KSRTC ബസ്സിനു മുന്നിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൻ്റെ ലൈറ്റ് ഷോ.. വീഡിയോ..

Total
0
Shares

രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്നമാണ് എതിരെ ബ്രൈറ്റ് ഹെഡ്‌ലൈറ്റും ഇട്ടുകൊണ്ട് വരുന്നവരും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ വാഹനത്തിൽ ഫിറ്റ് ചെയ്തു വരുന്നവരുമൊക്കെ. ഇത് പല അപകടങ്ങൾക്കും കാരണമായി തീർന്നിട്ടുമുണ്ട്. എന്നാലും സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ ചിലർ ഇത്തരം കലാപരിപാടികളുമായി റോഡിലിറങ്ങും.

ഇത്തരത്തിൽ അമിത പ്രകാശം മിന്നിച്ചുകൊണ്ട് റോഡിലൂടെ വാഹനമോടിക്കുന്നതിനെതിരെ കേരള പോലീസും രംഗത്തെത്തിയിരുന്നു. ‘മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക’ എന്ന തലക്കെട്ടോടെ കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ ഇതിനെക്കുറിച്ചും ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെയുള്ള നടപടികളെക്കുറിച്ചും പോസ്റ്റ് ഇടുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിലെ വില്ലൻ ഒരു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വണ്ടി തന്നെയാണ്. കോട്ടയം – കുമളി റോഡിലെ കുട്ടിക്കാനം – മുണ്ടക്കയം ഏരിയയിലാണ് സംഭവം. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പ്രകാശിപ്പിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സിനു മുന്നിലൂടെ പോകുകയായിരുന്ന MV വാഹനം മൂലം കുറച്ചൊന്നുമല്ല ആ പാവം ബസ് ഡ്രൈവർ പാടുപെട്ടത്. വാഹനത്തിനു മുകളിൽ ഘടിപ്പിച്ചിരുന്ന ബീക്കൺ ലൈറ്റിൽ നിന്നും ചുവപ്പ്, മഞ്ഞ, നീല എന്നിങ്ങനെ ഒരു ഡിസ്കോ ബാറിൽ കയറിയപോലെ ആയിരുന്നു ലൈറ്റുകൾ മിന്നിമിന്നി പ്രകാശിച്ചിരുന്നത്.

അമിതമായ ഈ വെളിച്ചം മൂലം ഒപ്പം വരികയായിരുന്ന കെഎസ്ആർടിസി ബസ്സിന്റെ അടക്കമുള്ള ഡ്രൈവർമാർക്ക് റോഡ് പോലും മര്യാദയ്ക്ക് കാണുവാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. “ഒന്നും കാണാൻ കഴിയുന്നില്ല” എന്ന് ബസ് ഡ്രൈവർ അടുത്തിരിക്കുന്നവരോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.

Abhi N Salin എന്ന യാത്രക്കാരൻ പകർത്തിയ ഈ വീഡിയോ സുനിൽ കെ. സുധീർ എന്ന വ്യക്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ – “കേരളാ ട്രാഫിക് പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് ഏറെ ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ. ട്രാഫിക് നിയമങ്ങൾ വളരെ ലളിതമായി നമ്മുടെ യുവതലമുറയിൽ എത്തിക്കാൻ ഈ പേജ് നിർവഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങനെ ഇരിക്കെ ഇന്നലെ ആ പേജിൽ വന്ന ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു, മറ്റുള്ള വാഹങ്ങളിൽ വരുന്നവരുടെ കണ്ണടിച്ചു പോകുന്ന തരത്തിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ കത്തിച്ചു വരുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന്… തീർച്ചയായും വളരെ നല്ല തീരുമാനം, നടപടി കൈക്കൊള്ളേണ്ട കാര്യം തന്നെ..

അങ്ങനെ ഇരിക്കുമ്പോളാണ് കഴിഞ്ഞ ആഴച ഒരു സുഹൃത്ത് അയച്ചു തന്ന ഭീതിജനകമായി പ്രകാശം പരത്തി പോകുന്ന ഒരു വാഹനത്തിന്റെ വീഡിയോ ഓർമയിൽ വന്നത്. കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ രാത്രിയിലെ യാത്ര എത്ര ദുഷ്കരം ആണെന്ന് ആ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാവുന്നതാണ്. അപ്പോളാണ് കണ്ണ് തുറക്കാൻ പോലും പറ്റാതെ ഒരു ബസ് ഓടിച്ചു പോകുന്ന ഒരു ഡ്രൈവർ, ജീവൻ കയ്യിൽ എടുത്ത് പിടിച്ചു യാത്ര ചെയ്ത കുറെ യാത്രക്കാർ. സംഭവം വേറെ ഒന്നുമല്ല ബസിനു മുമ്പിലായി പോകുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ജീപ്പാണ് വില്ലൻ. ചുവപ്പും, മഞ്ഞയും, നീലയും ഒക്കെ അന്തരീക്ഷത്തിൽ മൊത്തമായി വിതറിയാണ് ആശാൻ പറക്കുന്നത്.

കൊടും വളവുകളിൽ എത്തുമ്പോൾ പേടിച്ചിട്ടാകണം ആരൊക്കെയോ പറയുന്നത് കേൾക്കാം,”ആരെങ്കിലും ഒന്ന് പറയു ആ വണ്ടി ഒന്ന് നിർത്താൻ, കണ്ണ് കാണുന്നില്ലെന്ന് പറയു”… തീർച്ചയായും അമിത പ്രകാശം പരത്തുന്ന ലൈറ്റുകൾക്ക് മേൽ നിയന്ത്രണം വരുമ്പോൾ ഈ ലൈറ്റ് കൂടെ അമിത പ്രകാശ പരത്തൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രിച്ചാൽ നമ്മുടെ ട്രാഫിക് പോലീസിന് ലഭിക്കുന്ന കയ്യടികൾ അളവറ്റതാകും. ഇതൊരു പൗരന്റെ എളിയ അഭ്യർത്ഥന മാത്രമായി വായിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post