ജ്വല്ലറി രംഗത്ത് ജോലി സാധ്യതകൾ നൽകുന്ന കേരളത്തിലെ ഒരു കോളേജ്

Total
110
Shares

വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ആരെക്കാളും ഒരുപടി മുന്നിലാണെന്നു പറയാം. ഒരു കുട്ടി പ്ലസ്‌ടു കഴിയുന്ന സമയത്താണ് ഇനിയെന്തു പഠിക്കണം? ഏതു മേഖലയിലേക്ക് കരിയർ എത്തിക്കണം? അതിനായി ഏതൊക്കെ കോഴ്‌സ് ചെയ്യണം? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മാതാപിതാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ഉണ്ടാകാറുള്ളത്. പുതിയ കാലത്തിനിണങ്ങിയ ഉന്നത ജോലി സാധ്യതയുള്ളതും വ്യത്യസ്തവുമായ കോഴ്സാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തൊഴിലധിഷ്ടിത കോഴ്സുകള്‍ക്കാണ് ഇന്ന് പ്രാമുഖ്യം നല്‍കുന്നത്. ഉയര്‍ന്ന ശമ്പളവും സാമൂഹിക അംഗീകാരവുമുള്ള ജോലി തന്നെയാണ് വിദ്യാര്‍ത്ഥികളുടെ സ്വപ്നം.

എന്നാൽ അൽപം വ്യത്യസ്തമായ ഒരു കോഴ്‌സിനെക്കുറിച്ച് അറിഞ്ഞാലോ? ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ് ! സ്വർണ്ണത്തിനു എന്നും മൂല്യമേറിക്കൊണ്ടേയിരിക്കുന്നതിനാൽ പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് ജൂവലറി ഡിസൈനിംഗ് മേഖലയിലെ കോഴ്‌സുകളും തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ജൂവലറി രംഗത്ത് ജോലി സാധ്യതകൾക്ക് നൽകുന്ന ഒരു കോളേജ് നമ്മുടെ മലപ്പുറത്ത് ഉണ്ട്. IGJ അഥവാ Institute of Gems & Jewellery എന്നാണ് ആ കോളേജിന്റെ പേര്.

മലപ്പുറത്തു നിന്നും ഏകദേശം ഏഴു കിലോമീറ്ററോളം മാറി എജ്യു സിറ്റിയിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ ഇത്തരത്തിലുള്ള ഏക സ്ഥാപനമാണിത്. അത് നമ്മുടെ കേരളത്തിൽ ആണെന്നുള്ളത് അഭിമാനകരമായ വസ്തുത തന്നെയാണ്. പ്രശസ്തമായ സഫ ഗ്രൂപ്പിന്റെ മേൽനോട്ടത്തിലുള്ള ഒരുകൂട്ടം Industry Experts ആണ് ഈ സ്ഥാപനത്തിന്റെ പിന്നിൽ.

B Voc Jewellery Design & Management (3 Year), Professional Diploma in Jewellery Designing – PDJD (1 Year), Diploma Gemology & Jewellery Manufacturing – DGJM (1 Year), Professional Diploma in Jewellery Management – PDJM (1 Year) തുടങ്ങി വളരെ ചെറിയ ഫീസുകളിൽ ഡിപ്ലോമ കോഴ്‌സുകളും, കൂടാതെ കേന്ദ്ര സർക്കാർ അംഗീകാരത്തോടു കൂടിയുള്ള ജൂവലറി റീട്ടെയിൽ മാനേജ്‌മെന്റ് Short Term കോഴ്‌സുകളും (3 മാസം, 6 മാസം) ഇവിടെ ലഭ്യമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ധാരാളമുള്ള വ്യക്തികളാണ് IGJ കോളേജിൽ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ പഠിക്കുവാൻ വരുന്നവർക്ക് ഈ മേഖലയിൽ നിന്നുള്ള ഏറ്റവും മികച്ച Teaching & Assisting ആയിരിക്കും ലഭിക്കുന്നത്.

