പുള്ളിമാൻ കിടാവിനെ കാണാനായി തെന്മലയിലേക്ക് ഒരു യാത്ര

Total
1
Shares

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കൊല്ലം ജില്ലയിൽ തെന്മല ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട മാൻ പുനരധിവാസ കേന്ദ്രം.. തെന്മല ഡാമിന് അരികിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒറ്റക്കൽ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെ Forest Inspection Banglow നോട് ചേർന്നാണ് പുള്ളിമാൻ പാർക്ക് സ്ഥിതി ചെയ്യുന്നത്. മാൻ പാർക്കിനുള്ളിലേക്ക് ഉള്ള പ്രവേശന ഫീസ് 30 രൂപയാണ്.
വിശാലമായ പാർക്കിനകത്ത് പുള്ളിമാൻ, കേഴമാൻ, മ്ലാവ് തുടങ്ങിയവയെ നമ്മുക്കോരോത്തർക്കും കാണാൻ സാധിക്കും.

ഇനി ഇവിടുത്തെ പ്രത്യേകതകളിൽ ഒന്ന് പുള്ളിമാനുകളാണ്. ഇവ സസ്യഭുക്കുകളാണ്. മാനിന്റെ ശരീരത്തിൽ തവിട്ടു നിറത്തിൽ വെള്ള പുള്ളികളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്. ഇവയുടെ ആയുസ്സ് 20 വയസ്സ് മുതൽ 30 വയസ്സു വരെയാണ്. സൗന്ദര്യം കൊണ്ട് ആരെയും വശീകരിക്കുന്ന പുള്ളിമാനുകളെ കണ്ട് നിൽക്കാൻ തന്നെ ഒരു പ്രേത്യക ഭംഗി തന്നെയാണ്.

വനത്തിനുള്ളിൽ കിളികൾ കിളിനാദ കാഹളങ്ങൾ മുഴങ്ങുക്കുന്നു. എന്റെ രണ്ട് ചെവികളും കാതോർത്ത് ഞാൻ നടന്നു. പാർക്കിനുള്ളിൽ വലിയ സന്ദർശക തിരക്കില്ലാത്തതിനാൽ മാനുകൾ എല്ലാം വരിവരിയായി വെള്ളം കുടിക്കുന്ന ദൃശ്യമാണ് ആദ്യം നയന നേത്രങ്ങളാൽ കണ്ടത്. വൈകുന്നേരം ഏകദേശം മൂന്ന് പത്ത് കഴിഞ്ഞ് കാണും. കൂറ്റൻ മരച്ചില്ലകളുടെ തണലിൽ ഉച്ച മയക്കം നടത്തുന്നവരും, ഓട്ടവും, ചാട്ടവുമായി കുഞ്ഞൻ പുള്ളി മാനുകളെയും കാണാം.

അപ്പോഴാണ് അതാ കൈയ്യത്തും ദൂരത്ത് ഒറ്റയ്ക്ക് ഒരു പുളളിമാനെ കണ്ടത്. കുറെ നേരം ഞാൻ നോക്കി നിന്നു. എന്നെയും നോക്കി അവിടെ കിടന്ന മാൻ എന്റെ അരികിലേക്ക് എത്തി. അവിടെ നിന്ന് തന്നെ കുറച്ച് പോച്ച പറിച്ച് എന്റെ കൈയ്യിൽ വെച്ച് ഞാൻ കൊടുത്തു. പുള്ളിമാൻ അത് കഴിച്ച് കൊണ്ടിരുന്നപ്പോൾ ആ നെറുകയിൽ ഒന്ന് തലോടി. പിന്നീട് ഞങ്ങളുടേതായ ഭാഷയിൽ കുറച്ച് സമയം കുശലാന്വേഷണങ്ങൾ ഞങ്ങൾ പരസ്പരം നടത്തി.

