KSRTC സിഫ്റ്റ് ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. റിസർവ്വേഷൻ ഇന്ന് വൈകിട്ട് 5 മണി മുതൽ

Total
135
Shares

കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്. കെഎസ്ആർടിസി- സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിം​ഗ് ഏപ്രിൽ 7 വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാകും.
തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി ലഭ്യമായിരിക്കും.

തിരുവനന്തപുരം – ബാംഗ്ലൂർ റൂട്ടിൽ സ്വിഫ്റ്റ് എ.സി സർവ്വീസുകളിൽ ഓൺലൈൻ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സർട്ടിഫിക്കറ്റും നൽകും. ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോ​ഗിക്കാനുള്ള സൗകര്യവും ലഭിക്കും. 5 മണിക്ക് റിസർവ്വേഷൻ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പർ നിന്നുള്ള ഓരോ യാത്രക്കാർക്കാകും ഈ ആനുകൂല്യം ലഭ്യമാകുക. തുടർന്ന് ഓരോ ദിവസവും ഏപ്രിൽ 30 വരെ പുതിയ സർവ്വീസുകൾ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

ഇത്തരത്തിൽ ഏപ്രിൽ മാസത്തിൽ ഓരോ ദിവസവും കൂടുതൽ സർവീസുകൾ ഓരോ ദിവസവും ഓൺലൈനിൽ നൽകുകയും ഏപ്രിൽ 30 ആം തീയതിയോടെ ഇത്തരത്തിൽ 100 ബസ്സുകളുടെ റിസർവേഷൻ ലഭ്യമാവുകയും ചെയ്യും. ഈ ബസ്സുകളിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ആകെ 100 പേർക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും

എ.സി സ്ലീപ്പർ സർവ്വീസുകളും ടിക്കറ്റ് നിരക്കും

തിരുവനന്തപുരം – ബാ​ഗ്ലൂർ (വൈകുന്നരം 6 മണിക്ക്, നാ​ഗർകോവിൽ- തിരുനൽവേലി, ഡിൻഡി​ഗൽ, നാമക്കൽ- വഴി ബാ​ഗ്ലൂർ,- ടിക്കറ്റ് നിരക്ക്: 1571 രൂപ), തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 6 മണിക്ക്, നാമക്കൽ- ഡിൻഡി​ഗൽ- തിരുനൽവേലി- നാ​ഗർകോവിൽ- തിരുവനന്തപുരം,ടിക്കറ്റ് നിരക്ക്: -1728 രൂപ).

തിരുവനന്തപുരം- ബാ​ഗ്ലൂർ ( വൈകുന്നേരം 5.30 മണിക്ക്, ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്:1376 രൂപ ( 30% കുറഞ്ഞ നിരക്ക്), തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 5 മണിക്ക്, സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി -ടിക്കറ്റ് നിരക്ക്: 2156 രൂപ).

എറണാകുളം- ബാ​ഗ്ലൂർ ( രാത്രി 8 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്), തിരികെ ബാ​ഗ്ലൂർ – എറണാകുളം (രാത്രി 8 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി- ടിക്കറ്റ് നിരക്ക്: 1552 രൂപ).

എറണാകുളം – ബാ​ഗ്ലൂർ ( രാത്രി 9 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി-ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്), തിരികെ എറണാകുളം – ബാ​ഗ്ലൂർ (രാത്രി 9 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി -ടിക്കറ്റ് നിരക്ക്:1552 രൂപ).

എ.സി സെമി സ്ലീപ്പർ ബസുകൾ

പത്തനംതിട്ട – ബാ​ഗ്ലൂർ ( വൈകുന്നേരം 5,30 മണി, കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി -ടിക്കറ്റ് നിരക്ക്: 1251 രൂപ), തിരികെ ബാ​ഗ്ലൂർ -പത്തനംതിട്ട ( രാത്രി 7.30 മണി, സേലം, പാലക്കാട്, തൃശ്ശൂർ- കോട്ടയം വഴി- ടിക്കറ്റ് നിരക്ക്: 1376 രൂപ).

കോട്ടയം- ബാ​ഗ്ലൂർ ( വൈകുന്നേരം – 5.30 മണി, തൃശ്ശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ- ​ഗൂഡല്ലൂർ- മൈസൂർ വഴി – ടിക്കറ്റ് നിരക്ക്: 993 രൂപ ), തിരികെ ബാ​ഗ്ലൂർ – കോട്ടയം ( വൈകിട്ട് 3.45 മണി, മൈസൂർ – ​ഗൂഡല്ലൂർ – നിലമ്പൂർ വഴി ടിക്കറ്റ് നിരക്ക്: 1093 രൂപ).

