സോഷ്യൽ മീഡിയയിൽ താരമായി കെഎസ്‌ആർടിസിയിലെ ഏക വനിതാ ഡ്രൈവർ

Total
0
Shares

പെരുമ്പാവൂരിൽനിന്ന്‌ രാവിലെ 6.05ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുന്ന സൂപ്പർഫാസ്‌റ്റ്‌ ബസിൽ സീറ്റുപിടിച്ചവർ ഒന്ന്‌ അമ്പരന്നിട്ടുണ്ടാകും. ഡ്രൈവിങ്‌ സീറ്റിൽ കയറിയത്‌ ഒരു വനിത.കോട്ടപ്പടി സ്വദേശിനി ഷീല.ഷീല ഡ്രൈവിങ്ങ് തുടങ്ങി സ്‌റ്റാൻഡിൽനിന്നിറങ്ങി മെയിൻ റോഡിലൂടെ വണ്ടി കുതിച്ചുതുടങ്ങിയപ്പോഴാണ്‌ പലരുടെയും ആശങ്കകൾ മാറിയത്‌. വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത്‌ വണ്ടി തമ്പാനൂർ സ്‌റ്റാൻഡിൽ എത്തിച്ച്‌ കെഎസ്‌ആർടിസിയിലെ ഏക വനിതാ ഡ്രൈവർ വി പി ഷീല നേടിയത്‌ കൈയടികൾ.

ഏഴുകൊല്ലമായി ഡ്രൈവർ തസ്‌തികയിൽ ഉണ്ടെങ്കിലും ദീർഘദൂര സൂപ്പർഫാസ്‌റ്റ്‌ സർവീസിൽ ഷീലയുടെ ആദ്യ നിയോഗമായിരുന്നു. ആലുവ–-മൂവാറ്റുപുഴ ഓർഡിനറി ബസിൽ പതിവുപോലെ ഡ്യൂട്ടിക്ക്‌ കയറാനാണ്‌ പുലർച്ചെ എത്തിയത്‌. തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റിന്റെ ഡ്രൈവർ അടിയന്തരമായി അവധിയെടുത്തതോടെ സർവീസ്‌ മുടങ്ങുമെന്ന സ്ഥിതിയായി. അപ്പോഴാണ്‌ അധികൃതർ ഷീലയുടെ സമ്മതം തേടിയത്‌. ആശങ്കയോടെയെങ്കിലും ആ വെല്ലുവിളി ഏറ്റെടുത്തു. സ്‌റ്റാൻഡും വഴികളും പറഞ്ഞുകൊടുത്ത്‌ കണ്ടക്‌ടർ ലിജോ നല്ല പിന്തുണയും നൽകി. മഴയും തിരക്കും ട്രാഫിക്‌ കുരുക്കും ഉണ്ടായിരുന്നെങ്കിലും 4.45നുള്ള മടക്കയാത്രയും ഷീലയുടെ കൈകളിൽ ഭദ്രമായി.

കെഎസ്ആർടിസിയിൽ എം പാനലുകാർ അടക്കം ഇരുപതിനായിരത്തോളം ഡ്രൈവർമാരുള്ളതിലെ ഏക പെൺതരിയാണ്‌ ഷീല. കോട്ടപ്പടി ചേറങ്ങനാൽ സ്വദേശിനി. കഴിഞ്ഞ വി.എസ്. സർക്കാരിന്റെ കാലത്താണ് ഷീലയ്ക്ക് ജോലി ലഭിക്കുന്നത്. ബിരുദാനന്തര ബിരുദധാരികളടക്കം പതിനായിരങ്ങൾ എഴുതിയ പരീക്ഷയിൽ മികച്ച റാങ്കോടെയാണ്‌ പാസായത്. ആദ്യ നിയമനം കോതമംഗലം ഡിപ്പോയിൽ. വെള്ളാരംകുത്തിലേക്കായിരുന്നു ആദ്യ സർവീസ്. പിന്നെ, വളവുകളും കയറ്റങ്ങളുമുള്ള വെറ്റിലപ്പാറ റൂട്ടിൽ. നിരവധി സ്ത്രീകൾ ആദ്യകാലങ്ങളിൽ വണ്ടിയിൽനിന്ന്‌ ഇറങ്ങിപ്പോയതും ഷീല ഓർക്കുന്നു. കോതമംഗലം ഡിപ്പോയിൽനിന്ന്‌ പെരുമ്പാവൂരിലേക്ക്‌ മാറ്റം ലഭിച്ച ഷീല വർക്ക് അറേഞ്ച്മെന്റിൽ മൂന്നുമാസം അങ്കമാലിയിലും ഒരു കൊല്ലത്തോളേം തലസ്ഥാനത്തും ജോലിചെയ്‌തു.

തടിവെട്ടുതൊഴിലാളിയായിരുന്ന പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും മകളാണ്. സഹോദരന്മാരാണ്‌ ഡ്രൈവിങ് പഠിപ്പിച്ചത്‌. ഒരു സഹോദരന്റെ വീട്ടിൽ 76 വയസ്സുള്ള അമ്മയ്‌ക്കൊപ്പമാണ് താമസം. വിവാഹം കഴിച്ചെങ്കിലും 11 വർഷത്തിനുശേഷം വേർപെട്ടു. ഷീലയുടെ ഡ്രൈവർജോലി അടക്കമുള്ള കാര്യങ്ങൾ അതിനു വഴിവച്ചു. എന്നാൽ, തൊഴിൽ ഉപേക്ഷിച്ച്‌ ഒരു തീർപ്പിനും ഷീല തയ്യാറായില്ല.കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാൻ പഠിപ്പിച്ചത്.

കടപ്പാട് – kothamangalam News and views.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post