കേരളത്തിലെ ഗതാഗത മന്ത്രിമാർ – അന്നു മുതൽ ഇന്നു വരെ..

Total
0
Shares

ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് കേരള ഗതാഗത വകുപ്പ്. ഈ വകുപ്പ് മറ്റു പല ഉപവകുപ്പുകൾ വഴിയാണ് എല്ലാ നടപടികളും നടപ്പിലാക്കുന്നത്. കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിമാർ ആരൊക്കെയായിരുന്നു എന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

ടി.വി.തോമസ് (1957-1959) : കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന ടി.വി. തോമസ്. കേരള സംസ്ഥാനം രൂപവത്കൃതമായശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാകുവാനും ഇതോടെ ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു.

കെ.ടി അച്യുതൻ (1960-1964) : കേരളത്തിലെ ഒരു കോൺഗ്രസ് നേതാവായിരുന്നു കെ.ടി. അച്യുതൻ. പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം അര നൂറ്റാണ്ടു കാലത്തോളം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രമുഖവ്യക്തിയാണ്.

ഇ.കെ. ഇമ്പിച്ചിബാവ (1967-1969) : കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു ഇ.കെ. ഇമ്പിച്ചി ബാവ. 1967-ൽ ഇ.എം.എസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി സേവനമനുഷ്ടിച്ചു. പൊന്നാനിയുടെ വികസന രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇ.കെ. ഇമ്പിച്ചി ബാവ പ്രധാനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.

കെ.എം.ജോർജ്ജ് (1969-1970) : കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. 1969-1970 കാലഘട്ടത്തിൽ കേരളത്തിന്റെ ഗതാഗതമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി.എസ്.ശ്രീനിവാസൻ (1970-1971) : പി.എസ്. ശ്രീനിവാസൻ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാം കേരള നിയമസഭയിലേക്ക് 1960-ൽ തിരഞ്ഞടുക്കപ്പെട്ടു. മൂന്നാം കേരള നിയമസഭയിലേക്കും നാലാം കേരള നിയമസഭയിലേക്കും വൈക്കത്തു നിന്ന് ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1970-1971 കാലഘട്ടത്തിൽ കേരളത്തിന്റെ ഗതാഗതമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എം.എൻ.ഗോവിന്ദൻ നായർ (1971-1975) : കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു എം എൻ എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന എം എൻ ഗോവിന്ദൻ നായർ. 1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിന്നും 1971-ൽ ചടയമംഗലത്തുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്റ്റോബർ 4 മുതൽ 1977 മാർച്ച് 25 വരെ ഇദ്ദേഹം കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

ആർ.ബാലകൃഷ്ണപിള്ള (1975-1976) : കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഗതാഗതമന്ത്രിയായിരുന്നു ആർ.ബാലകൃഷ്ണപിള്ള. കെഎസ്ആർടിസി എന്നു കേൾക്കുമ്പോൾ പഴയ ആളുകൾക്ക് ഇന്നും ഓർമ്മ വരുന്നത് ബാലകൃഷ്ണപിള്ളയെയാണ്. ഏറ്റവും കൂടുതൽ തവണ ഗതാഗതമന്ത്രി സ്ഥാനം ഏറ്റെടുത്ത മന്ത്രിയും ഇദ്ദേഹം ആയിരിക്കും.

കെ.എം.ജോർജ്ജ് 1976, കെ.നാരായണക്കുറുപ്പ് 1977-1979, സി.എച്ച്.മുഹമ്മദ് കോയ (മുഖ്യമന്ത്രി) 1979, ലോനപ്പൻ നമ്പാടൻ 1980-1981, കെ.കരുണാകരൻ 1981-1982, കെ.കെ.ബാലകൃഷ്ണൻ 1982-1983, എൻ.സുന്ദരൻ നാടാർ 1983-1987, കെ. ശങ്കരനാരായണപിള്ള 1987-1991, ആർ.ബാലകൃഷ്ണപിള്ള 1991-1996, പി.ആർ.കുറുപ്പ് 1996-1999, നീലലോഹിതദാസൻ നാടാർ 1999-2000, സി.കെ.നാണു 2000-2001, കെ. ബി. ഗണേഷ്കുമാർ 2001-2003, ആർ.ബാലകൃഷ്ണപിള്ള 2003-2004, എൻ.ശക്തൻ 2004-2006, മാത്യു.ടി.തോമസ് 2006-2009, വി.എസ്. അച്യുതാനന്ദൻ (മുഖ്യമന്ത്രി) 2009, ജോസ് തെറ്റയിൽ 2009-2011, വി.എസ്.ശിവകുമാർ 2011-2012, ആര്യാടൻ മുഹമ്മദ് 2012-2013, തിരുവഞ്ചൂർ രാധാകൃഷ്ണൻ 2014-2016, എ.കെ. ശശീന്ദ്രൻ 2016-2017, പിണറായി വിജയൻ (മുഖ്യമന്ത്രി) 2017, തോമസ് ചാണ്ടി 2017, എ.കെ.ശശീന്ദ്രൻ 2018-.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post