പാലക്കാട് നിന്നും വൺ ഡേ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ

Total
180
Shares

കേരളത്തിനെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ജില്ലയാണ് പാലക്കാട്. പാലമരങ്ങൾ വളർന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്നാണ് പറഞ്ഞു വരുന്നത്. ഇന്നും ധാരാളം കൃഷി നടക്കുന്ന ജില്ലയായതിനാൽ കേരളത്തിന്റെ നെല്ലറയെന്നും പാലക്കാടിന് വിളിപ്പേരുണ്ട്. തമിഴ്‌നാടുമായി ചേര്‍ന്നു കിടക്കുന്നതു കൊണ്ട് പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളായ കൊല്ലങ്കോട്, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, മുതലമട എന്നിവിടങ്ങളിൽ. വളരെ മനോഹരമായ ഗ്രാമക്കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് പാലക്കാട്. ഇന്നും അധികം നഗരവൽകരണം കടന്നുവരാത്ത ഗ്രാമീണത ഇവിടെ നമുക്ക് കാണുവാൻ കഴിയും. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും എന്തിനാണ് പാലക്കാടിന്റെ ചരിത്രവും വിശേഷവും ഒക്കെ പറഞ്ഞുവരുന്നത് എന്ന്. അങ്ങനെയെങ്കിൽ ഇനി നേരെ കാര്യത്തിലേക്ക് വരാം. പാലക്കാട് നിന്നും ഒരു ദിവസത്തെ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങളെയാണ് ഇത്തവണ ഇവിടെ പരിചയപ്പെടുത്തുവാൻ പോകുന്നത്.

1) മലമ്പുഴ അണക്കെട്ട് : പാലക്കാട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റു കേന്ദ്രമാണ് മലമ്പുഴ അണക്കെട്ട്. പണ്ടൊക്കെ മധ്യകേരളത്തിൽ നിന്നും ഊട്ടിയിലേക്കും മറ്റും ടൂർ പോകുന്നവരുടെ ഒരു ഇടത്താവളം കൂടിയായിരുന്നു മലമ്പുഴ. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ രസിക്കുവാൻ പറ്റിയൊരു അന്തരീക്ഷമാണ് മലമ്പുഴ. 1955 ലാണ് മലമ്പുഴ ഡാം നിർമ്മിച്ചത്. ഇവിടെ അണക്കെട്ടു കൂടാതെ മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, ഫിഷ് അക്വേറിയം തുടങ്ങിയവയുമുണ്ട്. കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഫാന്റസി പാർക്ക് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തീർത്ത ‘മലമ്പുഴ യക്ഷി’ എന്ന വലിയ ശിൽപ്പം വളരെ പ്രശസ്തമാണ്. കേരളത്തിൽ നിന്നെന്നപോലെ തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളും മലമ്പുഴ സന്ദർശിക്കാറുണ്ട്. വേനൽക്കാലത്ത് ഇവിടം സന്ദർശിക്കാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം ഈ മേഖലയിൽ കൊടും ചൂടായിരിക്കും ആ സമയത്ത്. പാലക്കാട് നിന്നും KSRTC യെക്കൂടാതെ ധാരാളം പ്രൈവറ്റ് ബസ്സുകൾ മലമ്പുഴയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ബസ് മാർഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.

