133 വർഷം പഴക്കമുള്ള കൊൽക്കത്തയിലെ ഒരു 5 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ

Total
91
Shares

133 വർഷം പഴക്കമുള്ള കൊൽക്കത്തയിലെ അതിമനോഹരമായ ഒരു 5 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ… ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്ര പാരമ്പര്യവുമായി ഇടചേർന്നു നിൽക്കുന്ന ആ ഹോട്ടലിൻ്റെ പേര് ഒബ്‌റോയി ഗ്രാൻഡ് എന്നാണ്. പ്രശസ്തമായ ഒബ്‌റോയ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ഉടമസ്ഥതയിലാണ് ഈ ആഡംബര ഹോട്ടൽ.

ആദ്യകാലത്ത് ബ്രിട്ടീഷുകാരനായ കേണൽ ഗ്രാൻഡിൻ്റെ വസതിയായിരുന്നു ഇന്ന് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നയിടം. അങ്ങനെയാണ് ഈ ഹോട്ടലിനു ഗ്രാൻഡ് എന്ന പേര് വന്നത്. 1888 ലാണ് ഇവിടെ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നത്. കൊൽക്കത്തയുടെ വടക്കൻ ഭാഗത്തായി Chowringhee എന്ന സ്ഥലത്താണ് ഈ ഒബ്‌റോയ് ഗ്രാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യന്നത്. ഇന്നും ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ തന്നെയാണ് ഈ കെട്ടിടം (ഹോട്ടൽ സമുച്ചയം) നിലകൊള്ളുന്നത്. കൊൽക്കത്ത എയർപോർട്ടിൽ നിന്നും ടാക്സിയിൽ 45 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്തിച്ചേരാം.

ഇനി ഹോട്ടൽ സർവ്വീസിന്റെ കാര്യമെടുത്താൽ, ഇവിടത്തെ സ്റ്റാഫുകളുടെ ഹൃദ്യമായ പെരുമാറ്റം എടുത്തു പറയേണ്ടത് തന്നെയാണ്. സുരക്ഷാപരിശോധനകൾക്കു ശേഷം മാത്രമേ ഏതൊരാൾക്കും ഹോട്ടലിനകത്തേക്ക് പ്രവേശിക്കുവാൻ കഴിയുകയുള്ളൂ. ഇക്കാരണത്താൽ മികച്ച സുരക്ഷിതത്വവും ഇവിടെ വാഗ്ദാനം നൽകപ്പെടുന്നുണ്ട്. സന്ദർശകർക്ക് ഹോട്ടൽ മുഴുവനും ചുറ്റിക്കാനാവുന്ന തരത്തിലുള്ള ഹോട്ടൽ ടൂറും ഇവിടെ ലഭ്യമാണ്. എല്ലാം കാണിക്കുവാനും പറഞ്ഞു മനസ്സിലാക്കി തരുവാനും ഹോട്ടൽ ജീവനക്കാർ നമ്മോടൊപ്പം ഉണ്ടാകുകയും ചെയ്യും.

മറ്റു ആഡംബര ഹോട്ടലുകളിലേതു പോലെ തന്നെ ബാർ, ഫിറ്റ്നസ് സെന്റർ, ലോൺട്രി, സ്വിമ്മിംഗ് പൂൾ, റെസ്റ്റോറന്റ്, സ്പാ എന്നിവയും ഇവിടെയുണ്ട്. പ്രൗഢവും വിശാലവുമായ മികച്ച ഇന്റീരിയറുള്ള റൂമുകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. അതിഥികൾക്ക് ഒരു കൊട്ടാരത്തിലെന്ന പോലെ താമസിക്കാം. ഡീലക്സ് റൂം, ലക്ഷ്വറി റൂം, പ്രീമിയർ റൂം, പ്രീമിയർ റൂം വിത്ത് ബാൽക്കണി, എക്സിക്യൂട്ടീവ് റൂം, ക്‌ളാസിക് സ്യൂട്ട്, ഡീലക്സ് സ്യൂട്ട്, ലക്ഷ്വറി സ്യൂട്ട്, പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള റൂമുകൾ ഇവിടെയുണ്ട്.

ഏകദേശം 5000 രൂപ മുതലാണ് ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടെ ഇവിടെ ഡബിൾ റൂമുകൾക്ക് ചാർജ്ജ് വരുന്നത്. റൂമുകളുടെ കാറ്റഗറി അനുസരിച്ച് ചാർജ്ജ് വർദ്ധനവുണ്ടാകും. വൈഫൈ തികച്ചും സൗജന്യമാണ്. റൂം ചാർജ്ജുകളിൽ സീസൺ അനുസരിച്ച് മാറ്റങ്ങൾ ഉണ്ടായേക്കാം.

അതോടൊപ്പം തന്നെ Disability ഉള്ളവർ, പ്രായമായവർ എന്നിവർക്കായി പ്രത്യേകം റെസ്റ്റ് റൂമുകളും, എല്ലായിടത്തും വീൽചെയർ റാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. സീസൺ സമയങ്ങളിൽ കുട്ടികൾക്കായുള്ള കിഡ്സ് പ്ലേ ഏരിയയും ഹോട്ടലിൽത്തന്നെ തയ്യാറാക്കിയിട്ടുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നീരാടി രസിക്കുവാനായി മനോഹരമായ സ്വിമ്മിംഗ് പൂളും ഇവിടെയുണ്ട്.

ഇനി റെസ്റ്റോറന്റിന്റെ കാര്യമെടുത്താൽ, threesixtythree° എന്ന മികച്ച ഒരു റെസ്റ്റോറന്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ, ചൈനീസ്, യൂറോപ്യൻ, ഏഷ്യൻ, ജാപ്പനീസ് തുടങ്ങിയ Cuisines ഇവിടെ ലഭ്യമാണ്. അതുപോലെതന്നെ വ്യത്യസ്തതയാർന്ന ബംഗാളി വിഭവങ്ങളും ഈ റെസ്റ്റോറന്റിൽ ലഭിക്കും. രാവിലെ ആറര മുതൽ രാത്രി 12 മണിവരെ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നതായിരിക്കും. ഇതോടൊപ്പം തന്നെ തായ് വിഭവങ്ങൾ വിളമ്പുന്ന ‘ബാൻ തായ്’ എന്നൊരു റെസ്റ്റോറന്റ് കൂടി ഈ ഹോട്ടലിലുണ്ട്.

ഇനി കൊൽക്കത്തയിൽ പോകുമ്പോൾ ഒരു കൊട്ടാരത്തിലെന്ന പോലെ താമസിക്കുവാൻ, റിലാക്സ് ചെയ്യുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ താമസിക്കുവാൻ ‘ഒബ്‌റോയി ഗ്രാൻഡ് ഹോട്ടൽ’ ഒന്നു ട്രൈ ചെയ്തു നോക്കുക. കപ്പിൾസ് ആയും ഫാമിലി ആയും വന്നിട്ട് എന്ജോയ് ചെയ്യുവാൻ പറ്റിയ ഒരു ഹോട്ടൽ സമുച്ചയമാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് – The Oberoi Grand, 15 Jawaharlal Nehru Road, Kolkata 700013. Reservations +91-11-23890606, Hotel +91 33 2249 2323.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post