പൊതു ഗതാഗത വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ടവ

Total
0
Shares
Photos – Arun KV

കോവിഡ് വ്യാപനം തടയുന്നതിനായി പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ട സർക്കാർ മാനദണ്ഡങ്ങൾ.

ഡ്രൈവറും, മറ്റ് ജീവനക്കാരും പാലിക്കേണ്ടവ – ഡ്രൈവറും, കണ്ടക്ടറും മറ്റ് ജീവനക്കാരും ത്രീ ലെയർ മാസ്ക് ഡ്യൂട്ടി സമയത്ത് ധരിക്കുകയും, ഒരോ തവണ വാഹനത്തിൽ കയറുന്നതിന് മുൻപായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകകയും, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്. കണ്ടക്ടറും, ഡോർ ചെക്കറും മാസ്കിന് പുറമെ ഫേസ് ഫീൽഡ്, കയ്യുറ എന്നിവ കൂടി നിർബന്ധമായും ധരിക്കേണ്ടതാണ്.

ടാക്സി വാഹനങ്ങളിൽ പുറകിലത്തെ സീറ്റിൽ മാത്രമാണ് യാത്രക്കാരെ ഇരുത്താവുന്നത്. യാത്രക്കാർ എല്ലാ സമയവും മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതും, അല്ലാത്തവരെ വാഹനത്തിൽ പ്രവേശിക്കാൻ അനുവദിക്കാവുന്നതും അല്ല. എല്ലാ യാത്രക്കാരുമായി പരമാവധി സാമൂഹ്യ അകലം പാലിക്കേണ്ടതാണ്.

ഡ്രൈവറൊ മറ്റ് ജീവനക്കാരൊ കഴിയുന്നതും യാത്രക്കാരുടെ ബാഗുകളൊ മറ്റ് ലഗേജുകളൊ സ്പർശിക്കുവാൻ പാടുള്ളതല്ലാത്തതും അഥവാ സ്പർശിക്കേണ്ട സാഹചര്യം വന്നാൽ ഉടൻ തന്നെ കൈ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതുമാണ്.

പോളികാർബണേറ്റ് ഷീറ്റ് ഉപയോഗിച്ചൊ വായു സഞ്ചാരം തടയുന്ന രീതിയിൽ പാസഞ്ചർ കംപാർട്ട്മെന്റിൽ നിന്നും വേർതിരിക്കേണ്ടതാണ്. യാത്രക്കാരെ കയറ്റുന്ന പൊതു വാഹനങ്ങളിൽ AC പ്രവർത്തിപ്പിക്കാൻ പാടില്ലാത്തതും, വിൻഡോ ഗ്ലാസ് തുറന്ന് ഇട്ട് വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. ഡ്രൈവർ വാഹനത്തിൽ ഹാന്റ് സാനിറ്റൈസർ സൂക്ഷിക്കേണ്ടതും യാത്രക്കാർ വാഹനത്തിൽ കയറുന്നതിന് മുൻപായി കൈ അണുവിമുക്തമാക്കി എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. വാഹനത്തിൽ ഇരുന്ന് ഭക്ഷണസാധനങ്ങൾ കഴിക്കുവാൻ യാത്രക്കാരെ അനുവദിക്കുവാൻ പാടുള്ളതല്ല.

ഡ്രൈവർക്കൊ മറ്റ് ജീവനക്കാർക്കൊ പനി, ചുമ, തൊണ്ടവേദന തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്വയം ക്വാറന്റയിനിൽ പ്രവേശിക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്പ് ലൈൻ നംപറിൽ (0471-2552056 or 1056 ) ഉടൻ ബന്ധപ്പെടുകയും ചെയ്യണം.

ജീവനക്കാർ യാത്രക്കാർ സാധാരണയായി സ്പർശിക്കാൻ സാധ്യതയുള്ള ഹാന്റ് റെയിലുകൾ, ഡോർ ഹാന്റിലുകൾ, സീറ്റ്, സീറ്റ് ബെൽറ്റ്, മറ്റ് വാഹന ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ജീവനക്കാർ മുഖം, മൂക്ക്, വായ തുടങ്ങിയ ശരീരഭാഗങ്ങളിൽ തൊടുകയൊ യാത്രക്കാരെ തൊടുകയൊ ഹസ്തദാനം ചെയ്യുകയൊ ചെയ്യരുത്. ഏതെങ്കിലും യാത്രക്കാർക്ക് രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ദിശ ഹെൽപ് ലൈൻ നംപറിൽ അറിയിക്കേണ്ടതാണ്.

