ആനവണ്ടിയിലെ ചിലരുടെ അന്തിയുറക്കങ്ങൾ; രസകരമായ കാഴ്ചകള്‍

Total
1
Shares

സാധാരണക്കാരന്റെ ദിവാസ്വപ്നങ്ങൾക്കു നിറം ചാർത്തിയ ആനവണ്ടിയുടെ ജനൽ സീറ്റിൽ ഇരുന്നു മിഴികളെ തലോടി ഇളംതെന്നൽ കടന്നു പോകവേ യാത്രയുടെ ആഴങ്ങളിൽ ഉറങ്ങിവീഴാത്തവർ വളരെ ചുരുക്കം. ഞാൻ എന്റെ യാത്രയിൽ ഉടനീളം ആളുകൾ ഇത്ര മനോഹരമായ രീതികളിൽ ഉറങ്ങി വീഴുന്ന മറ്റൊരു വാഹനം കണ്ടിട്ടില്ല.

ആനവണ്ടി ഉറക്കങ്ങൾ പലവിധം ഉണ്ട്. രാവിലെകളിൽ പൊതുവെ വിൻഡോ സീറ്റിൽ കാറ്റും കൊണ്ട് പുറത്തേക്കു നോക്കുന്ന പോലെ ഇരുന്ന് ഉറങ്ങുക, അതേ സീറ്റിൽ ഇരുന്നു ഉറങ്ങി തൂങ്ങി അടുത്തുള്ള ആളുടെ തോളിൽ തല ചായ്ച്ചു ഉറങ്ങുക, പട്ടാളച്ചിട്ടയിൽ അറ്റെൻഷൻ സ്റ്റൈലിൽ ഉറങ്ങുക, വലതു കൈ ഇടതു കയ്യുടെ ചിരട്ട ഭാഗത്തും ഇടതു കൈ വലതു കൈയുടെ ചിരട്ട ഭാഗത്തും വെച്ചു കഴിയുമ്പോൾ ഉള്ള ചതുരരൂപത്തിൽ ആവുന്ന നമ്മളെ കൈ മുന്നിലെ സീറ്റിന്റെ കമ്പിയിൽ ഇറക്കി വെച്ചു നാല് എന്നു എഴുതും പോലെ വളഞ്ഞിരുന്നു ഒരു ഉറക്കവും പലപ്പോഴും കാണാം.

എന്നാൽ ഇതൊന്നും അല്ല യഥാർത്ഥ ആനവണ്ടി ഉറക്കം..!!സ്വന്തം വീട്ടിലെ സോഫയിൽ കിടന്നാൽ പോലും ഉറങ്ങാത്തവർ വളരെ മനോഹരമായി, സാഹസികമായി നമ്മുടെ കിടുകിടാച്ചി റോഡിലൂടെ കുതിച്ചു പായുന്ന ആനവണ്ടിയിൽ കിടന്നു ഉറങ്ങുന്ന ഉറക്കം ഉണ്ടല്ലോ അതാണ് മക്കളെ ഉറക്കം. മൂന്നുപേരുടെ സീറ്റ് മിക്കവാറും കാലി ആയിരിക്കുന്ന സമയം ആണ് രാത്രി. രാവിലെകളിൽ രണ്ടു പേരുടെ സീറ്റിനാണ് എല്ലാവർക്കും ഡിമാൻഡ് എങ്കിൽ രാത്രി അതു നേരെ തിരിച്ചു മൂന്ന് പേരുടെ സീറ്റിനാകും.

കയ്യിൽ ഉള്ള ബാഗോ ട്രെയിനിൽ ലഭിക്കുന്ന ഊതി വീർപ്പിച്ച തലയിണയോ ഉണ്ടങ്കില് കാര്യം കുശാൽ. ബസ്സിന്റെ ബോഡി സൈഡിൽ തല ഭാഗം വെച്ചു കാലുകൾ അവസാന സീറ്റിന്റെ കൈ സപ്പോർട്ടിൽ ലോക് ആക്കി വെച്ചു ഉറങ്ങുന്നവർ ആണ് കൂടുതലും. കുണ്ടും കുഴിയും ബ്രെക്കും എപ്പോഴും പ്രതീക്ഷിക്കാവുന്ന നമ്മളെ റോഡിൽ ഈ രീതിയാണ് കൂടുതൽ അഭികാമ്യം.

ഈ രീതിൽ നിങ്ങൾക്ക് സിൽമാ നടന്മാർ സ്വപ്നം കാണാൻ കിടക്കുന്ന സ്റ്റൈലിൽ വരെ കിടക്കാം. ( ഈ രണ്ടും കയ്യും ക്രോസ് ആക്കി തലയുടെ അടിയിൽ വെച്ചുള്ള ഒരു കിടപ്പില്ലേ ലോ ലത്…) മലർന്നോ, ചരിഞ്ഞോ, കാലുകൾ ഉയർത്തി ത്രികോണാകൃതിയിൽ ആക്കി വെച്ചു വരെ നിങ്ങൾക്ക് കിടക്കാം എന്നാണ് അനുഭവസ്ഥൻ കൂടെ ആയ എനിക്ക് പറയുവാൻ ഉള്ളത്. ഞമ്മളെ സ്വന്തം ബസ്സ്‌ ആയതു കൊണ്ട് ചീത്തവിളിക്കാണോ ശല്യപ്പെടുത്താനോ അധിക സന്ദർഭങ്ങളിലും ആരും വരാറില്ല.

ഇനി രണ്ടു പേരുടെ സീറ്റിൽ ആണെങ്കിൽ കാലുകൾ ചമ്രം പടിഞ്ഞു ഇരുന്ന് ഉറങ്ങുന്നവർ, പുതച്ചു മൂടി ഉറങ്ങുന്നവർ, അടുത്തു ആരും ഇല്ലെങ്കിൽ ക്രോസ് ആയി വര വരച്ചപോലെ ഇരുന്ന് ഉറങ്ങുന്നവർ എന്നിവരെ കൂടാതെ മടങ്ങി കിടന്നു ഉറങ്ങുന്നവരെ വരെ നിങ്ങൾക്ക് പല യാത്രയിലും കാണുവാൻ സാധിക്കും. ആ ടെക്നിക് എനിക്ക് ഇതു വരെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ മനോഹരമായ ഉറക്ക രീതികൾ നിങ്ങളുടെ അനുഭവത്തിൽ ഉണ്ടെങ്കിൽ പറയൂ…. യാത്രകൾ തുടരട്ടെ…

എഴുത്ത് – ഷിജു കെ ലാല്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post