നദീ തീരത്ത് വണ്ടി പാർക്ക് ചെയ്ത് പാചകവും, കുളിയും ഒക്കെ ആയി ഒരു കിടിലൻ ദിവസം…

Total
0
Shares

ദൂദിയാ മാർക്കറ്റിൽ നിന്നും ഞങ്ങൾ ഡാർജിലിംഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയിൽ മനോഹരമായ കുറെ കാഴ്ചകളൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും ഞങ്ങളെ ആകർഷിച്ചത് പാറക്കെട്ടുകൾ നിറഞ്ഞ ഒരു നദി ആയിരുന്നു. ബാലാസൻ എന്നാണ് ആ നദിയുടെ പേരെന്നു ഞങ്ങൾ ഗൂഗിൾ മാപ്പ് നോക്കി മനസിലാക്കി. ബാലാസൻ നദിയുടെ സൗന്ദര്യത്തിൽ മതിമറന്നുകൊണ്ട് ഞങ്ങൾ തീരത്തേക്ക് ഞങ്ങൾ കാർ ഓടിച്ചു.

പറഞ്ഞറിയിക്കാൻ സാധിക്കാത്ത കാഴ്ചയായിരുന്നു ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചത്. ചിലരൊക്കെ നദിക്കരയിൽ വാഹനങ്ങൾ നിർത്തി അവ കഴുകുന്നതു കാണാമായിരുന്നു. നദിക്കു കുറുകെ ഒരു പാലവും കടന്നുപോകുന്നത് കണ്ടു. അടിപൊളി വ്യൂ തന്നെ. നദിക്കരയിലുണ്ടായിരുന്ന ആളുകളിൽ ഞങ്ങൾ ഒരു ബുദ്ധമതത്തിൽപ്പെട്ട ആളെ പരിചയപ്പെട്ടു. വീഡിയോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ അദ്ദേഹം ഓക്കേ പറഞ്ഞു. നിമാ ലാമ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. രൂപവും വേഷവുമൊക്കെ കണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചത് ടിബറ്റിൽ നിന്നോ നേപ്പാളിൽ നിന്നോ വന്നതായിരിക്കുമെന്നാണ്. പക്ഷേ അദ്ദേഹം ബെംഗാളിൽ നിന്നുള്ളയാൾ തന്നെയായിരുന്നു. അദ്ദേഹത്തോടൊപ്പം ഫാമിലിയും ഉണ്ടായിരുന്നു.

ലാമയോട് സംസാരിച്ചു നിൽക്കുന്നതിനിടെയാണ് തൊപ്പിയൊക്കെ ധരിച്ച ഒരു ചുള്ളൻ യുവാവ് ഞങ്ങളെ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടത്. പുള്ളി ഒരു ടൂറിസ്റ്റ് ഗൈഡായിരുന്നു. ഞങ്ങൾ സൗത്ത് ഇന്ത്യയിൽ നിന്നുമാണെന്നു കണ്ടപ്പോൾ പരിചയപ്പെടാൻ വന്നതായിരുന്നു. അതിനൊരു കാരണമുണ്ട്, അയാൾ ഊട്ടി, മേട്ടുപ്പാളയം, കൂനൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ടൂർ ഗ്രൂപ്പിന്റെ കൂടെ വന്നിട്ടുണ്ട്. അങ്ങനെ കുറച്ചൊക്കെ തമിഴ് അറിയുകയും ചെയ്യാം. റാം എന്നായിരുന്നു ആ യുവാവിന്റെ പേര്. ഞങ്ങൾക്കു വേണ്ടി റാം കുറച്ചു തമിഴ് പാട്ടൊക്കെ പാടിത്തരികയുണ്ടായി. ടൂറിസ്റ്റ് ഗൈഡാണെങ്കിൽ ഇങ്ങനെ വേണം. അടിപൊളി മച്ചാൻ. സലീഷേട്ടൻ റാമിനു എസ്.ആർ. ജംഗിൾ റിസോർട്ടിൽ ഒരു ജോലിയും വാഗ്‌ദാനം ചെയ്തു. നമ്പരൊക്കെ കൈമാറിയാണ് ഞങ്ങൾ പിരിഞ്ഞത്. ഇതാണ് യാത്രയുടെ പ്രത്യേകത. എവിടെ ചെന്നാലും ആരെയെങ്കിലുമൊക്കെ സുഹൃത്തായി ലഭിക്കും.

