ഐലൻഡ് എക്സ്പ്രസ്സ് – പേര് വന്ന വഴിയും പേരു കേട്ട സംഭവങ്ങളും

Total
30
Shares

ഐലൻഡ് എക്സ്പ്രസ്സ് : കന്യാകുമാരിയിൽ നിന്നും കോട്ടയം – എറണാകുളം വഴി ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന തീവണ്ടി സർവ്വീസ് ആണ് ഐലൻഡ് എക്സ്പ്രസ്സ്. എങ്ങനെയാണ് ഈ ട്രെയിനിന് ഐലൻഡ് എക്സ്പ്രസ്സ് എന്ന പേര് വന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ആരംഭിച്ച ആദ്യകാല തീവണ്ടി സർവീസുകളിൽ ഒന്നാണ് ഐലൻഡ് എക്സ്പ്രസ്സ്. തുടക്കത്തിൽ ബെംഗളൂരുവിൽ നിന്നും എറണാകുളം ജില്ലയിലെ വില്ലിംങ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഹാർബർ ടെർമിനസിലേക്ക് ആയിരുന്നു ഈ ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്. അങ്ങനെയാണ് ഇതിനു ഐലൻഡ് എക്സ്പ്രസ്സ് എന്ന പേര് വന്നത്.

പിന്നീട് തീവണ്ടിപ്പാത തെക്കൻ കേരളത്തിലേക്ക് സജീവമായപ്പോൾ കൊച്ചിൻ ഹാർബർ ടെര്മിനസിന്റെ പ്രാധാന്യം കുറയുകയും ഐലൻഡ് എക്സ്പ്രസ്സ് കന്യാകുമാരിയിലേക്ക് നീട്ടുകയുമാണ് ഉണ്ടായത്. എന്നാൽ ഐലൻഡ് എക്സ്പ്രസ്സ് പേരുകേട്ടത് ഒരു വൻ ദുരന്തത്തിന്റെ പേരിലാണെന്നത് മറ്റൊരു വിരോധാഭാസം. അതെ, കേരളത്തിലെ ഏറ്റവും വലിയ ട്രെയിനപകടമായ പെരുമൺ ദുരന്തം തന്നെയാണത്.

1988 ജൂലൈ 8ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്.

ഐലൻഡ് എക്സ്പ്രസ്സ് ദിവസേന സർവ്വീസ് നടത്തുന്ന ഒരു ട്രെയിനാണ്. രാവിലെ 10 മണിക്ക് കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന ഐലൻഡ് എക്സ്പ്രസ്സ് പിറ്റേദിവസം രാവിലെ ഏഴരയോടെയാണ് ബെംഗളൂരുവിൽ എത്തുന്നത്. ബെംഗളൂരുവിൽ നിന്നും തെക്കൻ കേരളത്തിലേക്ക് ദിവസേന രാത്രി സർവ്വീസ് നടത്തുന്ന ഒരേയൊരു ട്രെയിനും ഐലൻഡ് എക്സ്പ്രസ്സാണ്. ബെംഗളൂരുവിൽ നിന്നും രാത്രി എട്ടുമണിയ്ക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് കന്യാകുമാരിയിൽ എത്തിച്ചേരുന്നത്.

കന്യാകുമാരി മുതൽ ബെംഗളൂരു വരെയുള്ള 944 കിലോമീറ്റർ ദൂരം താണ്ടുവാൻ ഈ ട്രെയിൻ എടുക്കുന്നത് 21 മണിക്കൂറോളമാണ്. മണിക്കൂറിൽ ശരാശരി 48 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഐലൻഡ് എക്സ്പ്രസിന് മൊത്തം 47 സ്റ്റോപ്പുകളുണ്ട്.

ദിവസേന ധാരാളം യാത്രക്കാർ ഐലൻഡ് എക്സ്പ്രസ്സിന്റെ ആശ്രയിക്കുന്നുണ്ട്. കാര്യം വലിയ പേരൊക്കെയുണ്ടെങ്കിലും ഇന്ത്യൻ റെയിൽവേയിലെ മറ്റു ട്രെയിനുകളുടെ മുന്നിൽ ഇന്ന് ഐലൻഡ് എക്സ്പ്രസിന് സ്ഥാനമൊന്നുമില്ല. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഏറ്റവും പതിയെ നീങ്ങുന്ന തീവണ്ടികളിൽ ഒന്നാണ് ഐലൻഡ് എക്സ്പ്രസ്സ്. മറ്റു ട്രെയിനുകൾ പോകുവാനായി ഐലൻഡ് എക്സ്പ്രസ്സിന്റെ അവിടവിടായി പിടിച്ചിടുന്നതും സ്ഥിരം കാഴ്ചയാണ്.

ഇന്ന് ഈ ട്രെയിനിന്റെ ശരിക്കുള്ള പേര് കന്യാകുമാരി – ബാംഗ്ലൂർ സിറ്റി എക്സ്പ്രസ്സ് എന്നാണെങ്കിലും എല്ലാവർക്കും ഇന്നും ഈ ട്രെയിൻ ഐലൻഡ് എക്സ്പ്രസ്സ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post