ലഡാക്ക് പെർമിറ്റ്; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Total
821
Shares

എഴുത്ത് – ജംഷീർ കണ്ണൂർ.

കോവിഡ് കാലമാണ്. സാമൂഹിക അകലത്തിൻ്റെ കാലം. ഇത്തരം ഒരു ദുരിതം പേറുന്ന കാലഘട്ടത്തിൽ, അതും നമ്മൾ താമസിക്കുന്ന വീട് നിലനിക്കുന്ന പഞ്ചായത്ത് വിട്ട് തൊട്ട് അടുത്തുള്ള പഞ്ചായത്തിലേക്ക് വരെ യാത്ര ചെയ്യാൻ മടിക്കുന്ന ഈ സമയത്ത് തന്നെ ഇത്തരത്തിലുള്ള ഒരു എഴുത്തിന് എന്താണ് പ്രസക്തി എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അത്തരത്തിൽ ചിന്തിക്കുന്നവർക്കും, ഈ കുറിപ്പ് വായിച്ച് അത്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ പോകുന്നവർക്കുമുള്ള ഉത്തരം ഇതാണ്.

ഈ ഒരു കുറിപ്പ് യാത്രയെ പ്രണയിക്കുന്നവർക്ക് വേണ്ടിയാണ്. കാരണം ഏതൊരു സഞ്ചാരിടെയും മനസ്സിൽ എന്നും, എക്കാലവും, എരിയുന്ന തീക്കനൽ പോലെ നില നിൽക്കുന്ന സ്വപ്നങ്ങളിൽ ഒന്നാണ് ലഡാക്ക് യാത്ര എന്നത്. പലരും ഈ കോവിഡെന്ന മഹാമാരി അവസാനിച്ചിട്ട് യാത്ര ചെയ്യാൻ വേണ്ടി പ്ലാനുകളും മറ്റും തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അവരിൽ പലരും ഒരു ലഡാക്ക് യാത്ര നടത്തിയ വ്യക്തി എന്ന നിലയിൽ എന്നോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്നാണ് ലഡാക്ക് പെർമിറ്റ് എടുക്കുന്നത് എങ്ങനെ ആണ്? എവിടെ നിന്നാണ് പെർമിറ്റ് ലഭിക്കുന്നത്? എന്നൊക്കെ. അത്തരം സംശയങ്ങൾ ഉള്ളവർക്ക് ഒരു ഉപകാരമാകട്ടെ എന്നതാണ് ഈ കുറിപ്പ് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്.

ലഡാക്കിലേക്ക് വാഹനങ്ങളിൽ റൈഡ് ചൈത് എത്തിപ്പെടാൻ സഞ്ചാരികൾ രണ്ട് മാർഗങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഒന്ന് ജമ്മു, ശ്രീനഗർ, കാർഗിൽ വഴി ലഡാക്ക് എത്തിയതിന് ശേഷം റോത്താങ്ങ് പാസ്സ്, മണാലി വഴി മടങ്ങുന്ന ക്ലോക്ക് വെയ്സ് എന്ന മാർഗ്ഗം.
രണ്ട് മണാലി, റോത്താങ്ങ് പാസ്സ് വഴി ലഡാക്ക് എത്തി അതിന് ശേഷം കാർഗിൽ, ശ്രീനഗർ, ജമ്മു വഴി. മടങ്ങുന്ന ആൻ്റി ക്ലോക്ക് വെയ്സ് എന്ന മാർഗ്ഗം.

ഇതിൽ ഒന്നാമത് പറഞ്ഞ ക്ലോക്ക് വൈയ്സ് റൂട്ടാണ് സഞ്ചരിക്കാൻ ഏറ്റവും അനുയോജ്യം. കാരണം എല്ലാവർക്കും അറിയാം ലഡാക്ക് സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നമ്മൾ ക്ലോക്ക് വെയ്സ് രീതിയിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ പതിയെ, പതിയെ ദിവസങ്ങൾ എടുത്ത് യാത്ര ചൈത് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിൽ എത്തുകയാണ് ചെയ്യുക. അപ്പോൾ നമ്മുടെ ശരീരം ഈ യാത്രയുടെ ഇടയിൽ തന്നെ ലഡാക്കിലെ കാലവസ്ഥയോട് പൊരുത്തപ്പെട്ട് തുടങ്ങും. അതുമൂലം ലഡാക്കിലെ AMS മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു വിധം നമ്മുടെ ശരീരത്തിന് പറ്റും.