2) ധോണി : പാലക്കാട് ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ധോണി എന്ന മനോഹരമായ സ്ഥലം. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്. അധികം പ്രശസ്തമല്ലാത്തമല്ലങ്കിലും വശ്യ മനോഹരിയാണ് ഇവിടെ പ്രകൃതി. അൽപ്പം സാഹസികമായ ട്രെക്കിംഗിന് താൽപ്പര്യമുള്ളവർക്ക് പറ്റിയ ബെസ്റ്റ് ചോയ്‌സ് കൂടിയാണിവിടം. അടിവാരത്തു നിന്നും മൂന്നു കിലോമീറ്ററോളം മുകളിലേക്ക് കയറിയാൽ വെള്ളച്ചാട്ടത്തിനടുത്ത് എത്തിച്ചേരും. ഈ വെള്ളച്ചാട്ടത്തിനു സമീപമായി ബ്രിട്ടീഷുകാരുടെ ഒരു പഴയ ബംഗ്ളാവ് ഉണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമിച്ച ഈ ബംഗ്ലാവ് ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വനത്തിനുള്ളിലൂടെയാണ് മലമുകളിലേയ്ക്കുള്ള വഴി, തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും ഈ മലകയറ്റം. ഏകദേശം മൂന്നു – നാലു മണിക്കൂറോളം ട്രെക്ക് ചെയ്യാൻ പറ്റിയ ഒരു സ്ഥലമാണിത്. ട്രെക്കിംഗിനു ശേഷം വേണമെങ്കിൽ ഒരു കുളിയും പാസ്സാക്കാം അവിടെ. ഇവിടെ വരുന്നവർ ഗാർഡുമാരുടെ നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കേണ്ടതാണ്. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ നല്ല സമയം. ഇവിടം സന്ദർശിക്കുന്നവർ ഭക്ഷണവും വെള്ളവുമൊക്കെ കയ്യിൽ കരുതാൻ ശ്രദ്ധിക്കണം. അവിടെ പ്ലാസ്റ്റിക്കോ മറ്റു മാലിന്യങ്ങളോ അലക്ഷ്യമായി വെളിച്ചെറിയാതിരിക്കുക. പാലക്കാട് ടൗണിൽ നിന്നും ധോണിയിലേക്ക് ധാരാളം പ്രൈവറ്റ് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

3) നെല്ലിയാമ്പതി : പാലക്കാട് ജില്ലയിൽ ഏറെ വ്യത്യസ്തമായ ഒരു കാലാവസ്ഥ പ്രകടമാകുന്ന ഒരു സ്ഥലമാണ് നെല്ലിയാമ്പതി. ഊട്ടിയും മൂന്നാറും പോലെ നല്ല തണുത്തപ്രദേശമായതിനാൽ നെല്ലിയാമ്പതിയുടെ ചെല്ലപ്പേര് ‘പാവങ്ങളുടെ ഊട്ടി’ എന്നാണ്. പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 60 കി.മീ. ദൂരത്താണ് നെല്ലിയാമ്പതി എന്ന ഈ മനോഹരമായ ഹിൽ സ്റ്റേഷൻ. ആദിവാസികളുടെ ആരാധനാ മൂർത്തിയായ ‘നെല്ലി ദേവതയുടെ ഊര്‌’ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം. ഹരം പകരുന്ന പത്തോളം ഹെയർപിൻ വളവുകൾ കയറിയാണ് നെല്ലിയാമ്പതിയിൽ എത്തിച്ചേരുന്നത്. പോകുന്ന വഴിയിൽ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്. നെല്ലിയാമ്പതിയിൽ പോകുന്നവഴിക്കു തന്നെയാണ് പാലക്കാട് ജില്ലയിലെ പ്രമുഖ ഡാമുകളിൽ ഒന്നായ പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. ബോട്ടിങ്ങ് അടക്കമുള്ള സൗകര്യങ്ങളുള്ളതിനാല്‍ ഉത്തമമായ ഒരു പിക്‌നിക് കേന്ദ്രമാണ് പോത്തുണ്ടി ഡാം. ആയതിനാൽ ഇവിടെയും ഒരു സന്ദർശനം ആകാം. നെല്ലിയാമ്പതി മുകളിൽ കിടിലൻ ഓഫ് റോഡ് ജീപ്പ് യാത്രയും ലഭ്യമാണ്. താരതമ്യേന തണുപ്പുള്ള ഇവിടെ ഇവിടെ ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്. പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. സമയവിവരങ്ങൾ അറിയുവാൻ CLICK HERE.

4) ഇഷാ യോഗ, കോയമ്പത്തൂർ : പാലക്കാടിനോട് അടുത്തു കിടക്കുന്ന പ്രദേശമാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ. അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ. കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത് സദ്ഗുരുവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ’ഇഷാ യോഗാ സെന്റർ’ എന്ന പേരിലുള്ള ആശ്രമം 1993 ലാണ് സ്ഥാപിക്കുന്നത്.

