തായ്‌ലൻഡിൽ ട്രിപ്പ് പോയിട്ട് ഒരു ദിവസം ജയിലിൽ കിടക്കണോ?

Total
43
Shares

കേരളത്തിൽ നിന്നും ഏറ്റവും കൂടുതലാളുകൾ വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യമാണ് തായ്‌ലൻഡ്. ട്രാവൽ ഏജൻസികളുടെ പാക്കേജുകൾക്കനുസരിച്ച് മൂന്നോ നാലോ ദിവസം കൊണ്ട് നമ്മൾ കണ്ടുതീർക്കുന്നതു മാത്രമല്ല അവിടത്തെ കാഴ്ചകൾ എന്നോർക്കുക. നമ്മളിൽ പലർക്കും അറിയാത്ത ചില വ്യത്യസ്തമായ കാര്യങ്ങളും അവിടെയുണ്ട്. അത്തരത്തിൽ തായ്‌ലൻഡിൽ പോകുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു സ്ഥലത്തെയാണ് ഇന്ന് നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തി തരുന്നത്.

തായ്‌ലൻഡിൽ പട്ടായയിലും മറ്റും പോയി അടിച്ചുപൊളിച്ചു രസിച്ചു കഴിഞ്ഞു തിരികെ നാട്ടിലേക്ക് വരുന്നതിനു മുൻപ് ഒരു ദിവസം ഏകാന്തനായി ജയിലിൽ കിടക്കുവാൻ ആഗ്രഹമുണ്ടോ? എന്തൊരു ചോദ്യം അല്ലേ? അങ്ങനെ ആർക്കെങ്കിലും ആഗ്രഹം കാണുമോ? പക്ഷേ സംഭവം സത്യമാണ്. എന്നാൽ ഇത് ഒറിജിനൽ ജയിൽ അല്ല. ജയിൽ മോഡലിൽ തയ്യാറാക്കിയിരിക്കുന്ന ഒരു ഹോട്ടലാണ്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന്റെ പേര് ‘The Sook Station’ എന്നാണ്.

© thesmartlocal.

സംഭവം കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഹോട്ടലിലെ മുറികൾ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും. ശരിക്കും ജയിൽ മുറികളെപ്പോലെ (ഇന്ത്യയിലെ ജയിൽ പോലെ അല്ല) തന്നെയാണ് അവിടമാകെ സജ്ജീകരിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുശീലിച്ചിട്ടുള്ള തരത്തിലുള്ള ഈ ജയിലിൽ താമസിക്കണം എന്ന കൗതുകത്തോടെ എത്തുന്നവരാണ് ഇവിടെയേറെയും.

തായ്‌ലൻഡ് സ്വദേശികളായ സിറ്റിചായും ഭാര്യ പിയാനത്തും ചേർന്നാണ് ഇത്തരമൊരു വ്യത്യസ്തമായ സംരംഭം തുടങ്ങുന്നത്. ഏകാന്തതയുടെ കഥ പറയുന്ന ‘Shawshank Redemption’ എന്ന ഹോളിവുഡ് ചിത്രം കണ്ട് ഈ ദമ്പതികൾ വളരെയേറെ ആകൃഷ്ടരാകുകയുണ്ടായി. അങ്ങനെയാണ് ഇത്തരത്തിലൊരു ഹോട്ടൽ ആരംഭിക്കുവാൻ ഇവർക്ക് ഐഡിയ ലഭിക്കുന്നത്. ആ ചിത്രത്തിലെ പോലെയുള്ള ജയിൽ റൂമുകളാണ് ഇവർ ഹോട്ടലിൽ സെറ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും തടവറയുടെ ഏകാന്തത അനുഭവിച്ചറിയണം എന്നാണു ഹോട്ടലുടമകളായ ഈ ദമ്പതിമാർ പറയുന്നത്.

© thesmartlocal.

മൊത്തം നാലു നിലകളാണ് ഹോട്ടലിനുള്ളത്. അകത്തേക്ക് ആളുകൾ കയറിക്കഴിഞ്ഞാൽ വലിയ വാതിൽ അടയ്ക്കപ്പെടും. പിന്നീട് നിങ്ങൾ ശരിക്കും ഒരു ജയിലിൽ എന്നപോലെ കഴിയുകയാണ്. കാര്യം ജയിൽ മോഡൽ ആണെങ്കിലും ഇവിടെ താമസിക്കുവാനെത്തുന്ന അതിഥികളെ ഹോട്ടലുകാർ നല്ല രീതിയിൽ സൽക്കരിക്കും.