എന്നാൽ രണ്ടാമത് പറഞ്ഞ ആൻ്റിെ ക്ലോക്ക് വെയ്സ് മാർഗ്ഗം സ്വീകരിച്ചാൽ നമ്മൾ മണാലിയിൽ നിന്ന് ഒറ്റയടിക്ക് ഏതാനും മണിക്കൂറുകൾ കൊണ്ട് 16000 അടി മുകളിലേക്ക് കയറുകയാണ് ചെയ്യുക. അപ്പോൾ പെട്ടെന്ന് മാറ്റം വരുന്ന കാലവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാൻ നമ്മുടെ ശരീരത്തിന് കഴിയാതെ വരും. സ്വഭാവികമായും AMS പ്രശ്നങ്ങൾ ഉണ്ടാകും. നമ്മുടെ ശരീരം പെട്ടെന്ന് തന്നെ അതുമൂലം പ്രതികരിക്കുകയും ചെയ്യും. ചിലപ്പോൾ യാത്ര തന്നെ മുടങ്ങുന്ന അവസ്ഥയിൽ എത്താം. അതു കൊണ്ട് ഏറ്റവും നല്ല മാർഗ്ഗം ക്ലോക്ക് വെയ്സ് റൂട്ട് സ്വീകരിക്കുക എന്നതാണ്.

ഈ രണ്ടു മാർഗങ്ങൾ സ്വീകരിച്ചാലും നമുക്ക് ലഡാക്കിലൂടെ സഞ്ചരിക്കുവാൻ പെർമിറ്റ് ആവശ്യമാണ്. പെർമിറ്റുകൾ രണ്ട് വിതമാണ് ഉള്ളത്. 1) ലഡാക്ക്_ഇന്നർലൈൻ പെർമിറ്റ്. 2) റോത്തങ്ങ് പെർമിറ്റ്. ഇതിൽ നിങ്ങൾ മുകളിൽ പറഞ്ഞത് പോലെ ക്ലോക്ക് വെയ്സ് റൂട്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് മാത്രമെ ആവശ്യമുളളു.

ലഡാക്ക് എത്തി ലഡാക്കിലെ നുബ്രാവാലി, കർദുഗ്ല, പാൻഗോങ്ങ്, etc മുതലായ സ്ഥലങ്ങൾ സഞ്ചരിക്കാൻ ആണ് നമുക്ക് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് വേണ്ടി വരുന്നത്. ക്ലോക്ക് വെയ്സ് റൂട്ടിൽ നമുക്ക് ഈ ഒരു പെർമിറ്റ് മാത്രമേ ആവശ്യമുള്ളു. എന്നാൽ നമ്മൾ ആൻ്റി ക്ലോക്ക് വെയ്സ് റൂട്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൻ നമുക്ക് റോത്താങ്ങ് പാസ്സ് വഴി കടന്നു പോകാൻ റോത്താങ്ങ് പെർമിറ്റ് എടുക്കേണ്ടതായി വരും. അതിന് ശേഷം ലഡാക്ക് എത്തി ലഡാക്കിലെ സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കാൻ ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് കൂടി എടുക്കേണ്ടതായി വരും.

റോത്താങ്ങ് പെർമിറ്റ്, അതുപോലെ ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എന്താണ് എന്നും. ഇത് എന്തിനാണ് എന്നും നമുക്ക് മനസ്സിലാക്കാം.

