കൂടുതൽ കിട്ടിയ ബാലൻസ് തുക കണ്ടക്ടർക്ക് തിരികെ കൊടുത്ത് നന്മയുള്ള ഒരു യാത്രക്കാരൻ…

Total
0
Shares

നമ്മളെല്ലാം കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരാണ്. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും കണ്ടക്ടർമാർ ബാലൻസ് തരാതെ പോയിട്ടുള്ള അനുഭവ കഥകൾ നാം കുറെയധികം കേട്ടിട്ടുള്ളതാണ്. ചില സമയങ്ങളിൽ യാത്രക്കാർക്ക് കണ്ടക്ടർമാർ കൂടുതൽ തുക ബാലൻസ് ആയി കൊടുക്കാറുമുണ്ട്. ഇത്തരം അവസരങ്ങളിൽ ഭൂരിഭാഗം യാത്രക്കാരും “കിട്ടിയത് ലാഭം ആയി” എന്ന വിചാരത്തിൽ ഇത് ആരെയും അറിയിക്കാതെ യാത്ര കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ തനിക്ക് ബാലൻസ് ആയി കിട്ടിയ കൂടുതൽ തുക ആ കണ്ടക്ടർക്ക് ഏതുവിധേനയും തിരികെ കൊടുക്കുവാൻ പരിശ്രമിച്ച ഒരു യാത്രക്കാരനെ പരിചയപ്പെട്ട കഥയാണ് കെഎസ്ആർടിസി കാസർഗോഡ് ഡിപ്പോയിലെ വനിതാ കണ്ടക്ടറായ രശ്‌മി അജിത്തിനു പറയുവാനുള്ളത്. വ്യത്യസ്തമായ, മനസ്സു നിറച്ച ആ അനുഭവത്തെക്കുറിച്ച് രശ്‌മി പറയുന്നത് ഇങ്ങനെ…

“ഒരു KSRTC കണ്ടക്ടർ എന്ന നിലയിൽ ഈ നാലര വർഷത്തിനിടയിൽ ഒരുപാട് സന്തോഷം തോന്നിയ ഒരു അനുഭവം നിങ്ങളോട് പങ്കുവെയ്ക്കുന്നു. ഒരു ദിവസം പതിവ് ഡ്യൂട്ടിയിൽ 2nd ട്രിപ്പ്‌ മംഗലാപുരത്തു നിന്നും കാസറഗോഡ് വരുന്നു. ഉച്ച സമയം, ഹൊസങ്കടി പിന്നിട്ടു എന്റെ ബസ്. Seating യാത്രക്കാർ മാത്രമേ ആ സമയം ബസിൽ ഉണ്ടായിരുന്നുള്ളു. ടിക്കറ്റ് കൊടുത്ത ശേഷം ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോൾ കണ്ടക്ടർ സീറ്റിന്റെ നേരെ എതിരെ നിന്നും “മോളെ” എന്നൊരു വിളി.. നോക്കിയപ്പോൾ വൃദ്ധനായ ഒരു മനുഷ്യൻ. വിളിച്ചത് എന്നെ തന്നെയാണ്.. “മോൾ എനിക്കൊരു സഹായം ചെയ്യുമോ?” അദ്ദേഹം പ്രതീക്ഷയോടെ എന്നെ നോക്കി.