കോയമ്പത്തൂരിന്റെ തിരക്കുകളിൽ നിന്നും മാറി ഏകദേശം മുപ്പതോളം കിലോമീറ്റർ ദൂരത്തായാണ് ഇഷാ യോഗാ സെന്റർ. കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ, ശിരുവാണി റോഡിലൂടെ പോകുക. ഇതുവഴി പോയിക്കഴിഞ്ഞാൽ ഇരുട്ടുകുളത്തിൽ നിന്ന് വലത്തോട്ട് 8 കിലോമീറ്റർ അകലെയാണ് ആശ്രമം. വഴി പറഞ്ഞത് കേട്ടു നിങ്ങൾ പേടിക്കേണ്ട. ധ്യാനലിംഗ യോഗി ക്ഷേത്രത്തിലേക്കുള്ള വഴി കൃത്യമായി കാണിച്ചു തരുന്ന സൈൻ ബോർഡുകൾ ഇവിടേക്കുള്ള വഴിനീളെ കാണാം. ഇഷായോഗയിലേക്കുള്ള റോഡിനിരുവശവും കാഴ്ചകളുടെ പൂരമാണ്. പരമശിവൻ തപസ്സു ചെയ്തു എന്ന ഐതിഹ്യം നിലനിൽക്കുന്ന വെള്ളിയങ്കിരി കുന്നുകളുടെ മടിത്തട്ടിലാണ് ഈ ആശ്രമം. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൌണ്ടേഷന്റെ ലക്ഷ്യം. ഇഷാ യോഗ സെന്ററിന്റെ വിശാലമായ ആശ്രമത്തിൽ കൂടി ഒന്ന് ചുറ്റിയടിച്ചു വരുമ്പോൾ ഒരു പോസറ്റീവ് എനർജി അനുഭവപ്പെടുക തന്നെ ചെയ്യുന്നു. നിരവധിയാളുകളാണ് ഇവിടെ സന്ദർശകരായി എത്തുന്നത്.

ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് കോയമ്പത്തൂരിലെ ഈ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലുള്ളത്. ആദിയോഗി പ്രതിമ എന്നാണു ഇത് അറിയപ്പെടുന്നത്. 17 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാവരണം ചെയ്തത്. ഇത്രയും വലിയ ആ പ്രതിമയുടെ മുഖത്ത് കാണുന്ന ശാന്തത അനല്‍പ്പമായ നിര്‍വൃതി ശരിക്കും നേരിട്ട് കാണുക തന്നെ വേണം.

സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കായി വലിയൊരു പാർക്കിംഗ് ഗ്രൗണ്ട് ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്ററോളം ദൂരമുണ്ട് ആശ്രമത്തിലേക്ക്. ഇത്രയും ദൂരം നടക്കുവാൻ വയ്യെങ്കിൽ കാളവണ്ടിയിൽ പോകുവാനുള്ള സൗകര്യവും ഇവിടെ റെഡിയാണ്. ഇതിനു പ്രത്യേകം ചാർജ്ജ് കൊടുക്കണം. വണ്ടി വലിക്കുന്ന കാളകള്‍ നല്ല ആരോഗ്യമുള്ളവയും ഭംഗിയുള്ളവയുമാണ്. അവ വഴിയില്‍ ഇടുന്ന ചാണകം പോലും അപ്പപ്പോള്‍ മാറ്റാന്‍ അവിടെ ആളുകൾ ഉണ്ട്. മൊത്തത്തിൽ വളരെയേറെ വൃത്തിയുള്ള ഒരു പ്രദേശം തന്നെയാണിവിടം. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇവിടേക്ക് ബസ്സിൽ യാത്രചെയ്തു വരാവുന്നതാണ്.കോയമ്പത്തൂർ ഗാന്ധിപുരം ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആശ്രമത്തിലേയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ ബസ് സർവീസുകളുണ്ട്. ഓർക്കുക – ബസ്_നമ്പര്‍_14D. സമയവിവരങ്ങൾ – From Gandhipuram to Isha Yoga : 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 PM, 02:00 PM, 03:50 PM, 05:30 PM, 07:00 PM, 09:15 PM. #From_Isha to Gandhipuram : 05:30 AM, 07:10 AM, 08:50 AM, 10:30 AM, 12:10 PM, 02:00 PM, 03:50 PM. കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് KSRTC യുടെ ബസ്സുകൾ ധാരാളമായി സർവ്വീസ് നടത്തുന്നുണ്ട്. സമയവിവരങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കാവുന്നതാണ്.