1) റോത്താങ്ങ് പെർമിറ്റ്. കുറച്ച് കാലം മുമ്പൊക്കെ റോത്താങ്ങ് പാസ്സിലൂടെ സഞ്ചരിക്കാൻ പെർമിറ്റിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ സഞ്ചാരികളുടെ വർദനവ് കൂടുകയും അതുമൂലം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ റോത്താങ്ങ് പാസ് സന്ദർശിക്കാറുമുണ്ടായിരുന്നു. ഇത് പാസിലും റൂട്ടിലും ധാരാളം മലിനീകരണത്തിനും മാലിന്യങ്ങൾ അടിഞ്ഞുകൂടാനും കാരണമായി. എന്തിന് വാഹനത്തിൻ്റെ പുകയും മറ്റു മലിനീകരണവും കാരണം അവിടത്തെ മഞ്ഞുമലകൾ പോലും കറുപ്പു നിറത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു എന്നൊക്കെയുള്ള ന്യുസുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചൈതിരുന്നു. അതു കൊണ്ട് എൻ‌ജി‌ടി (നാഷണൽ ഗ്രീൻ ട്രിബ്യൂണൽ) ദൈനം ദിന വാഹനത്തെയും വിനോദ സഞ്ചാരത്തെയും നിയന്ത്രിക്കാൻ തീരുമാനിച്ചു.

അങ്ങനെ ഒരു ദിവസം റോത്താങ്ങ് പാസ്സ് കയറി പോകാൻ ഒരു നിശ്ചിത വാഹനങ്ങൾക്ക് മാത്രം അതായത് ഏകദേശം 1500 ൽ താഴെ വരുന്ന വാഹനങ്ങൾക്ക് മാത്രം അനുമതി കൊടുക്കുവാൻ ആണ് റോത്താങ്ങ് പെർമിറ്റ് എന്ന ആശയം അധികൃതർ നടപ്പിലാക്കിയത്. ഇവിടെ റോത്താങ്ങ് പെർമിറ്റ് എടുക്കുന്നത് മണാലിയിൽ നിന്ന് റോത്താങ്ങ് പാസ്സ് വഴി സഞ്ചരിക്കുന്ന വാഹനത്തിലെ വ്യക്തികളുടെ മേൽ അല്ല. നമ്മൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് പെർമിറ്റ് വേണ്ടത്. അതുപോലെ തന്നെ സൈക്കിൾ മാർഗമോ, നടന്നോ, അല്ലങ്കിൽ H.R.T.C അല്ലെങ്കിൽ H.P.T.D.C യുടെ ബസ്സിലോ ആണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ റോഹ്താങ്ങ് പെർമിറ്റ് അവശ്യമില്ല. അതുപോലെ തന്നെ ലഡാക്കിൽ നിന്നും റോത്താങ്ങ് പാസ്സ് വഴി മണാലിയിലേക്ക് മടങ്ങി വരുന്നവർക്കും ഈ പെർമിറ്റ് ആവശ്യമില്ല.

2. ലഡാക്ക് ഇന്നർലൈൻ പെർമിറ്റ്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ചില പ്രദേശങ്ങളിലേക്കുള്ള യാത്ര നിയന്ത്രിക്കുന്നതിനും, രാജ്യ സുരക്ഷയ്ക്കും വേണ്ടി ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച official യാത്രാ രേഖയാണ് ഇന്നർലൈൻ പെർമിറ്റ്. രാജ്യം അതിർത്തി പങ്കിടുന്ന ഇത്തരം പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് ഇത്തരം പെർമിറ്റ് നേടേണ്ടത് ആ സംസ്ഥാനങ്ങൾക്ക് പുറത്തുനിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ പെർമിറ്റ് നിർബന്ധമാണ്. ഇതൊരു സുരക്ഷാ മാനദണ്ഡമാണ്, ലേയുടെ ചില ഭാഗങ്ങളിൽ സഞ്ചരിക്കാനാണ് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എടുക്കുന്നത്. ഇവിടെ റോത്താങ്ങ് പെർമിറ്റ് പോലെ നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിന് അല്ല പെർമിറ്റ് എടുക്കുന്നത്.ആ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരോ വ്യക്തികൾക്കും ആണ് പെർമിറ്റ് ആവിശ്യമായി വരുന്നത്.