എന്തു കേൾക്കുമ്പോഴും നമുക്ക് ഒരു മുൻവിധി ഉണ്ടാകുമല്ലോ, ഒന്നുകിൽ ഏതെങ്കിലും സ്റ്റോപ്പ് ഇല്ലാത്തയിടത്ത് ഇറക്കുന്ന കാര്യം, അല്ലെങ്കിൽ അത്തരത്തിൽ അവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്തു കൊടുക്കൽ. ഇത്യാദി എന്തെങ്കിലും ആവും എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ പറഞ്ഞു “എന്തു സഹായം ആണ്, പറഞ്ഞോളൂ..” പോക്കെറ്റിൽ നിന്നും ഒരു ടിക്കറ്റ് അദ്ദേഹം പുറത്തെടുത്തു, കൂടെ കുറച്ചു പണവും. അപ്പോൾ വീണ്ടും മുൻവിധി.. എന്റെ ഏതെങ്കിലും സഹപ്രവർത്തകർക്ക് അബദ്ധം പറ്റി അദ്ദേഹത്തിന് ബാക്കി കൊടുത്തത് കുറഞ്ഞു പോയിട്ടുണ്ടാവും. പക്ഷേ എന്റെ എല്ലാ മുൻവിധികളെയും തൂത്തു മാറ്റി അദ്ദേഹം പറഞ്ഞു “മോളെ ഞാൻ കുറച്ചു മുമ്പ് കുമ്പളയിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ കയറിയതും സ്റ്റേറ്റ് ബസിൽ (ഇവിടെ KSRTC യെ സ്റ്റേറ്റ് ബസ് എന്നാണ് എല്ലാരും വിളിച്ചു കേട്ടിട്ടുള്ളത് ) ആണ്. ഞാൻ 20 റുപ്പിക കൊടുത്തു, 16 റുപ്പിക കഴിച്ച് ബാക്കി തരേണ്ടത് 4 രൂപയാണ്. എന്നാൽ ആ കണ്ടക്ടർ എനിക്ക് ഇത്രയും തന്നു.”

അദ്ദേഹം ആ തുകയും ടിക്കറ്റും എന്റെ കൈയിൽ തന്നു. നോക്കുമ്പോൾ 80 രൂപ ഉണ്ട്. കുറച്ചു ചില്ലറ പൈസയും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ എനിക്ക് കാര്യം മനസ്സിലായി. 100 രൂപയുടെ ബാലൻസ് തുക എന്ന് കരുതിയാണ് ആ കണ്ടക്ടർ പണം കൊടുത്തിരിക്കുന്നത് എന്ന്. അദ്ദേഹം വീണ്ടും പറഞ്ഞു, “ഞാൻ 20 റുപ്പിക തന്നെയാണ് കൊടുത്തത്, അത് നല്ല ഓർമയുണ്ട്. മോൾ ഇതെങ്ങനെ എങ്കിലും ഈ പണം ആ പെൺകുട്ടിക്ക് കൊടുക്കണം. (അതും ഒരു വനിതാ കണ്ടക്ടർ ആയിരുന്നു) അല്ലെങ്കിൽ വൈകുന്നേരം ആകുമ്പോൾ ആ കൊച്ചിന്റെ അത്രയും പൈസ വെറുതെ പോവില്ലേ മോളെ? ബസിൽ നിന്നും ഇറങ്ങി കഴിഞ്ഞാണ് ഞാൻ ഇത് ശ്രദ്ധിച്ചത്. ഇത് എങ്ങനെ തിരിച്ചേൽപിക്കും എന്ന് വിഷമിച്ചു ഇരിക്കുവാരുന്നു മോളെ ഞാൻ. നിങ്ങടെ ഓഫീസിൽ കൊണ്ട് കൊടുക്കാം എന്ന് വിചാരിച്ചു. അപ്പോളാണ് മോളെ കണ്ടത്, എന്തെങ്കിലും ചെയ്യാൻ കഴിയുമോ?” അദ്ദേഹം പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി..