അങ്ങനെ ഞാനും സലീഷേട്ടനും നദിയിലേക്ക് കുളിക്കുവാനായി ഇറങ്ങി. വെള്ളത്തിൽ കുളിക്കുവാൻ അൽപ്പം പേടിയുണ്ടായിരുന്നതിനാലും വീഡിയോ എടുക്കേണ്ടിയിരുന്നതിനാലും എമിൽ നദിയിലിറങ്ങാതെ കരയിൽത്തന്നെ നിന്നു. ഞങ്ങൾ കുളിച്ചു തിമിർക്കുന്നതിനിടെ ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി. അധികം വൈകാതെ നല്ല മഴയും തുടങ്ങി. അതോടെ ഞങ്ങൾ കുളി മതിയാക്കി കരയിലേക്ക് കയറി. ഞങ്ങൾ കയറിയപ്പോഴേക്കും മഴ മാറി. ഞങ്ങൾ ആ നദീ തീരത്ത് മുൻപ് വാങ്ങിയ സ്റ്റവ് ഉപയോഗിച്ച് ന്യൂഡിൽസ് തയ്യാറാക്കുവാൻ തീരുമാനിച്ചു. യാതൊരുവിധ മലിനീകരണങ്ങളും ഇല്ലാതെയായിരുന്നു ഞങ്ങളുടെ പാചകം.

ഞങ്ങൾ പാചകം ചെയ്യുന്നതു കണ്ടിട്ട് രണ്ടു പയ്യന്മാർ കൗതുകത്തോടെ അടുത്തേക്ക് വന്നു വീക്ഷിച്ചു കൊണ്ടിരുന്നു. പിക്നിക്കിനായി രണ്ടു കാറുകളിൽ വന്നതായിരുന്നു അവർ. അവരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ എമിൽ ന്യൂഡിൽസ് തയ്യാറാക്കുവാൻ ആരംഭിച്ചു. ടൂറിസ്റ്റ് പിള്ളേരും ഞങ്ങളോടൊപ്പം സഹായത്തിനായി കൂടി. അങ്ങനെ ന്യൂഡിൽസ് തയ്യാറായപ്പോൾ ഞങ്ങൾ കഴിക്കുന്നതിനായി അവരെക്കൂടി ക്ഷണിച്ചു. പക്ഷെ അവർ സ്നേഹത്തോടെ അത് നിരസിച്ചു. എമിൽ സിനിമാനടനാണെന്നു പറഞ്ഞപ്പോൾ സന്തോഷത്തോടെ അവർ എമിലിനെ കെട്ടിപ്പിടിക്കുകയും ഒന്നിച്ച് സെൽഫിയെടുക്കുകയുമൊക്കെ ചെയ്തു.

അങ്ങനെ ഞങ്ങൾ മനോഹരമായ ആ നദീതീരത്തിരുന്നു കൊണ്ട് ചൂടുള്ള ന്യൂഡിൽസ് പങ്കുവെച്ചു കഴിച്ചു. രാവിലെ ഭക്ഷണം കഴിച്ചതായിരുന്നു, സമയം വൈകുന്നേരം മൂന്നു മണി കഴിഞ്ഞിരുന്നു. അതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു എല്ലാവർക്കും. അടുത്ത മഴയ്ക്കായി കാർമേഘങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു തുടങ്ങിയിരുന്നു. അവിടെ നിന്നും വണ്ടിയെടുത്തപ്പോൾ “ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..” എന്ന പാട്ട് സലീഷേട്ടൻ പാടുന്നുണ്ടായിരുന്നു. അങ്ങനെ മഴയ്ക്ക് മുൻപ് ഞങ്ങൾ ആ മനോഹര തീരത്തു നിന്നും ഡാർജിലിംഗ് യാത്ര തുടർന്നു.

Our Sponsors: 1) Dream Catcher Resort, Munnar: 97456 37111, 2) SR Jungle Resort, Anaikatty: 89739 50555 (Follow get discounts: https://www.instagram.com/sr_jungle_r… ), 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United, 5) DBS Automotive: 97452 22566, 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും…
View Post

മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…

ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

കേരളത്തിൽ ടൂറിസം ഉണരുന്നു; തുറന്ന ടൂറിസം സെന്ററുകൾ ഇവയാണ്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഇത്തരത്തിൽ തുറന്നിരിക്കുന്ന ടൂറിസം സെന്ററുകളുടെ വിവരങ്ങൾ ജില്ല തിരിച്ച് താഴെ…
View Post