എവിടെ നിന്നാണ് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എടുക്കേണ്ടത്.? ഓൾഡ് Leh ബസ് സ്റ്റാൻഡിനു പുറകിലുള്ള DC ഓഫീസിൽ നിന്നും ആണ് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് കിട്ടുന്നത്. രാവിലെ 9am to 5 pm വരെയാണ് ഓഫീസ് സമയം. കാർഗിൽ നിന്നും വിടുമ്പോൾ തന്നെ ഗൂഗിൾ മാപ്പിൽ Leh old ബസ്റ്റാൻ്റ് എന്ന് കൊടുത്താൽ നിങ്ങൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റും.

അതുപോലെ തന്നെ DC ഓഫീസിലേക്ക് കയറുന്ന വഴിയിൽ തന്നെ ഫോട്ടോസ്റ്റാറ്റ് കടകളും, ബൈക്ക് റെൻ്റിന് കൊടുക്കുന്ന ഷോറൂമുകളും കാണാം. അവിടെ പോയാലും മതി. അവിടെ ഏജൻ്റ് മാരാണ് ഉണ്ടാവുക. അവർ ചെറിയ കമ്മീഷൻ എടുക്കുമെങ്കിലും പെർമിറ്റ് എടുക്കുന്ന വിഷയത്തിൽ നമുക്ക് വലീയ പണിയൊന്നും ഉണ്ടാകില്ല. ലെയിൽ സഞ്ചരിക്കാൻ ഏതൊക്കെ പ്രേദേശത്ത് പെർമിറ്റ് വേണമെന്നും, ആ സ്ഥലങ്ങളെ കുറിച്ചും പെർമിറ്റിന് വേണ്ട ചാർജുകളും ഒക്കെ അവർ നമുക്ക് പറഞ്ഞ് തരും. ഏകദേശം 600 രൂപയിൽ താഴെ മാത്രമെ ഒരാൾക്ക് പെർമിറ്റ് ചാർജ് വരുന്നുള്ളു. നമുക്ക് വലീയ പണിയൊന്നുമില്ലാതെ എജൻ്റ്മാർ സംഗതി റെഡിയാക്കും.

ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് കിട്ടാൻ എന്തൊക്കെ രേഖകൾ അവിശ്യമായി വരുന്നത്? DC ഓഫിസിൽ പാസിനുവേണ്ട അപേക്ഷാ ഫോമിൽ നമ്മുടെ കയ്യിലുള്ള ID പ്രൂഫിന്റെ No, Address, എഴുതി കൊടുക്കുക. കൂടാതെ ലേയിലെ പ്രധാന ടൂറിസ്റ്റ് പ്ലേസിന്റെ പേരുകൾ അപേക്ഷാ ഫോമിന്റെ മുകളിൽ ഉണ്ട്. നമ്മൾ എവിടെയൊക്കെ പോകുന്നു എന്ന് അതിൽ “ടിക്” ചെയ്തുകൊടുക്കുക.

നമ്മൾ പോകുവാൻ ഉദ്ദേശിച്ച സ്ഥലമല്ലെങ്കിലും എല്ലാത്തിലും ടിക് ചെയ്തു കൊടുത്തു പെർമിഷൻ വാങ്ങുന്നത് നന്നായിരിക്കും. കാരണം പിന്നീട് യാത്ര ചെയ്യാൻ വേണ്ടി പെർമിറ്റ് വേണ്ടി വരുന്ന മറ്റു സ്ഥലങ്ങളിലേക്കും പോകാൻ തോന്നിയാൽ ആ സമയത്ത് ഉപകാരപ്പെടും. അല്ലങ്കിൽ ആ സ്ഥലത്തേക്ക് പോകാൻ വേണ്ടി വീണ്ടും പെർമിറ്റ് എടുക്കാൻ DC ഓഫീസ് വരെ പോകേണ്ടി വരും. ഇനി DC ഓഫീസിൽ പോയി പെർമിറ്റ് എടുക്കന്നതിന് പകരം ഓൺലൈൻ ആയിട്ടും അവരുടെ സൈറ്റിൽ കേറി പെർമിറ്റ് എടുക്കാവുന്നതാണ്. സൈറ്റ് ID താഴെ കൊടുക്കുന്നു. ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എടുക്കാൻ www.lahdclehPermit.in സൈറ്റ് ഉപയോഗിക്കാം.

