കെ.എസ്.ആർ.ടി.സി ബംഗളുരു സർവ്വീസുകൾ ഞായറാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും. കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
കേരളം സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് നേരത്തെ കര്‍ണാടകയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 മുതല്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ (2021 ജൂലൈ 11) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച(2021 ജൂലൈ 12) മുതലും ആരംഭിക്കും. ഇതേ റൂട്ട് വഴിയുള്ള സര്‍വ്വീസുകളായിരിക്കും കര്‍ണ്ണാടക റോഡ് കോര്‍പ്പറേഷനും നടത്തുക.
അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് – സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം.
കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവ്വീസുകൾ വേണ്ടി വന്നാൽ കൂടുതൽ സർവ്വീസുകൾ നടത്തും. ഈ സർവ്വീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം (0471 2333886), കോഴിക്കോട് (0495 2723796), കണ്ണൂർ (0497 2707777) എന്നീ യൂണിറ്റുകളുടെ നമ്പരിലും കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972 എന്നീ മാർഗ്ഗങ്ങളിലൂടെയും യാത്രക്കാർക്ക് അന്വേഷണങ്ങൾ നടത്താവുന്നതാണ്.
കേരളത്തിനുള്ളിലെ സർവ്വീസുകൾ. പൂർണമായും പുനരാരംഭിക്കാനും കെഎസ്ആർടിസി തീരുമാനിച്ചു. ഇപ്പോൾ 50 ശതമാനം ബസ് സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്. ഇത് 100 ശതമാനമായി ഉയർത്തും. എല്ലാ ജീവനക്കാരും ഹാജരാകാൻ കെ എസ് ആർ ടി സി എം ഡി നിർദ്ദേശം നൽകി. ശനി ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ ആയതിനാൽ സർവ്വീസുകൾ ഉണ്ടാകില്ല.