പ്രീമിയം ലുക്കിൽ പുതിയ Mahindra Thar; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ…

Total
653
Shares

ഇന്ത്യൻ വാഹനങ്ങളിലെ കരുത്തുറ്റ ഒരു താരമാണ് മഹീന്ദ്ര ഥാർ. വണ്ടിപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന Mahindra Thar ൻ്റെ പുത്തൻ 2020 മോഡൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. അതിനോടനുബന്ധിച്ചു കൊച്ചിയിൽ വെച്ചു നടന്ന ഫ്രീഡം ഡ്രൈവിൽ പങ്കെടുക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ആ പരിപാടിയ്ക്കിടെ ഞാൻ നേരിട്ടു കണ്ടും, ടെസ്റ്റ് ഡ്രൈവ് ചെയ്തും പുതിയ Thar നെക്കുറിച്ച് മനസിലാക്കിയ കാര്യങ്ങളും എടുത്ത ചിത്രങ്ങളുമാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു റിവ്യൂ എന്നതിലുപരി ഒരു സാധാരണക്കാരൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു മനസ്സിലാക്കിയ രീതിയിൽ വിശദമായി തയ്യാറാക്കിയ വീഡിയോയും ഇതോടൊപ്പം ഷെയർ ചെയ്യുന്നു.

അപ്പോൾ ഇനി നേരെ കാര്യത്തിലേക്ക് കടക്കാം. മുൻ മോഡലുകളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് പുത്തൻ Thar ലോഞ്ച് ചെയ്തിരിക്കുന്നത്. ജീപ്പ് റാങ്ക്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ് ഈ പുത്തൻ മോഡൽ എന്നതും ശ്രദ്ധേയമാണ്. ഒറ്റനോട്ടത്തിലുള്ള പ്രധാന മാറ്റം വണ്ടിയുടെ ഗ്രില്ലാണ്. പുത്തൻ വണ്ടിയുടെ വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല് പഴയ ഗാംഭീര്യം നൽകുന്നുണ്ടോ എന്ന് വാഹനപ്രേമികൾക്കിടയിൽ രണ്ടഭിപ്രായമുണ്ടെങ്കിലും, ലുക്കിൽ Thar അടിപൊളി തന്നെയാണ്.

മുൻവശത്തെ മറ്റു പ്രധാനപ്പെട്ട സവിശേഷതകൾ അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്‌പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍ എന്നിവയാണ്. ഇതോടൊപ്പം 45.72 cm ഡീപ് സിൽവർ അലോയ് വീലുകളും ഭംഗിയേറിയതാണ്.

ഇനി കാബിനിനകത്തെ കാര്യമെടുത്തു നോക്കിയാൽ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അഡ്വഞ്ചർ സ്റ്റാറ്റിറ്റിക്‌സ് ഡിസ്പ്ലേ, സ്റ്റിയറിംഗ്-മൗണ്ട്ഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, മാനുവൽ ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4×4 ട്രാൻ‌വേർസ് കേസ്, റൂഫിൽ ഘടിപ്പിച്ച സ്പീക്കറുകൾ, ഹിൽ‌ഹോൾഡ്, ഹിൽ‌ ഡിസെൻറ് കൺ‌ട്രോൾ, മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ISOFIX ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയാണ് എടുത്തു പറയേണ്ടവ.

മൊത്തത്തിൽ ഒരു പ്രീമിയം ലുക്ക് തന്നെയാണ് ഇന്റീരിയർ. കൂടാതെ സുരക്ഷയെ മുൻനിർത്തി ഡ്യുവൽ എയർ ബാഗുകൾ, എ ബി എസ്, സെൻട്രൽ ലോക്കിംഗ്, റിയർ പാർക്കിംഗ്, ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് എന്നിവയുമുണ്ട്. അഴിച്ചമാറ്റാൻ കഴിയുന്ന ഫാക്ടറി ഫിറ്റഡ് ടോപ്പും പുതിയ ഥാറിന്റെ പ്രത്യേകതയാണ്.

പുതിയ (2020) Mahindra Thar AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. BS 6 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പുതിയ Tharന് കരുത്തേകുന്നത് 2.0 ലിറ്റർ എംസ്റ്റാലിയൻ ടിജിഡി പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ എംഹോക്ക് എന്നീ രണ്ടു തരം എൻജിനുകളാണ്. പെട്രോൾ യൂണിറ്റ് 150 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്യു ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 ബി എച്ച് പി കരുത്തും 300 എൻ എം ടോർക്യു ഉം പുറപ്പെടുവിക്കുന്നു. 226 mm Unladen ഗ്രൗണ്ട് ക്ലിയറൻസും, 650 mm Water Wadind Depth ഉം ഇതിനുണ്ട്.

റെഡ് റേജ്, മിസ്റ്റിക് കോപ്പർ, അക്വാമറൈൻ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, ഗാലക്സി ഗ്രേ എന്നിങ്ങനെ വ്യത്യസ്തമായ ആറ് കളറുകളിലാണ് പുതിയ Mahindra Thar ലഭ്യമാകുന്നത്.

ഈ വർഷം ആദ്യം തന്നെ പുതിയ Thar വിൽപനയ്ക്കെത്തിക്കാനായിരുന്നു മഹീന്ദ്രയുടെ പദ്ധതി. എന്നാൽ കൊറോണ വൈറസ് ലോകമെങ്ങും ഭീതിപരത്തുകയും തുടർന്നുണ്ടായ ലോക്ക്ഡൗണും മറ്റുമൊക്കെ Thar ൻ്റെ റോഡിലെ അരങ്ങേറ്റത്തിന് തിരിച്ചടിയായി മാറി. അങ്ങനെയാണ് ഒടുവിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ വാഹനം ലോഞ്ച് ചെയ്യാൻ കമ്പനി തീരുമാനിക്കുന്നത്.

ലോഞ്ച് ചെയ്‌തെങ്കിലും വണ്ടി വിൽപ്പനയ്‌ക്കെത്തുവാൻ ഒന്നര മാസത്തോളം കാത്തിരിക്കണം. ഇക്കൊല്ലം ഒക്ടോബർ രണ്ടു മുതൽ Mahindra Thar വിൽപ്പനയാരംഭിക്കും. അപ്പോഴാകും വാഹനത്തിൻ്റെ വില പരസ്യപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post