ഞാൻ ആ ടിക്കറ്റ് വാങ്ങി നോക്കി. മറ്റൊരു ഡിപ്പോയിലെ ബസ് ആണ്. അവിടെ ഉള്ള സുഹൃത്തിനെ വിളിച്ചു പ്രസ്തുത ഡ്യൂട്ടിയിൽ ഉള്ള കണ്ടക്ടറിന്റെ ഫോൺ നമ്പർ തരപ്പെടുത്തി. അതിനിടയിലും ഞാൻ ഈ മനുഷ്യനോട് വീണ്ടും പറഞ്ഞു “ചിലപ്പോൾ നിങ്ങൾ 100 രൂപ തന്നെ ആയിരിക്കുമോ കൊടുത്തത്? അങ്ങനെ ആണെങ്കിൽ നിങ്ങളുടെ പണം നഷ്ടപെടില്ലേ? താങ്കൾക്ക് ചിലപ്പോൾ ഓർമ പിശക് വന്നതാണെങ്കിലോ” എന്നൊക്കെ. പക്ഷേ അദ്ദേഹം കട്ടായം പറഞ്ഞു, “അല്ല ഞാൻ 20 രൂപ തന്നെയാണ് കൊടുത്തത്, അത് എനിക്ക് നല്ല ഉറപ്പുണ്ട്.” ശേഷം ഞാൻ കണ്ടക്ടറെ വിളിച്ചു, പക്ഷേ കിട്ടിയില്ല..

അപ്പോളേക്കും ഇദ്ദേഹത്തിന്ന് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആകാൻ ആയി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഈ പണം കൃത്യമായി ഞാൻ ആ കണ്ടക്ടർക്ക് ഏല്പിച്ചു കൊടുക്കാം. ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ചിരിയോടെ അദ്ദേഹം അനുവാദം തന്നു. ഇതെല്ലാം ആദ്യം മുതൽ ശ്രദ്ധിച്ചു പിൻസീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ ഇദ്ദേഹത്തിന് ഹസ്തദാനം ചെയ്തു. കുമ്പളയിൽ ഇറങ്ങുമ്പോൾ അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞത്, “വല്യ ഉപകാരം മോളെ” എന്ന്. വീണ്ടും ഞാൻ ആ കണ്ടക്ടറെ വിളിച്ചു. ഇത്തവണ കിട്ടി. അവരോടു വിവരം ധരിപ്പിച്ചു. പണം ഞാൻ കാസറഗോഡ് ഡിപ്പോയിൽ കോൺട്രോളിങ് ഇൻസ്‌പെക്ടർ മുഖാന്തരം അവർക്ക് ലഭ്യമാക്കി. ഞങ്ങൾക്ക് നേരിൽ കാണാൻ കഴിയുമായിരുന്നില്ല. അവരും എന്നോട് നന്ദി പറഞ്ഞു.

സാധാരണ ഗതിയിൽ തരം കിട്ടിയാൽ KSRTC ജീവനക്കാരെ കുറ്റം പറയാൻ ഓരോ കാരണങ്ങൾ കണ്ടെത്തുന്നവരുടെ ഇടയിൽ ഈ മനുഷ്യൻ എന്നും ഒരു നന്മ മരം ആയിരിക്കും. സ്ഥാപനത്തിന്റെ പ്രതിസന്ധിയുടെ പേരിൽ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ജോലി ഭാരത്തിനു കുറവുകൾ ഒന്നുമില്ലാത്ത ഞങ്ങൾക്ക് ഇതൊക്കെ തന്നെയാണ് DA യും night അലവൻസും ഷൂ, യൂണിഫോം അലവൻസും ഒക്കെ തന്നെ. ഒരു രൂപ പോലും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട തുക തന്നെ. ഞങ്ങളുടെ അധ്വാനത്തിന് വില കല്പിച്ചു കൊണ്ട്, എന്റെ സഹപ്രവത്തകയ്ക്കു സംഭവിച്ച കൈപ്പിഴയെ ഒരു അവസരമായി കാണാതെ ആത്മാർത്ഥതയോടും സത്യസന്ധതയോടും പെരുമാറിയ ഈ മനുഷ്യന് (തിരക്കിനിടയിൽ പേര് ചോദിക്കാൻ കഴിഞ്ഞില്ല) ഹൃദയപൂർവം നന്ദി അറിയിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post