കോഴിക്കോട് – ബാ​ഗ്ലൂർ (രാവിലെ 8.30 മണി, സുൽത്താൻ ബത്തേരി – മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 703 രൂപ), കോഴിക്കോട്- ബാ​ഗ്ലൂർ (ഉച്ചയ്ക്ക് 12 മണി, ബത്തേരി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 703 രൂപ), കോഴിക്കോട്- ബാ​ഗ്ലൂർ​ ( വൈകുന്നേരം 7 മണി, മാനന്തവാടി , മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 771 രൂപ), കോഴിക്കോട്- ബാ​ഗ്ലൂർ ( രാത്രി 10 മണി, മാനന്തവാടി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 771 രൂപ).

കോഴിക്കോട്ടേയ്ക്ക് തിരികെയുള്ള സർവ്വീസുകൾ : സുൽത്താൻ ബത്തേരി വഴി, ഉച്ചയ്ക്ക് 12 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45 ടിക്കറ്റ് നിരക്ക്:848 രൂപ, മാനന്തവാടി വഴി രാത്രി 8.30 മണി ടിക്കറ്റ് നിരക്ക്: 848 രൂപ.

നോൺ എ.സി ഡീലക്സ് ബസുകൾ

കണ്ണൂർ- തിരുവനന്തപുരം ( വൈകുന്നേരം 5.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ബൈപ്പാസ് വഴി ടിക്കറ്റ് നിരക്ക്:- 701 രൂപ), തിരികെ തിരുവനന്തപുരം- കണ്ണൂർ ( വൈകുന്നേരം 7 മണി, ആലപ്പുഴ- വൈറ്റില- തൃശ്ശൂർ – കോഴിക്കോട് ടിക്കറ്റ് നിരക്ക്: 701 രൂപ ).

മാനന്തവാടി- തിരുവനന്തപുരം (വൈകുന്നേരം 5 മണി, കോഴിക്കോട്- തൃശ്ശൂർ- മൂവറ്റുപുഴ- കോട്ടയം വഴി ടിക്കറ്റ് നിരക്ക്: 701 രൂപ), തിരികെ തിരുവനന്തപുരം – മാനന്തവാടി (രാത്രി 7.30. മണി, കൊട്ടാരക്കര- കോട്ടയം- തൃശ്ശൂർ- കോഴിക്കോട് വഴി- ടിക്കറ്റ് നിരക്ക്: 701 രൂപ).

സുൽത്താൻ ബത്തേരി – തിരുവനന്തപുരം ( രാത്രി 7 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ വഴി ടിക്കറ്റ് നിരക്ക്: 701 രൂപ), തിരികെ തിരുവനന്തപുരം- സുൽത്താൻ ബത്തേരി ( വൈകുന്നേരം 4.30 മണി, കോട്ടയം- തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ).

സുൽത്താൻബത്തേരി- തിരുവനന്തപുരം (രാത്രി 10.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ടിക്കറ്റ് നിരക്ക്: 701 രൂപ), തിരികെ തിരുവനന്തപുരം- സുൽത്താൻബത്തേരി ( രാത്രി 8.30 മണി, കോട്ടയം -തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ).

തിരുവനന്തപുരം- കോഴിക്കോട് (രാത്രി 8 മണി, ആലപ്പുഴ- വൈറ്റില വഴി ടിക്കറ്റ് നിരക്ക്: 581 രൂപ), തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 3 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ).

തിരുവനന്തപുരം- കോഴിക്കോട് (രാത്രി 10.30 മണി, കോട്ടയം- തൃശ്ശൂർ – വൈപ്പാസ് വഴി- ടിക്കറ്റ് നിരക്ക്: 561 രൂപ), തിരികെ കോഴിക്കോട്- തിരുവനന്തപുരം ( വൈകുന്നേരം 5 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ).

തിരുവനന്തപുരം – കോഴിക്കോട് (വൈകുന്നേരം 6 മണി, ആലപ്പുഴ- വൈറ്റില , തൃശ്ശൂർ ടിക്കറ്റ് നിരക്ക്: 581 രൂപ), തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 4.30 മണി, തൃശ്ശൂർ – കോട്ടയം ടിക്കറ്റ് നിരക്ക്: 561 രൂപ).

കൂടുതൽ വിവരങ്ങൾക്ക്: കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, കൂടാതെ 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്. സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post