എന്താണ് Diploma in Jewellery Designing? ജ്വല്ലറികളിലെ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ക്ക് രൂപകല്‍പന നല്‍കുന്നത് ജ്വല്ലറി ഡിസൈനര്‍മാരാണ്. കലാഭിരുചിയും ഭാവനയുമുള്ളവരാണ് കാലാനുസൃതമായ ഡിസൈനുകള്‍ കൊണ്ടുവരുന്നത്. ലോകോത്തര ജ്വല്ലറി സ്ഥാപനങ്ങളില്‍ പ്രൊഫഷനല്‍ ഡിസൈനര്‍മാര്‍ക്ക് ഡിമാന്റ് കൂടിക്കൊണ്ടേയിരിക്കുകയാണ്. അത് കൊണ്ടു തന്നെ ജ്വല്ലറി ഡിസൈനിങ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ഉറപ്പായും ജോലി ലഭിക്കുന്നു.

എന്താണ് Diploma in Gemology & manufacturing? ഏറെ താല്‍പര്യമുണര്‍ന്നതാണ് രത്‌നങ്ങളുടെയും അവയുടെ സാധ്യതകളെയും കുറിച്ചുള്ള അറിവ്. രത്‌നങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജെമോളജി. അന്താരാഷ്ട്ര തലത്തില്‍ ജെമോളജിസ്റ്റുകള്‍ക്ക് അതുല്യമായ തൊഴിലവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. ഒരു വര്‍ഷം കാലാവധിയുള്ള ഈ കോഴ്‌സില്‍ ര്തനങ്ങളുടെ വൈവിധ്യം, ക്വാളിറ്റി കണ്‍ട്രോള്‍, ആഭരണ നിര്‍മാണം തുടങ്ങീ വിപുലമായ വിഷയങ്ങളെക്കുറിച്ച് പ്രായോഗിക തലത്തില്‍ പരിശീലനം നല്‍കുന്നു. ഐ.ജി.ജെയുടെ വിശാലമായ കാമ്പസില്‍ പരിചയ സമ്പന്നരായ അധ്യാപകരുടെ പരിശീലനവും അത്യാധുനിക സൗകര്യങ്ങളും ഈ കോഴ്‌സിന് മാറ്റു കൂട്ടുന്നു.

കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തര തലത്തിലുള്ള ജ്വല്ലറികളിലും റിസര്‍ച്ച് സ്ഥാപനങ്ങളിലും ഉയര്‍ന്ന ശമ്പളത്തിലുള്ള തൊഴില്‍ തസ്തികകളാണ് കാത്തിരിക്കുന്നത്. ഉന്നത നിലവാരമുള്ള കരിയര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്‌സ് ഒരു വഴിത്തിരിവാകും തീര്‍ച്ച. വിലപിടിപ്പുള്ള രത്‌നക്കല്ലുകളെക്കുറിച്ചു പഠിപ്പിക്കുന്നതിനായി ഒരു Gems Studio തന്നെ ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.

എന്താണ് B Voc Jewellery Design & Management (3 Year)? ജ്വല്ലറി മേഖലക്കാവശ്യമായ ഏത് പദ്ദതികളും ഏറ്റെടുക്കാനുള്ള നിശ്ചയദാർഡ്യവും ഏത് വെല്ലുവിളികളും നേരിടാനുള്ള ആത്മവിശ്വാസവും ഇംഗ്ലീഷ് ഭാഷ ഉൾപ്പെടെയുള്ള കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐജിജെ മൂന്ന് വർഷ ജ്വല്ലറി ഡിസൈൻ ആൻ്റ് മാനേജ്മെൻറ് എന്ന ഡിഗ്രി കോഴ്സ് ആരംഭിച്ചത്. മാനേജ്മെൻ്റ് കഴിവുകൾക്ക് പുറമെ ജ്വല്ലറി ഡിസൈനിങ് ,മാനുഫാക്ചറിങ്, പഠനവും ഇതിൻ്റെ ഭാഗമായി വരുന്നു.