ഇതിൽ ഒരു കാര്യം എടുത്ത് പറയാനുള്ളത് നിങ്ങൾ ഓൺ ലൈൻ ആയി പെർമിറ്റ് എടുത്താലും ശരി പെർമിറ്റിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് അതിൽ സീൽ ചെയ്യാൻ DC ഓഫീസിൽ എന്തായാലും പോകേണ്ടതായിട്ട് വരും. പിന്നെ ഓൺലൈൻ വഴി എടുക്കുമ്പോൾ ഓഫീസ് തിരക്ക് ഒഴിവാക്കാം എന്ന് മാത്രം. അങ്ങനെ പെർമിറ്റ് റെഡിയായാൽ പാസിന്റെ 6,7 ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്തു കയ്യിലും കരുതുക. ഓരോ ചെക്ക് പോസ്റ്റിലും ഓരോ കോപ്പി കൊടുക്കേണ്ടിവരും. ഒർജിനൽ നമ്മുടെ കയ്യിൽ സൂക്ഷിക്കുക.

റോത്താങ്ങ് പെർമിറ്റ് എവിടെയാണ് കിട്ടുന്നത്‌? മണാലിയിലെ SDM ഓഫീസിൽ പോയാൽ നമുക്ക് റോത്താങ്ങ് പെർമിറ്റ് നേടിയെടുക്കാം. രാവിലെ 10 മുതൽ 5 മണി വരെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്‌.ഇനി നമുക്ക് നേരിട്ട് പോകാൻ പ്രയാസമാണെങ്കിൽ അവിടെ ഉള്ള റെൻ്റ് ബൈക്ക് ഷോറൂമുകളിൽ അന്വേഷിച്ചാൽ ഏജൻ്റ് മാർ പെർമിറ്റ് റെഡിയാക്കി തരും. ഒരു വാഹനത്തിന് 50,70 രൂപയുടെ ഇടക്കാണ് ചാർജ് വരുന്നത്. ഞായർ, രണ്ടാം ശനി ദിവസളിൽ ഓഫീസ് അവധി ആയിരിക്കും. SDM ഓഫീസിലേക്കുള്ള ഫോൺ നമ്പറുകൾ 01902-254100, 01902-254200 എന്നിവയാണ്.അതുപോലെ റോത്താങ്ങ് പെർമിറ്റ് ഓൺലൈൻ വഴി എടുക്കാൻ ഈ കാണുന്ന സൈറ്റിൽ കയറിയാൽ മതി www.rohtangpermits.nic.in.

റോത്താങ്ങ് പെർമിറ്റ് എടുക്കാൻ വേണ്ടി_വരുന്ന രേഖകൾ എന്തൊക്കെ? നിങ്ങളുടെ ഡ്രയ്‌വിംഗ് ലൈസൻസിൻ്റെയും, നിങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷൂറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പുമാണ് പെർമിറ്റ് നേടുന്നതിന് ആവിശ്യമായി വരുന്ന രേഖകൾ.

എന്തായാലും ലഡാക്ക് പെർമിറ്റുമായി ബന്ധപ്പെട്ടുള്ള ഈ വിവരണം നിങ്ങൾക്കിഷ്ട്ടമായി എന്നു കരുതുന്നു. ഇഷ്ട്ടമായാൽ ലഡാക്ക് സ്വപ്നം കണ്ടു നടക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക. അതുപോലെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻ്റായി പങ്ക് കൊടുക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post