ഓട്ടോ റിക്ഷയിലും ടാക്സി വാഹനങ്ങളിലും ലോഗ് ബുക്ക് നിർബന്ധമായും സൂക്ഷിക്കേണ്ടതും യാത്രക്കാരുടെ പേര്, സ്ഥലം, ഫോൺ നംപർ എന്നിവ എഴുതി സൂക്ഷിക്കുകയും ചെയ്യുകയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരൊ പോലീസൊ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കുകയും ചെയ്യണം. എല്ലാ യാത്രകൾക്ക്‌ ശേഷവും വാഹനം ഏതെങ്കിലും അണുനാശിനി (1% ബ്ലീച്ച് സൊലൂഷൻ, ലൈസോൾ, OAC compound, Silvax, Eco Shield Etc) ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ജനൽ ഗ്ലാസ്സുകൾ തുറന്നിട്ട് വാഹനം ഉണക്കുകയും ചെയ്യണം.

യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ – പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മറ്റ് രോഗ ലക്ഷണങ്ങൾ എന്നിവ ഉള്ളവർ യാത്ര ചെയ്യുവാൻ പാടുള്ളതല്ല. യാത്ര ചെയ്യുന്ന എല്ലാ സമയത്തും മാസ്ക് ശരിയായ വിധത്തിൽ ധരിക്കേണ്ടതാണ്. വാഹനത്തിൽ കയറുന്നതിന് മുൻപും, യാത്ര സമയങ്ങളിൽ ഇടക്കിടെയും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ധരിക്കുന്നത് കൂടാതെ കൂടുതലായി മാസ്കും, സാനിറ്റൈസറും, യാത്രക്കാർ കയ്യിൽ കരുതേണ്ടതാണ്.

യാത്രമദ്ധ്യേ ഏതെങ്കിലും യാത്രക്കാർക്ക് രോഗ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഉടൻ തന്നെ ദിശ ഹെൽപ് ലൈൻ നംപറിൽ ബന്ധപ്പെടേണ്ടതും, പ്രസ്തുത യാത്രക്കാരെ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് ഏതെങ്കിലും, മൂലക്കുള്ള സീറ്റിൽ തനിച്ച് ഇരുത്തുകയും വേണം. യാത്രക്കാർ വലിയ വാഹനങ്ങളിൽ കയറുന്ന സമയത്തും, ഇറങ്ങുന്ന സമയത്തും പരമാവധി സാമൂഹൃ അകലം പാലിക്കുകയും, പരസ്പരമുള്ള സ്പർശനം ഒഴിവാക്കുകയും ചെയ്യണം.

പരമാവധി കുറച്ച് ലഗേജ് മാത്രം കയ്യിൽ കരുതേണ്ടതും, സ്വീകരിക്കുവാനൊ യാത്ര അയക്കുവാനൊ പരമാവധി ഒരാളെ മാത്രം കൂടെ കൊണ്ടുപോവുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും രോഗലക്ഷണമുള്ളവരെ ആംബുലൻസ് ഉപയോഗിച്ച് മാത്രമെ യാത്ര ചെയ്യുവാൻ അനുവദിക്കാവൂ.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ – യാത്രക്കാർക്കും, ജീവനക്കാർക്കുമുള്ള പൊതു നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. വാഹനത്തിൽ, ഹാന്റ് സാനിറ്റൈസർ, മാസ്ക്, കയ്യുറകൾ, എന്നിവ കരുതേണ്ടതും യാത്രക്കാരുടെ ശരീര ഉഷ്മാവ് അളക്കുകയും ചെയ്യേണ്ടതാണ്, നിലവിലുളള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ശരീരോഷ്മാവ് കൂടുതലുള്ളവരെ ചെക്പോസ്റ്റിൽ കൂടി കടന്നുപോകുവാൻ അനുവദിക്കുന്നതല്ല.

വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ പേര് , വിലാസം, ഫോൺ നംപർ, യാത്ര പുറപ്പെട്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ലോഗ് ബുക്ക് വാഹനത്തിൽ സൂക്ഷിക്കേണ്ടതും പ്രസ്തുത വിവരങൾ അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യുകയും, ആയതിന്റെ പകർപ്പുകളും ലോഗ് ബുക്കും മോട്ടോർ വാഹന ചെക്പോസ്റ്റിൽ കാണിക്കുകയും ചെക്പോസ്റ്റിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം.

ചെക്പോസ്റ്റുകളിൽ കൂടി കടന്ന് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം കൂടാതെ ഗുഡ്സ് രജിസ്റ്റർ (GCR) കൃത്യമായി രേഖപ്പെടുത്തി ചെക്പോസ്റ്റിൽ പരിശോധനക്ക് ഹാജരാക്കുകയും ചെയ്യണം. യാതൊരു കാരണവശാലും യാത്രക്കാരെ ഗുഡ്സ് വാഹനങ്ങളിൽ യാത്ര ചെയ്യുവാൻ അനുവദിക്കരുത്.

