എലികൾക്കായുള്ള ക്ഷേത്രം – എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന കർണിമാതാ മന്ദിർ…

Total
18
Shares

വിവരണം – രേഷ്മ അന്ന സെബാസ്റ്റ്യൻ.

കാഴ്ചയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തമായിരിക്കുന്നത് പോലെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം. 20000 ൽ അധികം വരുന്ന മൂഷികന്മാർ, ഈ ക്ഷേത്രത്തിൽ സ്വര്യവിഹാരം നടത്തുന്നു. ഇവയിൽ ചിലത് വെളുത്തനിറത്തിലും കാണപ്പെടുന്നു.

രാജസ്ഥാനിലെ ബിക്കാനെറിനടുത്തുള്ള ദെഷ്നോക്കിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദുർഗാദേവിയുടെ അവതാരമായ കർണിമാതയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിക്കാനെർ മഹാരാജാവ് ഗംഗാസിംഗ്, മുഗൾ സ്റ്റൈലിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. എലികളുടെ ക്ഷേത്രം (temple of rats ) എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇതിനു പിന്നിൽ പല ഐതിഹ്യങ്ങളുമുണ്ട്.

കർണിമാതയുടെ വളർത്തു പുത്രനായ ലക്ഷ്മണൻ, കൊലയാറ്റ് ലെ കപിൽ സരോവറിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോൾ മുങ്ങിപ്പോവുകയും, കർണിമാതാ മരണത്തിന്റെ ദേവനോട് ലക്ഷ്മണിന്റെ ജീവനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ, ആദ്യം അവഗണിച്ചുവെങ്കിലും അനുകമ്പ തോന്നി, കർണിമാതയുടെ എല്ലാ ആണ്മക്കളും എലികളായി പുനർജനിക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ചില നാടോടിക്കഥകൾ അനുസരിച്ച്, ഇരുപതിനായിരത്തോളം വരുന്ന പട്ടാളക്കാർ യുദ്ധം ഉപേക്ഷിച്ച് ദെഷ്നോക്കിൽ എത്തുകയും, അവരുടെ പാപത്തിന്റെ ഫലമായി മരണശിക്ഷയ്ക്ക് വിട്ടുകൊടുക്കാതെ അവരെ എലികളാക്കി മാറ്റിക്കൊണ്ട്, ദേവിയെ സേവിച്ച് ക്ഷേത്രത്തിൽ കഴിയാൻ അവസരം കൊടുക്കുകയും ചെയ്തു.

രാവിലെ 4 മണിക്ക് ജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുക്കുന്നു. ക്ഷേത്രത്തിനുള്ളിൽ വിഹരിക്കുന്ന എലികൾ “കബ്ബാസ്” എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ ചുരുക്കം വെളുത്ത എലികളും ഉണ്ട്. വെളുത്ത എലികളെ കാർണിമാതയുടെയും അവരുടെ നാല് മക്കളുടെയും പ്രതീകമായാണ് കാണുന്നത്. ഇവയെ കാണുകയോ, ഇവ പാദങ്ങളിൽ സ്പർശിക്കുകയോ ചെയ്താൽ പ്രത്യേകമായ അനുഗ്രഹമായാണ് കണക്കാക്കുന്നത്.

ക്ഷേത്രത്തിൽ എലികൾക്കായി മധുരപലഹാരങ്ങളും പാലും നൽകുന്നത് ഉന്നത ബഹുമതിയായാണ് കണക്കാക്കപ്പെടുന്നത്. ഏതെങ്കിലും എലി കൊല്ലപ്പെട്ടാൽ പകരം വെള്ളികൊണ്ട് ഒരു എലിയെ നിർമ്മിച്ച് നൽകണം. ഈ എലികളോട് ഭക്തർ വഴിപാട് നടത്താറുണ്ട്. രണ്ട്‌ തരം വഴിപാടാണ് ഉള്ളത്. ദ്വാർ ഭെന്റ് (dwar bhent ) എന്ന വഴിപാട് പുരോഹിതന്മാർക്കും ജോലിക്കാർക്കും വേണ്ടിയും, കലാഷ് ഭെൻ (kalash bhen) ക്ഷേത്രത്തിന്റെ പുരോഗമനത്തിനുമായി ഉപയോഗിക്കുന്നു.

മാർബിൾ ഫലകങ്ങളാൽ മനോഹരമായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ വാതിൽ വെള്ളിയിൽ തീർത്തതാണ്. 1999 ൽ കുണ്ഡലാൽ വർമ്മ ക്ഷേത്രം പുതുക്കി പണിതപ്പോൾ നിർമ്മിച്ചതാണ് ഈ വാതിൽ. വർഷത്തിൽ രണ്ട് തവണയാണ് ഇവിടെ ക്ഷേത്രമേള നടക്കുന്നത്. മാർച്ച്‌ – ഏപ്രിലിൽ ആദ്യത്തേതും സെപ്റ്റംബർ – ഒക്ടോബറിൽ രണ്ടാമത്തേതും. 2016 ൽ മോർഗൻ സ്പാർലോക്ക് (morgan sparlock ) ഈ ക്ഷേത്രത്തെക്കുറിച്ച് റാറ്റ്സ് (rats) എന്ന ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. ദി അമേരിക്കൻ റേസ് എന്ന അമേരിക്കൻ റിയാലിറ്റി ഷോയുടെ ഫസ്റ്റ് സീരീസിലും ഈ ക്ഷേത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post