തിംഫുവിൽ നിന്നും ഡോച്ചുലാ പാസ് വഴി ഒരു കിടിലൻ ഡ്രൈവ്…

Total
0
Shares

ഭൂട്ടാനിലെ പാറോയ്ക്ക് അടുത്തുള്ള ടൈഗർ നെസ്റ്റിലേക്കുള്ള കിടിലൻ ട്രെക്കിംഗ് ഒക്കെ കഴിഞ്ഞു അടുത്ത ദിവസം ഞങ്ങൾ തിംഫുവിലെക്ക് തന്നെ യാത്രയായി. അവിടെ നിന്നും പുനാഖാ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഗൂഗിൾ മാപ്പ് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു മടുത്തേനേ. ഞങ്ങൾ പോയ്‌ക്കൊണ്ടിരിക്കുന്നതിനിടയിൽ ചെറുതായി മഴ പെയ്യുവാൻ തുടങ്ങി.

വഴിയിൽ ഒട്ടും തിരക്കുകൾ ഉണ്ടായിരുന്നില്ല. ആളുകളെല്ലാം നല്ല രീതിയിൽ ഡ്രൈവ് ചെയ്യുന്നതിനാൽ പൊതുവെ ഭൂട്ടാനിൽ വാഹനാപകടങ്ങൾ കുറവാണെന്നു അവിടെയുള്ളവർ പറഞ്ഞു ഞങ്ങൾ മനസിലാക്കി. പക്ഷെ മഞ്ഞുകാലത്തും മഴക്കാലത്തുമൊക്കെ ചിലപ്പോൾ അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും, അത് പരിചയമില്ലാത്ത ഡ്രൈവർമാർ വരുമ്പോൾ സംഭവിക്കുന്നതാണെന്നും അവർ പറഞ്ഞു തന്നു.

പോകുന്ന വഴിയിൽ ഞങ്ങൾ ധാരാളം ആപ്പിൾ തോട്ടങ്ങൾ കണ്ടിരുന്നു. വഴിയരികിൽ കണ്ട ഒരു ചെറിയ കടയിൽ ഞങ്ങൾ ചുമ്മാ ഒന്നു. അവിടെ നല്ല ഫ്രഷ് ആപ്പിളുകൾക്ക് പുറമെ ആപ്പിൾ, തേങ്ങ എന്നിവ ഉണക്കിയതും ഒക്കെ പാക്കറ്റുകളിൽ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ നിന്നും നല്ല പച്ച നിറത്തിലുള്ള ഫ്രഷ് ആപ്പിളുകൾ 300 രൂപയ്ക്ക് വാങ്ങി. അഞ്ഞൂറ് രൂപ കൊടുത്തപ്പോൾ കടക്കാരൻ ബാക്കി തുക ഭവ്യതയോടെയായിരുന്നു ഞങ്ങൾക്ക് തന്നത്. ആപ്പിളിന് 300 രൂപ വളരെക്കൂടുതലാണെന്നു തോന്നിയെങ്കിലും രുചിച്ചു നോക്കിയപ്പോൾ ആ വിഷമം അങ്ങ് പോയിക്കിട്ടി.

അങ്ങനെ ഞങ്ങൾ പ്രശസ്തമായ ഡോച്ചുലാ പാസിന് മുന്നിൽ എത്തിച്ചേർന്നു. അവിടെയൊരു ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ നമ്മുടെ പെർമിറ്റും വാഹനത്തിന്റെ പെർമിറ്റും ഒക്കെ അവിടെ കാണിച്ചിട്ട് എൻട്രി സീൽ ചെയ്യിക്കണം. അല്ലാത്തപക്ഷം പിന്നീട് പോലീസ് ചെക്കിംഗിനിടയിൽ എൻട്രി സീൽ ഇല്ലാതെ പിടിക്കപ്പെട്ടാൽ നല്ലൊരു തുക ഫൈൻ അടിച്ചു തരും. ഇതേപോലെ തന്നെ അവിടെ നിന്നും തിരിച്ചു വരുമ്പോൾ മുൻപ് എൻട്രി സീൽ ചെയ്ത പെർമിറ്റുകളിൽ എക്സിറ്റ് കൂടി അടിക്കണം.

ചെക്പോസ്റ്റിൽ പെർമിറ്റുകൾ എല്ലാം എൻട്രി ചെയ്തിട്ട് ഞങ്ങൾ പുനാഖാ ലക്ഷ്യമാക്കി യാത്രയായി. അങ്ങനെ ഞങ്ങൾ ഡോച്ചുലാ എന്ന സ്ഥലത്തെത്തിച്ചേർന്നു. തിംഫു നഗരത്തെ പുനാഖാ നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു വഴിയാണ് ഡോച്ചുലാ പാസ്സ്. ഡോച്ചുലാ എന്ന സ്ഥലത്തു കൂടി കടന്നു പോകുന്നതിനാലാണത്രെ അതിനു ഇങ്ങനെയൊരു പേര് വന്നത്. ഡോച്ചുലായിൽ മനോഹരമായ ഒരു മൊണാസ്ട്രി ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് അതിനകത്തേക്ക് നീങ്ങി.

