പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുമായി കെഎസ്ആർടിസി വാട്‍സ് ആപ്പ് കൂട്ടായ്മ…

Total
0
Shares

കെഎസ്ആർടിസി ബസ്സിൽ കുടിവെള്ളം. അങ്ങനെ ഒരു പേരിൽ കെഎസ്ആർടിസിയുടെ തന്നെ അഭിമാനമായി മാറിയ ഒരു സർവീസാണ് കുമളി – കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്. ആ അഭിമാന സർവീസിന് ഒരു പൊൻതൂവൽ കൂടി.. ഈ ബസിലെ ജീവനക്കാരും യാത്രക്കാരും ഒക്കെ ‘കുമളി – കൊന്നക്കാട്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബത്തിലെ 13 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

കെഎസ്ആർടിസിയിലെ ജീവനക്കാർക്കും യാത്രക്കാർക്കും ആനവണ്ടി പ്രേമികൾക്കും അഭിമാനം തോന്നുന്ന നിമിഷങ്ങൾ. ദീർഘ ദൂര യാത്രക്കാർക്ക്‌ സൗജന്യ കുടിവെള്ളം, യാത്രകൾ ആസ്വദിച്ച്‌ പോകാൻ മ്യൂസിക്‌ സിസ്റ്റം, ജീവനക്കാരും സ്തിരം യാത്രക്കാരും ഫാൻസും ചേർന്ന് വാട്സാപ്പ്‌ കൂട്ടായ്മ… കൊന്നക്കാട്ട്‌ നിന്നും കുമിളിയിലേക്ക്‌ പോകുന്ന കെഎസ്ആർടിസിയുടെ താര പരിവേഷം ഇത്കൊണ്ടും തീരുന്നില്ല. വാട്സാപ്പ്‌ കൂട്ടായ്മയുടെ വക കൊന്നക്കാട്‌ മുതൽ കുമിളി വരെയുള്ള പല സ്ഥലങ്ങളിലെയും പാവപ്പെട്ട കുട്ടികൾക്ക്‌ സ്കൂൾ കിറ്റ്‌ വിതരണം ചെയ്താണു ഇന്ന് ഈ ബസ്‌ സർവ്വീസ്‌ വാർത്തകളിൽ നിറയുന്നത്‌.

സ്കൂൾ ബാഗ്‌, ബുക്കുകൾ, പേന, പെൻസിൽ, ബോക്സ്‌, ടിഫിൻ ബോക്സ്‌, വാട്ടർ ബോട്ടിൽ എല്ലാം അടങ്ങുന്ന സ്കൂൾ കിറ്റിന്റെ വിതരണം ഒരേ സമയത്ത്‌ കുമിളി ഡിപ്പോയിലും കൊന്നക്കാട്ടും നടന്നു.  കഴിഞ്ഞ ദിവസം സർവ്വീസ്‌ പോയ വഴികളിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി നൽകുവാനുള്ള ബാക്കി കിറ്റുകളുമായാണു ബസിന്റെ യാത്ര നടന്നത്. കൂടാതെ ബസ്സിലെ ദീർഘദൂര യാത്രക്കാർക്ക്‌ സൗജന്യ കുടിവെള്ള വിതരണവും എല്ലാ ദിവസവും നൽകി പോരുന്നു. ആത്മാർത്ഥതയുള്ള ഒരു പറ്റം ജീവനക്കാരും അവരോടൊപ്പം സ്തിരം യാത്രക്കാരും കേഎസ്‌ആർറ്റീസീ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരും ഒന്നിച്ചപ്പോൾ സ്വകാര്യ ബസുകളെ വെല്ലുന്ന സേവനം മുഖമുദ്രയാക്കി കുമിളിയുടെ “കൊന്നക്കാടൻ” യാത്ര തുടരുന്നു. ഇതിനെല്ലാം ഉപരി പരിപൂർണ്ണ പിന്തുണ നൽകി ഈ സേവീസ്‌ വിജയം ആക്കി തീർത്തതിൽ കുമളി ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ പങ്കും വലുതാണ്.

കുമളി – കൊന്നക്കാട് വാട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന മെസ്സേജ് : “30/05/2019 നമ്മുടെ ഗ്രൂപ്പിനെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത ഒരു ദിവസമാണ്. കേരളത്തിലെ ഒരു കെ.എസ്.ആർ.ടി.സി. ബസ്സിലെ യാത്രക്കാരുടെ കൂട്ടായ്മയിലൂടെ 13 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കുന്നത്ത് ആദ്യമായിട്ടായിരിക്കും. മാർച്ച് 17 ന് തുടങ്ങി ഏകദേശം രണ്ടര മാസം കൊണ്ട് തന്നെ KSRTC യുടെ പാസഞ്ചേഴ്സ് ഗ്രൂപ്പുകളിൽ ഏല്ലാവരിലും ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രൂപ്പായി മാറിയിരിക്കുകയാണ് നാം. നമ്മുടെ ഗ്രൂപ്പിന്റെ ആത്മാർത്ഥതയുടെയും കൂട്ടായ്മയുടെയും വിജയമാണിത്. ഇതിൽ നേരിട്ടും അല്ലാതെയും സഹകരിച്ചവരാണ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളും.