ഇവിടെ വരുന്നവർ ഒരു കാര്യം പ്രത്യേകം ഓർക്കുക. ഇതൊരു ടൂറിസ്റ്റു കേന്ദ്രമല്ല. ആർമ്മാദിക്കാനും എൻജോയ് ചെയ്യുവാനുമൊക്കെയായി മാത്രം ഇവിടേക്ക് വരരുത്. ഫ്രീക്കന്മാർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണേ.. പിന്നെ ആശ്രമത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല. ഉള്ളിലെ കാഴ്ചകൾ മനസ്സിന്റെ മെമ്മറി കാർഡിൽ സൂക്ഷിക്കുവാനുള്ളതാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കുക. സന്ദർശകർക്ക് ഭക്ഷണം കഴിക്കുന്നതിനായി ആശ്രമ കോംബൗണ്ടിനുള്ളിൽ കാന്റീനുകൾ ഉണ്ട്. വളരെ രുചികരമായ ഭക്ഷണമാണ് ഇവിടെ നിന്നും ലഭിക്കുക.

ശനി,ഞായർ കൂടാതെ പൊതു അവധി ദിവസങ്ങളിലും ഇവിടെ താരതമ്യേന തിരക്ക് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് കഴിവതും സന്ദർശനത്തിനായി ബാക്കിയുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കുക. ഒരു തവണ ഇവിടെ ഒന്ന് സന്ദർശിച്ചാൽ ജീവിതത്തിലെ എല്ലാ ടെൻഷനുകൾക്കും ഒരു ശമനം വരികയും മനസ്സിന് ഒരു പോസിറ്റിവ് എനർജ്ജി ലഭിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. വേണമെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.

5) പറമ്പിക്കുളം : കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം. സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഇവിടേക്ക് പോകണമെങ്കിൽ തമിഴ്‌നാടിന്റെ ഒരു ഭാഗത്തു കൂടി കടക്കേണ്ടതായുണ്ട്. പാലക്കാട് നിന്നും 90 കിലോമീറ്റർ ദൂരെയാണ് പറമ്പിക്കുളം. സിംഹവാലന്‍, കടുവ, വരയാട്, പുള്ളിമാന്‍, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഈ സങ്കേതത്തില്‍ കാണാം. എണ്ണമറ്റ പക്ഷികളും ചിലന്തികളും ഉരഗ വര്‍ഗ ജീവികളും ഒക്കെ പറമ്പിക്കുളത്തുണ്ട്. ഇവിടെ വരുന്ന സഞ്ചാരികൾക്ക് റിസർവ്വോയറിൽ ബോട്ട് യാത്ര നടത്തുവാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. അതോടൊപ്പം തന്നെ വനംവകുപ്പിന്റെ അനുമതിയോടെ വേണമെങ്കിൽ ചെറിയ ട്രെക്കിംഗും നടത്താം. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ്. ഫാമിലിയായി ധാരാളം ആളുകൾ വരുന്നൊരു സ്ഥലം കൂടിയാണിത്. സ്വന്തം വാഹനങ്ങൾ ഇല്ലാത്തവർക്ക് പാലക്കാട് നിന്നും ഒരേയൊരു KSRTC ബസ് മാത്രമേയുള്ളൂ പറമ്പിക്കുളത്തേക്ക്. അതിന്റെ സമയവിവരങ്ങൾ – CLICK HERE.

3 comments
    1. ഞാൻ ഒരു യാത്രാപ്രേമിയാണ്.സുജിത്തിന്റെ വീഡിയോകൾ മുഴുവനും കാണും. ബ്ലോഗും വായിക്കും. എല്ലാം ഉഗ്രൻ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post