തിരുവനന്തപുരത്തെ രവി ചേട്ടൻ്റെ റവ കഞ്ഞിയും കാരവടയും; അമ്മയാണെ പൊളപ്പൻ !!!

Total
15
Shares

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി, ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം ചമ്മന്തി കോരിയൊഴിച്ചതിൽ ഞെരടി അങ്ങ് കഴിച്ചു. രാവിലെ ഒരു 11.15 നാണ് കഴിച്ചത്. റവ കഞ്ഞി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കിട്ടുകയുള്ളു. അത് കഴിഞ്ഞ് കിട്ടാൻ ഭാഗ്യം വേണം. കൂടുതലും പുറം ജോലിക്കാർ വന്ന് തീർക്കും. പാത്രത്തിൽ പാഴ്സലും വാങ്ങിച്ചോണ്ട് പോകും. ഇടപ്പഴഞ്ഞിയിൽ നിന്ന് നല്ല കട്ട വെയിലത്തു ബൈക്കിൽ ഇതൊന്ന് അനുഭവിച്ചറിയാൻ വേണ്ടി ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്.

റവ കഞ്ഞി ₹ 6, കാരവട രണ്ട് – ₹ 12. എങ്ങനെ 6 രൂപയ്ക്ക് മുതലാകുന്നെന്ന് ഒരു പിടിത്തവും ഇല്ല. പാൽ നല്ല രീതിയിൽ ചേർത്തിട്ടുണ്ടായിരുന്നു. രണ്ട് മുന്തിരിങ്ങയും കിട്ടി. എല്ലാത്തിനുമുപരി ആഹാരം കഴിച്ച് കഴിയുമ്പോൾ കിട്ടുന്ന ആ സംതൃപ്തി ഉണ്ടല്ലോ അത് എനിക്ക് അപ്പോൾ അനുഭവപ്പെട്ടു. ഓഫീസിലോട്ട് തിരിച്ച് വണ്ടി ഓടിച്ചപ്പോൾ വെയിലിന്റെ ചൂട് അറിഞ്ഞില്ല. കഴിച്ചപ്പോഴുള്ള ആ തൃപ്തിയും, രവി അണ്ണന്റെ എപ്പോഴുമുള്ള നിഷ്കളങ്കത നിറഞ്ഞ ചിരിയും ഹൃദയത്തിലങ്ങനെ നിറഞ്ഞ് നിന്നതിനിലായിരിക്കാം ഉച്ചയ്ക്ക് വേറൊന്നും അന്ന് കഴിക്കാൻ തോന്നിയില്ല.

അതെ ഇത് രവി ചേട്ടന്റെ പേര് ഇല്ലാത്ത മനസ് നിറയും കട. 52 വർഷങ്ങൾക്ക് മുമ്പ് 1967 ൽ രവി ചേട്ടന്റെ സ്വന്തം ജ്യേഷ്ഠൻ സദാശിവൻ നായർ തുടങ്ങിയതാണ് ഈ പ്രസ്ഥാനം. തുടക്കം മുതലേ തന്നെ രവി എന്ന രവീന്ദ്രൻ നായരും ഇതിന്റെ ഭാഗഭാഗാക്കായി ഉണ്ടായിരുന്നു. 1979 ൽ ജ്യേഷന്റെ മരണശേഷം രവി ചേട്ടൻ ഈ കട ഏറ്റെടുത്തു. ഒപ്പം ജ്യേഷന്റെ കുടംബത്തിന്റെ ഉത്തരവാദിത്വവും.

രാവിലെ 6.30 മുതൽ വൈകുന്നേരം 7.30 വരെയാണ് കട. റവ കഞ്ഞി 9 മണി മുതൽ 12 മണി വരെയാണ് പറഞ്ഞിട്ടുണ്ടെങ്കിലും കുറച്ച് നേർത്തെ എത്തുന്നതായിരിക്കും നല്ലതെന്ന് അനുഭവം കൊണ്ട് മനസ്സിലായി. കടയിൽ ഒരു 12 പേർക്ക് ഇരിക്കാം. സിമന്റ് ബഞ്ചും തടി ബഞ്ചുമാണ്. പുറമേ കണ്ടാൽ ഒരു കോൺക്രീറ്റ് വീടാണെങ്കിലും അകത്ത് പഴമയുടെ നിറങ്ങൾ വാരിവിതറുന്ന ഒരു ചായക്കട സെറ്റപ്പാണ്. പാചകം എല്ലാം വിറകടുപ്പിലാണ്, ചായ ഉൾപ്പെടെ.

വൈകുന്നേരം 5 മണി കഴിഞ്ഞാൽ ചപ്പാത്തിയും സാലഡും മുളകും ഗംഭീര ടേസ്റ്റുള്ള ഉരുളക്കിഴങ്ങ് കറിയും കിട്ടും. അത് കഴിക്കാനും ഒരു വൈകുന്നേര സമയം നോക്കി ചെന്നിരുന്നു. ആദ്യ വരവ് തന്നെ അതായിരുന്നു. എണ്ണ ഉപയോഗിക്കാത്ത നാല് ചപ്പാത്തി (₹5) , ഒരു പപ്പടം (₹ 3), ഒരു രസവട (₹ 6) , ഒരു ബ്രെഡ് (₹ 6), ഒരു ചായ (₹ 6). എല്ലാം നല്ല ടേസ്റ്റുണ്ടായിരുന്നു. പാത്രം പരിപാടിയൊന്നും ഇല്ല. കഴിക്കാനുള്ളതെല്ലാം ചെറിയ ഇലയിലാണ് തരുന്നത്. ഇല നമ്മൾ തന്നെ പുറകിൽ വാഷ്ബേസിനടുത്തായി തറയിൽ കൊണ്ട് കളയണം.

