിട്ടീഷുകാരിൽ നിന്നും നമ്മൾ തിരികെയെടുത്ത സ്ഥലപ്പേരുകൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post