സന്ധ്യ മയങ്ങാൻ നേരമായി എന്ന സൂചനയുമായി സൂര്യന്റെ പൊൻ കിരണങ്ങൾ മരച്ചിലകളിലെ ഇടനാഴിയിൽ നിന്ന് ഒളിച്ചോടാൻ നിൽക്കുന്ന സമയം. ഞാൻ ഇനിയും വരാം എന്ന യാത്ര പറച്ചലിൽ മാൻ പാർക്കിനോട് തൽക്കാലം വിട പറഞ്ഞ് ഇറങ്ങി. അപ്പോഴും പുള്ളിമാൻ നോക്കത്താ ദൂരത്ത് നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

യാത്ര ഒരു സ്പന്ദനമാണ്, പിരിഞ്ഞ് പോകാൻ കഴിയാത്ത ഹൃദയസ്പന്ദനം. പ്രകൃതിയുടെ ക്യാൻവാസ് വിശാലമല്ലേ? അതിലേ ഓരോ അതിർ വരമ്പുകളും നിശ്ചയിക്കാനാക്കത്തവിധം നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്നു. പ്രകൃതി സൗന്ദര്യത്തെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്കായി അതിമനോഹരമായ കാഴ്ചകള്‍ ഒരുക്കി തേനൊഴുക്കുന്ന മലയായ തെന്മല നിങ്ങളെ ഓരോത്തരെയും കാത്തിരിക്കുകയാണ്.

യാത്രകളുടെ തുടിപ്പിനെ നമ്മുടെ ഓരോത്തരുടെയും ഹൃദയ സ്പന്ദനത്തിൽ ഓരോ നിമിഷവും അറിയാൻ കഴിയണം. യാത്ര അറിയും തോറും ആഴമുള്ള മഹാസാഗരമാണ്.
അനുഭവങ്ങളാണ് ഒരു സഞ്ചാരിയെ സൃഷ്ടിക്കുന്നത്. മനസ്സിൽ കണ്ട കാഴ്ചകൾ യാത്രകളിലൂടെ പ്രകൃതി പകർന്ന് നൽക്കുമ്പോഴുണ്ടാക്കുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.

നമ്മെക്കാൾ നമ്മുടെ മനസ്സ് ഏറ്റവും കൂടുതൽ അറിയുന്നത് യാത്രകൾ ചെയ്യുമ്പോഴാണ്. വേറെ ആരുമില്ല, നമുക്ക് എന്തില്ല എന്ന് ചിന്തിക്കുന്നതിനേക്കാൾ നമുക്ക് എന്തൊക്കെയുണ്ട് എന്ന് ചിന്തിക്കുക. മറ്റുള്ളവർ എന്ത് പറയുമെന്നുള്ളതിൽ ശ്രദ്ധ ചെലുത്താതിരിക്കുക. നമ്മുടെ ലക്ഷ്യം നമുക്ക് വേണ്ടിയുള്ളതാണ്. തെറ്റുകളുണ്ടാകുമ്പോൾ തളരാതെ അതിൽ നിന്നും ശരിയായ പാഠം ഉൾക്കൊണ്ട് മുന്നേറാൻ കഴിയുന്നതും യാത്രകൾ നൽക്കുന്ന പാഠങ്ങളിലൂടെ മാത്രമാണ്. മനസ്സിനെ ഒന്ന് ശാന്തമാക്കി നിയന്ത്രണത്തിലാക്കാനും നമ്മുക്ക് ഓരോത്തർക്കും യാത്രയിൽ നിന്നും സാധ്യമാകും. പ്രകൃതിയോളം വലിയ ശക്തി, സൗന്ദര്യം വെറെയില്ല പാരിൽ എന്ന് മനസ്സിലാക്കി തരികയാണ് എന്റെ ഓരോ യാത്രകളും.

2 comments
  1. വളരെ നല്ല സാഹിത്യം തുളുമ്പുന്ന വിവരണം. നിങ്ങൾ യാത്രയിലും ഇതു പോലെയുള്ള ശൈലി ഉപയോഗിച്ചാൽ കൂടുതൽ നന്നാവുo . Best wishes. May God bless you.

  2. വളരെ നല്ല സാഹിത്യം തുളുമ്പുന്ന വിവരണം. നിങ്ങൾ യാത്രയിലും ഇതു പോലെയുള്ള ശൈലി ഉപയോഗിച്ചാൽ കൂടുതൽ നന്നാവുo . Best wishes. May God bless you.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post