രാവിലെ പോയി പ്രാതലും കഴിച്ചിരുന്നു. അപ്പം (₹ 5), മുട്ടക്കറി (₹ 15), രസവടയും, റവ കഞ്ഞിയും. എല്ലാം നല്ല പോലെ ഇഷ്ടപ്പെട്ടു. സംസാരിച്ചപ്പോൾ മനസിലായത് റവ കഞ്ഞിക്കുള്ള പാൽ എടുക്കുന്നത് ചേട്ടന്റെ വീട്ടിലുള്ള പശുക്കളിൽ നിന്നാണ്. തികയാതെയാകുമ്പോൾ മിൽമ പാലും വാങ്ങിക്കും. മുന്തരിങ്ങ മാത്രമല്ല ഏലയ്ക്കയും കശുവണ്ടിയും റവ കഞ്ഞിയിൽ ചേർക്കാറുണ്ട്. കഴിക്കാത്ത വേറെ ഐറ്റങ്ങളുടെ വില ചോദിച്ച് മനസ്സിലാക്കിയത് പുട്ട് ₹ 15, ദോശ ₹ 5, കടിപിടികൾ ₹ 6.

ചെന്ന ആദ്യ ദിവസം കൂടുതൽ പരിചയപ്പെട്ടപ്പോൾ ഞാൻ നിരസിച്ചെങ്കിലും ചേട്ടന്റെ കൈ കൊണ്ട് തന്നെ അടിച്ച് ഒരു ചായ തന്നിട്ടേ വിട്ടോളു. സത്യം പറയട്ടെ ആ ചായ ഒരു ഒന്ന് ഒന്നര ചായ ആയിരുന്നു. ഒരു പക്ഷേ ചേട്ടന്റെ ആ സ്നേഹം കൂടി ചായയിൽ ഇഴുകി ചേർന്നതായിരിക്കണം. പിന്നെ ഒരു കാര്യം ആ കടയിരിക്കുന്ന സ്ഥലം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആദ്യമായിട്ട് പോകുമ്പോൾ ചുറ്റിപോകാൻ വളരെ സാദ്ധ്യതയുള്ള ഒന്നാണ്. ഒന്നാമത് കടയ്ക്ക് പേരില്ല, അങ്ങനെ ബോർഡോ ഒന്നും പുറത്ത് വച്ചിട്ടില്ല. പുറമേ നിന്ന് കണ്ടാൽ ഒരു വീടാണെന്നേ വിചാരിക്കൂ. ഇടുങ്ങിയ റോഡാണ് കടയ്ക്ക് മുന്നിൽ. അത്യാവശ്യം ബൈക്കൊക്കെ റോഡിനോട് ചേർത്ത് കടയുടെ പുറത്ത് പാർക്ക് ചെയ്യാം. കടയുടെ കോമ്പൗണ്ടിനകത്തു പാർക്ക് ചെയ്യാനാണെങ്കിൽ, വീടിന് മുന്നിൽ വയ്ക്കുന്ന പോലെ ഒരെണ്ണം വയ്ക്കാം. കൂടുതൽ വച്ചാൽ വണ്ടി എടുക്കാൻ ബുദ്ധിമുട്ടാകും. കാറ് റോഡിൽ പാർക്ക് ചെയ്യുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

മണക്കാട് ജംഗ്ഷനിൽ ചെന്നിട്ട് വലത്തോട്ട് മുക്കോലയ്ക്കൽ ദേവി ക്ഷേത്രത്തിലോട്ട് പോകുന്ന വഴിയിലോട്ട് തിരിയണം. ഒരു 500 മീറ്റർ മുമ്പിലോട്ട് ചെന്നാൽ ക്ഷേത്രമായി. പിന്നെയും ഒരു 400 മീറ്റർ കൂടി മുമ്പിലോട്ട് ചെന്നാൽ കടയായി. കട എത്തുന്നതിന് മുമ്പ് വലതുവശത്ത് മിൽമയുടെ സിറ്റി ഹബും ഇടതുവശത്ത് കുറച്ച് ഉള്ളിലായി ഒരു റേഷൻ കടയും കാണാം. ചേട്ടന്റെ കടയോട് ചേർന്ന് ഒരു Men’s & Kid’s ബ്യൂട്ടി പാർലറും കാണാം. ഊണില്ല. സമയമനുസരിച്ച് റവ കഞ്ഞി, ദോശ, അപ്പം, പുട്ട്, മുട്ടക്കറി, ചപ്പാത്തി, വട കടിപിടികൾ ഇവയൊക്കെയുണ്ട്. അപ്പോൾ ഇത് വരെ പോകാത്തവർക്ക് ചെറിയൊരു യാത്രയും, പഴമയുടെ ഒരു അന്തരീക്ഷവും, സുഖമുള്ള ഒരു ഭക്ഷണാനുഭവും നേരുന്നു.

ലൊക്കേഷൻ : https://goo.gl/maps/ivBFJNUmefo.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post