ഇവിടെ താമസിക്കുവാൻ കയറുന്നതിനു മുൻപ് ജയിലുകളിൽ ചെയ്യുന്നതു പോലെ പൊക്കവും തൂക്കവും എല്ലാം അളക്കുകയും
പോലീസ് രേഖകളില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള കുറ്റവാളിയുടെ ഫോട്ടോ പോലെ ഒരെണ്ണം (Mugshot) നിങ്ങളെ നിർത്തി എടുക്കുകയും ചെയ്യും. അതിനുശേഷം ജയിലുകളിലേതു പോലത്തെ വെളുപ്പിൽ കറുത്ത വരകളുള്ള (സീബ്രാ മോഡൽ) യൂണിഫോം ധരിക്കുവാൻ നൽകും. ഒപ്പംതന്നെ ഈ ജയിലിലെ താമസത്തെക്കുറിച്ചുള്ളതും പാലിക്കേണ്ടതുമായ ചില നിർദ്ദേശങ്ങൾ അധികൃതർ നൽകും.

© thesmartlocal.

ജയിൽ ഹോട്ടലിൽ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ രണ്ടു പേർക്ക് ഷെയർ ചെയ്യാവുന്നതും ബങ്ക് ബെഡ് സൗകര്യവുമുള്ള ഒരു സെല്ലിൽ താമസിക്കുന്നതിനുള്ള റേറ്റ് 4000 ഇന്ത്യൻ രൂപ (രണ്ടുപേർക്കും കൂടി) ആണ് ചാർജ്ജ്. ഒപ്പം ഫ്രീ ബ്രേക്ക് ഫാസ്റ്റും ലഭിക്കും. രണ്ടു പേർക്ക് താമസിക്കുവാൻ പറ്റിയ ഫാമിലി ജയിൽ റൂമിനു 5000 ഇന്ത്യൻ രൂപയും നാലു പേർക്ക് താമസിക്കുവാൻ പറ്റിയ ഫാമിലി ജയിൽ റൂമിനു 7200 രൂപയുമാണ് ചാർജ്ജുകൾ. ഈ ചാർജ്ജുകളിൽ മാറ്റങ്ങൾ വന്നേക്കാം. ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ മികച്ച ഡിസ്‌കൗണ്ടോടു കൂടി നിങ്ങൾക്ക് ഈ റൂമുകൾ ലഭിക്കുകയും ചെയ്യും. ജയിൽ ആണെങ്കിലും ഇവിടെ ഫ്രീ വൈഫൈയും റെസ്റ്റോറന്റും ഒക്കെയുണ്ട്.

The Sook Station ഹോട്ടലിൽ ഏറ്റവുമധികം ഡിമാൻഡ് ഉള്ള ഒരു റൂമാണ് 203 എന്ന നമ്പറുള്ള സെൽ. ഈ റൂമിനെ ‘darkness’ എന്നാണ് ആളുകൾ വിളിക്കുന്നത്. പേര് കേട്ടപ്പോൾ തന്നെ മനസ്സിലായിക്കാണുമല്ലോ അല്ലേ? സൗകര്യങ്ങൾ അൽപ്പം കടുകട്ടിയായ ഒരു സെല്ലാണ് ഇത്.

ഈ ഹോട്ടലിലെ താമസമൊക്കെ കഴിഞ്ഞു ചെക്ക്-ഔട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ അവിടെ താമസിച്ചു എന്നു കാണിച്ചു കൊണ്ടുള്ള ഒരു ‘ക്രിമിനൽ റെക്കോർഡ്’ തരും. അതുപോലെ തന്നെ നിങ്ങൾ ധരിച്ച വസ്ത്രങ്ങൾ ഇഷ്ടപ്പെട്ടാൽ വേണമെങ്കിൽ അവ വിലകൊടുത്തു സ്വന്തമായി വാങ്ങുകയും ചെയ്യാം.

ബാങ്കോക്ക് എയർപോർട്ടിൽ നിന്നും (Don Mueang Airport) ഏകദേശം 37 കിലോമീറ്റർ ദൂരത്തായാണ് ഈ ജയിൽ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവിടേക്ക് എത്തിപ്പെടുവാൻ വിദേശ സഞ്ചാരികളടക്കമുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ല.

ഒരു കാര്യം പ്രത്യേകം ഓർക്കുക, ജയിലിൽ കഴിയുന്ന ഒരു പ്രതീതിയ്ക്കപ്പുറം മറ്റു പ്രത്യേകതകളൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ചലഞ്ച്, വ്യത്യസ്തത, കൗതുകം അല്ലെങ്കിൽ തമാശ അങ്ങനെയൊക്കെ കാണാമെങ്കിൽ നിങ്ങൾക്ക് ഇവിടത്തെ താമസം എൻജോയ് ചെയ്യാം. ഈ ഹോട്ടലിൽ താമസിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഒന്നുകിൽ നിങ്ങൾക്ക് നേരിട്ട് തായ്‌ലാൻഡിലേക്ക് വരാം. അല്ലെങ്കിൽ ഏതെങ്കിലും ട്രാവൽ ഏജൻസികളോട് ഇക്കാര്യം പറയുക.

ഹോട്ടലിന്റെ കൂടുതൽ വിവരങ്ങൾ : SOOK STATION, 45-49 Soi Sukhumvit, 101/2 Bangna, Bangkok 10260.TEL : 020153030,
MOBILE : 0863320555,  0811230005, 0814420449.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും…
View Post

മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…

ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ…
View Post

ട്രെയിൻ യാത്രകൾ – മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ..

ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post