അതുപോലെ നമ്മുടെ ഈ ഉദ്യമത്തിനു തുടക്കം മുതൽ എല്ലാ പിന്തുണയും നല്കിയ കുമിളി DTO ശ്രി.ഷാജി സാർ, കൺട്രോളിംഗ് ഇൻസ്പെക്ടർ ശ്രീ.മുരളി സാർ കുമിളി ഡിപ്പോയിലെ മറ്റു സ്റ്റാഫംഗങ്ങൾ എന്നിവർക്കും ഈ ഗ്രൂപ്പ് അംഗങ്ങൾക്കും ഇതിൽ അഭിമാനിക്കാം. രാവിലെ 11 ന് കുമിളി ഡിപ്പോയിൽ വച്ച് നടക്കുന്ന ചടങ്ങ് വൻ വിജയമാക്കി തീർക്കാൻ ഗ്രൂപ്പിലെ മാക്സിമം അംഗങ്ങളുടെയും പങ്കാളിത്തം ലഭിച്ചു. നമ്മൾ ഇന്ന് ചെയ്തത് വളരേ മഹത്തായ ഒരു കാര്യമാണ്. ഒരു പക്ഷെ കേരളത്തിലെ ഒരു ബസ് ഫാൻ ഗ്രൂപ്പും ഇങ്ങനെ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.

നമ്മൾ നൽകിയ നൽകിയ ഈ ചെറിയ സമ്മാനം നമ്മുടെ ഈ കുട്ടികൾക്കു ഏറെ പ്രയോജനം ചെയ്യുന്നതോടൊപ്പം അവരുടെ ഭാവി ശോഭനമാവട്ടെ. നമ്മുടെ ഈ പദ്ധതിയിൽ സഹായിച്ച, സഹകരിച്ച എല്ലാ ഗ്രൂപ്പ്‌ അംഗങ്ങൾക്കും നന്ദി. നമ്മുടെ പ്രോഗ്രാം വളരേ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിൽ സന്തോഷം. സർവ പിന്തുണയും തന്ന ബഹു: സൂപ്രണ്ട് അജി സർ, ബഹു: DTO ഷാജി സർ, ബഹു: ജനറൽ കോൺട്രോളിങ് ഇൻസ്‌പെക്ടർ മുരളി സർ, കുമിളി -കൊന്നക്കാട് ബസ്സിലെ ജീവനക്കാർ, കൂടാതെ ഇതിനു പിന്തുണ നൽകിയ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും നമ്മുടെ ഉദ്യമം ഫലവത്താക്കിയതിന് നന്ദി.”

ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി എംഡിയായ എം.പി. ദിനേശ് ഐ.പി.എസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ – “സമൂഹത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾ ധാരാളം. അവർക്കായി സർക്കാർ തീരുമാനമെടുത്ത് നടപ്പാക്കിയ സൗജന്യമാണ് കൺസഷൻ. ഓരോ ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കെ.എസ്.ആർ.ടി.സിയുടെ കൺസഷൻ സൗകര്യം ഉപയോഗപ്പെടുത്തി സ്‌കൂളിലേക്കെത്തുന്നത്. തങ്ങൾ വളർന്നു വന്ന വഴികളിൽ വെള്ളവും വളവും നൽകി പരിപോഷിപ്പിച്ച ആനവണ്ടിയെ ഭാവിയിൽ അവർക്ക് മറക്കാനാകുമോ?

ആനവണ്ടിയും സമൂഹത്തിലെ ഊർജസ്വലരായ ചെറുപ്പക്കാരും ഒരുമിച്ചു ചേർന്നപ്പോൾ രൂപീകരിക്കപ്പെട്ടത് അക്ഷരകേരളത്തിലെ തന്നെ ഒരു മികച്ച മാതൃകയാണ്. കുമളി മുതൽ കൊന്നക്കാട് വരെയുള്ള പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകിയതോടെ സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിന് പകർത്താവുന്ന മാതൃകയായി ഈ സംരംഭം. ഈ നവസംരംഭത്തിന് മുൻകൈയെടുത്ത കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും കുമളി – കൊന്നക്കാട് ബസ് സർവീസിലെ യാതക്കാരുടെ കൂട്ടായ്മക്കും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ എല്ലാ വിധ ആശംസകളും നേരുന്നു.”

കടപ്പാട് – സന്തോഷ് കുട്ടൻ, ബഷീർ വാഗമൺ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post