കടപ്പാട് – കേരള മോട്ടോർ വാഹനവകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ജോസഫ് കോനി – ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നമായ ആഫ്രിക്കൻ ഭീകരൻ

എഴുത്ത് – ടിജോ ജോയ്. വളരെ യാദൃച്ഛികമായാണ് നാഷണൽ ജിയോഗ്രഫിയില്‍ Warlords Of Ivory എന്നൊരു ഫീച്ചർ കാണാനിടയായത്. രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആ ഫീച്ചറില്‍ നിന്നാണ് ഉഗാണ്ടയിലെ LRA യെ കുറിച്ചും ജോസഫ് കോനിയെ കുറിച്ചും അറിഞ്ഞത്. കൂടുതൽ…
View Post

ഒയ്മ്യക്കോന്‍ – സ്ഥിരജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം

എഴുത്ത് – ബക്കർ അബു (എഴുത്തുകാരൻ, നാവികൻ എന്നീ നിലകളിൽ പ്രശസ്തനാണ്). കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക്…
View Post

കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന ഒരു സുന്ദര ഗ്രാമം

വിവരണം – Sulfiker Hussain. കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന സുന്ദര ഗ്രാമം. ഗ്രാമത്തിലെ ആരുമറിയാത്ത സ്വപ്ന കാഴ്ചകൾ… പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും ചുറ്റി അടിവാരം തീര്‍ത്തിരിക്കുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാടം എന്ന കൊച്ചു ഗ്രാമം. പത്തനംതിട്ട ജില്ലയിലെ…
View Post

ഡൽഹി – മുംബൈ റോഡ് മാർഗ്ഗം ഇനി 13 മണിക്കൂറിൽ ഓടിയെത്താം

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് എളുപ്പത്തിൽ എത്തുവാൻ ഒരു എക്സ്പ്രസ്സ് വേ. വെറും പദ്ധതി മാത്രമല്ല, സംഭവം ഉടനെ യാഥാർഥ്യമാകും, 2023 ജനുവരിയിൽ. ആദ്യം 2021 ല്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തികള്‍ നീളുകയായിരുന്നു. ഈ…
View Post

13 ലക്ഷത്തിന് രണ്ടുനില വീട്… സാധാരണക്കാർക്കായി ആ രഹസ്യം…

എഴുത്ത് – അഭിലാഷ് പി.എസ്. ഞാൻ എൻ്റെ വീടിൻ്റെ ഈ ഫോട്ടോ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്തതാണ്. 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി ചിലർ പുച്ഛിച്ചു ചിലർ അത്ഭുതപെട്ടു…
View Post

“എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ പോലൊരു ടീച്ചറാവണ്ട…”

എഴുത്ത് – സുബി. “എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ (പേര് സാങ്കല്പികം) പോലൊരു ടീച്ചറാവണ്ട.” 8 ആം ക്ലാസ്സ് കഴിഞ്ഞ് ഇത്രയൊക്കെ വർഷങ്ങളായിട്ടും വനജ ടീച്ചർ എന്ന പേര് മനസ്സിൽ ഇങ്ങനെ വരഞ്ഞു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല ടീച്ചർക്ക് എന്നെ ഇഷ്ടമേ…
View Post

സ്വകാര്യ ബസുകൾ ഇനി റോഡിലെ അപൂർവ കാഴ്ചയായി മാറുമോ?

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലം മുതൽ വളരെ കഷ്ടത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം. ആദ്യഘട്ട ലോക്‌ഡൗണിനു ശേഷം കളക്ഷൻ കുറവാണെങ്കിലും സർവ്വീസ് നടത്തി ഒന്ന് ഉയർന്നു വരുന്നതിനിടെയാണ് ഇടിത്തീ പോലെ നമ്മുടെ നാട്ടിൽ കോവിഡ് വീണ്ടും പടർന്നത്. വീണ്ടും…
View Post

കെ.പി.എൻ. ട്രാവൽസ് – ഒരു ക്ലീനർ തുടങ്ങിവെച്ച ബസ് സർവ്വീസ് സംരംഭം

ഹൈവേകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും KPN എന്ന് പേരുള്ള ബസ്സുകളെ. അതെ, സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് KPN ട്രാവൽസ്. 1972 ൽ തമിഴ്‌നാട് സ്വദേശിയായ കെ.പി. നടരാജൻ രൂപം നൽകിയ സ്ഥാപനമാണ് കെ.പീ.എൻ ട്രാവൽസ്. വെറും ഏഴാം ക്ലാസ്…
View Post