“കറണ്ട് പോയയുടനെ ഞങ്ങളെ പ്രാകരുതേ…” – ഒരു കെഎസ്ഇബി ജീവനക്കാരൻ്റെ കുറിപ്പ് വൈറൽ…

Total
56
Shares

നോമ്പിനു മാത്രം കറണ്ട് പോകുന്നെന്ന് ഒരു കൂട്ടർ. ഓണത്തിനും വിഷുവിനും മാത്രം കറണ്ടുണ്ടാകില്ലെന്ന് മറ്റൊരു കൂട്ടർ. ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രം എന്താ കറന്റിന് വിരോധം എന്ന് ഒരു വിഭാഗം. സത്യത്തിൽ എന്ത് കൊണ്ട് കറണ്ട് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാറ്റടിച്ചാലും മഴ പെയ്താലും ഉടനെ കറന്റ് പോകുന്നതെന്ത് കൊണ്ട്?

വൈദുതി ഉൽപ്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളിൽ നിന്നും 200ഓ 300ഓ അതിലധികമോ കിലോമീറ്ററുകൾ താണ്ടിയാണ് നിങ്ങളുടെ വീട്ടിനടുത്തുള്ള ട്രാൻസ്ഫോമറിൽ വൈദ്യുതി എത്തുന്നത്. നമ്മുടെ ഭൂപ്രകൃതി അനുസരിച്ചു ദുർഘടമായ പാതകളിൽ മരങ്ങളും തെങ്ങ് കവുങ്ങ് തുടങ്ങിയവയും ഈ ലൈനുകൾക്ക് മുകളിൽ ധാരാളം ഉണ്ട്. HT ലൈനുകൾക്ക് മുകളിൽ ഒരു ചെറിയ ചുള്ളിക്കമ്പ് 2 ലൈനുകളിൽ തട്ടി വീണാൽ സബ്‌സ്റ്റേഷൻ മുതൽ നിങ്ങളുടെ ട്രാൻസ്ഫോമർ വരെ ഉള്ള വൈദ്യുതി നിലക്കും. രണ്ടു പ്രാവശ്യത്തെ ടെസ്റ്റ്‌ ചാർജ്ജിനിടയിൽ ഇത് കത്തി പോയില്ലെങ്കിൽ ഈ കമ്പ് മാറ്റിയ ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂ. ഇതിനു ഈ കിലോമീറ്ററുകൾ നീണ്ട HT ലൈൻ മുഴുവൻ സേർച്ച്‌ ചെയ്യണം. ഏത് പാതിരാത്രിയിലായാലും ഇങ്ങനെ തെരഞ്ഞു കണ്ടു പിടിച്ചു തടസ്സം മാറ്റിയാൽ മാത്രമേ പതിനായിരക്കണക്കിന് ഉപഭോക്താക്കൾക്ക് കറണ്ട് നൽകാൻ കഴിയൂ.

ഒരു കമ്പിന് പകരം വലിയ മരങ്ങളാണ് ലൈനിൽ വീഴുന്നതെങ്കിൽ മണിക്കൂറുകൾ കഠിനാധ്വാനം ചെയ്തു വേണം ഇത് മാറ്റാൻ. പോസ്റ്റുകൾ തകരുകയോ ലൈനുകൾ പൊട്ടുകയോ ചെയ്താൽ ഇതിലും ദയനീയമാണ് കാര്യങ്ങൾ. സബ്സ്റ്റേഷനിൽ നിന്ന് ടെസ്റ്റ്‌ ചാർജ് ചെയ്യുന്ന സമയത്തെ വലിയ ശബ്ദത്തോടെ ഉള്ള പൊട്ടൽ, അല്ലെങ്കിൽ തീ കത്തുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഓഫീസിലോ നിങ്ങൾ അറിയുന്ന ജീവനക്കാരനെയോ അറിയിച്ചാൽ എളുപ്പത്തിൽ സ്ഥലം കണ്ടു പിടിച്ചു തടസ്സം മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയും. ഇത് HT ലൈനുകളിൽ സംഭവിക്കുന്ന ഒരു തകരാറു മാത്രം. ശബ്ദമോ പൊട്ടലോ കത്താലോ ഒന്നും കേൾക്കാത്ത എർത്ത് ഫാൾട്ട് കണ്ടു പിടിക്കണമെങ്കിൽ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വേണ്ടി വരും. ഇത് ട്രാൻസ്ഫോമറുകളിലേക്ക് വരുന്ന HT ലൈനുകളുടെ കാര്യം.

ഇതിലും എത്രയോ ഇരട്ടി തകരാറുകൾ സംഭവിക്കാവുന്നതാണ് ട്രാൻസ്ഫോമറിൽ നിന്നും വീടുകളിലേക്കെത്തുന്ന LT ത്രീ ഫേസ് സിംഗിൾ ഫേസ് ലൈനുകളുടെ കാര്യം. ഈ ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കുകയോ, ഇതിനു മുകളിൽ മരമോ കൊമ്പുകളോ വീഴുകയോ ലൈനുകൾ പൊട്ടി വീഴുകയോ ചെയ്താലും ഒരു ഭാഗത്തെ വൈദ്യുതി തടസ്സപ്പെടും. ലൈനുകൾക്ക് സമീപമുള്ള മരക്കൊമ്പുകൾ വെട്ടി നീക്കാൻ എത്തുന്ന ജീവനക്കാരനെ നാട്ടുകാർ പലരും സ്വീകരിക്കുന്നത് അറക്കുന്ന തെറി അഭിഷേകം കൊണ്ടും വെട്ടുകത്തി, വടി തുടങ്ങിയ ആയുധങ്ങൾ കൊണ്ടുമാണ്.

ഓർക്കുക ഒരിക്കലും വൈദ്യുതി ആരും മനപ്പൂർവം ഓഫ് ചെയ്യുന്നില്ല. ലൈനുകളുടെ തകരാർ മൂലമോ അറ്റകുറ്റ പണികൾക്കോ ടച്ചിങ്‌സ് ജോലിക്ക് വേണ്ടിയോ മാത്രമാണ് കറണ്ട് ഓഫ് ചെയ്യുന്നത്. സിസ്റ്റവും കമ്പ്യൂട്ടറും ഓൺലൈനും ഒക്കെ പുരോഗമന കാലത്തിനൊത്തുയർന്നിട്ടും അമ്പതും അറുപതും വർഷം പഴക്കമുള്ള അതെ സംവിധാനത്തിലൂടെയാണ് ഇന്നും വൈദ്യുതി എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വൈദ്യുതി വിതരണവുമായി നമ്മുടെ സൗകര്യങ്ങളെയും കാലാവസ്ഥയെയും ഭൂപ്രകൃതിയെയും താരതമ്യം ചെയ്യരുത്. ഈ സൗകര്യങ്ങളിൽ ഇത്ര എങ്കിലും സമയം തടസമില്ലാതെ വൈദ്യുതി എത്തിക്കുന്നത് സെക്ഷൻ AE, സബ് എഞ്ചിനീയർ, ഓവർസിയർ, ലൈന്മാൻമാർ, വർക്കർമാർ, കോൺട്രാക്ട് ജീവനക്കാർ തുടങ്ങിയവരുടെ വിശ്രമമില്ലാത്ത കഠിനാധ്വാനം കൊണ്ടാണ് എന്ന് ദയവു ചെയ്തു മനസിലാക്കുക.

കടപ്പാട് – അബ്ദുൾ റഷീദ് വടക്കൻ E/W, KSEB പാണ്ടിക്കാട്. ചിത്രങ്ങൾ – Shareek Vayalil Shk, Thirdman Productions.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post