വളരെ മനോഹരമായിരുന്നു അവിടെയുള്ള കാഴ്ചകൾ. സാധാരണ മൊണാസ്ട്രികളെപ്പോലെ തന്നെ പോസിറ്റിവ് എനർജ്ജിയും ശാന്തതയുമൊക്കെ അവിടെ ഞങ്ങൾക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. അവിടത്തെ കാഴ്ചകളൊക്കെ കണ്ടു നടക്കുന്നതിനിടയിൽ ആകാശം കാർമേഘങ്ങൾ കൊണ്ടു നിറഞ്ഞു തുടങ്ങി. മൊണാസ്ട്രിയിൽ വരുന്ന വഴിയ്ക്ക് കയറാമെന്നു തീരുമാനിച്ചിട്ട് ഞങ്ങൾ മഴ പെയ്യുന്നതിനു മുൻപേ അവിടെ നിന്നും ഇറങ്ങി കാറിൽക്കയറി പുനാഖാ ലക്ഷ്യമാക്കി യാത്ര തുടർന്നു. ബാക്കി വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കേരളത്തിനു പുറത്തേക്ക് കാറുമായി യാത്ര പോകുമ്പോൾ പണി കിട്ടാതിരിക്കാൻ..

ഇന്ന് ധാരാളം ആളുകൾ കേരളത്തിനു പുറത്തേക്ക്, അതായത് തമിഴ്‌നാടും കർണാടകയും ഒക്കെ കഴിഞ്ഞു വടക്കേ ഇന്ത്യയിലേക്ക് സ്വന്തം കാറുമായി യാത്ര പോകുന്നുണ്ട്. ഇത്തരത്തിൽ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാവർക്കും പല ശ്രോതസ്സുകളിൽ നിന്നുമായി ഇന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ…
View Post

ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഒരു ബസ് സർവ്വീസ്

ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. 1957 ലാണ് ലണ്ടൻ – കൽക്കട്ട…
View Post

7000 പേർക്ക് ഒരുമിച്ച് ഇരുന്ന് നിസ്കരിക്കാൻ സാധിക്കുന്ന ബഹ്‌റൈനിലെ ഗ്രാൻഡ് മോസ്‌ക്ക്

സൗദി – ബഹ്‌റൈൻ അതിർത്തിയിലെ കാഴ്ചകൾ കണ്ടതിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ബഹ്‌റൈനിലെ പ്രസിദ്ധമായ ഗ്രാൻഡ് മോസ്‌ക്കിലേക്ക് ആയിരുന്നു. പേരുപോലെതന്നെ നല്ല ഗ്രാൻഡ് തന്നെയായിരുന്നു മനോഹരമായ ആ പള്ളി. ഏഴായിരത്തോളം പേർക്ക് ഒരുമിച്ചിരുന്നു നിസ്‌ക്കരിക്കുവാൻ സാധിക്കും എന്നതാണ് ഈ പള്ളിയുടെ…
View Post

ഭൂട്ടാനിൽ വെച്ച് കൈയ്യിലെ പൈസ തീർന്നു, ATM വർക്ക് ചെയ്യുന്നില്ല, What’s next?

പുനാഖയിലെ Dzong മൊണാസ്ട്രിയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും കിഴക്കൻ ഭൂട്ടാൻ ലക്ഷ്യമാക്കി നീങ്ങി. പേരറിയാത്ത ഗ്രാമങ്ങളിലൂടെ, മനോഹരമായ താഴ്വാരങ്ങളിലൂടെയൊക്കെയായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്നതിനിടെ ഏതോ വലിയ വാഹനവ്യൂഹം വരുന്നതു കണ്ടിട്ട് ഞങ്ങൾ അടക്കമുള്ള മറ്റു വാഹനയാത്രികരെല്ലാം വണ്ടി ഓരം…
View Post

ശ്രീലങ്കയിലേക്ക് ഇനി കൂളായി പോകാം; ഇന്ത്യക്കാർക്ക് ‘ഫ്രീ വിസ ഓൺ അറൈവൽ..’

തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാനായി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിലുണ്ടെങ്കിലും തൊട്ടയൽവക്കത്തുള്ള ശ്രീലങ്കയിലേക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത! ശ്രീലങ്കയിലേക്ക് ഇന്ത്യക്കാർക്ക് ഫ്രീ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയോടൊപ്പം…
View Post

24 മണിക്കൂറിൽ കൂടുതലുള്ള ട്രെയിൻ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ…

ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. കൂടുതലും ദീർഘദൂര യാത്രകൾക്കാണ് ഭൂരിഭാഗമാളുകളും ട്രെയിനുകൾ തിരഞ്ഞെടുക്കാറുള്ളത്. ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ ചാർജ്ജ് വളരെ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. പിന്നെ ആവശ്യമെങ്കിൽ ഒന്ന് നിവർന്നു നിൽക്കുവാനും നടക്കുവാനുമൊക്കെ സാധിക്കുമല്ലോ. പക്ഷേ ട്രെയിൻ യാത്രകൾ പോകുന്നതിനു…
View Post

വയനാട്ടിലെ 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവിൽ താമസിക്കാം..

വയനാട്ടിലെ രണ്ടാം ദിവസം ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും വെക്കേറ്റ് ചെയ്ത് ഇറങ്ങി. വയനാട്ടിലെ വ്യത്യസ്തങ്ങളായ താമസസൗകര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വയനാട്ടിലെ സുഹൃത്തായ ഹൈനാസ്‌ ഇക്കയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് 100 വർഷം പഴക്കമുള്ള ഒരു…
View Post

ഊട്ടി – നീലഗിരി ട്രെയിൻ യാത്ര; നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം…

ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു കണ്ടതു മുതൽ എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ് ഊട്ടി ട്രെയിൻ എന്നു നമ്മൾ വിളിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ. എന്നാൽ ഇതുവരെയ്ക്കും എനിക്ക് ആ ട്രെയിനിൽ ഒന്ന് സഞ്ചരിക്കുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആനക്കട്ടിയിലെ…
View Post

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
View Post