ലോകോത്തര നിലവാരമുള്ള ഇൻഫ്രാസ്ട്രക്ചറും, അത്യാധുനിക മെഷിനറികളോടെയുള്ള ലാബുകളും, ഡിസൈനിങ് സുറ്റുഡിയോയും, ജെമ്മോളജി ലാബും, ജ്വല്ലറി മേഖലയിൽ ഇന്ന് കിട്ടാവുന്ന എല്ലാ ബുക്സുകളടങ്ങിയ ലൈബ്രറിയും ഇതിനു വേണ്ടി ഐ ജി ജെ തയ്യാറാക്കിയിട്ടുണ്ട്.

കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ പ്രശസ്തമായ കോര്‍പ്പറേറ്റ് കമ്പനികളില്‍ ഉന്നതമായ തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. ഐ.ജി.ജെയില്‍ നിന്നും പഠിച്ചിറങ്ങിയ പോയ കാലത്തെ ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാജ്യാന്തര തലത്തിലുള്ള ഉന്നത സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നു എന്നതു തന്നെയാണ് ഇതിന് തെളിവ്.

സ്വർണ്ണം ഡിസൈൻ ചെയ്യുന്നതിനായി പല തരത്തിലുള്ള സോഫ്റ്റ്‌വെയറുകൾ നിലവിലുണ്ട്. അവയെല്ലാം ഇവിടത്തെ പഠനത്തിനിടയിൽ മനസ്സിലാക്കുവാനും, എക്സ്പീരിയൻസ് ലഭിക്കുവാനുമൊക്കെ സാധിക്കും. IGJ കോളേജിന്റെ പിന്നിലായി ഒരു ഗോൾഡ് മാനുഫാക്ച്ചറിംഗ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. അതായത് സ്വർണ്ണം ഉണ്ടാക്കുന്ന ഒരു ചെറു ഫാക്ടറി. ഇവിടെ പഠിക്കുന്നവർക്ക് ഈ യൂണിറ്റിൽ മികച്ച രീതിയിലുള്ള ട്രെയിനിംഗും ലഭിക്കും എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനുമായി ഇവിടേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് ആദ്യം തന്നെ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള ഒരു കൗൺസിലിംഗ് ഉണ്ടായിരിക്കും. ഇതിനിടയിൽ വിദ്യാർത്ഥിയോട് പലതരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുകയും, അവരുടെ താല്പര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യും. അവസാനം വിദ്യാർത്ഥിയുടെ താല്പര്യം മനസ്സിലാക്കുകയും അതനുസരിച്ചുള്ള കോഴ്‌സ് അഡ്മിഷൻ ടീം സജസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.

എന്നാൽ ചില വിദ്യാർത്ഥികൾ ഇവിടേക്ക് വരുന്നതിനു മുൻപേ തന്നെ കോഴ്‌സുകളെക്കുറിച്ച് മനസിലാക്കുകയും അവയിൽ തങ്ങൾക്ക് interest ഉള്ള കോഴ്‌സ് പഠിക്കുവാനായി തിരഞ്ഞെടുത്തതിനു ശേഷം കോളേജുമായി ബന്ധപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കോഴ്‌സുകൾക്ക് തന്നെ ചേരാവുന്നതുമാണ്.

ജോലി സാദ്ധ്യതകൾ – നമ്മൾ വിചാരിക്കുന്നതിനപ്പുറം വലിയ ജോലിസാധ്യതയുള്ള ഒരു മേഖലയാണ് ജ്വല്ലറി ഡിസൈനിംഗ്, മാനുഫാക്ച്ചറിംഗ് തുടങ്ങിയവ. സാധാരണയായി ജ്വല്ലറികളിൽ നാം കാണുന്ന സെയിൽസ് എക്സിക്യൂട്ടീവുകളെ കൂടാതെ സ്വർണ്ണാഭരണങ്ങളുടെയും ഡയമണ്ട്, ജെംസ് തുടങ്ങിയവയുടെയും ഡിസൈനിംഗ്, സെലക്‌ടിംഗ്‌, മാനേജിംഗ് തുടങ്ങി ധാരാളം ജോലിയൊഴിവുകൾ ഉണ്ട്.

