ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് യെല്ലപ്പെട്ടി എന്നൊരു കുഞ്ഞുനാടുണ്ട്…

Total
77
Shares

വിവരണം – Sruthi Ess Emm. 

ഉദയനാണ് താരം! ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് യെല്ലപ്പെട്ടി എന്നൊരു കുഞ്ഞുനാടുണ്ട്. അവിടത്തെ കാടും മലയും കേറി മേലെ ചെന്നാല്‍ എന്‍റെ സാറേ!!! ക്ലൗഡ്ഫാം എന്നൊരു ക്യാംപിങ് സൈറ്റിനെ പറ്റി അവിചാരിതമായി കേള്‍ക്കുന്നത് കഴിഞ്ഞ ഞായറാഴ്ച രാവിലെ മൂന്നാറിലേക്കുള്ള ഒരു യാത്രയിലാണ്. ചില കാരണങ്ങള്‍ കൊണ്ട് ആ യാത്ര നിര്‍ത്തേണ്ടിവരികയും, എന്തായാലും ഇറങ്ങിത്തിരിച്ചതല്ലേ എന്നോര്‍ത്ത് ഒടുക്കം ക്ലൗഡ്ഫാമിലേക്ക് എത്തിച്ചേരുകയുമാണ് ഉണ്ടായത്. മൂന്നാര്‍ ടൗണീന്ന് ടോപ്പ് സ്റ്റേഷന്‍ പോണ വഴിയില്‍ ഒരു 30 km ചെന്നാമതി യെല്ലപ്പെട്ടി പോസ്റ്റോഫിസ് കാണാം ഇടതുവശത്ത്.

വിളിച്ചു പറഞ്ഞ പ്രകാരം അവരുടെ ഗൈഡ് അവിടെ ഉച്ചയ്ക്ക് 2.30ഓടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒരു 4 km നടത്തം (Moderate Trekking) അവിടുന്നങ്ങോട്ട് മേലോട്ട്, ചായത്തോട്ടവും ഇടതൂര്‍ന്ന കാടും താണ്ടി ക്ലൗഡ്ഫാമിന്‍റെ ക്യാംപ്സൈറ്റിലേക്ക്. എത്തിയ പാടെ കട്ടന്‍ ചായേം കുടിച്ച് ഒന്നു ഫ്രഷായി നേരെ സണ്‍സെറ്റ് ട്രെക്കിന് തൊട്ടടുത്ത ഹില്‍ടോപ്പിലേക്ക്! അതിഭീകര കാഴ്ചകള്‍! കോടമഞ്ഞ്! തിരികെയിറങ്ങി ക്യാംപ് ഫയറും ഡിന്നറും കഴിഞ്ഞ് മേലേ നക്ഷത്രമെണ്ണി ടെന്‍റില്‍ കിടന്നു. കോട ഇരച്ചു കയറി നക്ഷത്രങ്ങള്‍ മായും വരെ ഉറങ്ങാതിരുന്നു. ചുറ്റും കാടൊച്ച മാത്രം. പിറ്റേന്ന് രാവിലെ കട്ടനും കുടിച്ച് വേറൊരു ഹില്‍ടോപ്പിലേക്ക് തിരിച്ചു സൂര്യോദയം കാണാന്‍! ഓരോ ഉദയവും ഓരോ കഥയാണ്.

തിരികെ വന്ന് ബ്രേക്ക്ഫാസ്റ്റും കഴിച്ച് കൊച്ചിയിലോട്ടുള്ള യാത്രയില്‍ മുഴുവന്‍ ഓര്‍ത്തത് നമ്മളിനീം കേള്‍ക്കാത്ത കഥകളെപ്പറ്റിയാണ്. സുരക്ഷിതമായും പേടിക്കാതെയും രാപാര്‍ക്കാന്‍ കഴിയുന്ന ചെറു ടെന്റുകളാണ് ഇവിടെയുള്ളത്.
ക്യാംപ് സൈറ്റില്‍ ആവശ്യങ്ങള്‍ നിറവേറ്റാനായി ഗൈഡുകളുടെ സേവനവും ലഭ്യമാണ്. പ്രകൃതിയോടിണങ്ങുന്നതും ചെലവു കുറഞ്ഞതുമായ യാത്രാനുഭവങ്ങൾ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇത്തരം ക്യാമ്പുകളിൽ ഒരിക്കലെങ്കിലും താമസിച്ചിരിക്കേണ്ടതാണ്.

Location: Cloud Farm Camping Site, Yellapatty Route: Yellapatty Post office, Munnar – Top station Road, Idukki Season : 12 months ( except during heavy rain). Permission: NA Entry Fee: 2500/person (for larger groups, tariff may vary). Travel Tips: ATM അടുത്തെങ്ങും ഇല്ല. അതുകൊണ്ട് പൈസ കരുതുക. BSNLനു മാത്രമേ കവറേജ് ഉള്ളൂ, അതും റിലയബ്ള്‍ അല്ല. ട്രെക്കിങ് ഷൂസ്, ബോട്ടില്‍ വാട്ടര്‍, പവര്‍ ബാങ്ക് ഇവ കരുതുക. അത്യാവശ്യം വേണ്ട ലഗേജ് മാത്രം ചുമന്നു കൊണ്ടുപോയാല്‍ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post