പല പ്രമുഖ ജ്വല്ലറി ഗ്രൂപ്പും അവരറിയാതെ തന്നെ വളർന്ന് പന്തലിക്കുകയും, എന്നാൽ ഈ മേഖലയിലെ പ്രൊഫഷനലുകളുടെ അഭാവം വേണ്ട രീതിയിൽ മാനേജ് ചെയ്യാൻ പറ്റാത്ത അവസ്ഥ വരുന്നുണ്ടെന്ന ഈ മേഖലയിൽ പഠനം നടത്തിയതിൻ്റെ ഭാഗമായാണ് ഇങ്ങനെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉത്ഭവം. ഐജി ജെയിൽ ജ്വല്ലറി മാനേജ്മെൻ്റ് കഴിഞ്ഞ ഒരു സ്റ്റുഡൻറ് എങ്ങനെ ജ്വല്ലറി മാനേജ് ചെയ്യാമെന്നതിൻ്റെ മികച്ച മാതൃകകളായിരിക്കും. മാത്രമല്ല, ഈ രംഗത്ത് മൂന്ന് ലക്ഷത്തോളം വ്യാപാരികൾ ഇന്ന് ഇന്ത്യയിലുണ്ട്. ലോകത്തെവിടെപ്പോയാലും ജോലി ലഭിക്കാവുന്ന മേഖലയാണ് ജ്വല്ലറി മേഖല.

പ്രോഫിറ്റബിലിറ്റി, സ്റ്റോക് മാനേജ്മെൻ്റ്, സിസ്റ്റമൈസേഷൻ, ലീഗൽ ആസ്പെക് ക്ട്സ്, ബഡ്ജറ്റ് പ്രിപറേഷൻ ,ജ്വല്ലറി അക്കൗണ്ടിങ്, മാർക്കറ്റിങ്, ബ്രാൻഡിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ഷോറൂം മാനേജ്മെൻ്റ്, മെറ്റലർജി, തുടങ്ങിയ മേഖലയെല്ലാം ഈ കോഴ്സിൻ്റെ ഭാഗമാകും.

ജെം ആൻ്റ് ജ്വല്ലറി മേഖലയിലെ ഇന്ത്യയിലെ ഉയർന്ന അതോറിറ്റിയായ ജെം ആൻ്റ് ജ്വല്ലറി സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുമായാണ് ഐ ജി ജെ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. കോഴ്സിൻ്റെ പരീക്ഷകൾ നടത്തുന്നത് ജി ജെ എസ് സി ഐയാണ്. മൂന്ന് വർഷ ബിരുദ പ്രോഗ്രാം ബാംഗ്ലൂർ ആസ്ഥാനമായ ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് നടത്തുന്നത്.ഈ വിദ്യാർഥികൾക്ക് യുകെ സ്കിൽ ഫെഡറേഷൻ്റെ സർട്ടിഫിക്കറ്റും ,കേന്ദ്ര സ്കിൽ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ജി ജെ എസ് സി ഐ യുടെ സർട്ടിഫിക്കറ്റും ലഭിക്കും.

ഇത്തരത്തിലൊരു പ്രൊഫഷണൽ കോഴ്സ് പഠിച്ചു ചെല്ലുന്നവർക്ക് മികച്ച പോസ്റ്റിൽ ജോലി കിട്ടുകയും ചെയ്യും. കൂടാതെ സ്വന്തമായി ബിസിനസ്സ് ചെയ്യുവാൻ താല്പര്യമുള്ളവർക്ക് അതിനുള്ള ഐഡിയകളും, ആത്മവിശ്വാസവുമൊക്കെ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവർക്ക് ഉണ്ടാകുകയും ചെയ്യും. For Admission Enquiry: 9061627111, 9061621111. Location: Institute of Gems & Jewellery, INKEL Educity, Malappuram, Kerala, Pin – 676519.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post